പ്രിയ സുഹൃത്തെ,
2018
ജൂലൈ 31 നാണ് അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് മിഷൻ
പദ്ധതിയിൽ ഉൾ പ്പെടുത്തി പി & ടി കോളനി നിവാസികളെ പുനരധിവ
സിപ്പിക്കുന്നതിനായി മുണ്ടംവേലിയിൽ GCDA നിർമ്മി ക്കുന്ന പി & ടി
അപ്പാർട്ട്മെന്റിന്റെ ശിലാസ്ഥാപനം നി ർവ്വഹിച്ചത്. 5 പതിറ്റാണ്ടായി
തികച്ചും പരിതാപകരമാ യ സാഹചര്യങ്ങളിൽ കടവന്ത്ര ഗാന്ധിനഗറിൽ പേരണ്ടൂ ർ കനാൽ
പുറമ്പോക്കിൽ കഴിയുന്ന ഭൂരഹിതരും ഭവനര ഹിതരുമായ 90 കുടുംബങ്ങളെ
പുനരധിവസിപ്പിക്കാൻ ഉ ദ്ദേശിച്ചായിരുന്നു മുണ്ടംവേലിയിൽ അപ്പാർട്ട്മെന്റ്
നിർ മ്മിച്ചത്. 2023 അവസാനത്തോടെ അപ്പാർട്ട്മെന്റുകളുടെ താക്കോലുകൾ
കൈമാറിയെങ്കിലും പണി പൂർത്തിയാകാ ത്തതിനാൽ താമസമാരംഭിയ്ക്കാൻ കഴിഞ്ഞില്ല.
പിന്നീട് നിർമ്മാണം പൂർത്തിയാക്കി എന്നവകാശപ്പെട്ടു കൊണ്ട് 2024 ജനുവരി 31
നു 78 കുടുംബങ്ങളെ അപ്പാർട്ട്മെന്റിൽ പുനരധിവസിപ്പിച്ചു. അന്നേ ദിവസം തന്നെ
അവർ അന്നു വരെ താമസിച്ചിരുന്ന പേരണ്ടൂർ കനാൽ പുറമ്പോക്കിലെ പി & ടി
കോളനിയിലെ വീടുകൾ ജെസിബി ഉപയോഗി ച്ച് തകർത്ത് കളയുകയും ചെയ്തു.
GCDA
യുടെ ഉടമസ്ഥതയിലുള്ള 70 സെന്റ് വരുന്ന സ്ഥ ലത്താണ് അപ്പാർട്ട്മെന്റ്
നിർമ്മിച്ചിരിക്കുന്നത്. 4 നില കളുള്ള രണ്ടു കെട്ടിടങ്ങളിൽ 78
കുടംബങ്ങളിലായി ഏതാ ണ്ട് 400-ഓളം അന്തേവാസികളാണ് ഇവിടെയുള്ളത്. താ മസം
തുടങ്ങി 14-)o ദിവസം പെയ്ത മഴയിൽ തന്നെ അപ്പാ ർട്ട്മെന്റിലെ രണ്ടു വീടുകൾ
ചോർന്നൊലിക്കാൻ തുടങ്ങി. തുടർന്ന് മറ്റുവീടുകളും ചോരാൻ തുടങ്ങി. ഒരാഴ്ച്ച
കഴിഞ്ഞ പ്പോൾ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞു പുറ ത്തേക്കൊഴുകാൻ
തുടങ്ങി. കടുത്ത ദുരിതങ്ങൾ സഹിച്ചു കൊണ്ടാണ് ഒട്ടും വാസയോഗ്യമല്ലാത്ത ഈ
അപ്പാർട്ട്മെ ന്റിൽ കുടുംബങ്ങൾ കഴിയുന്നത്. മനുഷ്യജീവനെ പരിഗ ണിക്കാതെയും,
നിർമ്മാണ സാമഗ്രികളുടെ ഗുണമേന്മ ഉ റപ്പാക്കാതെയും, മതിയായ
ജാഗ്രതയില്ലാതെയും നിർമ്മി ച്ചിട്ടുള്ള കെട്ടിടങ്ങളാണ് പി & ടി
അപ്പാർട്ട്മെന്റിലേത്.
