2024, ഫെബ്രുവരി 28, ബുധനാഴ്‌ച

"അത് പറയേണ്ടത് ഞാനാണ് "


    
കേരളത്തിൽ കൊച്ചിയിലെ പ്രാചീന പ്രശസ്ത തറവാട്. വലിയ മുറ്റവും ചുറ്റുമതിലും ഗേറ്റും ഉള്ള വലിയ വീട്. വരാ ന്തയിലെ ചാരുകസേരയിൽ വീട്ടുകാരൻ ഇരുന്ന് പേപ്പർ വായിക്കുന്നു. ഗേറ്റ് തുറന്ന് ഒരു ഭിക്ഷക്കാരൻ മുറ്റത്തെത്തി ഭിക്ഷ ചോദിക്കുന്നു. കാർന്നോർ ഭിക്ഷക്കാരനെ അടിമുടി സസൂഷ്മം നിരീക്ഷിച്ച് പറയുന്നു "ഇവിടെ പിച്ചയില്ല" വള രെ സങ്കടത്തോടെ ഭിക്ഷക്കാരൻ തിരിച്ച് പോകുന്നു.
    പുറത്തെ ശബ്ദം കേട്ട് വീട്ടിൽ നിന്നും പുറത്തു വന്ന "വീട്ടുകാരി" എന്താണ് കാര്യം എന്നു ചോദിച്ചു. വീട്ടുകാരൻ പറഞ്ഞു "പിച്ചക്കാരൻ പിച്ച ചോദിച്ച് വന്നതാണ്. ഇവിടെ പിച്ചയൊന്നും ഇല്ല എന്നു പറഞ്ഞ് ഞാൻ വിട്ടു " എന്ന്. വീട്ടുകാരി ഉച്ചത്തിൽ കൈകൊട്ടി ഭിക്ഷക്കാരനെ തിരിച്ചു വിളിച്ചു. പിച്ചക്കാരന് വളരെ സന്തോഷമായി. എന്തെങ്കി ലും കാര്യമായി കിട്ടുമെന്ന് കരുതി. വേഗത്തിൽ വീട്ടുകാരിയുടെ അടുത്തെത്തി. അപ്പോൾ വീട്ടുകാരി പറയുകയാണ് "ഇവിടെ പിച്ചയൊന്നും തരാൻ ഇല്ല. അതു പറയേണ്ടത് ഇവിടത്തെ വീട്ടുകാരിയായ ഞാനാണ്. അല്ലാതെ മറ്റാരുമ ല്ല, നിങ്ങൾക്ക് പോകാം" എന്ന്.
മുകളിൽ പറഞ്ഞ നുണക്കഥയ്ക്ക് താഴെ പറയുന്ന കാര്യങ്ങളുമായി ഒരു ബന്ധവും ഇല്ല.
    2021-ൽ ചെല്ലാനംമുതൽ CMS വരെ 12.കി.മീ. സ്ഥലത്ത് കടൽഭിത്തിയും വേളാങ്കണ്ണിയിൽ 6 പുലിമുട്ടുക ളും, കണ്ണമാലിയിൽ 9 പുലിമുട്ടുകളും നിർമ്മിക്കുവാൻ 344.2 കോടി രൂപ പാസാക്കുന്നു. എന്നാൽ 7.350 കി.മീ. സ്ഥലത്ത് കടൽഭിത്തിയും 6 പുലിമുട്ടുകളും മാത്രമേ പറഞ്ഞ തുക കൊണ്ട് പൂർത്തീകരിക്കാനായുള്ളൂ. പണി പൂർത്തി യായിടത്ത് മോടി കൂട്ടുന്നതിനായി വീണ്ടും 18 കോടി രൂപ കോൺക്രീറ്റ് നടപ്പാതയ്ക്കായി ചെലവഴിച്ചു കൊണ്ടിരിക്കു ന്നു.
