2013, ഏപ്രിൽ 21, ഞായറാഴ്‌ച

കെ വേണുവിന്റെ എംഗല്സ് വിമര്ശനം :- അജ്മല്



വളരെ പണിപ്പെട്ടാണു് തലകുത്തിനിന്ന ഹെഗലിയന്വൈരുദ്ധ്യവാദത്തെ മാര്ക്സും എംഗല്സും ചേര്ന്നു് നേരെനിര്ത്തിയതു്. ഒരു കാലത്തു് ഹെഗലിന്റെയും ഫോയര്ബാഹിന്റെയും ശിഷ്യരായിരുന്ന ഇവര്അവരില്നിന്നു് വേര്പെട്ടാണു് വൈരുദ്ധ്യാധിഷ്ഠിതവും ചരിത്രപരവുമായ ഭൗതികവാദ ദര്ശനംമാര്ക്സിസ്റ്റ് ദര്ശനംവികസിപ്പിച്ചെടുത്തതു്. എന്നാല്ഇപ്പോള്‍ ‘ചില കാര്യങ്ങളില്‍’ മാര്ക്സിസ്റ്റ് ഭൗതികവാദത്തെ ഹെഗലിയന്വീക്ഷണത്തിലേക്ക് ചുരുക്കാനും മാര്ക്സിനേയും എംഗല്സിനേയും ഹെഗലിന്റെ വെറും ശിഷ്യരാക്കാനും
പണിപ്പെടുകയാണു് കെ. വേണു. മാതൃഭൂമി ആഴ്ചപ്പതിപ്പിലെദീര്ഘസംഭാഷണംഇത് വ്യക്തമാകുന്നു. അനിവാര്യതയും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തില്മാര്ക്സിനും എംഗല്സിനുമെതിരായി വേണു ഉന്നയിച്ച വിമര്ശനമാണു് കുറിപ്പില്പരിശോധിക്കുന്നതു്. വിഷയത്തില്മാര്ക്സിനേയും എംഗല്സിനെയും ഹെഗലിന്റെ വെറും ശിഷ്യരാക്കാനുള്ളഅതീവസാഹസികമായപ്രവൃത്തി എങ്ങനെയാണു് നിര്വഹിക്കുന്നതെന്നു് മനസിലാക്കാന്വേണു വിവിധ സന്ദര്ഭങ്ങളില്ഇതു സംബന്ധിച്ചു് നടത്തിയ അഭിപ്രായപ്രകടനങ്ങളെന്തെന്നു് പരിശോധിക്കാം.
നാള്വഴി 1: 1985ല്വേണു പ്രഖ്യാപിച്ചതു് ഇങ്ങനെതത്വചിന്തകന്മാര്വിവിധ രീതിയില്ലോകത്തെ വ്യാഖ്യാനിച്ചിട്ടെയുള്ളു. അതിനെ മാറ്റിതീര്ക്കുകയാണ് വേണ്ടതു്.” യഥാര്ത്ഥത്തില്മനുഷ്യന്റെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനമാണിത്. മാര്ക്സിന്റെ പ്രഖ്യാപനം ഹെഗലിന്റെ നിലപാടില്നിന്നുള്ള വമ്പിച്ചൊരു കുതിച്ചുചാട്ടമാണ്. ഇതുവരെയുള്ള തത്വചിന്തകന്മാര്ലോകത്തെ വ്യാഖ്യാനിച്ചിട്ടെയുള്ളു എന്ന് മാര്ക്സ് പറഞ്ഞപ്പോള്അതില്ഹെഗലും ഉള്പ്പെട്ടു. ലോകത്തെ വ്യാഖ്യാനിക്കുന്നതിന്റെ ഭാഗമായി മാത്രം സ്വാതന്ത്ര്യത്തെ നോക്കികണ്ടതുകൊണ്ടാണു് അനിവാര്യതയെ മനസിലാക്കുന്നതില്മാത്രമായി ഹെഗല്ഒതുങ്ങി നിന്നതു്. എന്നാല്ലോകത്തെ മാറ്റിതീര്ക്കുകയാണ് നമ്മുടെ ലക്ഷ്യമെന്ന് പറഞ്ഞ മാര്ക്സ് സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഏറ്റവും ശക്തമായ നിര്വ്വചനം നല്കുകയാണു് ചെയ്തതു്. ലോകത്തെ വ്യാഖ്യാനിച്ചാല്മാത്രം പോരാ, അതിനെ മാറ്റിതീര്ക്കുക കൂടി വേണം. അപ്പോള്മാത്രമെ സ്വാതന്ത്ര്യം സാക്ഷാത്കരിക്കാനാവു.” (സ്വാതന്ത്രത്തിന്റെ സാക്ഷാത്കാരംപേജ് 70)
സൂചന: () അനിവാര്യതയെ മനസിലാക്കുന്നതില്മാത്രമായി ഹെഗല്ഒതുങ്ങി നിന്നു.
സൂചന: () ഹെഗലിനെ തള്ളിമാറ്റികൊണ്ട് മാര്ക്സ് സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഏറ്റവും ശക്തമായ നിര്വചനം നല്കി. അതായതു് മനസിലാക്കല്‍/ വ്യാഖ്യാനിക്കല്മാത്രമല്ല മാറ്റിതീര്ക്കലാണു് പ്രധാനം/സ്വാതന്ത്ര്യം.
