2019, ജനുവരി 21, തിങ്കളാഴ്‌ച

കൂട്ടക്കൊലകൾ ഏറ്റുമുട്ടലിന്റെ മുഖം മൂടിയണിയുന്നു : പുതിയ വികസന നയവുമായി ഭരണകൂടം ഗട്ച്ചിറോളിയിൽ

APRIL 2018

മഹാരാഷ്ട്രയിലെ ഗാഡ്‌ചിറോളി ജില്ലയിൽ bhamragarh tehsil ഉള്ള ബോറിയ -കസാൻസുർ എന്ന സ്ഥലത്തു വച്ച് ഏപ്രിൽ 22 ന് രാവിലെയാണ് ആരോപണ വിധേയമായ ഏറ്റുമുട്ടൽ കൊല നടക്കുന്നത്. പിറ്റേന്ന് പോലീസ് 16 പേരുടെ ലിസ്റ്റിനോടൊപ്പം നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു എന്നു പറഞ്ഞുകൊണ്ടുള്ള ഒരു പത്രക്കുറിപ്പും പുറത്തിറക്കി. ഏപ്രിൽ 24 ന് 15 ശരീരങ്ങൾ കൂടി ഇന്ദ്രാവതി നദിയിൽ നിന്നും കിട്ടിയെന്ന് പോലീസ് അവകാശപ്പെട്ടു. പിന്നീട് മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. പ്രധാനമായും IAPL (ഇന്ത്യൻ അസോസിയേഷൻ ഓഫ് പീപിൾ ലോയേഴ്സ്) , CDRO(കോ-ഓർഡിനേഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്സ് ഓർഗനൈസേഷൻ) , WSS(വുമൺ എഗൈൻസ്റ്റ് സ്റ്റേറ്റ് റിപ്രഷന് ആൻഡ് സെക്ഷ്വൽ വയലൻസ് , എന്നീ മൂന്നു മനുഷ്യാവകാശ സംഘടനകളെ ഉൾക്കൊള്ളിച്ചുകൊണ്ട് 12 സംസ്ഥാനങ്ങളിൽ നിന്നായി 44 പേരടങ്ങുന്ന ഒരു വസ്തുതാന്വേഷണ സംഘം ഗട്ചിരോളി ജില്ലയിലെ ഈ ബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. ആ മേഖലയിൽ അടുത്ത കാലങ്ങളിലായി പോലീസ് ഭീകരതയും ആരോപണവിധേയമായ ഏറ്റുമുട്ടലുകളും നടന്നിട്ടുള്ള എല്ലാ സ്ഥലങ്ങളും സംഘം സന്ദർശിച്ചു. 2018 ഏപ്രിൽ 5 മുതൽ 7 വരെ നടന്ന 3 ദിവസത്തെ വസ്തുതാന്വേഷണ സംഘത്തെ അവിടുത്തെ പ്രാദേശികരായ വക്കീലന്മാരും , പത്രപ്രവർത്തകരും , ജനപ്രതിനിധികളും , ഗ്രാമസഭ പ്രതിനിധികളും , സിപിഐ യുടെ പ്രാദേശിക പ്രതിനിധികളും അനുഗമിച്ചിരുന്നു. വാസ്തവത്തിൽ ഏറ്റുമുട്ടലെന്ന പദം തന്നെ ആ പ്രദേശത്ത് ഇത്തരത്തിൽ നടന്നിട്ടുള്ള എല്ലാ സംഭവങ്ങളിലും ഉപയോഗിക്കുന്നതാണെന്നും അവയൊക്കെ തന്നെയും വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഞങ്ങളുടെ കണ്ടെത്തലുകളിൽ നിന്നും ബോധ്യമായി.

