2024, ഫെബ്രുവരി 28, ബുധനാഴ്‌ച

"അത് പറയേണ്ടത് ഞാനാണ് "


    
കേരളത്തിൽ കൊച്ചിയിലെ പ്രാചീന പ്രശസ്ത തറവാട്. വലിയ മുറ്റവും ചുറ്റുമതിലും ഗേറ്റും ഉള്ള വലിയ വീട്. വരാ ന്തയിലെ ചാരുകസേരയിൽ വീട്ടുകാരൻ ഇരുന്ന് പേപ്പർ വായിക്കുന്നു. ഗേറ്റ് തുറന്ന് ഒരു ഭിക്ഷക്കാരൻ മുറ്റത്തെത്തി ഭിക്ഷ ചോദിക്കുന്നു. കാർന്നോർ ഭിക്ഷക്കാരനെ അടിമുടി സസൂഷ്മം നിരീക്ഷിച്ച് പറയുന്നു "ഇവിടെ പിച്ചയില്ല" വള രെ സങ്കടത്തോടെ ഭിക്ഷക്കാരൻ തിരിച്ച് പോകുന്നു.
    പുറത്തെ ശബ്ദം കേട്ട് വീട്ടിൽ നിന്നും പുറത്തു വന്ന "വീട്ടുകാരി" എന്താണ് കാര്യം എന്നു ചോദിച്ചു. വീട്ടുകാരൻ പറഞ്ഞു "പിച്ചക്കാരൻ പിച്ച ചോദിച്ച് വന്നതാണ്. ഇവിടെ പിച്ചയൊന്നും ഇല്ല എന്നു പറഞ്ഞ് ഞാൻ വിട്ടു " എന്ന്. വീട്ടുകാരി ഉച്ചത്തിൽ കൈകൊട്ടി ഭിക്ഷക്കാരനെ തിരിച്ചു വിളിച്ചു. പിച്ചക്കാരന് വളരെ സന്തോഷമായി. എന്തെങ്കി ലും കാര്യമായി കിട്ടുമെന്ന് കരുതി. വേഗത്തിൽ വീട്ടുകാരിയുടെ അടുത്തെത്തി. അപ്പോൾ വീട്ടുകാരി പറയുകയാണ് "ഇവിടെ പിച്ചയൊന്നും തരാൻ ഇല്ല. അതു പറയേണ്ടത് ഇവിടത്തെ വീട്ടുകാരിയായ ഞാനാണ്. അല്ലാതെ മറ്റാരുമ ല്ല, നിങ്ങൾക്ക് പോകാം" എന്ന്.
മുകളിൽ പറഞ്ഞ നുണക്കഥയ്ക്ക് താഴെ പറയുന്ന കാര്യങ്ങളുമായി ഒരു ബന്ധവും ഇല്ല.
    2021-ൽ ചെല്ലാനംമുതൽ CMS വരെ 12.കി.മീ. സ്ഥലത്ത് കടൽഭിത്തിയും വേളാങ്കണ്ണിയിൽ 6 പുലിമുട്ടുക ളും, കണ്ണമാലിയിൽ 9 പുലിമുട്ടുകളും നിർമ്മിക്കുവാൻ 344.2 കോടി രൂപ പാസാക്കുന്നു. എന്നാൽ 7.350 കി.മീ. സ്ഥലത്ത് കടൽഭിത്തിയും 6 പുലിമുട്ടുകളും മാത്രമേ പറഞ്ഞ തുക കൊണ്ട് പൂർത്തീകരിക്കാനായുള്ളൂ. പണി പൂർത്തി യായിടത്ത് മോടി കൂട്ടുന്നതിനായി വീണ്ടും 18 കോടി രൂപ കോൺക്രീറ്റ് നടപ്പാതയ്ക്കായി ചെലവഴിച്ചു കൊണ്ടിരിക്കു ന്നു.
    പുത്തൻതോട് മുതൽ വടക്കോട്ടുള്ള സ്ഥലങ്ങളിൽ കുടുബയോഗങ്ങൾ വിളിച്ചുചേർത്ത് കൊണ്ട് "അയാൾ" പറയു കയാണ് "പണി നടക്കും കുറച്ച് പേപ്പർ വർക്ക് കൂടി ചെയ്യുവാനുണ്ട്. പിന്നെ വരുന്ന തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ MP സ്ഥാനാർത്ഥിയെ ജയിപ്പിക്കണം. അല്ലെങ്കിൽ പണി നടക്കില്ല. ഇവിടെ കുറച്ചുപേർ പന്തൽ കെട്ടി അവിടെയും ഇവിടെയും ഇരിക്കുന്നുണ്ട്. സമരം ഉള്ളതു കൊണ്ടാണ് പണി നടക്കാത്തത്"
    2023 ജൂൺ 9 ന് പുത്തൻതോട് പണി പൂർത്തിയാക്കിയ സ്ഥലം സന്ദർശിച്ച് ജല വിഭവ വകപ്പ് മന്ത്രിയായ റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത്. "അടുത്ത ഘട്ടമായി CMS വരെ 320 കോടി അനുവദിച്ചു. നവംബറിൽ പണി തുടങ്ങും" എന്നായിരുന്നു. 2023 ഒക്ടോബർ 3 ന് എറണാകുളം ജില്ലയുടെ ചാർജ്ജ് ഉള്ള പി രാജീവ് മന്ത്രി, മാളി കപ്പറമ്പിൽ പറഞ്ഞത് 247 കോടി പാസായി പണി ഉടൻ തന്നെ തുടങ്ങും എന്നുമാണ്. കേട്ടപടി കണ്ണമാലി L C 247 കോടി പാസാക്കിയ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് മന്ത്രിമാരുടെ ഫോട്ടോ വച്ച് പോസ്റ്റർ അ ടിച്ച് നാടു മുഴുവൻ പതിച്ചു. എന്നിട്ട് വീടു കയറി ഇറങ്ങി പറഞ്ഞു "എല്ലാം പാസായി കിടക്കുകയാണ്. നവംബറിൽ പണി തുടങ്ങും. സമരത്തിന് പോകുന്നവർക്ക് ഭ്രാന്താണ്" എന്നാണ്. 2024 ജനുവരി 28 ന് CMS -ൽ കൂടിയ കുടുബയോഗത്തിൽ "അയാൾ" പറഞ്ഞത് 215 കോടി പാസാക്കാൻ പോകുന്നു എന്നാണ്.സർക്കാരിന്റെ ഫണ്ട് ഓ രോ കാര്യങ്ങൾക്കും അനുവദിക്കാനും ചെലവഴിക്കാനും വ്യവസ്ഥാപിതമായ രീതികൾ ഇല്ലേ ? അധികാരം തലയ്ക്ക് പിടിച്ചവർ ഉറക്കത്തിൽ പിച്ചും പേയും പറയും പോലെയാണോ പദ്ധതിക്ക് പണം പാസാക്കുന്നത്?
    320 കോടി, 247 കോടി, 215 കോടി ആരെ വിശ്വസിക്കും? ആര് പറയുന്ന കാര്യമാണ് ശരി? പഞ്ചായത്തി ൽ പ്രസിഡന്റിനെതിരെ അവിശ്വാസം നടക്കാൻ പോകുന്നു. പാസായാൽ 2022-ൽ കടൽകയറ്റം ഉണ്ടായത് പഞ്ചാ യത്ത് പ്രസിഡന്റിന്റെ തലയിൽ കെട്ടിവച്ച് രക്ഷപെട്ട പോലെ 2024 ലും ഒരു പിടിവള്ളി ആകും. പ്രതിപക്ഷക്കാർ തയ്യാറായി ഇരുന്നു കൊള്ളുക. കടൽ കയറുമ്പോൾ 4 പേർ കൂടി കൊടിയും വീശി റോഡിലെ കടൽ വെള്ളത്തിൽ കിടക്കാൻ!

"മലർന്നു കിടന്നു തുപ്പുന്നത് നിർത്തു രാജീവ് മന്ത്രി "


    
വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ പ്രസ്താവനകൾ പലപ്പോഴും ഒരു വിദൂഷകനെ ഓർമ്മിപ്പിക്കുന്നു. ചെല്ലാ നത്ത് കടൽ കയറി ദുരന്തം വിതച്ച 2021- ൽ ചെല്ലാനത്തെ 'കേരളത്തിന്റെ കണ്ണുനീർ' എന്നാണ് അദ്ദേഹം വി ശേഷിപ്പിച്ചത്. എന്നാൽ ചെല്ലാനം-കൊച്ചി കടൽകയറ്റ പ്രശ്നം ഒറ്റക്കെട്ടായി പരിഹരിക്കുന്നതിന് പകരം കേരള സ ർക്കാർ 18 കിലോമീറ്റർ വരുന്ന തീരത്തെ രണ്ടായി വിഭജിച്ചു കൊണ്ട് വെറും 7 കിലോമീറ്റർ നീളത്തിൽ തീരസം രക്ഷണ പദ്ധതി നടപ്പാക്കുകയാണുണ്ടായത്. തത്ഫലമായി പുത്തൻതോട് മുതൽ വടക്കോട്ട് 10 കിലോമീറ്റർ വരു ന്ന പ്രദേശത്ത് കഴിഞ്ഞ 2 വർഷവും കടൽകയറ്റം ദുരന്തം വിതച്ചു. ഒരു സർക്കാർ സ്പോൺസേർഡ് ദുരന്തമായി ന മ്മുടെ തീരത്തെ കടൽകയറ്റം മാറി.
    2023 തുടക്കത്തിൽ തന്നെ ചെല്ലാനം-കൊച്ചി തീരത്തിന്റെ പകുതി പോലും വരാത്ത ഈ 7 കിലോമീറ്റർ ഭാഗം സംരക്ഷിച്ചതിന്റെ ആകാശദൃശ്യം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തുകൊണ്ട് 'ചെല്ലാനം തീരം സംരക്ഷിക്കപ്പെട്ടു' എന്ന വ്യാജ പ്രചാരണത്തിന് മന്ത്രി പി രാജീവ് തുടക്കമിട്ടു. ചെല്ലാനത്തെ ജനതയുടെ കണ്ണുനീർ കണ്ട് ബോധ്യപ്പെ ട്ടതിനെ അടിസ്ഥാനത്തിൽ ടെട്രാപോഡ് തീര സംരക്ഷണ പദ്ധതി നടപ്പാക്കിയതിൽ സ്ഥലം എം എൽ എയുടെയും മന്ത്രിയുടെയും പങ്കിന് വേണ്ടത്ര പ്രാധാന്യം നല്കിയില്ല എന്നായിരുന്നു മന്ത്രിയുടെ പരിഭവം. ഇവ്വിധം ഒരു തീരത്തി ന്റെ ചെറിയൊരംശം മാത്രം അശാസ്ത്രീയമായി സംരക്ഷിച്ചതിന്റെ ഫലമായുണ്ടായ കടൽകയറ്റ ദുരന്തത്തിൽ കണ്ണമാ ലി പ്രദേശത്ത് മാത്രം 2022 ൽ 10 വീടുകൾ തകർന്നടിഞ്ഞ യാഥാർഥ്യത്തിനു മുന്നിൽ നിന്നിട്ടാണ് മന്ത്രി പി രാ ജീവ് ചെല്ലാനം തീരം സംരക്ഷിക്കപ്പെട്ടുവെന്നും അതിൽ തങ്ങൾക്കുള്ള പങ്ക് മാധ്യമങ്ങൾ കാണാതെ പോകുന്നുവെ ന്നും പരിഭവിക്കുന്നത്.
    2023 ജൂലൈയിൽ കണ്ണമാലിയിലെ കനത്ത കടൽകയറ്റത്തെ തുടർന്ന് ഉയർന്നു വന്ന പ്രതിഷേധ സമരങ്ങൾ വീണ്ടും ഭരണവർഗ്ഗത്തെ സമ്മർദ്ദത്തിലാഴ്ത്തി എന്നതിനുദാഹരണമാണ് ഒക്ടോബർ 2 ന് ആരംഭിച്ച കണ്ണമാലി റിലേ നിരാഹാര സമരത്തിന്റെ പിറ്റേന്ന് മാധ്യമങ്ങളിൽ വായിച്ച പി രാജീവിന്റെ പ്രഖ്യാപനം. പുത്തൻതോട് മുതൽ സി എം എസ് വ രെ തീരസംരക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു എന്നതായിരുന്നു ആ പ്രഖ്യാപനം. എ ന്നാൽ 2024 ജനുവരി പകുതി ആയിട്ടും പദ്ധതി പ്രഖ്യാപനത്തിൽ തന്നെ ഒതുങ്ങി നില്ക്കുകയാണ്. പുത്തൻതോടിനു വടക്ക് കണ്ണമാലി, ചെറിയകടവ് കമ്പനിപ്പടി, ചെറിയകടവ് ഗ്യാപ്പ്, സി എം എസ്, കാട്ടിപ്പറമ്പ്, കൈതവേലി, മാ നാശ്ശേരി, സൗദി തുടങ്ങിയ പ്രദേശങ്ങളെല്ലാം ശക്തമായ കടൽകയറ്റം അനുഭവിക്കുന്ന പ്രദേശങ്ങളാണ്. അവിടത്തു കാർ പരിഹാരമാവശ്യപ്പെട്ടു കൊണ്ട് സമരത്തിലുമാണ്. എന്നിട്ടും ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം പരിഹ രിക്കാതെ തെക്കുവശത്ത് നടപ്പാതയ്ക്കായി 18 കോടി അനുവദിച്ച സർക്കാരിന്റെ വാഴ്ത്തുപാട്ടിന്‌ വേണ്ടിയാണ് മന്ത്രി രാജീവ് തന്റെ അവസാനത്തെ പോസ്റ്റ് ഇട്ടിരിക്കുന്നത്.
    ചെല്ലാനം-കൊച്ചി തീരം മുഴുവനായി ചിത്രീകരിച്ച വീഡിയോയും ഈ വിധം ഷെയർ ചെയ്യാനുള്ള ചങ്കൂറ്റം മന്ത്രി രാജീവിനുണ്ടോയെന്നു ജനകീയവേദി വെല്ലു വിളിക്കുകയാണ്. പലയിടത്തും ഒരു കല്ല് പോലുമില്ലാതെ കടൽഭിത്തി തറനിരപ്പായി കിടക്കുന്ന തീരദേശത്തെത്തി അവിടുത്തെ ജനങ്ങളോടും ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന വിവരങ്ങ ൾ ഷെയർ ചെയ്യാൻ ധൈര്യമുണ്ടോയെന്ന് ജനകീയവേദി വെല്ലു വിളിക്കുന്നു. അല്പമെങ്കിലും സത്യസന്ധതയുണ്ടെങ്കി ൽ ഈ വിദൂഷക വേഷം അഴിച്ചു വച്ച് ജനങ്ങളെ നേരിട്ട് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്.

"ഞങ്ങളുടെ തീരം തിന്നു തീർത്തത് കൊച്ചിൻ പോർട്ട് ആണ് "

 (ആറു പതിറ്റാണ്ടായി സൗദി, ചന്തക്കടപ്പുറത്ത് താമസിക്കുന്ന ലൈസ തോമ സ് തന്റെ സുഹൃത്തുക്കളായ റീന സാബു, ലൈല എന്നിവരുമായുള്ള സംഭാഷണ ത്തിലൂടെ ഒരു കാലത്ത് തങ്ങളുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിന്റെ അവി ഭാജ്യഘടകമായ തീരത്തെ കുറിച്ചുള്ള ഓർമ്മകളും തീരം നഷ്ടമായതിന്റെ വേദന കളും പങ്കു വയ്ക്കുന്നു.)