നാള്വഴി 2: 1992ല്വേണു ഇങ്ങനെ പ്രസ്താവിച്ചു – ‘… അനിവാര്യതയെ അംഗീകരിക്കലാണു് സ്വാതന്ത്ര്യം എന്ന ഹെഗലിയന്പ്രസ്താവം അതേപടി ആവര്ത്തിക്കുകയാണു് എംഗല്സ്. മാര്ക്സാകട്ടെ അനിവാര്യതയുടെ മണ്ഡലത്തിനപ്പുറമാണു് സ്വാതന്ത്ര്യത്തിന്റെ തലമെന്നു് പ്രസ്താവിക്കുകയും ചെയ്തു. പ്രസ്താവനകളില്അന്തര്ലീനമായിരുന്ന പരസ്പര വൈരുദ്ധ്യം അവര്തിരിച്ചറിയുകയോ പരിഹരിക്കാന്ശ്രമിക്കുകയോ ചെയ്തതായി അറിവില്ല.” (ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ജനാധിപത്യ സങ്കല്പംപേജ് 60)
സൂചന: () മാര്ക്സിന്റെ പ്രഖ്യാപനം (വേണു പറയുന്നമനുഷ്യന്റെ ആദ്യത്തെ സ്വാതന്ത്ര്യപ്രഖ്യാപനം’) ഉള്ളടങ്ങിയഫോയര്ബാഹിനെകുറിച്ചുള്ള തീസിസുകള്‍’ കണ്ടെത്തി പ്രസിദ്ധീകരിച്ച എംഗല്സിനെ പൊടുന്നനെ ഹെഗലിന്റെ ശിക്ഷ്യനാക്കി മാറ്റിയിരിക്കുന്നു (ചിരിക്കരുത്)
സൂചന: () മാര്ക്സാകട്ടെ (കൃത്യമായ വ്യക്തതയില്ലാതെ) അനിവാര്യതയുടെ മണ്ഡലത്തിനപ്പുറമാണ് സ്വാതന്ത്ര്യമെന്ന് പറഞ്ഞിരിക്കുന്നു. (ഒരു തരം തപ്പിതടയല്‍)
സൂചന: () മാര്ക്സും എംഗല്സും തമ്മില്വൈരുദ്ധ്യമുണ്ട്.
നാള്വഴി 3: 2010ല്വേണു പറയുന്നത് – ‘പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്എത്രത്തോളമാവാം സ്വാതന്ത്ര്യം എന്ന തലത്തിലുള്ള അന്വേഷണമാണു് വിഷയത്തിലെ ദാര്ശനിക മേഖല. അനിവാര്യതയുടെ അംഗീകാരമാണു്, മനസിലാക്കലാണു് സ്വാതന്ത്ര്യം എന്ന ഹെഗലിയന്നിര്വചനമാണു് മാര്ക്സും എംഗല്സും സ്വീകരിച്ചിരുന്നതു്. പ്രകൃതി നിയമങ്ങളാകുന്ന അനിവാര്യതകളെ മനസിലാക്കുന്നതുവഴി പ്രകൃതിയോടുള്ള അടിമാവസ്ഥയില്നിന്ന് മോചനം നേടാമെന്നാണു് ഇതു് അര്ത്ഥമാക്കുന്നത.”(ദീര്ഘസംഭാഷണം, മാതൃഭൂമി ആഴ്ചപതിപ്പ്, ഫിബ്രവരി 28)
സൂചന: () മനസിലാക്കലാണു് സ്വാതന്ത്ര്യമെന്ന ഹെഗലിയന്നിര്വ്വചനമാണു് മാര്ക്സും എംഗല്സും സ്വീകരിച്ചിരിക്കുന്നത് എന്നു് വിധിക്കുക വഴി എംഗല്സിനെ മാത്രമല്ല ഇപ്പോള്മാര്ക്സിനെയും ഹെഗലിന്റെ ശിക്ഷ്യനാക്കിയിരിക്കുന്നു!
സൂചന: () അതൊടെ മാര്ക്സും എംഗല്സും തമ്മിലുള്ള വൈരുദ്ധ്യവും തീര്ന്നുവെന്നു് കരുതാം.