ഹൈടെൻഷൻ ഇലക്ട്രിക്ക് ലൈനുകൾക്കിടയിലെ മരണക്കെണി
അരൂർ-മട്ടാഞ്ചേരി
110 K.V. ലൈനിൽ നിന്നും നിയമ പരമായ അകലം പാലിക്കാതെയാണ് ഈ കെട്ടിടങ്ങൾ
നിർമ്മിച്ചിട്ടുള്ളത്. കേന്ദ്ര വൈദ്യുതിഅതോറിറ്റി ചട്ടങ്ങൾ പ്രകാരം 2.9 മീ.
അകലം വേണ്ടിടത്ത് 2.5 മീ. അകലമേ ഉള്ളൂ. കിഴക്കു 110 K.V. ലൈൻ ആണെങ്കിൽ
പടിഞ്ഞാറ് 66 K.V. ലൈൻ കടന്നുപോകുന്നു. ഇതിനുരണ്ടിനുമിടക്കാ ണ് ഇരുമ്പു
ഡെക്ക് ഷീറ്റുകൾ കൊണ്ട് മേൽക്കൂരയും ഇരു മ്പു പില്ലറുകളും
ബീമുകളുമുപയോഗിച്ച് നിർമ്മിച്ച കെട്ടിടം നിൽക്കുന്നത്. 110 K.V. ലൈൻ വളരെ
അടുത്തുകൂടി കടന്നു പോകുന്നതുകൊണ്ട് ഈർപ്പമുള്ള അന്തരീക്ഷത്തിലൂടെ വൈദ്യുതി
പ്രവഹിക്കുന്നതിനാൽ അപ്പാർട്ട്മെന്റുകൾക്ക കത്ത് ഇരിക്കുമ്പോൾ പോലും
അന്തേവാസികൾക്ക് ഷോ ക്ക് ഏൽക്കുന്നത് പതിവാണ്. വൈദുതി പ്രസരണം മൂലം
ഇലക്ട്രിക്കൽ സുരക്ഷാ ഉപകരണങ്ങളും, ഇലക്ട്രിക്കൽ-ഇ ലക്ട്രോണിക്
ഗ്രഹോപകരണങ്ങളും അടിക്കടി കേടു വരുന്നു.
കെട്ടിടത്തിന്റെ ബലക്ഷയം.
Autoclaved
aerated concrete blocks (AAC) ഉപയോ ഗിച്ചാണ് പി & ടി
അപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്നത്. പ്രൊസസ്ഡ് സിമന്റ് കട്ടകളായ
ഇവയ്ക്ക് ചൂട് പ്രതിരോ ധിക്കാൻ ശേഷിയില്ല. ഉള്ളിൽ സുഷിരങ്ങൾ ഉള്ളതിനാ ൽ ഇത്
വെള്ളം ആഗിരണം ചെയ്യും. ഇത് കെട്ടിടത്തി ലെ ചോർച്ചക്കു കാരണമാകുന്നു.
ചുവരുകൾ ചോർന്നൊ ലിക്കുന്നത് കൊണ്ട് കെട്ടിടത്തിന്റെ ഭിത്തികൾ ദുർബല
മായിരിക്കുന്നു.
മേൽക്കൂര
നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ള ഇരുമ്പ് ഡെക്ക്ഷീറ്റുകൾ തീരദേശത്തെ
കാലാവസ്ഥക്ക് ഒട്ടും അനു യോജ്യമല്ല. ഇവയുടെ corrosion(തുരുമ്പിക്കൽ)
നിരക്ക് വ ളരെ കൂടുതലാണ്. 2 വർഷങ്ങൾ കൊണ്ട് തന്നെ മേൽക്കൂ രയും
ഇരുമ്പുപില്ലറുകളും തുരുമ്പിച്ചു കെട്ടിടത്തിന് ബലക്ഷ യം ഉണ്ടായിട്ടുണ്ട്.