വസ്തുതാന്വേഷണത്തിൽ സംഭവത്തെക്കുറിച്ച് മൊത്തത്തിൽ മനസിലാക്കാൻ കഴിഞ്ഞത് C-60 പോലീസും CRPF ഉം മാവോയിസ്റ്റുകളെ എല്ലാ ദിശകളിൽ നിന്നും ചുറ്റി വളഞ്ഞിട്ട് , കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെ  Under Barrel Grenade Launchers (UBGL) പോലെയുള്ള വളരെ അത്യന്താധുനികമായ ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ട് വിവേചനരഹിതമായി വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു എന്നാണ്. അതുകൊണ്ടു തന്നെ ഇതൊരു രക്തരൂക്ഷിതമായ കൊലപാതകമാണ് 

ആരോപണവിധേയമായ ഏറ്റുമുട്ടൽ കൊലയെക്കുറിച്ചുള്ള പോലീസ് ഭാഷ്യത്തെ വസ്തുതാന്വേഷണ സംഘം ചോദ്യം ചെയ്തു. ശ്രദ്ധേയമായ കാര്യം , മരണപ്പെട്ടവരുടെ അന്തിമലിസ്റ്റ് ന് വേണ്ടി C-60 പോലീസ് ഉടനടി ശരീരങ്ങൾ കണ്ടെടുക്കുക പോലും ചെയ്തിരുന്നില്ല എന്നതാണ്. ആരോപണവിധേയമായ ഏറ്റുമുട്ടൽ കൊലയുടെ പ്രധാന തെളിവുകളായ കത്തുകൾ , ഫോട്ടോകൾ , തിരിച്ചറിയൽ കാർഡുകൾ എന്നിവ ദിവസങ്ങൾക്കു ശേഷം ചുറ്റും ചിതറിയിട്ട പോലെ കാണപ്പെടുകയായിരുന്നു. സംഭവം നടന്നിട്ടുള്ള യഥാർത്ഥ സ്ഥലത്ത് , അഥവാ ഏപ്രിൽ 22, 2018 ന് പോലീസ് പത്രസമ്മേളനം വിളിച്ചപ്പോൾ ശരീരങ്ങൾ കിടന്ന സ്ഥലത്ത് ഫോട്ടോകൾ ഉണ്ടായിരുന്നില്ല. തുടക്കത്തിൽ , തെരഞ്ഞെടുത്ത ചുരുക്കം പത്രക്കാരെ മാത്രമേ പ്രദേശത്തു പോകാൻ അനുവദിച്ചിരുന്നുള്ളൂ. അവരുടെ റിപ്പോർട്ടുകളാവട്ടെ പൂർണ്ണമായും പോലീസ് വിവരണത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതും ആയിരുന്നു. കൂടാതെ, 2 ദിവസങ്ങൾക്ക് ശേഷം , ഏപ്രിൽ 24 ന് ഏറ്റുമുട്ടൽ നടന്നുവെന്ന് പറയപ്പെട്ട അതേ സ്ഥലത്ത് തന്നെ 15 ശരീരങ്ങൾ കൂടി കണ്ടെത്തിയത് സംശയം ജനിപ്പിക്കുന്നു. പരിക്കേറ്റ ആളുകൾ വിശാലമായ പ്രദേശത്തേയ്ക്ക് ചിതറിയോടി എന്നതും സംശയാസ്പദമാണ്. മൊത്തം ഓപ്പറേഷനെ എടുത്തു നോക്കിയാലും വളരെ രസകരമായ കാര്യം C-60 സംഘത്തിലാർക്കും തന്നെ സാരമായ മുറിവുകളൊന്നും പറ്റിയിട്ടില്ലെന്നുള്ളതാണ്. ആ സംഘം ഇപ്പോൾ ആശയവിനിമയത്തിന് പോലും ലഭ്യമല്ലാത്ത വിധം വിദേശ പര്യടനത്തിലാണെന്നുമാണറിയുന്നത്. ഞങ്ങൾ ബോറിയയിൽ എത്തിച്ചേരുമ്പോൾ ഗ്രാമം മുഴുവൻ സുരക്ഷാസൈന്യത്തിന്റെ ഒരു വൻ സന്നാഹം തന്നെയുണ്ടായിരുന്നു. സൈന്യത്തിന്റ ഈ വിന്യാസം , വസ്തുതാന്വേഷണ സംഘത്തോട് സംസാരിക്കുന്നതിൽ നിന്നു ഗ്രാമീണരെ വിലക്കാനുദ്ദേശിച്ചുള്ളതായാണ് കാണപ്പെട്ടത്. വസ്തുതാന്വേഷണ സംഘം അവിടെ വരുന്നതിനെതിരെ പ്രതിഷേധിക്കാൻ പോലീസ് അഹേരിയിൽ നിന്നും കസാൻസുർലേക്ക് ആളുകളെ കൊണ്ടുവന്നിരുന്നു.