ചുരുക്കത്തില്‍, സ്വാതന്ത്ര്യവും അനിവാര്യതയും തമ്മിലുള്ള ബന്ധത്തില്ഹെഗലിന്റെ നിര്വ്വചനം സ്വീകരിക്കുകവഴി മാര്ക്സും എംഗല്സും ഹെഗലിന്റെ അഭിപ്രായക്കാരായിരിക്കുകയാണെന്നാണു് വേണു ഇപ്പോള്പറയുന്നതു്. അനിവാര്യതയെ മനസിലാക്കിയതുകൊണ്ടു് മാത്രം ഒരാള്ക്കു് സ്വാതന്ത്ര്യത്തിലേക്കു് പ്രവേശിക്കുവാന്കഴിയില്ല. അതുകൊണ്ട് മേല്പറഞ്ഞ നിര്വ്വചനവും, മാര്ക്സും എംഗല്സും, എല്ലാം അപൂര്ണ്ണമാണ്. ‘അനിവാര്യതയെ മനസിലാക്കല്മാത്രമല്ല അതിന്റെ മാറ്റിതീര്ക്കല്കൂടിയാണു് സ്വാതന്ത്ര്യംഎന്ന മാവോയുടെ നിര്വ്വചനമാണു് പ്രസക്തം എന്ന് വേണു വ്യക്തമാക്കി. പക്ഷെ അവിടംകൊണ്ടും തന്റെ അന്വേഷണം നിര്ത്തിയില്ല. സാമാന്യയുക്തിവെച്ചു, അനിവാര്യത എന്നു് പറഞ്ഞാല്മാറ്റാന്പറ്റാത്തതു് എന്നാണല്ലോ. അപ്പോള്മാറ്റിതീര്ക്കലാണ് സ്വാതന്ത്ര്യം എന്നു പറയുന്ന മാവോയുടെ നിര്വചനത്തിലും ഒരു വൈരുദ്ധ്യം കുടികൊള്ളുന്നു എന്നു് കണ്ടെത്തി. ഇത്രയും വലിയൊരു ചിന്തകന്സാമാന്യയുക്തിയെ ആശ്രയിക്കേണ്ടതുണ്ടോ? സാമാന്യയുക്തിവെച്ചു് ആശയശാസ്ത്ര, ദാര്ശനിക വിഷയങ്ങളെ പരിശോധിക്കുന്നതു് എത്രത്തോളം യുക്തിഭദ്രവും ശാസ്ത്രീയവും ആണെന്നു് വായനക്കാര്ക്കു് ചിന്തിക്കാവുന്നതാണു്. മാര്ക്സിനെയും മാവോയേയുമെല്ലാം വിമര്ശിച്ചു അവരുടെ സിദ്ധാന്തങ്ങളിലെ തെറ്റുകള്ചൂണ്ടിക്കാട്ടുന്ന ഒരാളില്നിന്നു് നമ്മള്പ്രതീക്ഷിക്കുന്നതു് അവരേക്കാള്ഉയര്ന്ന ദാര്ശനിക നിലപാടുകളാണു്. അതുണ്ടായില്ല എന്നേ സന്ദര്ഭവശാല്പറയുന്നുള്ളൂ.
കുറെ ദൂരം മാര്ക്സിസത്തോടൊപ്പം സഞ്ചരിച്ചശേഷം വഴിമാറിപോകുന്നവര്പലപ്പോഴും മാര്ക്സിസത്തിനെതിരായ വിമര്ശനം തൊടുത്തുവിടുന്നതു് ഏംഗല്സിനെ കടന്നാക്രമിച്ചുകൊണ്ടാണു്. അനിവാര്യതയും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധത്തില്വേണുവിന്റെ വിമര്ശനം ആരംഭിക്കുന്നതും എംഗല്സില്നിന്നാണല്ലോ. ഇതേ വിഷയത്തില്എംഗല്സില്കുറവ് കണ്ടെത്തുന്നവര്വേറേയുമുണ്ട്. അനിവാര്യതയെ മനസ്സിലാക്കല്മാത്രമല്ല അതിനെ മാറ്റിതീര്ക്കലാണ് സ്വാതന്ത്ര്യം എന്ന് മാവോയ്ക്കു് പറയാന്കഴിഞ്ഞതു് ഹെഗലിനെ കൃത്യമായി മനസ്സിലാക്കാന്കഴിഞ്ഞതുകൊണ്ടാണു് എന്നു് വാദിക്കുന്നവര്ഹെഗലിനെ മനസിലാക്കാന്എംഗല്സിനു് കഴിഞ്ഞിട്ടില്ലെന്നു് പരോക്ഷമായി പ്രസ്താവിക്കുകയാണല്ലോ ചെയ്യുന്നതു്. എംഗല്സിനെതിരായ ഇത്തരം വിമര്ശനങ്ങള്വസ്തുതാപരമാണോ? ഹെഗലും എംഗല്സും ഒരേ നിര്വ്വചനത്തിന്റെ വക്താക്കളാണോ? എംഗല്സിന്റെ സ്വാതന്ത്ര്യസങ്കല്പത്തില്പ്രയോഗത്തിന്റെ, മാറ്റിതീര്ക്കലിന്റെ, കാര്യം ഉള്ളടങ്ങിയിട്ടില്ലെ? വിമര്ശകര്ക്ക് ഇതു് കണ്ടെത്താന്കഴിയാത്തതിന്റെ പ്രശ്നമാണോ? അതല്ല എംഗല്സിനെ തെറ്റായി ചിത്രീകരിക്കാനും ഇടിച്ചുതാഴ്ത്താനുമുള്ള ബോധപൂര്വ്വമായ ശ്രമമാണോ? ഇങ്ങനെ ആലോചിച്ചു് അധികം തല പുകയേ്ക്കണ്ടതില്ല. പ്രകൃതിയുടെ വൈരുദ്ധ്യാത്മകത’, ‘ഡൂറിംഗിനെതിരെ തുടങ്ങിയ ഏംഗല്സിന്റെ പ്രസിദ്ധമായ കൃതികള്നമ്മുടെ മുമ്പിലുണ്ടല്ലോ. നമുക്കു് അവയെ ആശ്രയിക്കാം. എംഗല്സിന്റെ വാക്കുകളിലേക്കു് കടക്കും മുമ്പു് രണ്ടു് കാര്യങ്ങള്വിശദീകരിക്കേണ്ടതുണ്ടു്.