 
  എനിക്ക് ഒരു പത്ത് വയസ്സുള്ള കാലം ഇവിടെ നീണ്ടു പരന്ന കടപ്പുറം ഉണ്ടായിരുന്നു. ഈ സമരപ്പന്തൽ ഇരിക്കു ന്ന ഇടം മുതൽ കടൽഭിത്തി നില്ക്കുന്നിടം വരെയുള്ളതിലും കൂടുതൽ കര കടൽഭിത്തിയ്ക്ക് പടിഞ്ഞാറ് ഉണ്ടായിരുന്നു. അ വിടെ വള്ളക്കാര് കൊണ്ടുവരുന്ന കൊഴുവ, നങ്ക് അങ്ങനെയുള്ള മീനുകൾ ഒക്കെ ഉണക്കാനിടുമായിരുന്നു. അതുപോ ലെ കല്ലിനിപ്പുറത്തും വള്ളക്കാര് കൊണ്ടുവരുന്ന മീനുകൾ വാങ്ങി വില്ക്കുന്നതിനായി അരയത്തിമാർ നിരനിരയായി ഇ രിയ്ക്കുമായിരുന്നു. അവർ കുട്ടികളെയും കൂട്ടിയിട്ടാണ് വന്നിരിക്കാറുള്ളത്. വള്ളക്കാരെയും കാത്തുള്ള ഇരിപ്പാണ്. വള്ള ക്കാര് ചിലപ്പോൾ രാവിലെ വരും. അല്ലെങ്കിൽ ഉച്ചയ്ക്ക്. ചിലപ്പോൾ അതിലും വൈകും. അപ്പൊ ആ നേരം വരെ അ വരെല്ലാം ഇവിടെയിങ്ങനെ കുത്തിയിരിക്കും. അങ്ങനെയിരിക്കുന്ന അവർക്കിടയിൽ ഉണ്ട പുഴുങ്ങിയതും മാങ്ങയും ച ക്കച്ചൊളയുമൊക്കെ ഞാൻ കൊണ്ട് നടന്നു വിട്ടിട്ടുണ്ട്. ഒരു വലിയ ചന്തയായിരുന്നു അന്നിവിടം. അങ്ങനെയാണ് ച ന്തക്കടപ്പുറം എന്ന പേര് വീണത്. ചെറിയൊരു ഹാർബർ പോലെയായിരുന്നു. അന്ന് മീനുണക്കാൻ എന്റെ അമ്മയു ടെ കൂടെ ഞാനും കൂടുമായിരുന്നു. ഒരു ചെറിയ കുട്ട എനിക്ക് തരും. കൊഴുവ, മുള്ളൻ, നങ്ക് ഇങ്ങനെയുള്ള മീനുക ളൊക്കെ ഉണക്കാൻ നിന്നാൽ എനിക്ക് വൈകുന്നേരം ഇരുപത്തഞ്ചു പൈസ കിട്ടും. ടെൻസ് എന്ന പേരിൽ ഇവിട ത്തുകാരായ പത്തു പേർ ഷെയർ ആയിക്കൊണ്ട് ഒരു ഐസ് കമ്പനി ഉണ്ടായിരുന്നു. ഈയറ്റം മുതൽ ആ അറ്റം വ രെ നീളത്തിൽ ഒരു വലിയ പ്രദേശം ഐസ് തല്ലിപ്പൊട്ടിച്ചു തയ്യാറാക്കി വയ്ക്കുന്നയിടമായിരുന്നു. ഈ വീടുകളൊന്നും അന്നില്ല. ഒഴിഞ്ഞ സ്ഥലങ്ങൾ ഏറെയുണ്ടായിരുന്നു. ഒരു വലിയ അഴി അവിടെ ഉണ്ടായിരുന്നതായി റീന സാബു കൂ ട്ടിച്ചേർത്തു. പുഴയിൽ നിന്നും വള്ളങ്ങൾ വരികയും പോവുകയും ചെയ്യുന്ന വഴിയാണത്. കിഴക്കൻ നാടുകളിൽ നി ന്നും ചരക്കുകൾ ഇവിടേയ്ക്കെത്തിയിരുന്നത് ആ വലിയ തോട് വഴിയാണ്. ചീങ്ക്മുത്തി തോട് എന്നാണതിന്റെ പേര് പറഞ്ഞു കേട്ടിട്ടുളളത്. പുഴയിൽ നിന്ന് വരുന്നവർ ചരക്കുമായി ആലപ്പുഴയ്ക്ക് പോകുന്നത് അതുവഴിയാണ്. അത് നി ന്നിരുന്നിടത്ത് ഇപ്പോൾ ഒരു മീറ്റർ പോലും തികച്ചില്ലാത്ത ഒരു കൊച്ചു കാനയാണ്.  

    അന്നൊക്കെ കടലിലിറങ്ങി കാലുകൊണ്ട് മണ്ണൊന്ന് തിക്കിയാൽ ചെറിയ കക്കകൾ പൊങ്ങി വരുമായിരുന്നു. അത് കറി വയ്ക്കാനൊന്നും എടുത്തിട്ടില്ല അങ്ങനെ തന്നെ വീണ്ടും മണ്ണിലേക്കവ പൂണ്ടു പോകും. അങ്ങനെയൊക്കെ ക ളിച്ചു വളർന്ന മക്കളാണ് ഞങ്ങൾ. ലൈസ പറയുന്നു. ഇപ്പോൾ ആ മണ്ണൊന്നു കാണാൻ ഞങ്ങൾക്ക്  പറ്റുന്നില്ല. എ ല്ലാം കൊച്ചിൻ പോർട്ട് ഡ്രെഡ്ജ് ചെയ്തെടുത്ത് പോയിക്കഴിഞ്ഞു. കല്ലിനടിയിലുള്ള മണ്ണും പോയ്ക്കൊണ്ടിരിക്കുന്നു. ക ല്ലിൽ കയറാൻ കൂടി ഇപ്പോൾ പേടിയാണ്. അന്ന് പുലിമുട്ടുണ്ടായിരുന്നു. അതും പോയി.  ഇവിടെ ഏറ്റവും കടുത്ത ക ടൽകയറ്റം ഉണ്ടായത് 2021 ലാണ്. അതിലും മുൻപ് ഇവിടെ അങ്ങനെയൊന്നുണ്ടായത് 30 വർഷത്തിനും മുൻപാ യിരുന്നുവെന്ന് അന്ന് പ്രായമായവർ പറ‍ഞ്ഞിരുന്നു. എന്റെ ഓർമ്മയിലെ ഇവിടുത്തെ ആദ്യത്തെ കടൽകയറ്റം പ ത്ത് വർഷം മുൻപുണ്ടായതാണ്. അന്ന് സമരമൊക്കെ ചെയ്തത് ഓർക്കുന്നുണ്ട്. പിന്നീട് ഇപ്പോഴാണ് ഇത്ര രൂക്ഷമാ യി കടൽ കയറുന്നത്. എന്റെ കുളിമുറിയും മതിലുമെല്ലാം കടൽകയറി തകർന്നു വീണു. കൊച്ചിൻ പോർട്ട് അന്നുമു ണ്ട്. ഡ്രെഡ്ജിങ്മുണ്ട്. അന്ന് ഞങ്ങൾ കളിച്ചു വളർന്ന ഞങ്ങളുടെ മണ്ണും തീരവും തിന്നു കൊഴുത്ത കൊച്ചിൻപോർ ട്ട് ഞങ്ങളുടെ ജീവിതം കൂടിയാണ് ഇന്ന് വിവുങ്ഹിക്കൊണ്ടിരിക്കുന്നത്. പോർട്ട് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് തീരത്തടി ച്ച് വടക്കുവശം പുലിമുട്ടും കെട്ടി നഷ്ടപ്പെട്ട ഞങ്ങളുടെ തീരം പുനർനിർമ്മിയ്ക്കണം. എന്നാൽ മാത്രമേ ചെല്ലാനം-കൊ ച്ചി തീരത്തിന്റെ കടൽകയറ്റത്തിന് പരിഹാരം കാണാൻ കഴിയൂ.     

