2024, ഫെബ്രുവരി 28, ബുധനാഴ്‌ച

"ഞങ്ങളുടെ തീരം തിന്നു തീർത്തത് കൊച്ചിൻ പോർട്ട് ആണ് "

 (ആറു പതിറ്റാണ്ടായി സൗദി, ചന്തക്കടപ്പുറത്ത് താമസിക്കുന്ന ലൈസ തോമ സ് തന്റെ സുഹൃത്തുക്കളായ റീന സാബു, ലൈല എന്നിവരുമായുള്ള സംഭാഷണ ത്തിലൂടെ ഒരു കാലത്ത് തങ്ങളുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിന്റെ അവി ഭാജ്യഘടകമായ തീരത്തെ കുറിച്ചുള്ള ഓർമ്മകളും തീരം നഷ്ടമായതിന്റെ വേദന കളും പങ്കു വയ്ക്കുന്നു.)


 
  എനിക്ക് ഒരു പത്ത് വയസ്സുള്ള കാലം ഇവിടെ നീണ്ടു പരന്ന കടപ്പുറം ഉണ്ടായിരുന്നു. ഈ സമരപ്പന്തൽ ഇരിക്കു ന്ന ഇടം മുതൽ കടൽഭിത്തി നില്ക്കുന്നിടം വരെയുള്ളതിലും കൂടുതൽ കര കടൽഭിത്തിയ്ക്ക് പടിഞ്ഞാറ് ഉണ്ടായിരുന്നു. അ വിടെ വള്ളക്കാര് കൊണ്ടുവരുന്ന കൊഴുവ, നങ്ക് അങ്ങനെയുള്ള മീനുകൾ ഒക്കെ ഉണക്കാനിടുമായിരുന്നു. അതുപോ ലെ കല്ലിനിപ്പുറത്തും വള്ളക്കാര് കൊണ്ടുവരുന്ന മീനുകൾ വാങ്ങി വില്ക്കുന്നതിനായി അരയത്തിമാർ നിരനിരയായി ഇ രിയ്ക്കുമായിരുന്നു. അവർ കുട്ടികളെയും കൂട്ടിയിട്ടാണ് വന്നിരിക്കാറുള്ളത്. വള്ളക്കാരെയും കാത്തുള്ള ഇരിപ്പാണ്. വള്ള ക്കാര് ചിലപ്പോൾ രാവിലെ വരും. അല്ലെങ്കിൽ ഉച്ചയ്ക്ക്. ചിലപ്പോൾ അതിലും വൈകും. അപ്പൊ ആ നേരം വരെ അ വരെല്ലാം ഇവിടെയിങ്ങനെ കുത്തിയിരിക്കും. അങ്ങനെയിരിക്കുന്ന അവർക്കിടയിൽ ഉണ്ട പുഴുങ്ങിയതും മാങ്ങയും ച ക്കച്ചൊളയുമൊക്കെ ഞാൻ കൊണ്ട് നടന്നു വിട്ടിട്ടുണ്ട്. ഒരു വലിയ ചന്തയായിരുന്നു അന്നിവിടം. അങ്ങനെയാണ് ച ന്തക്കടപ്പുറം എന്ന പേര് വീണത്. ചെറിയൊരു ഹാർബർ പോലെയായിരുന്നു. അന്ന് മീനുണക്കാൻ എന്റെ അമ്മയു ടെ കൂടെ ഞാനും കൂടുമായിരുന്നു. ഒരു ചെറിയ കുട്ട എനിക്ക് തരും. കൊഴുവ, മുള്ളൻ, നങ്ക് ഇങ്ങനെയുള്ള മീനുക ളൊക്കെ ഉണക്കാൻ നിന്നാൽ എനിക്ക് വൈകുന്നേരം ഇരുപത്തഞ്ചു പൈസ കിട്ടും. ടെൻസ് എന്ന പേരിൽ ഇവിട ത്തുകാരായ പത്തു പേർ ഷെയർ ആയിക്കൊണ്ട് ഒരു ഐസ് കമ്പനി ഉണ്ടായിരുന്നു. ഈയറ്റം മുതൽ ആ അറ്റം വ രെ നീളത്തിൽ ഒരു വലിയ പ്രദേശം ഐസ് തല്ലിപ്പൊട്ടിച്ചു തയ്യാറാക്കി വയ്ക്കുന്നയിടമായിരുന്നു. ഈ വീടുകളൊന്നും അന്നില്ല. ഒഴിഞ്ഞ സ്ഥലങ്ങൾ ഏറെയുണ്ടായിരുന്നു. ഒരു വലിയ അഴി അവിടെ ഉണ്ടായിരുന്നതായി റീന സാബു കൂ ട്ടിച്ചേർത്തു. പുഴയിൽ നിന്നും വള്ളങ്ങൾ വരികയും പോവുകയും ചെയ്യുന്ന വഴിയാണത്. കിഴക്കൻ നാടുകളിൽ നി ന്നും ചരക്കുകൾ ഇവിടേയ്ക്കെത്തിയിരുന്നത് ആ വലിയ തോട് വഴിയാണ്. ചീങ്ക്മുത്തി തോട് എന്നാണതിന്റെ പേര് പറഞ്ഞു കേട്ടിട്ടുളളത്. പുഴയിൽ നിന്ന് വരുന്നവർ ചരക്കുമായി ആലപ്പുഴയ്ക്ക് പോകുന്നത് അതുവഴിയാണ്. അത് നി ന്നിരുന്നിടത്ത് ഇപ്പോൾ ഒരു മീറ്റർ പോലും തികച്ചില്ലാത്ത ഒരു കൊച്ചു കാനയാണ്.  