രാത്രിയിൽ ഗട്ടേപ്പള്ളി സന്ദർശിച്ചപ്പോൾ അസാധാരണമായി അതിശക്തമായ സുരക്ഷാസൈന്യത്തിന്റെ സാന്നിധ്യം കണ്ടു. 3 ദിവസമായി തുടരുന്ന പവർ കട്ട് കൊണ്ട് ഗ്രാമം മുഴുവൻ കൂരിരുട്ടിലായിരുന്നു. ദിവസം മുഴുവൻ അവിടെ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണെന്നും അവർ ചുറ്റുമുള്ളപ്പോൾ സംസാരിക്കാൻ ആളുകൾ ഭയന്നിരിക്കുകയാണെന്നുമുള്ള വിവരം ഗ്രാമീണർ ഞങ്ങളെ അറിയിച്ചിരുന്നു. തങ്ങൾക്കു അലോസരമുണ്ടാക്കുന്ന എന്തെങ്കിലും സംഭാഷണത്തിൽ വരുന്നുണ്ടോയെന്നു ശ്രദ്ധിച്ചുകൊണ്ട് കുറെ നേരം സൈന്യം സന്ദർന സംഘത്തെയും ചുറ്റി പിന്തുടർന്നിരുന്നു. യാദൃശ്ചികവശാൽ ഗട്ടേപ്പള്ളി ഗ്രാമത്തിൽ നിന്നുമാണ് ഏപ്രിൽ 22 ന് ശേഷം 8 ചെറുപ്പക്കാരെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവർ ഒരു വിവാഹത്തിന് പോയതായിരുന്നു. റസൂചാക്കോ മാധവി എന്ന ഒരാളൊഴികെ കാണാതായ കുട്ടികളിൽ മറ്റാരെയും തിരിച്ചറിഞ്ഞിട്ടില്ല. ബോറിയ-കസാൻസുർ ൽ ഏറ്റുമുട്ടലിൽ മരണപ്പെട്ടവർ എന്ന് പോലീസ് അവകാശപ്പെട്ടവർക്കിടയിൽ നിന്നുമാണ് ഗ്രാമീണർ ഈ കുട്ടിയുടെ ശരീരം തിരിച്ചറിഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിൽ പോലീസ് ഭാഷ്യം വീണ്ടും മാറി മറിഞ്ഞുകൊണ്ടിരുന്നു. കാണാതായ കുട്ടികളുടെ മാതാപിതാക്കൾ പോലീസിനെ സമീപിച്ചപ്പോൾ പോലീസ് സ്ഥാപിക്കാൻ ശ്രമിച്ചത് , അവർ മാവിയിസ്റ്റ് പാർട്ടിയുടെ പുതിയ റിക്രൂട്ടായിരുന്നു എന്നാണ്. അപ്പോൾ എന്തുകൊണ്ട് അവർ യൂണിഫോമിലായിരുന്നു തുടങ്ങിയ ചോദ്യങ്ങളുയർന്നപ്പോൾ അവർ ഒരു മാസം മുൻപേ റിക്രൂട്ട് ചെയ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു പോലീസ് വർണ്ണന. കാണാതായവരുടെ ആധാർ കാർഡുകൾ പിടിച്ചെടുത്തിട്ട് ഇതുവരെ തിരിച്ചേൽപ്പിച്ചിട്ടില്ല എന്നതും നീതീകരിക്കത്തക്കതല്ല.