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നമ്മൾ ആർക്ക് വോട്ട് ചെയ്യണം ? എന്തിനു വോട്ട് ചെയ്യണം ? ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നിലപാട് 2020

മഹാമാരിയുടെ ആധികൾക്കും ആകുലതകൾക്കുമിടയിൽ മറ്റൊരു തെരഞ്ഞെടുപ്പ് മഹാമഹം കൂടി അരങ്ങേറുകയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ പ്രാദേശിക ഭരണയന്ത്രങ്ങൾ ആര് നിയന്ത്രിക്കണം എന്ന് തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് അടുത്തുവരുന്നത്. പതിവുപോലെ പാലിച്ചതും ലംഘിച്ചതുമായ വാഗ്ദാനങ്ങളെപ്പറ്റിയുള്ള ആരോപണ-പ്രത്യാരോപണങ്ങളാലും അന്തരീക്ഷം മുഖരിതമാണ്. നിരന്തരമായ കടൽകയറ്റത്താൽ ചെല്ലാനം-കൊച്ചി തീരത്തിന്റെ നിലനിൽപ്പ് തന്നെ  ചോദ്യം ചെയ്യപ്പെടുന്ന ഗുരുതരമായ ഒരു സാഹചര്യത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം-കൊച്ചി ജനകീയവേദി നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാരസമരം 400-)ം ദിവസം തികയുന്ന സന്ദർഭം കൂടിയാണിത്. പഞ്ചായത്ത് നിലനിന്നാലല്ലേ പഞ്ചായത്ത് ഭരണസമിതിയ്ക്ക് പ്രസക്തിയുള്ളൂ. അതുകൊണ്ട് ഫോർട്ടുകൊച്ചി മുതൽ ചെല്ലാനം വരെയുള്ള തീരസംരക്ഷണ വിഷയത്തോട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണികളുടേയും രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടേയും സമീപനം ചർച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ചെല്ലാനം ജനകീയവേദിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടുള്ള സമീപനം ജനങ്ങൾക്ക് മുൻപാകെ വിശദീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. 

    തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും അതല്ല തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ചെല്ലാനം ജനകീയവേദി ചർച്ച ചെയ്യുകയുണ്ടായി. ചെല്ലാനം ജനകീയവേദിയിൽ സജീവസാന്നിധ്യമായ ചിലരെല്ലാം ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിലപാട് രൂപീകരിച്ചിട്ടുണ്ട്.  

കടൽകയറ്റം:ചെല്ലാനം നേരിടുന്നത് ഒരു മനുഷ്യനിർമ്മിത ദുരന്തം  

    ചെല്ലാനം ഉൾപ്പടെയുള്ള പടിഞ്ഞാറൻ കൊച്ചിയുടെ ഭൂവിസ്തൃതി തന്നെ വലിയ തോതിൽ കുറച്ചു കൊണ്ട് കര കടലെടുക്കുന്ന പ്രതിഭാസം പ്രകൃത്യാ തന്നെ സംഭവിക്കുന്ന ഒന്നല്ലെന്നും മറിച്ച് അത് മനുഷ്യനിർമ്മിതമാണെന്നും ഇന്ന് ഏവരും ഏറെക്കുറെ അംഗീകരിക്കുന്ന വസ്തുതയാണ്. കൊച്ചി തുറമുഖത്തിന്റെ നിർമ്മാണമാണ് പടിഞ്ഞാറൻ കൊച്ചിയുടെ തീരത്ത് കടൽകയറ്റ പ്രശ്നം  രൂക്ഷമാക്കിയതെന്ന യാഥാർത്ഥ്യം ആരും ഖണ്ഡിക്കാനിടയില്ല. അതിന്റെ ആഴം കൂട്ടിക്കൊണ്ടിരിക്കുന്നതിനാൽ തീരക്കടലിന്റെ ആഴം കൂടുകയും കടലാക്രമണം കൂടുതൽ രൂക്ഷമാവുകയും ചെയ്യുന്നു.കൊച്ചി തുറമുഖത്തിന്റെ കീഴിലുള്ള വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ്  ടെർമിനൽ പദ്ധതി കൂടി നടപ്പിലാക്കിയതോടെ കടൽകയറ്റത്തിന്റെ രൂക്ഷത ഒന്നുകൂടി വർദ്ധിച്ചു. ചെല്ലാനത്തെ ജനങ്ങൾക്ക് ഫിഷിംഗ് ഹാർബർ അനിവാര്യമായിരിക്കെ തന്നെ തികച്ചും അശാസ്ത്രീയമായി നടത്തിയ അതിന്റെ നിർമ്മാണം കടൽകയറ്റ പ്രശ്നത്തിന് ആക്കം കൂട്ടിയ ഘടകം തന്നെയാണ്. യാതൊരു വിധ കരുതൽ നടപടികളും സ്വീകരിക്കാതെ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹാർബർ വികസനവും ചെല്ലാനത്തിന്റെയും പടിഞ്ഞാറൻ കൊച്ചിയുടെയും തീരമേഖലയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുകയാണ്. ഈ മഴക്കാലത്ത് കൊച്ചിയുടെ തീരമേഖലയിൽ അനുഭവപ്പെട്ട അഭൂതപൂർവമായ കടൽകയറ്റം സൂചിപ്പിക്കുന്നത് അടിയന്തരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഈ പ്രദേശത്തിന്റെ നിലനിൽപ്പ് അപകടത്തിലാകും എന്ന് തന്നെയാണ്.

തെരഞ്ഞെടുപ്പിൽ  മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും സംഘടനകളുടെയും , കടൽകയറ്റ പ്രശ്നത്തിൽ നാളിതു വരെയുള്ള സമീപനം എന്താണ് ? 


ഒരുവശത്ത് ഇപ്രകാരം കടൽകയറ്റം വർദ്ധിച്ചു വന്നപ്പോഴും മാറിമാറി നാട് ഭരിച്ച സർക്കാരുകൾ ഈ പ്രശ്നത്തോട് സ്വീകരിച്ച നിലപാട് തീർത്തും നിഷേധാത്മകമായിരുന്നു. ഇരുപതിലേറെ വർഷങ്ങളായി തീരസംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന പുലിമുട്ടുകൾ കടലിൽ താണുപോയിട്ട്. കഴിഞ്ഞ പതിനഞ്ചിലേറെ വർഷങ്ങളായി കടൽഭിത്തിയുടെ അറ്റകുറ്റപ്പണികളൊട്ട് നടന്നിട്ടുമില്ല. അധികാരികളുടെ ഈ നിസംഗതയ്ക്കെതിരെ ഈ മേഖലയിലെ ജനങ്ങൾ വർഷങ്ങളായി നടത്തിവരുന്ന പ്രതിഷേധങ്ങളോടും ബന്ധപ്പെട്ടവർ പുറംതിരിഞ്ഞു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്

    വാസ്തവത്തിൽ കൊച്ചിയുടെ എന്നല്ല, കേരളത്തിന്റെ തന്നെ തീരസംരക്ഷണ പ്രശ്നവുമായി ബന്ധപ്പെട്ട് മാറിമാറി വരുന്ന സർക്കാരുകൾക്ക് യാതൊരു കാഴ്ചപാടുമില്ല എന്നതാണ് യാഥാർത്ഥ്യം.  568 കിലോമീറ്റർ തീരമേഖലയുള്ള കേരളത്തിന്റെ 263 കിലോമീറ്റർ തീരവും കടൽകയറ്റ പ്രശ്നം കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങൾ തന്നെയാണ്. ആഗോളതാപനം പോലുള്ള പ്രശ്നങ്ങൾ ഭീഷണിയുയർത്തുമ്പോൾ തന്നെ കേരളത്തിന്റെ തീരമേഖലയിൽ നിലവിൽ അനുഭവപ്പെടുന്ന കടൽകയറ്റ പ്രശ്നം സവിശേഷമായ കാരണങ്ങളാലാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്നം നേരിടുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതുണ്ട്. എന്നാൽ നിർഭാഗ്യവശാൽ അത്തരത്തിലൊരു സമീപനം സർക്കാരുകളുടെ ഭാഗത്ത് നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല.