(1) സ്വാതന്ത്ര്യത്തെകുറിച്ചു് മാവോ നല്കിയതുപോലുള്ള, ആറ്റികുറുക്കിയ ഒരു നിര്വ്വചനം മാര്കേ്സാ എംഗല്സോ ലെനിനോ നല്കുന്നില്ല. ഏതെങ്കിലും വിഷയത്തെക്കുറിച്ച് ആവിഷ്കരിക്കുന്ന പരികല്പനകളെ, അതിന്റെ മുഴുവന്സങ്കീര്ണ്ണതയും ഉള്കൊള്ളുന്ന, ആശയസംപുഷ്ടതയോടെ നിര്വ്വചിക്കുന്നതു് ആശയശാസ്ത്രപരമായ മേന്മയാണ്. ഒരു കുതിച്ചുചാട്ടമാണു്. എങ്കില്തന്നെയും ഇങ്ങനെയൊരു നിര്വ്വചനം നല്കാന്മെനക്കെടാത്തവര് വിഷയത്തെ ആഴത്തില്മനസ്സിലാക്കാത്തവരാണെന്നു് കരുതുന്നന്നതു് ശുദ്ധ ഭോഷത്തരമാണു്. ഉദാഹരണത്തിനു്, നിര്വ്വചനം നല്കിയതു് മാവോയാണെങ്കിലും അതില്ഉള്ളടങ്ങിയ കാര്യങ്ങളെകുറിച്ചു് മാര്ക്സും എംഗല്സും ലെനിനും ധാരാളം ചര്ച്ചചെയ്യുകയും മാര്ക്സിസ്റ്റ് സമീപനം രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ടു്. എന്താണു്പദാര്ത്ഥംഎന്നതു് സംബന്ധിച്ച നിര്വ്വചനം മാര്ക്സിന്റെയോ എംഗല്സിന്റെയോ കൃതികളില്കാണുകയില്ല. ലെനിനാണു് അതു് ചെയ്തതു്. ലെനിന്റെ പ്രവൃത്തി അതുവരെയുള്ള മാര്ക്സിസ്റ്റ് പരികല്പ്പനകളില്ഒരു കുതിച്ചുചാട്ടമായിരുന്നു എന്നതിനു് സംശയമില്ല. എന്നാല്‍, ഇതിനെ മുന്നിര്ത്തി പദാര്ത്ഥത്തെ സംബന്ധിച്ചു് മാര്ക്സിനും എംഗല്സിനും ഒന്നും അറിയില്ലായിരുന്നൂവെന്നും ലെനിനാണു് ഇതില്കേമനെന്നും ആരെങ്കിലും പറഞ്ഞാല്അതു് തനി മണ്ടത്തരമാവില്ലെ?
(2) എന്ന ഗ്രാമത്തില്നിന്നു് കീ എന്ന പട്ടണത്തിലേക്കു് 4 പേര്യാത്ര തിരിച്ചു. (ഇവര്ക്കു് ഹെഗല്‍, മാര്ക്സ്, എംഗല്സ്, വേണു എന്നിങ്ങനെ പേരിടാം). യാത്രാമധ്യേ ഒരു പുഴ കടന്നു വേണം പട്ടണത്തില്എത്താന്‍. പുഴക്കരികില്എത്തുമ്പോഴേക്കും ശക്തമായ കുത്തിയൊഴുക്കാണു്. അവസ്ഥയില്പുഴ കടക്കുന്നതു് അസാധ്യമാണെന്നു് ബോധ്യപ്പെടുന്ന നിമിഷം, അനിവാര്യതയെ 4 പേരും മനസ്സിലാക്കി. പക്ഷെ ഇങ്ങനെ മനസ്സിലാക്കിയതുകൊണ്ടു് മാത്രം മറുകര എത്തിച്ചേരാന്കഴിയില്ലല്ലോ. പട്ടണത്തില്എത്തുന്നതോടെയാണ് ഇവര്ലക്ഷ്യം പൂര്ത്തീകരിക്കുന്നത്. അതായതു് സ്വാതന്ത്ര്യത്തിന്റെ തലത്തില്എത്തുന്നതു. കുത്തിയൊഴുകുന്ന പുഴക്കരികില്നില്ക്കുന്ന നാലു പേരും വേണുവിന്റെ സിദ്ധാന്ത പ്രകാരം ഇനി എന്തു ചെയ്യുമെന്നു നോക്കാം. അനിവാര്യതയെ മനസിലാക്കലാണു് സ്വാതന്ത്ര്യം എന്ന സങ്കല്പമുള്ള ഹെഗലും, എംഗല്സും, കുത്തിയൊഴുക്കു് നേരിട്ടു് കണ്ടു് ബോധിച്ച സ്ഥിതിക്കു്, ഇക്കരെ നില്ക്കുന്ന തങ്ങള്അക്കരെയാണെന്നു് തീരുമാനിക്കും. അതുവഴി സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ചതായും. മനസിലാക്കുന്നതിനുമപ്പുറമാണു് സ്വാതന്ത്ര്യമെന്ന്മാത്രംപറഞ്ഞ മാര്ക്സ് എന്തു് ചെയ്യണമെന്ന് അറിയാതെ പുഴക്കരികില്അന്തിച്ചു് നില്ക്കും! വേണുവാകട്ടെ യാദൃശ്ചികതയെ അന്വേഷിച്ചു് നടക്കും.