ഏപ്രിൽ 23 രാത്രിയിലെ സംഭവത്തെ കുറിച്ച് രാജാറാം ഖണ്ഢലയിലെ പോലീസ് ഭാഷ്യം തന്നെ പരസ്പരവിരുദ്ധങ്ങളായിരുന്നു. ഏപ്രിൽ 24 ന് ജമാൽഗേട്ട പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രസ്താവനകൾ പ്രകാരം അവർ കൊല്ലപ്പെട്ടത് രാജാറാം ഖണ്ഢലയിൽ വച്ചാണ്. ഏപ്രിൽ 25 ന് നന്ദുവിന്റെ ശരീരം കുടുംബത്തിന് കൈമാറുമ്പോൾ , കൊപെവാഞ്ച കൗട്ടറം വനത്തിൽ വച്ചാണ് എല്ലാപേരും കൊല്ലപ്പെട്ടതെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കത്ത് എസ്. പി. പുറത്തിറക്കി. കൊല്ലപ്പെട്ടവരിൽ 4 പേർ സ്ത്രീകളായിരുന്നു. രാജാറാം ഖണ്ഢലയിലെ ഏറ്റുമുട്ടൽ കൊല നടന്ന സ്ഥലവും നന്ദുവിന്റെ കുടുംബത്തെയും വസ്തുതാന്വേഷണ സംഘം സന്ദർശിച്ചു. നന്ദുവിനെ മറ്റ് ചിലരോടൊപ്പം ബോറിയ -കസാൻസുറിൽ വച്ച് കഴിഞ്ഞ രാത്രി പിടികൂടിയിട്ടുണ്ടെന്ന് 23 ന് രാവിലെ നന്ദുവിന്റെ കുടുംബത്തോടും ഗ്രാമത്തിലെ മറ്റാളുകളോടും ലോക്കൽ പോലീസ് അറിയിച്ചിച്ചു. കുടുംബം പോലീസ് ക്യാമ്പുകളിലും പോലീസ് സ്റ്റേഷനുകളിലും തടവിലാക്കപ്പെട്ടവരെ അന്വേഷിച്ചു നടന്നുവെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് അവർക്ക് വിവരം കിട്ടി , നന്ദുവും കൂടെയുള്ളവരും 23 ന് വൈകീട്ട് നൈനാർ വനത്തിൽ വച്ച് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന്. നൈനാർ വനത്തിലെ ഈ പറയുന്ന ഏറ്റുമുട്ടൽ കൊല നടന്ന സ്ഥലവും വസ്തുതാന്വേഷണ സംഘം പോയി നിരീക്ഷിച്ചിരുന്നു. അവിടെ തറയിലായി രക്തക്കറയും , റബ്ബർ ഗ്ലൗസിന്റെ ഒരു തുറന്ന പാക്കറ്റും , മരങ്ങളുടെ വേരോടു ചേർന്ന ഭാഗത്ത് വെടിയുണ്ടകൾ പതിച്ച പാടുകളും , രണ്ട് ഒഴിഞ്ഞ കണ്ടൈനറുകളും ഉണ്ടായിരുന്നു. പോലീസ് നന്ദുവിനെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ശ്രദ്ധയിൽ പെട്ട മറ്റൊരു കാര്യം പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് കുടുംബത്തിന് കൈമാറിയിട്ടില്ല എന്നതാണ്. ഏപ്രിൽ 25 ന് അച്ഛൻ ശരീരം ഏറ്റു വാങ്ങുമ്പോൾ അത് ചീഞ്ഞു തുടങ്ങിയിരുന്നുവെങ്കിലും വലതു ചുമലിനു മുകളിലായി കോടാലി കൊണ്ട് വെട്ടിയ പോലെ ഒരു മുറിവ് കാണാനുണ്ടായിരുന്നു. വെടിയുണ്ടയുടെ പാടുകളൊന്നും തന്നെ ദേഹത്ത് കാണാനുണ്ടായിരുന്നില്ല. അടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ , സാധാരണ ഏറ്റുമുട്ടൽ കൊലകൾ നടക്കുമ്പോൾ കേൾക്കാറുള്ളതുപോലുള്ള വെടിയൊച്ചകൾ കേട്ടതുമില്ല. എന്നാൽ ഒറ്റപ്പെട്ട ചില വെടിയൊച്ചകൾ ആ രാത്രിയിൽ കേട്ടിരുന്നു. കൊല്ലപ്പെടും മുൻപ് ഈ ആറു പേരെയും പോലീസ് തടവിലാക്കി കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന് കുടുംബം ഭയപ്പെടുന്നു. നന്ദുവിനെയും കൂട്ടരെയും പിടികൂടിയതിനു ശേഷം എന്തുകൊണ്ട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തില്ല എന്നതും , എല്ലാ തെളിവുകളും സാക്ഷിമൊഴികളും ഇതൊരു കസ്റ്റഡി പീഡനവും കൊലപാതകവുമാണെന്നത്തിലേക്ക് വിരൽ ചൂണ്ടുമ്പോഴും , ഇത് ഏറ്റുമുട്ടൽ കൊലയാണെന്ന് പോലീസ് വാദിക്കുന്നതും ഞങ്ങളെ അമ്പരപ്പിച്ചു. കൊരപ്പള്ളി ഗ്രാമത്തിലെ കുടുംബത്തെയും അയൽക്കാരെയും സുരക്ഷാ സൈനികരും ലോക്കൽ പോലീസും തുടർച്ചയായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.