    തീരസംരക്ഷണ കാര്യത്തിൽ സർക്കാരുകളുടെ അനാസ്ഥ നിറഞ്ഞ സമീപനം ബോധപൂർവ്വമായ ഒന്ന് തന്നെയാണെന്ന് കാണാൻ പ്രയാസമില്ല. കടൽകയറ്റ പ്രശ്നത്തിന് പരിഹാരം കാണാതെ , ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന തീരദേശ നിവാസികളെ പൊറുതിമുട്ടിച്ച് തുച്ഛമായ നഷ്ടപരിഹാരം സ്വീകരിച്ച് കുടിയൊഴിഞ്ഞ് പോകാൻ നിർബന്ധിതമാക്കുന്ന പുനർഗേഹം പോലുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നത്.  കേരളത്തിന്റെ തീരമേഖലയിലൂടെ ഇരുവശവും സൈക്കിൾ ട്രാക്കോടുകൂടി, 6500 കോടി രൂപ ചെലവിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന തീരദേശ ഹൈവേ, ഇന്ത്യയുടെ തീരമേഖലകളിൽ വൻകിട മൂലധന ശക്തികളെ കുടിയിരുത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ സാഗർമാല, സമുദ്ര സമ്പദ്‌വ്യവസ്ഥയെ ലോക സമ്പദ്‌വ്യവസ്ഥയുമായി കൂട്ടിയിണക്കാനെന്ന പേരിൽ നടപ്പിലാക്കുന്ന ബ്ലൂ ഇക്കോണമിയെന്ന ആഗോളീകരണ പദ്ധതി തുടങ്ങിയവയ്ക്ക് തടസ്സം തീരമേഖലയിൽ അധിവസിക്കുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ള ജനതയാണ്. കടൽകയറ്റ പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാരുകൾ വിസമ്മതിക്കുന്നതിന്റെ യഥാർത്ഥ കാരണവും ഇതുതന്നെയാണ്. ഇക്കഴിഞ്ഞ കടൽകയറ്റത്തിന്റെ ദിനങ്ങളിൽപ്പോലും മന്ത്രി മെഴ്സിക്കുട്ടിയമ്മ ആവർത്തിച്ച് പറഞ്ഞത് തീരദേശവാസികൾ തീരം ഒഴിയണമെന്ന് തന്നെയാണ്. കടലിൽ കല്ലിടുന്ന പരിപാടി സർക്കാർ നിർത്തി എന്നതും മന്ത്രി ആവർത്തിക്കുന്ന കാര്യമാണ്. കടൽകയറ്റ പ്രശ്നത്തിന് കുടിയൊഴിപ്പിക്കലാണ് സർക്കാർ മുന്നോട്ട് വെക്കുന്ന പരിഹാരമെന്നും ഇതല്ലാതെ മറ്റൊരു ശാസ്ത്രീയ ബദലിലും സർക്കാരിന് താൽപ്പര്യമില്ല എന്നും വ്യക്തമാണ്

എന്നാൽ കടൽകയറ്റത്തിന്റെ സന്ദർഭങ്ങളിൽ പോലും ഒഴിഞ്ഞുപോകുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് പറയുന്ന അധികാരികൾ പക്ഷെ തെരഞ്ഞെടുപ്പ് വേളകളിൽ മാത്രം ജനങ്ങളെ ഓർക്കുകയും വാഗ്ദാനപ്പെരുമഴയും പദ്ധതി പ്രഖ്യാപനങ്ങളുമായി വരുന്ന കാഴ്ച ഈ നാട് ഒരുപാട് തവണ കണ്ടുകഴിഞ്ഞതാണ്. മാറിമാറി ഭരിച്ചവർ നൽകിയ ഉറപ്പുകൾക്കും വാഗ്ദാനങ്ങൾക്കും പക്ഷെ അധികകാലം ആയുസ്സുണ്ടാകാറില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനായി എത്രയോ ഉദ്ഘാടന മഹാമഹങ്ങളാണ് ഇവിടെ അരങ്ങേറിയത്. പദ്ധതി പ്രഖ്യാപനങ്ങളുടെ പേരിൽ അധികാരികളെ അഭിനന്ദിച്ച് സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചതല്ലാതെ മറ്റൊന്നിനും ഉപകരിച്ചില്ല എന്നതും നാട്ടുകാർ കണ്ടതാണ്

ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മുഖ്യമന്ത്രി പ്രഖ്യാപിച്ച സംസ്ഥാനതല തീരസംരക്ഷണ പദ്ധതി തന്നെ എത്രമാത്രം ലാഘവത്തോടെയാണ് സർക്കാർ ഈ പ്രശ്നത്തെ സമീപിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമാണ്. സംസ്ഥാനതല പദ്ധതിയെന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയുടെ മൊത്തം പദ്ധതി തുകയായ 200 കോടിയിൽ 186 കോടി രൂപയും ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി മാത്രമാണ് നീക്കി വെച്ചിരിക്കുന്നത് എന്ന വസ്തുത മാത്രം മതി സർക്കാരിന്റെ സമീപനം തുറന്നുകാട്ടാൻ. പ്രസ്തുത പദ്ധതിയിൽ എറണാകുളം ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത് വെറും 10 കോടി 30 ലക്ഷം രൂപ മാത്രം. പരാജയമെന്ന് നാട്ടുകാർ അനുഭവിച്ചറിയുകയും പരാജയമെന്നും അപ്രായോഗികമെന്നും മന്ത്രി മെഴ്സിക്കുട്ടിയമ്മ തന്നെ സമ്മതിക്കുകയും ചെയ്ത ജിയോ ട്യൂബ് പദ്ധതി പോലും ചെല്ലാനത്തിന് വേണ്ടി പ്രഖ്യാപിക്കപ്പെട്ട പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നു എന്നറിയുമ്പോഴാണ് എത്രമാത്രം ജനവിരുദ്ധമായാണ് ഇക്കൂട്ടർ കാര്യങ്ങൾ മുന്നോട്ട് നീക്കുന്നത് എന്ന് വ്യക്തമാകുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തലേ ദിവസം ചെല്ലാനത്തെ കടൽഭിത്തി അറ്റകുറ്റപ്പണികളുടെ പദ്ധതി കൂടി പ്രഖ്യാപിച്ചിട്ടാണ് പതിവുപോലെ ഭരണക്കാർ വോട്ട് തെണ്ടാൻ ഇറങ്ങുന്നത്

നാലര വർഷം ഭരിച്ചിട്ടും ചെല്ലാനം കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ഒരു പരിഹാര നടപടിയും സ്വീകരിക്കാത്തവരാണ് സിപിഎം നേതൃത്വം നൽകുന്ന ഭരണപക്ഷമെങ്കിൽ ഇതിന് മുമ്പ് ഭരണം കൈയാളിയ ഇപ്പോഴത്തെ പ്രതിപക്ഷവും ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥ തന്നെയാണ് പുലർത്തിയിരുന്നത് എന്ന് നാം മറന്നു കൂടാ. കേന്ദ്ര മന്ത്രിയായും സംസ്ഥാന മന്ത്രിയായും ഇന്നാട്ടിലെ ജനങ്ങൾ അവരോധിച്ച കോൺഗ്രസ് നേതാക്കൾ കടൽകയറ്റ പ്രശ്നത്തിൽ ക്രിയാത്മകമായ യാതൊന്നും ചെയ്തവരല്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരും കടൽകയറ്റ പ്രശ്നത്തിൽ യാതൊന്നും ചെയ്യാൻ കൂട്ടാക്കാത്തവർ തന്നെയാണ്. തീരസംരക്ഷണത്തിനായി സംസ്ഥാന സർക്കാരിന് നൽകിയിരുന്ന കേന്ദ്ര വിഹിതം പുനഃസ്ഥാപിക്കാൻ കൂട്ടാക്കാത്ത ബിജെപി സർക്കാർ തങ്ങളുടെ കീഴിലുള്ള കൊച്ചിൻ പോർട്ടിനെക്കൊണ്ട് കടൽകയറ്റ പ്രശ്നത്തിന് പരിഹാരം കാണാനുള്ള സാധ്യതയും നടപ്പിലാക്കാൻ തയ്യാറല്ല.