തെർമൽ ഇൻസുലേഷൻ ഇല്ലാത്തതി നാൽ ഇവ അന്തരീക്ഷ താപനിലക്കനുസരിച്ച്
ചുട്ടുപഴുത്ത് കടുത്തചൂടാണ് അപ്പാർട്ട്മെന്റിൽ അനുഭവപ്പെടുന്നത്. ഇ രുമ്പ്
ഷീറ്റുകളും ബീമുകളും ചൂടുപിടിക്കുന്നതിലൂടെയും സി മന്റ് കട്ടകൾക്ക് ചൂട്
പ്രതിരോധിക്കാൻ കഴിയാത്തതു കൊ ണ്ടും കടുത്തചൂട് അനുഭവപ്പെടുകയും
താമസക്കാർക്ക് പൊ ള്ളലേൽക്കുകയും ചെയ്യുന്നു.
GCDA
യുടെ അഭ്യർത്ഥനപ്രകാരം കെട്ടിടങ്ങളെ കുറിച്ച് ചെന്നൈ IIT പഠനം നടത്തി ഒരു
റിപ്പോർട്ട് നൽകിയിരുന്നു. അതിലെ നിർദ്ദേശങ്ങളിലൊന്ന് 2026 മെയ് 31-നകം കെ
ട്ടിടങ്ങളുടെ structure ബലപ്പെടുത്താനുള്ള നടപടികൾ പൂ ർത്തിയാക്കണമെന്നാണ്.
സ്ട്രക്ച്ചർ ബലപ്പെടുത്തിയാൽ പോലും അത് നിലനിൽക്കാനുള്ള സാധ്യതയില്ല.
നിർമ്മാണത്തിലെ അപാകതകൾ
കൈകൊണ്ട്
ഒന്നുതുടച്ചാൽപോലും അടർന്നു വീഴുന്ന വിധം കെട്ടിടത്തിൽ ഭൂരിഭാഗം
ഇടങ്ങളിലും ലൂസ് പ്ലാസ്റ്റ റിങ്ങാണുള്ളത്. പ്ലംബിങ്ങിനുപയോഗിച്ച
ഗുണമേന്മയില്ലാ ത്ത പൈപ്പുകൾ ഭിത്തികൾക്കുള്ളിൽ പലയിടത്തും പൊ ട്ടി വെള്ളം
നഷ്ടമാകുന്നതിനും ഭിത്തികൾ നനഞ്ഞു ദുർബ ലമാകുന്നതിനും കാരണമാകുന്നു.
ഗുണമേന്മയില്ലാത്ത സാ മഗ്രികൾ കൊണ്ട് നിർമ്മിച്ചതിനാൽ അപ്പാർട്ട്മെന്റുകളി ൽ
പലയിടത്തും കോൺക്രീറ്റ് അടർന്നുവീഴുന്നു. ദിനംപ്ര തി ചുമരുകളിൽ വിള്ളലുകൾ
പ്രത്യക്ഷപ്പെടുകയാണ്. കെ ട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ
ടാങ്കുകളും വി ണ്ടുകീറിയിരിക്കുന്നു. ദിവസങ്ങൾക്കുമുമ്പാണ് സീലിംഗ് ഫാൻ
അടർന്നുവീണ് ഒരന്തേവാസിക്ക് സാരമായ പരിക്ക് പറ്റിയത്. മേൽക്കൂരയിലെ
ഇരുമ്പുഷീറ്റുകൾ തുരുമ്പിച്ചു പൊടിഞ്ഞു ഭക്ഷണസാധനങ്ങളിൽ പാറിവീഴുന്നതിനാൽ
പലപ്പോഴും ഭക്ഷണം ആഹാരയോഗ്യമല്ലാതാകുന്നു.