    അന്നൊക്കെ കടലിലിറങ്ങി കാലുകൊണ്ട് മണ്ണൊന്ന് തിക്കിയാൽ ചെറിയ കക്കകൾ പൊങ്ങി വരുമായിരുന്നു. അത് കറി വയ്ക്കാനൊന്നും എടുത്തിട്ടില്ല അങ്ങനെ തന്നെ വീണ്ടും മണ്ണിലേക്കവ പൂണ്ടു പോകും. അങ്ങനെയൊക്കെ ക ളിച്ചു വളർന്ന മക്കളാണ് ഞങ്ങൾ. ലൈസ പറയുന്നു. ഇപ്പോൾ ആ മണ്ണൊന്നു കാണാൻ ഞങ്ങൾക്ക്  പറ്റുന്നില്ല. എ ല്ലാം കൊച്ചിൻ പോർട്ട് ഡ്രെഡ്ജ് ചെയ്തെടുത്ത് പോയിക്കഴിഞ്ഞു. കല്ലിനടിയിലുള്ള മണ്ണും പോയ്ക്കൊണ്ടിരിക്കുന്നു. ക ല്ലിൽ കയറാൻ കൂടി ഇപ്പോൾ പേടിയാണ്. അന്ന് പുലിമുട്ടുണ്ടായിരുന്നു. അതും പോയി.  ഇവിടെ ഏറ്റവും കടുത്ത ക ടൽകയറ്റം ഉണ്ടായത് 2021 ലാണ്. അതിലും മുൻപ് ഇവിടെ അങ്ങനെയൊന്നുണ്ടായത് 30 വർഷത്തിനും മുൻപാ യിരുന്നുവെന്ന് അന്ന് പ്രായമായവർ പറ‍ഞ്ഞിരുന്നു. എന്റെ ഓർമ്മയിലെ ഇവിടുത്തെ ആദ്യത്തെ കടൽകയറ്റം പ ത്ത് വർഷം മുൻപുണ്ടായതാണ്. അന്ന് സമരമൊക്കെ ചെയ്തത് ഓർക്കുന്നുണ്ട്. പിന്നീട് ഇപ്പോഴാണ് ഇത്ര രൂക്ഷമാ യി കടൽ കയറുന്നത്. എന്റെ കുളിമുറിയും മതിലുമെല്ലാം കടൽകയറി തകർന്നു വീണു. കൊച്ചിൻ പോർട്ട് അന്നുമു ണ്ട്. ഡ്രെഡ്ജിങ്മുണ്ട്. അന്ന് ഞങ്ങൾ കളിച്ചു വളർന്ന ഞങ്ങളുടെ മണ്ണും തീരവും തിന്നു കൊഴുത്ത കൊച്ചിൻപോർ ട്ട് ഞങ്ങളുടെ ജീവിതം കൂടിയാണ് ഇന്ന് വിവുങ്ഹിക്കൊണ്ടിരിക്കുന്നത്. പോർട്ട് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് തീരത്തടി ച്ച് വടക്കുവശം പുലിമുട്ടും കെട്ടി നഷ്ടപ്പെട്ട ഞങ്ങളുടെ തീരം പുനർനിർമ്മിയ്ക്കണം. എന്നാൽ മാത്രമേ ചെല്ലാനം-കൊ ച്ചി തീരത്തിന്റെ കടൽകയറ്റത്തിന് പരിഹാരം കാണാൻ കഴിയൂ.     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...