ഇപ്രകാരം നാടിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന ഒരു പ്രശ്നത്തിൽ വഞ്ചനാപരമായ സമീപനം പുലർത്തുന്ന രാഷ്ട്രീയക്കാർ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് തേടി വീണ്ടും വരികയാണ്. വീണ്ടും പൊള്ളയായ വാഗ്ദാനങ്ങളിലും പ്രഖ്യാപനങ്ങളിലും വിശ്വസിച്ച് വഞ്ചിതരാകാൻ നിന്നുകൊടുക്കേണ്ടതുണ്ടോ എന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം. ദീർഘകാല പോരാടങ്ങളിലൂടെ നേടിയെടുത്ത വോട്ടവകാശം ഇന്ന് നമ്മളെ തിരിഞ്ഞുകൊത്തുന്ന അവസ്ഥയുണ്ടെങ്കിൽ അത് നാം മാറ്റിയേ തീരൂ. ജനങ്ങളുടെ വോട്ട് വാങ്ങി ജയിക്കുന്നവർ ജനങ്ങളുടെ തലയിൽ കയറി നിരങ്ങുന്ന അവസ്ഥ നാം അനുവദിച്ചു കൊടുക്കരുത്.

    തെരഞ്ഞെടുപ്പിൽ  മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും സംഘടനകളുടെയുംപ്രാദേശിക തലത്തിലെ ഘടകങ്ങൾക്ക് ഈ പ്രശ്നത്തോടുള്ള സമീപനമെന്ത് ?

    കടൽകയറ്റപ്രശ്നം പരിഹരിക്കുക എന്നത് പ്രാഥമികമായി സംസ്ഥാനസർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് പൊതുവിൽ അംഗീകരിക്കുമ്പോൾ തന്നെ , കേരളത്തിലെ രാഷ്ട്രീയപാർട്ടികളുടേയും സംഘടനകളുടേയും പ്രാദേശികഘടകങ്ങൾ ഈ കാര്യത്തിൽ ഭരണപരമായ നടപടികൾ ഉണ്ടാക്കാൻ എന്ത് പ്രവർത്തനമാണ് നടത്തിയത് എന്നതും ഈയവസരത്തിൽ പരിശോധിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയപ്പാർട്ടികളുടേയും അംഗങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവരാരും തന്നെ കടൽകയറ്റപ്രശ്നം പരിഹരിക്കുന്നതിന് ഫലപ്രദവും കാര്യക്ഷമവുമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നതൊരു വസ്തുതയാണ്. തെരഞ്ഞെടുപ്പടുത്തപ്പോൾ മാത്രം കടൽകയറ്റ പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തിയ സമരം തെരഞ്ഞെടുപ്പിൽ വോട്ട് മാത്രം ലക്‌ഷ്യം വച്ചുള്ളതാണെന്ന് കൊച്ചുകുട്ടികൾക്ക് പോലും മനസിലാവും. യാതൊരു ഉത്തരവാദിത്വവുമില്ലാതെ സമരമെന്ന പേരിൽ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ജലസേചനവകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിനു മുന്നിൽ നടത്തിയ അപഹാസ്യമായ സമരനാടകമല്ലാതെ മറ്റൊന്നും അവർ ചെയ്തിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന മുന്നണി തന്നെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിപക്ഷമുണ്ടായിരുന്നത്. എന്നിട്ടും സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തി  ഈ പഞ്ചായത്തിനെ കടൽകയറ്റത്തിൽ നിന്ന് രക്ഷിക്കുവാൻ വേണ്ട പ്രതിവിധികൾ നടപ്പിലാക്കാൻ അവർക്കും കഴിഞ്ഞില്ല. അതേസമയം പ്രതിപക്ഷത്തിരിക്കുന്ന വലതുമുന്നണിയാകട്ടെ ഈ പ്രശ്നത്തിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തു. മുൻപ് വലതുമുന്നണി ഭരിച്ചിരുന്നപ്പോൾ കടൽകയറ്റപ്രശ്നം പരിഹരിക്കുന്നതിൽ കാണിച്ച അനാസ്ഥയുടെ തുടർച്ച തന്നെയായിരുന്നു ഇത്. മറ്റൊരു പ്രബല കക്ഷിയായ ബി.ജെ.പിയാകട്ടെ മുൻ മോഡി സർക്കാരിൽ മന്ത്രിയായിരുന്ന അൽഫോൻസ് കണ്ണന്താനത്തെ കൊണ്ടുവരികയും പ്രശ്നം പരിഹരിക്കാമെന്ന് അദ്ദേഹത്തെക്കൊണ്ട് ഉറപ്പ് കൊടുപ്പിക്കുകയും ചെയ്‌തെങ്കിലും കേന്ദ്രസർക്കാരിനെ ഈ പ്രശ്നത്തിൽ ഇടപെടുവിച്ച് പ്രശ്നം പരിഹരിക്കുന്നതിൽ അവരും പരാജയപ്പെട്ടു. ഇന്ന് ഈ മുന്നണികളും രാഷ്ട്രീയപാർട്ടികളുമെല്ലാം പരസ്പരം ആരോപണങ്ങളും അവകാശവാദങ്ങളുമെല്ലാമുന്നയിച്ച് വീണ്ടും വോട്ട് തേടി ജനങ്ങളെ സമീപിക്കുമ്പോൾ കടൽകയറ്റപ്രശ്നം മാത്രം ഇപ്പോഴും പരിഹാരമില്ലാതെ തുടരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഈ മുന്നണികളുടെ വഞ്ചനയിൽ പ്രതിഷേധിച്ചുകൊണ്ട് ഉയർന്നുവന്ന മറ്റൊരു ജനകീയകൂട്ടായ്മയായ ട്വന്റി ട്വന്റിയും മത്സരരംഗത്തുണ്ട്. പക്ഷെ , കടൽകയറ്റ പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ടുകൊണ്ട് ചെല്ലാനത്തെ അമ്മമാരുടെ നേതൃത്വത്തിൽ നടന്നു വരുന്ന ,നാനൂറ് ദിവസത്തോടടുക്കാറായ , ജനകീയസമരത്തിൽ ഉത്തരവാദിത്വത്തോടുകൂടി അണിചേരുവാൻ അവരും തയ്യാറായില്ല. പഞ്ചായത്ത് ഭരണം പിടിച്ചെടുത്തുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാമെന്നാണ് അവർ കരുതുന്നത്. പക്ഷെ അതെങ്ങിനെ സാധ്യമാകുമെന്ന് ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ അവർ തയ്യാറായിട്ടില്ല. സ്വാഭാവികമായും ചെല്ലാനം-കൊച്ചി തീരത്തിന്റെ നീറുന്ന പ്രശ്നമായ കടൽകയറ്റ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് വിശദീകരിക്കാൻ നിലവിൽ ഒരു രാഷ്ട്രീയപാർട്ടികളും സംഘടനകളും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതില്ല എന്ന് ആരെങ്കിലും തീരുമാനിച്ചാൽ അതിനെ കുറ്റം പറയാനും കഴിയുകയില്ല. പക്ഷെ, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളും നമുക്കിടയിൽ തന്നെയുണ്ട്. 
    അതുകൊണ്ട് ചെല്ലാനം-കൊച്ചി ജനകീയവേദി പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നോ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപാർട്ടിക്കോ സ്ഥാനാർത്ഥികൾക്കോ വോട്ട് ചെയ്യണമെന്നോ ആഹ്വാനം ചെയ്യുന്നില്ല. പക്ഷെ ഈ രാഷ്ട്രീയപാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും മുന്നിൽ ചില ചോദ്യങ്ങൾ ഉയർത്താൻ ചെല്ലാനം-കൊച്ചി ജനകീയവേദി തീരുമാനിച്ചിരിക്കുന്നു. 