പുഴകടന്നു് മറുകര എത്താതെ തന്നെ അവിടെ എത്തിയിരിക്കുന്നു എന്നു് സങ്കല്പ്പിക്കാന്മാത്രം മണ്ടന്മാരാണോ ഹെഗലും എംഗല്സും? കുത്തിയൊഴുകുന്ന പുഴ മുറിച്ചു് കടന്നു് അക്കരെ എത്താന്ശ്രമിച്ചാല്ജീവന്തന്നെ നഷ്ടപ്പെടുമെന്നു് തിരിച്ചറിവ് നാലുപേര്ക്കും ഉണ്ടാകുമെന്നതു് വാസ്തവമാണു്. അങ്ങനെ അനിവാര്യതയെ അവര്മനസിലാക്കിയിരിക്കുന്നു. പുഴകടന്നു് കി എന്ന പട്ടണത്തില്എത്തിച്ചേരുമ്പോഴാണല്ലോ ഇവര്ലക്ഷ്യത്തിലേക്കു്, സ്വാതന്ത്ര്യത്തിലേക്കു, പ്രവേശിക്കുന്നതു്. ഹെഗലിന്റെ കാര്യം അവിടെ നില്ക്കട്ടെ, ലോകത്തെ മാറ്റിതീര്ക്കാന്ഇറങ്ങിപ്പുറപ്പെട്ട മാര്ക്സിനും എംഗല്സിനും പുഴകടക്കാന്ബദല്മാര്ഗ്ഗം കണ്ടെത്തിയെ പറ്റു. മനുഷ്യവംശത്തെ സംബന്ധിച്ചു് ഇതു് ആവശ്യമാണ്. അങ്ങനെയാണു് മനുഷ്യന്ആദ്യം ചങ്ങാടം കെട്ടിയും, പിന്നെ വള്ളം ഉപയോഗിച്ചും, ഒടുവില്പാലം പണിതും, കുത്തിയൊഴുകുന്ന പുഴകളെപോലും മറികടന്നതു്. അതുകൊണ്ടാണു് മാവോ പറയുന്നതു്. ‘മനുഷ്യരാശിയുടെ ചരിത്രം അനിവാര്യതയുടെ മണ്ഡലത്തില്നിന്നു് സ്വാതന്ത്ര്യത്തിന്റെ മണ്ഡലത്തിലേയ്ക്കുള്ള തുടര്ച്ചയായ വികാസത്തിന്റെ ചരിത്രമാണു്. പ്രക്രിയ അവസാനമില്ലാത്ത ഒന്നാണു്…” (ഉദ്ധരണികള്‍,അദ്ധ്യായം 22)
ഇനി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഹെഗലിന്റെ കാഴ്ചപാടിനെ വിശദീകരിച്ചുകൊണ്ടു് എംഗല്സ് മുന്നോട്ടുവെക്കുന്ന സങ്കല്പം എന്താണെന്നു് പരിശോധിക്കാം. “സ്വാതന്ത്ര്യവും അനിവാര്യതയും തമ്മിലുള്ള ബന്ധം ആദ്യമായി ശരിയായി പ്രസ്താവിച്ചതു് ഹെഗലായിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്സ്വാതന്ത്ര്യം അനിവാര്യതയുടെ അംഗീകരണമാണു്. ‘അനിവാര്യത അന്ധമാകുന്നത് അതു് മനസിലാക്കാതിരിക്കുന്നിടത്തോളം മാത്രമാണു്.’ (ഹെഗല്‍) പ്രകൃതി നിയമങ്ങളില്നിന്നുള്ള സാങ്കല്പിക മോചനമല്ല സ്വാതന്ത്ര്യം. മറിച്ചു് നിയമങ്ങളെ അറിയുന്നതിലും, നിശ്ചിത ലക്ഷ്യത്തിലെത്താന്അവയെ ചിട്ടയോടെ വിനിയോഗിക്കുന്നതിനു് ഇതു നല്കുന്ന സാധ്യതയിലുമാണു് സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നതു്. ബാഹ്യപ്രകൃതിയുടെ നിയമങ്ങളുടെയും മനുഷ്യരുടെ തന്നെ ശാരീരികവും മാനസികവുമായ നിലനില്പിനെ നിയന്ത്രിക്കുന്നവയുടെയും കാര്യത്തില്ഇതു് പ്രസക്തമാണു്അതുകൊണ്ടു് ഇഛയുടെ സ്വാതന്ത്ര്യം, വിഷയം അറിഞ്ഞു് തീരുമാനമെടുക്കാനുള്ള കഴിവല്ലാതെ മറ്റൊന്നുമല്ല. പരിഗണനയിലുള്ള നിശ്ചിത പ്രശ്നത്തില്ഒരാളുടെ തീര്പ്പു് എത്രമാത്രം സ്വതന്ത്ര്യമായിരിക്കുന്നുവോ അതിലേറെ അനിവാര്യതയോടെയായിരിക്കും തീര്പ്പിന്റെ ഉള്ളടക്കം നിര്ണ്ണയിക്കപ്പെടുക. തീരുമാനമായി സ്വീകരിക്കാവുന്ന വ്യത്യസ്തവും പരസ്പര വിരുദ്ധവുമായ അനേകം സാദ്ധ്യതകളില്നിന്നു് തോന്നിയെപോലെ തിരഞ്ഞടുപ്പു് നടത്തുന്നതായി കാണുന്നതു്, അറിവില്ലായ്മയില്നിന്നുള്ള അനിശ്ചിതത്വം, സ്വാതന്ത്ര്യമല്ലെന്നു് അതുകൊണ്ടുതന്നെ വ്യക്തമാകുന്നു. അത് എന്തിനെയോണോ നിയന്ത്രിക്കേണ്ടതു് വസ്തുതന്നെ അതിനെ നിയന്ത്രിക്കുന്ന സ്ഥിതിയാണ്. അതുകൊണ്ടു്, നമ്മെതന്നെയും ബാഹ്യപ്രകൃതിയേയും വരുതിയിലാക്കുന്നതിലാണു് സ്വാതന്ത്ര്യം നിലകൊള്ളുന്നത്. പ്രകൃതിദത്തമായ അനിവാര്യതയെ അറിയുന്നതിലാണു് നിയന്ത്രണത്തിന്റെ അടിസ്ഥാനം. അതുകൊണ്ടു് ഇത് അനിവാര്യമായും ചരിത്രവികാസത്തിന്റെ ഉല്പന്നമാണു്.” (ഡ്യുറിംഗിനെതിരെ, പേജ് 154, അടിവരചേര്ത്തതു്) എംഗല്സിന്റെ വാക്കുകള്എന്തെല്ലാം കാര്യങ്ങളാണു് വെളിപ്പെടുത്തുന്നതു്? (1) പ്രകൃതി നിയമങ്ങളില്നിന്നുള്ള സാങ്കല്പിക മോചനമല്ല സ്വാതന്ത്ര്യം എന്ന് വ്യക്തമാക്കുകവഴി സ്വാതന്ത്ര്യം വെറും സാങ്കല്പികമല്ല പ്രായോഗികമാണു് എന്നു് സ്ഥാപിക്കുന്നു. പ്രയോഗം മാറ്റിതീര്ക്കലാണ്. (2) പ്രകൃതിനിയമങ്ങളെ അറിയുന്നതിനും നിശ്ചിത ലക്ഷ്യത്തിലെത്താന്അവയെ ചിട്ടയോടെ വിനിയോഗിക്കുതിനുമുള്ള സാധ്യതയിലാണ് സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നതു്. മാറ്റിതീര്ക്കലിന്റെ പ്രശ്നം എംഗല്സ് കണ്ടിട്ടില്ലെങ്കില്പ്രകൃതി നിയമങ്ങളെ അറിയുന്നതാണു് സ്വാതന്ത്ര്യം എന്ന് മാത്രം പറഞ്ഞാല്മതി. നിശ്ചിത ലക്ഷ്യത്തിലെത്താന്ചിട്ടയോടെ വിനിയോഗിക്കല്എന്നു് എംഗല്സ് പറയുമ്പോള്ഏതാണു് ലക്ഷ്യം എന്നു് വ്യക്തമാണു്. (3) വസ്തുതകള്അറിഞ്ഞു് തിരുമാനുമെടുക്കാനുള്ള കഴിവാണു് ഇഛയുടെ സ്വാതന്ത്ര്യം. ഇവിടെ അറിഞ്ഞാല്മാത്രം പോര തീരുമാനം എടുക്കുക കൂടിവേണം എന്നു് വ്യക്തമാക്കുന്നു. (4) അറിവില്ലായ്മയില്നിന്നു് മോചിതമാകാതെ സ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കാന്കഴിയുകയില്ല. അപ്പോള്അറിയുക, മനസിലാക്കുക, എന്നതു് സ്വാതന്ത്ര്യത്തിനുള്ള മുന്നുപാധിയാണ്. (5) നമ്മെതന്നെയും ബാഹ്യ പ്രകൃതിയെയും വരുതിയിലാക്കുന്നതിലാണു് സ്വാതന്ത്ര്യം നിലകൊള്ളുന്നതു് എന്ന എംഗല്സിന്റെ വാക്കുകള്‍, അറിയുക മാത്രമല്ല രണ്ടിനേയും നമ്മുടെ വരുതിയില്‍, നമ്മുടെ നിയന്ത്രണത്തില്‍, കൊണ്ടുവരണം എന്ന് വ്യക്തമാക്കുന്നു. (6) ‘പ്രകൃതിദത്തമായ അനിവാര്യതയെ അറിയുന്നതിലാണു് നിയന്ത്രണത്തിന്റെ അടിസ്ഥാനംഎന്ന എംഗല്സിന്റെ വാക്കുകളാണു്, ഒരു പക്ഷെ, അനിവാര്യതയെ അറിയുന്നതിലാണു് സ്വാതന്ത്ര്യം എന്നു് പറഞ്ഞതായി തോന്നിപ്പിക്കുന്നതും, വേണു അടക്കമുള്ളവര്വ്യാഖ്യാനിക്കുന്നതും. ഇവിടെഅടിസ്ഥാനംഎന്ന വാക്കു് എംഗല്സ് ഉപയോഗിച്ചതു് പ്രത്യേകം പരിഗണിക്കണം. അനിവാര്യതയെ അറിഞ്ഞെങ്കിലെ അതിനെ മാറ്റുന്ന പ്രകൃയയില്തുടര്ന്നു് മനുഷ്യനു് ഏര്പ്പെടാന്കഴിയു. അര്ത്ഥത്തില്സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം അനിവാര്യതയെ മനസിലാക്കുന്നതിലാണു് എന്ന് പറയുന്നതില്അപൂര്ണ്ണതയൊന്നുമില്ല. മേല്പ്പറഞ്ഞ ഖണ്ഡികയില്പലഭാഗത്തായി അനിവാര്യതയെ അറിയുന്നതിനുമപ്പുറം കടന്നു് സ്വാതന്ത്ര്യത്തിന്റെ പ്രശ്നം ചിന്തിക്കുകയും പറയുകയും ചെയ്യുന്ന സാഹചര്യത്തില്ഇതു് പ്രത്യേകിച്ചും സ്പഷ്ടമാണു്.