ഈ കൊലപാതകങ്ങളെ അവിടെ അപൂർവ്വമായി നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളായല്ല , മറിച്ച് ആ പ്രദേശങ്ങളിൽ ഭീകരമായി നടക്കുന്ന അതിക്രൂരമായ പോലീസ് അതിക്രമങ്ങളുടെ ഭാഗമായേ കാണാൻ കഴിയൂ. പ്രദേശവാസികളെ ഭയപ്പെടുത്തുന്നതിനുള്ള ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വൻതോതിൽ സുരക്ഷാ സേനകളേയും പോലീസ് ക്യാമ്പുകളും അവിടെ വിന്യസിച്ചിട്ടുണ്ട്. ഈ വർഷാരംഭം മുതൽ ഉണ്ടായിട്ടുള്ള പോലീസ് ഭീകരതയും ഏറ്റുമുട്ടലും പോലെ തന്നെയാണ് ഇതുമെന്നത് ഇത് വ്യക്തമാക്കുന്നു. ഉദാഹരണത്തിന് , പക്ഷികളെ വേട്ടയാടാൻ പോയ രാംകുമാർ എന്നും പ്രേംലാൽ എന്നും പേരായ കോയെൻവർഷ ഗ്രാമത്തിലെ രണ്ടു ചെറുപ്പക്കാർ ഫെബ്രുവരി 5 ന് സുരക്ഷാ സൈന്യത്തിന്റെ പിടിയിലാവുന്നു. അവരെ ഒറ്റപ്പെടുത്തി ചോദ്യംചെയ്യലിന് വിധേയരാക്കുകയും തങ്ങൾ മാവോയിസ്റ്റുകളാണെന്ന് സമ്മതിക്കാൻ തുടർച്ചയായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ചെറുപ്പക്കാർ ആ വാദങ്ങളെ നിഷേധിച്ചപ്പോൾ അവരെ ബലം പ്രയോഗിച്ച് തടഞ്ഞു വച്ചു. പക്ഷെ ഭാഗ്യവശാൽ അവരിലൊരാൾ , പ്രേംലാൽ രക്ഷപെടുകയും ഈ കഥകളെല്ലാം സന്ദർശന സംഘത്തോട് പറയുകയും ചെയ്തു. പിറ്റേന്ന് 6 ന് ഇവരെ പിടിച്ച സ്ഥലത്തേയ്ക്ക് ഗ്രാമീണർ ചെന്ന് നോക്കി. അവിടെ അവർ രക്തക്കറകളും , രാംകുമാറിന്റെ തിരിച്ചറിയൽ കാർഡിന്റെ കത്തിയ അവശിഷ്ടവും അവർ വേട്ടയാടിയ പക്ഷിയുടെ അവശിഷ്ടവും കണ്ടു. രാംകുമാർ കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്നതിലേയ്ക്ക് അതവരെ നയിച്ചു. പിന്നീട് അവർ ഗട്ച്ചിറോളി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ രാം കുമാറിന്റെ മൃതദേഹം അവിടെ കണ്ടു. ആദ്യമായാണ് ഇത്തരമൊരു സംഭവം തങ്ങളുടെ ഗ്രാമത്തിൽ നടക്കുന്നതെന്നും നിയമനടപടികൾ തുടരരുതെന്ന് പോലീസിന്റെ ഭാഗത്ത് നിന്നും സമ്മർദ്ദമുണ്ടായെന്നും കോയൻവർഷ ഗ്രാമത്തിലുള്ളവർ പറയുന്നു. സംഭവത്തെക്കുറിച്ച് പുറത്ത് പറയാതിരിക്കാൻ ഗ്രാമീണർക്ക് പോലീസ് കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തു. മാവോയിസ്റ്റുകളുമായി ചെറുപ്പക്കാരന് ഹെഡരി പോലീസ് ക്യാംപിൽ വച്ച് ബന്ധമുണ്ടായിരുന്നുവെന്ന് കാണിക്കുന്ന കത്തിൽ കുടുംബത്തിന്റെ വിരലടയാളം പതിച്ചുകൊണ്ടു പോവുകയും അവിടെ തന്നെ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഒരു മജിസ്റ്റീരിയൽ എൻക്വയറി തുടങ്ങി വച്ചുവെങ്കിലും അതേക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ അവർ അറിഞ്ഞിട്ടില്ല. 