1) നിങ്ങൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ കടൽകയറ്റ പ്രശ്നം പരിഹരിക്കുന്നതിന് നിങ്ങൾക്കെന്ത് പദ്ധതിയാണ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ളത് ?
2) ആ പദ്ധതി നടപ്പിലാക്കാൻ നിങ്ങൾക്കെത്ര സമയം ആവശ്യമാണ് ?
3) നിങ്ങൾ പറയുന്ന സമയത്ത് കടൽകയറ്റ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ രാജി വയ്ക്കാൻ നിങ്ങൾ തയ്യാറാവുമോ ?      

കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദി നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം 400 ദിവസം തികയാനിരിക്കുന്ന വേളയിൽ മേല്പറഞ്ഞ ചോദ്യങ്ങളെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണികളുടെ നേതൃത്വങ്ങളെ ഒരു സംവാദത്തിനായി ജനകീയ വേദി ക്ഷണിക്കുകയാണ്. തീർച്ചയായും കടൽകയറ്റ പ്രശ്നത്തിന് പരിഹാരം കാണുന്നതിൽ 

വോട്ട് ആർക്ക് ചെയ്യണം, വോട്ട് ചെയ്യണോ വേണ്ടയോ എന്നതെല്ലാം ജനങ്ങൾ അതിന് ശേഷം തീരുമാനിക്കട്ടെ

എഐഎൽയു എറണാകുളം ജില്ലാകമ്മിറ്റിയ്ക്ക് ഒരു തുറന്ന കത്ത് :- സമരപത്രം

    