എംഗല്സിന്റെ മേല്പറഞ്ഞ വിശദീകരണത്തെകുറിച്ചു് ലെനിന്നടത്തുന്ന പ്രസ്താവന കൂടി ഇതോടെപ്പം കൂട്ടിവായിക്കണം. ‘ഭൗതികവാദവും അനുഭവമാത്രവിമര്ശനവുംഎന്ന കൃതിയില്നാലു് പോയിന്റുകളിലായി ദീര്ഘമായി തന്നെ ലെനിന്വിശദീകരിക്കുന്നുണ്ടു്. (ഒന്നാമതായി) തന്റെ വാദത്തിന്റെ തുടക്കത്തില്തന്നെ പ്രകൃതിനിയമങ്ങളെ, ബാഹ്യ പ്രകൃതിനിയങ്ങളെ, പ്രകൃതിയിലെ അനിവാര്യതകളെഎംഗല്സ് അംഗീകരിക്കുന്നുഎന്നു് ലെനിന്വ്യക്തമാക്കുന്നു. (രണ്ടാമതായി) സ്വാതന്ത്ര്യത്തെയും അനിവാര്യതെയും കുറിച്ചുള്ള നിര്വ്വചനങ്ങള്‍, പിന്തിരിപ്പന്പ്രൊഫസര്മാരും അവരുടെ ശിഷ്യന്മാരും ഏറ്റവും കൂടുതല്താല്പര്യം കാണിക്കുന്ന പാണ്ഡിത്യപൂര്വ്വമായ നിര്വ്വചനങ്ങള്‍, കെട്ടിച്ചമയ്ക്കാന്എംഗല്സ് ശ്രമിക്കുന്നില്ല എന്നു് ചൂണ്ടിക്കാട്ടുന്നു. ഒരുവശത്തു് മനുഷ്യന്റെ വിജ്ഞാനത്തേയും ഇഛാശക്തിയേയും മറുവശത്തു് പ്രകൃതിയിലെ അനിവാര്യതയേയും നിറുത്തികൊണ്ട് എന്തെങ്കിലും നിര്വ്വചനങ്ങള്നല്കുന്നതിനു് പകരം പ്രാഥമികമായിട്ടുള്ളതു് പ്രകൃതിയാണെന്നും മനുഷ്യന്റെ ഇച്ഛാശക്തിയും ബോധവും ദ്വിതീയമായിട്ടുള്ളതാണെന്നും പറയുക മാത്രമാണ് എംഗല്സ് ചെയ്യുന്നതു്. (മൂന്നാമത്) അന്ധമായ അനിവാര്യതയുടെ നിലനില്പിനെപറ്റി എംഗല്സിനു സംശയമില്ല. മനുഷ്യനു് അജ്ഞാതമായ അനിവാര്യത നിലവിലുണ്ടെന്നു് അദ്ദേഹം സമ്മതിക്കുന്നു. (നാലാമതായി) മേല്പറഞ്ഞ വാദത്തില്എംഗല്സ് സ്പഷ്ടമായും തത്വശാസ്ത്രത്തിലെ സാല്റ്റൊ മൊര്റ്റാലെ സമ്പ്രദായമാണ് ഉപയോഗപ്പെടുത്തുന്നതു്. അതായത് അദ്ദേഹം സിദ്ധാന്തത്തില്നിന്നും പ്രയോഗത്തിലേക്കു് ഒരു കുതിച്ചുചാട്ടം നടത്തുന്നുഎംഗല്സിനെ സംബന്ധിച്ചാണെങ്കില്ജീവത്തായ മാനവപ്രയോഗം മുഴുവന്വിജ്ഞാനമണ്ഡലത്തിലേക്കുതന്നെ ആണ്ടിറകൂകയും സത്യത്തിന്റെ ഒരു വസ്തുനിഷ്ഠ മാനദണ്ഡമാവുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്ഒരു പ്രകൃതിനിയമത്തെ കുറിച്ച് നമുക്കു് അറിയാന്കഴിയുന്നതുവരെ, നമ്മുടെ ബോധത്തിനു പുറത്തു്, അതില്നിന്നു സ്വതന്ത്രമായി, നില്ക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്ന നിയമം നമ്മെ അന്ധമായ അനിവാര്യതയുടെ അടിമകളാക്കുന്നു. പക്ഷെ നമ്മുടെ ഇച്ഛാശക്തിയിലും ബോധത്തിലും നിന്നു് സ്വതന്ത്രമായി പ്രവര്ത്തിക്കുന്ന നിയമത്തെ കുറിച്ചു് അറിയാന്നമുക്കു് കഴിഞ്ഞാലുടന്നാം പ്രകൃതിയുടെ അധിപന്മാരാകുന്നു. മാനവ പ്രയോഗത്തില്പ്രകടമാകുന്ന പ്രകൃതിയുടെ മേലുള്ള ആധിപത്യം മനുഷ്യന്റെ തലക്കുള്ളില്പ്രകൃതി പ്രതിഭാസങ്ങളും പ്രക്രിയകളും വസ്തുനിഷ്ഠമായ രീതിയില്ശരിയായി പ്രതിഫലിക്ക പ്പെടുന്നതിന്റെ ഫലമാണു്. പ്രതിഫലനം പ്രയോഗത്തിലൂടെ വെളിപ്പെടുന്നതിന്റെ പരിധിക്കുള്ളില്അതു് വസ്തുനിഷ്ഠവും കേവലവും ശാശ്വതവുമായ സത്യമാണെന്നതിന്റെ തെളിവുമാണ്. (വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം എന്ന സോവിയറ്റ് പുസ്തകത്തില്ഉദ്ധരിച്ചതു, പേജു് 393 – 394)