    പുത്തൻതോട് മുതൽ വടക്കോട്ടുള്ള സ്ഥലങ്ങളിൽ കുടുബയോഗങ്ങൾ വിളിച്ചുചേർത്ത് കൊണ്ട് "അയാൾ" പറയു കയാണ് "പണി നടക്കും കുറച്ച് പേപ്പർ വർക്ക് കൂടി ചെയ്യുവാനുണ്ട്. പിന്നെ വരുന്ന തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ MP സ്ഥാനാർത്ഥിയെ ജയിപ്പിക്കണം. അല്ലെങ്കിൽ പണി നടക്കില്ല. ഇവിടെ കുറച്ചുപേർ പന്തൽ കെട്ടി അവിടെയും ഇവിടെയും ഇരിക്കുന്നുണ്ട്. സമരം ഉള്ളതു കൊണ്ടാണ് പണി നടക്കാത്തത്"
    2023 ജൂൺ 9 ന് പുത്തൻതോട് പണി പൂർത്തിയാക്കിയ സ്ഥലം സന്ദർശിച്ച് ജല വിഭവ വകപ്പ് മന്ത്രിയായ റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത്. "അടുത്ത ഘട്ടമായി CMS വരെ 320 കോടി അനുവദിച്ചു. നവംബറിൽ പണി തുടങ്ങും" എന്നായിരുന്നു. 2023 ഒക്ടോബർ 3 ന് എറണാകുളം ജില്ലയുടെ ചാർജ്ജ് ഉള്ള പി രാജീവ് മന്ത്രി, മാളി കപ്പറമ്പിൽ പറഞ്ഞത് 247 കോടി പാസായി പണി ഉടൻ തന്നെ തുടങ്ങും എന്നുമാണ്. കേട്ടപടി കണ്ണമാലി L C 247 കോടി പാസാക്കിയ ഇടതുപക്ഷ സർക്കാരിന് അഭിവാദ്യം അർപ്പിച്ച് മന്ത്രിമാരുടെ ഫോട്ടോ വച്ച് പോസ്റ്റർ അ ടിച്ച് നാടു മുഴുവൻ പതിച്ചു. എന്നിട്ട് വീടു കയറി ഇറങ്ങി പറഞ്ഞു "എല്ലാം പാസായി കിടക്കുകയാണ്. നവംബറിൽ പണി തുടങ്ങും. സമരത്തിന് പോകുന്നവർക്ക് ഭ്രാന്താണ്" എന്നാണ്. 2024 ജനുവരി 28 ന് CMS -ൽ കൂടിയ കുടുബയോഗത്തിൽ "അയാൾ" പറഞ്ഞത് 215 കോടി പാസാക്കാൻ പോകുന്നു എന്നാണ്.സർക്കാരിന്റെ ഫണ്ട് ഓ രോ കാര്യങ്ങൾക്കും അനുവദിക്കാനും ചെലവഴിക്കാനും വ്യവസ്ഥാപിതമായ രീതികൾ ഇല്ലേ ? അധികാരം തലയ്ക്ക് പിടിച്ചവർ ഉറക്കത്തിൽ പിച്ചും പേയും പറയും പോലെയാണോ പദ്ധതിക്ക് പണം പാസാക്കുന്നത്?
    320 കോടി, 247 കോടി, 215 കോടി ആരെ വിശ്വസിക്കും? ആര് പറയുന്ന കാര്യമാണ് ശരി? പഞ്ചായത്തി ൽ പ്രസിഡന്റിനെതിരെ അവിശ്വാസം നടക്കാൻ പോകുന്നു. പാസായാൽ 2022-ൽ കടൽകയറ്റം ഉണ്ടായത് പഞ്ചാ യത്ത് പ്രസിഡന്റിന്റെ തലയിൽ കെട്ടിവച്ച് രക്ഷപെട്ട പോലെ 2024 ലും ഒരു പിടിവള്ളി ആകും. പ്രതിപക്ഷക്കാർ തയ്യാറായി ഇരുന്നു കൊള്ളുക. കടൽ കയറുമ്പോൾ 4 പേർ കൂടി കൊടിയും വീശി റോഡിലെ കടൽ വെള്ളത്തിൽ കിടക്കാൻ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...