ചെല്ലാനം പഞ്ചായത്തിൽ കണ്ണമാലി(വാർഡ് 8)യിലെ വിക്ടോറിയ (അമ്മിണി)യ്ക്ക് വീട് നിർമ്മിച്ചു ന ല്കുന്ന എഐഎൽയു എറണാകുളം ജില്ലാ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ. അഭിനന്ദനാർഹമായ ഒരു പ്രവൃ ത്തിയാണ് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നടത്തു ന്നതോടൊപ്പം ചെല്ലാനം-കൊച്ചി തീരത്തു അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് നടപ്പിലാക്കാൻ ലോയേഴ്സ് യൂണിയന് കഴിഞ്ഞാൽ നൂറുകണക്കിന് ഭവനങ്ങൾക്ക് സംരക്ഷണം ഒരുക്കാ ൻ കഴിയുന്ന ഒരു കാര്യമാകും അത്.  അതിലേക്ക് ശ്രദ്ധ ക്ഷണിയ്ക്കാനാണ് ഈ കുറിപ്പ്. 
    ഏതാണ്ട് 18 കി.മി ദൈർഘ്യം വരുന്ന ചെല്ലാനം-കൊച്ചി തീരം ഇന്ന് കടുത്ത കടൽകയറ്റ ഭീഷ ണി നിലനില്ക്കുന്ന പ്രദേശമാണ്. ചെല്ലാനം-കൊച്ചി തീരത്തിനു വടക്ക് സ്ഥിതിചെയ്യുന്ന കൊച്ചി കപ്പൽ ച്ചാലിന്റെ ആഴം നിലനിറുത്തുന്നതിനായി  നടത്തുന്ന ദിവസേനയുള്ള ഡ്രെഡ്ജിങ് ഈ പ്രദേശത്തെ തീരക്കടലിലെ മണലൊഴുക്കിന്റെ ദിശയും സ്വഭാവവും തന്നെ മാറ്റിയിരിക്കുന്നു. (ചെല്ലാനം തീരസംര ക്ഷണത്തെ സംബന്ധിച്ച NCCR റിപ്പോർട്ട് കാണുക) ഇത് ഈ തീരത്തെ കടുത്ത തീരശോഷണം നേരിടുന്ന പ്രദേശമാക്കി മാറ്റിയിട്ടുണ്ട്.  കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയിൽ ചെല്ലാനം തീ വ്ര തീരശോഷണ ഭീഷണി നേരിടുന്ന പ്രദേശമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതീവ ഗുരുതരമായ ഈ തീരശോഷണമാണ് ചെല്ലാനം-കൊച്ചി തീരത്തെ രൂക്ഷമായ കടൽകയറ്റത്തിനു കാരണം. 
    പതിറ്റാണ്ടുകളായി ചെല്ലാ നം-കൊച്ചി തീരത്തെ ജനത നേരിടുന്ന കടൽകയറ്റ ദുരിതങ്ങൾക്ക് കൊ ച്ചിൻ പോർട്ടാണ് ഉത്തരവാദി. പോർട്ടിനെതിരെ ആദ്യമായി വിരൽ ചൂണ്ടിയത് സിപിഎം നേതാവാ യ ദിനേശ് മണി ആയിരുന്നു. 2007 ൽ പോർട്ടിനെതിരെ അദ്ദേഹം കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നല്കി. അന്നദ്ദേഹം ചെല്ലാനം തീരം ഉൾപ്പെടുന്ന പള്ളുരുത്തി മണ്ഡലത്തിലെ എംഎൽഎ ആ യിരുന്നു. എന്നാൽ 2020 ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാർ നല്കി യ ഒരു സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ആ കേസ് ഡിസ്പോസ് ചെയ്യുകയായിരുന്നു. പിണ റായി സർക്കാർ നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ കാണിച്ചുകൊണ്ടുള്ളതായിരുന്നു ആ സത്യവാ ങ്മൂലം. അതിൽ പറഞ്ഞ പദ്ധതികളിൽ ഭൂരിഭാഗവും നടപ്പിലാക്കിയില്ല എന്നത് മറ്റൊരു വസ്തുത. കൊ ച്ചിൻ പോർട്ട് കേസിൽ നിന്നും തല്ക്കാലം രക്ഷപ്പെടുകയും ചെയ്തു.
    ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെയും പ്രതിഷേധങ്ങളെയും തുടർന്ന് രണ്ടാം പിണറായി സർ ക്കാർ 10 കി.മി ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമ്മാണവും 2 കിമി പ്രദേശത്ത് 15 പുലിമു ട്ടുകളുടെ നിർമ്മാണവും പ്രഖ്യാപിച്ചുവെങ്കിലും അത് പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ല. 7.350 കി.മി കടൽഭിത്തി നിർമ്മാണവും 6 പുലിമുട്ടുകളുടെ നിർമ്മാണവും മാത്രമാണ് പൂർത്തിയായിട്ടുള്ളത്. കണ്ണമാ ലി മുതൽ വടക്കോട്ട് ചെറിയകടവ് വരെയുള്ള ടെട്രാപോഡ് പദ്ധതി 2023 നവംബറിൽ തുടങ്ങുമെ ന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ അതിനുള്ള ഭരണാനുമതി പോലും ലഭ്യമായിട്ടില്ല. നില വിൽ കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള പ്രദേശങ്ങളിൽ യാതൊരു തീരസംരക്ഷണ പദ്ധതിയും ഇല്ല എന്നു ചുരുക്കം. 
    കേരളസർക്കാർ നടപ്പിലാക്കിയ ടെട്രാപോഡ് പദ്ധതി ഒരു സമയത്ത് രൂക്ഷമായ കടൽകയറ്റം നേ രിട്ടിരുന്ന ചെല്ലാനം പഞ്ചായത്തിലെ തെക്കൻ പ്രദേശങ്ങൾക്ക് വലിയ ആശ്വാസമായി എന്നത് യാ ഥാർഥ്യമാണ്. പക്ഷെ അതിന്റെ വില കൊടുക്കേണ്ടി വന്നത് കണ്ണമാലി മുതൽ വടക്കോട്ടുള്ള പ്രദേശ ങ്ങളിലെ ജനങ്ങളാണ്. ഇപ്പോൾ ലോയേഴ്സ് യൂണിയൻ വീടുവച്ചു കൊടുക്കുന്ന കണ്ണമാലി 8-ാം വാർഡ് കഴിഞ്ഞ 2 വർഷം കടുത്ത കടലാക്രമണം നേരിട്ട പ്രദേശമാണ്. 2022 ൽ മാത്രം അവിടെ 10 വീടു കളാണ് കടൽകയറ്റത്തിൽ തകർന്നത്. ആ വർഷം കേരളത്തിൽ എവിടെയും കാര്യമായ കടൽകയറ്റം ഉണ്ടായിരുന്നില്ല എന്നു കൂടി ഓർക്കണം. സർക്കാർ നടപ്പിലാക്കിയ ടെട്രാപോഡ് പദ്ധതിയുടെ അശാ സ്ത്രീയതയും ഭാഗികതയുമാണ് അതിനു കാരണം. ഇപ്പോഴും ഈ പ്രദേശങ്ങളിൽ തീരസംരക്ഷണ പദ്ധ തികൾ ഒന്നും നടപ്പിലാക്കാത്തതിനാൽ ഈ വർഷവും ഈ പ്രദേശങ്ങളിൽ കടൽകയറ്റം ഉറപ്പാണ്. അ തേ.. ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ കടൽകയറ്റ ഭീഷണിയിലാണ്. ലോയേഴ്സ് യൂണി യൻ ഇപ്പോൾ വീട് നിർമ്മിച്ചു കൊടുക്കുന്ന പ്രദേശത്ത് പേരിനു പോലും കടൽഭിത്തിയില്ലാതെ പൂർണ്ണ മായും തകർന്നു തറനിരപ്പായി കിടക്കുകയാണ്. ആ ഭവനം തുടർന്നും കടൽകയറ്റ ഭീഷണിയിൽ തുട രും എന്നർത്ഥം. തീരദേശവാസികളുടെ ഈ ഗതികേട് മുതലെടുത്തു കൊണ്ട് തീരവും കടലും കൈക്ക ലാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. നവ ഉദാരവാദ സാമ്പത്തിക നയങ്ങൾ അത്തരം പിടിച്ചുപറിക്കാ ർക്ക് സഹായകമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്.  
    കണ്ണമാലി മുതൽ വടക്കോട്ട് ഫോർട്ട്കൊച്ചി വരെയുള്ള തീരം സംരക്ഷിക്കാൻ അടിയന്തിര നടപ ടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതങ്ങളിലേക്ക് എടുത്തെറിയപ്പെടും. കടൽ ജലനിരപ്പ് ഉയരുന്നതും, അറബിക്കടലിൽ താപനില ഉയരുന്നതും പരിസ്ഥിതിയെ പരിഗണി ക്കാത്ത നിർമാണങ്ങൾ മൂലം അഴികളും പൊഴികളും അടഞ്ഞുപോയതും കൂടിയ ജനസാന്ദ്രതയും ചെല്ലാ നം-കൊച്ചി തീരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത യും ഈ പ്രദേശം നേരിടുന്ന കടൽകയറ്റ ഭീഷ ണിയെ തീവ്രമാക്കുന്ന ഘടകങ്ങളാണ്.
    കൊച്ചിൻപോർട്ട് നീക്കം ചെയ്യുന്ന എക്കൽ തീരത്തടിച്ചു തീരം പുനർനിർമ്മിക്കുകയും പുലിമുട്ടുകളോട്‌ കൂ ടിയ കടൽഭിത്തി നിർമ്മിക്കുകയും ചെയ്താൽ ചെല്ലാനം-കൊച്ചി തീരത്തെ കടലാക്രമണം പരിഹരിക്കാനാ കും.  
    ചെല്ലാനം-കൊച്ചി തീരത്തെ കടൽ കയറ്റം പരിഹരിക്കാൻ കൊച്ചിൻ പോർട്ടിനു നിയമപരമായ ബാധ്യതയുണ്ട് എന്നു ഞങ്ങൾ കരുതുന്നു. അവരെക്കൊണ്ട് ആ ബാധ്യത ഏറ്റെടുപ്പിക്കാനും പ്രതിവിധി നടപ്പിലാക്കിക്കാനും കേരള സർക്കാരിനും ബാധ്യതയുണ്ട്. പക്ഷെ പതിറ്റാണ്ടുകളായി ആ ഉത്തരവാദി ത്തം നിർവഹിക്കുന്നതിൽ കേരളസർക്കാർ പരാജയപ്പെടുകയാണ്. ലോയേഴ്സ് യൂണിയൻ ഇടപെടേണ്ട തും ഈ കാര്യത്തിൽ ആണെന്ന് ഞങ്ങൾ കരുതുന്നു. ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്ക പ്പെട്ട് ഏതുസമയവും പാരിസ്ഥിതിക അഭയാർത്ഥികളാകാവുന്ന അവസ്ഥയിൽ ജീവിക്കുന്ന ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ലോയേഴ്സ് യൂണിയന് ഇടപെടാൻ കഴിയും എന്ന് ഞങ്ങൾ കരുതുന്നു. ഈ കുറിപ്പിനോട് പ്രതികരിക്കുമെന്നും ചെല്ലാനം-കൊച്ചി തീരജനതയുടെ അവ കാശ സംരക്ഷണത്തിന് വേണ്ടി ഇടപെടുമെന്നുമുള്ള പ്രതീക്ഷയോടെ നിർത്തട്ടെ. കണ്ണമാലിയിൽ നട ത്തുന്ന ഭവനനിർമ്മാണത്തിന് ഒരിക്കൽ കൂടി ആശംസകൾ നേരുന്നു.
 
                                                                             ചെല്ലാനം-കൊച്ചി ജനകീയ വേ ദി  
 
 
(ഒരു നാട് മുഴുവൻ കടൽകയറ്റത്തിൽ നിന്നും രക്ഷ തേടുകയാണ്. അതിനു പ രിഹാരമില്ലയെങ്കിൽ വീടുകൾ പുനർനിർമ്മിച്ചു നല്കിയിട്ട് എന്തു കാര്യം? കണ്ണമാ ലിയിൽ രൂക്ഷമായ കടൽകയറ്റം നേരിടുന്ന ശ്രീരാമ ക്ഷേത്രത്തിനു സമീപം വി ക്ടോറിയ എന്ന അമ്മിണിയ്ക്ക് അഭിഭാഷകരുടെ സംഘടനയായ എ.ഐ.എൽ. യു. വീട് നിർമ്മിച്ചു നല്കുകയാണ്. സിപിഎമ്മിനോട് ചേർന്നു നില്ക്കുന്ന സംഘടന യാണ് എ.ഐ.എൽ.യു. കടൽകയറ്റം തടയാൻ സർക്കാർ നടപടിയെടുക്കാ ത്തിടത്തോളം എ.ഐ.എൽ.യുവിന്റെ സദ്പ്രവൃത്തി പോലും വിലയില്ലാത്തതാ കും എന്നു ചൂണ്ടിക്കാട്ടി എ.ഐ.എൽ.യു എറണാകുളം ജില്ലാ കമ്മറ്റിക്ക് നല്കിയ കത്ത്.)

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...