ലോയ്ഡ് മൈനിങ് കോർപ്പറേഷൻ 2016 ൽ സ്ഥാനമുറപ്പിച്ചത് അതേ സുർജാഗർഹ് പ്രദേശത്ത് തന്നെയാണ്. ലോയ്ഡ് അവിടം പാട്ടത്തിനെടുത്ത് ഉടൻ തന്നെ പ്രദേശവാസികളായ ആളുകളിൽ നിന്നും അവിടെ മൈനുകൾ സ്ഥാപിക്കുന്നതിനെതിരെ  പ്രതിഷേധംഉയർന്നിരുന്നു. ക്രമേണ പോലീസ് ഭീകരത ആരംഭിക്കുകയും തത്ഫലമായി ധംകുണ്ട്വനി സുർജാഗർഹ് മൈനുകൾക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ ജനങ്ങൾക്ക് മേലുള്ള പോലീസ് അതിക്രമങ്ങളും പീഢനങ്ങളും വർദ്ധിക്കുകയും ഒട്ടേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് മൊഹുണ്ടി , ഗുഢാഞ്ഞുർ എന്നിവിടങ്ങളിൽ വളരെ വ്യക്തമായി കാണപ്പെട്ടു. അവിടെ നിന്ന് ഗാട്ടാ പോലീസ് ആദ്യം രണ്ടു പേരെയും പിന്നീട് അഞ്ചിലേറെ ഗ്രാമീണരെയും പിടികൂടിയിരുന്നു.  ഗ്രാമത്തിൽ ഇതിനെ എതിർത്തവരെയെല്ലാം പോലീസ് അങ്ങേയറ്റം അതിക്രൂരമായി മർദ്ദിക്കുകയും അവരിൽ പലരും ഇന്നും ആ മർദ്ദനങ്ങളുടെ അടയാളങ്ങളും പേറി ജീവിക്കുകയുമാണ്. പോലീസ് പിടിച്ചുകൊണ്ട് പോയ ഒരാളുടെ അമ്മയുടെ കൈ ഒടിഞ്ഞിട്ട് ഇപ്പോഴും അവർക്ക് ആ കൈ ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഒരിക്കൽ 8 പേരെ പിടിച്ചുകൊണ്ടു പോയതിൽ 7 പേർ ജുഡീഷ്യൽ കസ്റ്റഡിയിലും , (അതിൽ രണ്ടു പേർ കുട്ടികളായിരുന്നു) അവശേഷിക്കുന്നയാളെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത അവസ്ഥയുമായിരുന്നു. പോലീസ് അവകാശപ്പെടുന്നത് ദിനേശ് എന്ന ഈ അവസാനത്തെയാൾ രക്ഷപെട്ടു കളഞ്ഞുവെന്നാണ്. പക്ഷേ അവൻ പോലീസിനാൽ തന്നെ കൊല്ലപ്പെട്ടു കാണുമെന്ന് കടുംബം ഭയപ്പെടുന്നു.