ശുചി
മുറികളിൽ നിന്ന് ആസിഡ് കലർന്ന സോപ്പ്-ഡിറ്റർജെന്റ് വെള്ളവും വിസർജ്യങ്ങളും
ചോർന്നൊലിച്ച് ഭിത്തികൾ ദുർബലമാകുന്നു. ഇതേകാരണംകൊണ്ട് തന്നെ ഇരുമ്പ്
ബീമുകളും മേ ൽക്കൂരയും തുരുമ്പിച്ച് ദുർബലമാകുന്നു. നനഞ്ഞ ഭിത്തി കളിൽ
പൂപ്പലും പായലുംപിടിച്ച് രോഗങ്ങൾ ഉണ്ടാക്കു ന്നു. ശുചിമുറികളിലെ ചോർച്ചമൂലം
കുടപിടിച്ചുകൊണ്ട് പാചകം ചെയ്യേണ്ട അവസ്ഥയാണ് അന്തേവാസികൾ ക്ക്. ഇതുമൂലം
സ്വസ്ഥമായി ഭക്ഷണമുണ്ടാക്കി കഴിക്കാ ൻ പറ്റുന്നില്ല. വീതികുറഞ്ഞ
ഇടനാഴികളുടെ ഇരുവശ ത്തുമായിട്ടാണ് ഇവിടെ ഭവനങ്ങൾ പണിതിട്ടുള്ളത്. പു
റത്തേക്ക് തുറക്കാൻ കഴിയാത്ത വിധമാണ് ജനലുകൾ. മതിയായ വെന്റിലേഷൻ
സംവിധാനങ്ങൾ ഇല്ലാത്ത തിനാൽ ശുദ്ധവായുലഭ്യത കുറയുന്നു.
4
നിലകളുള്ള കെട്ടിടത്തിൽ ലിഫ്റ്റോ മതിയായ ഫയർ റെസ്ക്യൂ സംവിധാനങ്ങളോ
വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി യോ വാഹനപാർക്കിങ് സൗകര്യമോ ബയോഗ്യാസ് പ്ലാ
ന്റുകളോ കുട്ടികൾക്കുള്ള കളിസ്ഥലമോ ഇല്ല. ഇടുങ്ങിയ കോണിപ്പടികളിലൂടെ
രോഗികളേയും വൃദ്ധരെയും താഴെ യെത്തിക്കുക പ്രയാസമാണ്. സെപ്റ്റിക് ടാങ്കുകൾ
കവി ഞ്ഞൊഴുകി അപ്പാർട്ട്മെന്റിന് കിഴക്കുള്ള സാന്തോം കോ ളനിയിലേക്കാണ്
എത്തുന്നത്. ഇത് അവരുടെ ജീവി തവും നരകതുല്യമാക്കുന്നു.
ഒട്ടുംശുചിത്വമില്ലാത്ത ജീവിത പരിസരങ്ങൾമൂലം കുട്ടികൾക്ക് ഉറക്കമില്ലായ്മ,
അലർജി, മാനസികപിരിമുറുക്കം, വിവിധ ശാരീരിക പ്രശ്നങ്ങൾ, എ
ന്നിവയുണ്ടാകുന്നു. 110 K. V. ലൈനിൽനിന്നുള്ള EMF(വൈ ദ്യുത കാന്തികവലയം)
റേഡിയേഷൻ അന്തേവാസികളു ടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു.
ഭവനരഹിതരെ
പുനരധിവസിപ്പിക്കാൻ എന്നപേരി ൽ പൊതുപണം ചെലവഴിച്ചുനിർമ്മിച്ച മരണക്കെണിയാ
ണ് പി & ടി അപ്പാർട്ട്മെന്റ്. പോകാനിടമില്ലാത്തതിനാ ൽ സർക്കാർ
ഒരുക്കിക്കൊടുത്ത ദുരിതകൂടാരത്തിൽ തള ച്ചിടപ്പെട്ടവരാണ് ഇവിടെയുള്ളവർ. ഈ
കടുത്ത അനീതി ക്കെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും
ഉയർന്നുവരേണ്ടതുണ്ട്. ജൂൺ 30 നു തോപ്പുംപടിയി ൽ വച്ച് നടക്കുന്ന പ്രതിഷേധ
ധർണ്ണയിൽ എല്ലാ ജനാധി പത്യവിശ്വാസികളും പങ്കെടുക്കണമെന്ന്
അഭ്യർത്ഥിക്കുന്നു.
അഭിവാദ്യങ്ങളോടെ,
പി & ടി അപ്പാർട്ട്മെന്റ്
പുനരധിവാസ സമര ഐക്യദാർഢ്യ സമിതി
Ph: 9349249678, 9048406045
09-06-2026
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