2018 മാർച്ച് 29 ന് രേകനാർ ഗ്രാമത്തിലെ സാൻസു മിർച്ച ഉസേണ്ടി എന്ന ഒരു ചെറുപ്പക്കാരൻ മൃഗങ്ങൾക്കായി ഒരു കെണി വച്ചു. 30 ന് കെണിയിൽ എന്തെങ്കിലും പെട്ടിട്ടുണ്ടോ എന്ന് നോക്കുവാൻ ചെന്നപ്പോൾ അടുത്തുള്ള CRPF അവനെ ആക്രമിച്ചു. ക്രൂരമായി അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത് ഒടുവിൽ സൈന്യം അവനെ കൊന്നു കളഞ്ഞു. ഏപ്രിൽ 1 ന് കുടുംബം അവനെ അന്വേഷിക്കാൻ തുടങ്ങി. അവനെ അന്വേഷിച്ച് അവർ പല പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയെങ്കിലും ആരും അവൻ കൊല്ലപ്പെട്ട വിവരം അവരോട് പറഞ്ഞിരുന്നില്ല. ഒടുവിൽ ഏപ്രിൽ 3 ന് അവനെ കണ്ടുപിടിക്കാനായി പോലീസ് സ്റ്റേഷനുകൾ തോറും വീണ്ടും കയറിയിറങ്ങിയതിനു ശേഷമാണ് അവനൊരു (ആരോപണവിധേയമായ) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് അവർ വെളിപ്പെടുത്തിയത്. ഈ കൊലപാതകത്തിനെതിരെ ഏപ്രിൽ 6 ന് കുടുംബവും ഗ്രാമീണരും എസ്.പി.ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.  

ആ പ്രദേശത്തെ പോലീസ് ഭീകരതയുടെ ഉന്നതിയുടെ നടുവിലാണ് ധംകുന്ദ്‌വാനി , സുർജാഗർഹ് എന്നീ മൈനിങ് പ്രൊജക്ട്സ് സ്ഥിതി ചെയ്യുന്നത്. 2006-2007 ൽ മൈനിന്റെ പ്രൊപോസൽ വന്നപ്പോൾ തന്നെ പ്രാദേശിക സമുദായങ്ങൾ പ്രക്ഷോഭം നടത്തി അത് നിർത്തിച്ചിരുന്നു. വൻതോതിലുള്ള പോലീസിനെയും സമാന്തര സേനക്യാമ്പിനേയും കൂട്ടി ആ മേഖലയ്ക്ക് ചുറ്റുമുള്ള ഗ്രാമീണരെ അപമാനിച്ചുകൊണ്ടും ദ്രോഹിച്ചുകൊണ്ടും ഇപ്പോൾ അത് വീണ്ടും വന്നിരിക്കുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളെ രാത്രി മുഴുവൻ പോലീസും സൈന്യവും പിടിച്ചു വച്ച് ഉപദ്രവിക്കുകയും അപമാനിക്കുകയും  ചെയ്തിട്ടുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതുകൊണ്ട് പോലീസ് അതിക്രമങ്ങളെ ഓർത്ത് സ്ത്രീകൾ കാടുകളിലേക്ക് പോകാൻ ഭയപ്പെടുന്നു. പോലീസ് പിടിച്ചുകൊണ്ടു പോകുമെന്ന് ഭയന്ന് പുരുഷന്മാർ ചന്തയിലേക്ക് പോകുന്നതും നിർത്തി വച്ചിരിക്കുകയാണ്. പുകയിലയും മുളയും വാങ്ങാൻ വരുന്ന കോൺട്രാക്റ്റർമാർ പോലീസിന്റെയും കോർപ്പറേഷനുകളുടെയും സമ്മർദ്ദഫലമായി ഇങ്ങോട്ടു വരുന്നത് നിർത്തി വച്ചിരിക്കയാണ്.  ഗ്രാമീണർ നേരിടുന്ന ഈ തടവിലാക്കലും കൊല്ലലും നിയമനടപടികളുടെ അഭാവവും അല്ലെങ്കിൽ ഈ സംഭവങ്ങളോടെല്ലാമുള്ള പ്രതികരണമെന്ന നിലയിൽ ആളുകൾക്കുള്ളിൽ ഭയവും അമർഷവും ഉടലെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലേയും ചത്തീസ്ഗഢിലേയും ജാർഖണ്ഡിലെയും ആദിവാസികളെ സംബന്ധിച്ച് ധംകുണ്ഡവാഹി ഹിൽ ഒരു വിശുദ്ധ സ്ഥലമാണ്. അവിടുത്തെ മൈനുകൾ അവരുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ജീവിതത്തെ ഹിംസാത്മകമായി ബാധിക്കുന്നു.

നിരവധിയോളം വരുന്ന ഗ്രാമീണരെ സന്ദർശിക്കുന്നതിനും പലയിടത്തുമുള്ള നൂറു കണക്കിന് ആളുകളെ കാണുന്നതിനും അങ്ങിനെ ഗട്ച്ചിറോളി ജില്ലയുടെ  സാഹചര്യങ്ങൾ മനസിലാക്കുന്നതിനും വസ്തുതാന്വേഷണ സംഘം 3 ദിവസം ചെലവഴിച്ചു. വികസനത്തെക്കുറിച്ചുള്ള സർക്കാരിന്റെ സങ്കല്പം അവിടുത്തെ ജനങ്ങളുടെ ആഗ്രഹങ്ങളേയും മാനങ്ങളേയും നിരസിക്കുന്നതാണെന്ന് ഞങ്ങൾക്ക് മനസിലായി. സർക്കാരിന്റെ ഭാഗത്ത് നിന്നും ജീവനഷ്ടമടക്കമുള്ള ഭീകരമായ അടിച്ചമർത്തലുകൾ ഉണ്ടാകുന്നുണ്ടെങ്കിലും ജനങ്ങൾ അവരുടെ ഭൂമിയും ഉപജീവന മാർഗ്ഗങ്ങളും അക്രമാസക്തമായി തട്ടിയെടുക്കുന്നതിനെതിരെ ദൃഢമനസ്കരായി പോരാടാൻ തയ്യാറായി നിൽക്കുക തന്നെയാണ്. ഏറ്റുമുട്ടൽ കൊല എന്ന  ഭരണകൂട നയത്തെ വസ്തുതാന്വേഷണ സംഘം അപലപിക്കുന്നു.


വസ്തുതാന്വേഷണ സംഘം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ

1.ബോറിയ-കസാൻസുർ , രാജാറാം ഖണ്ഡല , കോയെൻവർഷേ , രേഖാനർ എന്നീ വ്യാജ ഏറ്റുമുട്ടൽ കൊലകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക.
2.പോലീസ് അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ആളുകൾക്കെതിരെ എടുത്തിട്ടുള്ള എല്ലാ കള്ളക്കേസുകളും പിൻവലിക്കുക.
3.വ്യാജഏറ്റുമുട്ടലിനും വിവേചനരഹിതമായ അധികാര പ്രയോഗത്തിനും ഉത്തരവാദികളായവർക്കെതിരെ കേസെടുക്കുക.
4. പോലീസിനെയും സമാന്തര സൈന്യത്തെയും പ്രദേശത്തു നിന്നും പിൻവലിക്കുക.
5.ഗ്രാമസഭയുടെ അനുമതിയില്ലാതെ മൈനിങ് ചെയ്യരുത്.
6.ഗ്രാമസഭയുടെ സമ്മതം നിർബന്ധമാക്കാത്ത 'പെസ' നിയമഭേദഗതി പിൻവലിക്കുക.
7. പുകയിലയുടെയും  പുകയിലയുടെയും ശേഖരണത്തിനായി വനങ്ങൾ സംരക്ഷിക്കപ്പെടണം. അവ ന്യായവിലയ്ക്ക് സർക്കാരിന് വിൽക്കാൻ നൽകുമെന്ന് ഉറപ്പ് വരുത്തണം.

Coordination of Democratic Rights Organisation (CDRO) 9990448490

Indian Association of People’s Lawyers (IAPL) 9604298307

Women against State Repression and Sexual Violence (WSS) 9425600382

*വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ സ്വതന്ത്ര വിവർത്തനം 

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...