അനിവാര്യതയെ മനസിലാക്കല്മാത്രമല്ല അതിനെ മാറ്റിതീര്ക്കുകയാണു് സ്വാതന്ത്ര്യം എന്ന മാവോ നിര്വ്വചനത്തിന്റെ അര്ത്ഥം പ്രകൃതിയിലേയും സമൂഹത്തിലേയും എല്ലാ അനിവാര്യതകളെയും മാറ്റിമറിക്കുക എന്നതാണോ? അല്ല. പ്രകൃതിയില്അതിന്റെതന്നെയും മനുഷ്യന്റെയും നിലനില്പിനാധാരമായ ധാരാളം നിയമങ്ങള്നിലനില്ക്കുന്നുണ്ട്. ഇതിനെയെല്ലാം മാറ്റി കഴിഞ്ഞാല്പിന്നെ പ്രകൃതിക്കും മനുഷ്യനും നിലനില്പില്ലാതാകും. മനുഷ്യന്സമ്പൂര് സ്വാതന്ത്ര്യത്തിലേക്കു് പ്രതിബന്ധങ്ങളില്ലാതെ മുന്നേറുന്നതിനു് തടസ്സം നില്ക്കുന്ന നിയമങ്ങളെയാണു് നമുക്കു് മാറ്റേണ്ടതു്. നിയമങ്ങള്‍, അനിവാര്യതകള്‍, പ്രകൃതിയിലും സമൂഹത്തിലും നിലനില്ക്കുന്നു. പ്രകൃതിശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഉള്ളടങ്ങിയ സാര്വ്വത്രികത മനസിലാക്കുമ്പോള്തന്നെ പ്രത്യേകതയും മനസിലാക്കണം. പ്രത്യേകതയെകുറിച്ച് മാവോ ഇപ്രകാരം പറയുന്നുണ്ട്, ‘സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മനുഷ്യന്റെ സമരത്തില്അവനു് ആവശ്യമായിവരുന്ന ആയുധങ്ങളിലൊന്നാണു് പ്രകൃതിശാസ്ത്രം. സമൂഹത്തില്സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി സമൂഹത്തെ മനസിലക്കാനും മാറ്റാനും സാമൂഹ്യ വിപ്ലവം നടത്താനും മനുഷ്യന്സാമൂഹ്യശാസ്ത്രത്തെ ഉപയോഗിച്ചേ തീരു. പ്രകൃതിയുടെ ലോകത്തില്സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി പ്രകൃതിയെ മനസ്സിലാക്കാനും കീഴടക്കാനും മാറ്റാനും, അങ്ങനെ പ്രകൃതിയില്നിന്നു രക്ഷനേടാനും, പ്രകൃതിശാസ്ത്രത്തെ മനുഷ്യന്ഉപയോഗിച്ചേ തീരു. (ഉദ്ധരണികള്‍, അദ്ധ്യായം 22)
പ്രകൃതിയിലേയും സമൂഹത്തിലേയും പ്രത്യേകതകള്വേര്തിരിച്ചു പറയുന്നതില്മാവോ പ്രത്യേകം ശ്രദ്ധിച്ചതായി വാക്കുകള്വ്യക്തമാക്കുന്നു. പ്രകൃതിയെകുറിച്ചു് പറയുമ്പോള്മനസിലാക്കാനും മാറ്റാനും കീഴടക്കാനും എന്നു പറയുന്ന മാവോ, സമൂഹത്തെകുറിച്ചു് പറയുമ്പോള്മനസിലാക്കാനും മാറ്റാനും സാമൂഹ്യ വിപ്ലവം നടത്താനുമാണു് പറയുന്നതു്. ഇവിടെ കീഴടക്കുന്നതിനെ കുറിച്ച് പറയുന്നില്ല. എംഗല്സ് പറയുന്ന പ്രകൃതിയെ വരുതിയിലാക്കലാണു് മാവോ പറയുന്ന പ്രകൃതിയെ കീഴടക്കല്‍, പ്രകൃതിയുടെ, മനുഷ്യന്റെ, നിലനില്പിനു് ആധാരമായ അനിവാര്യമായ നിയമങ്ങളെ മാറ്റുകയല്ല മറിച്ചു് അതിനെ കീഴടക്കാന്‍, വരുതിയിലാക്കാനാണ് മനുഷ്യന, കഴിയുക. ലേഖനത്തില്ചൂണ്ടികാട്ടുന്ന പുഴയുടെ ഉദാഹരണം തന്നെ എടുക്കാം. പുഴകടക്കാന്പുഴയും അതിലെ ഒഴുക്കും എന്ന അനിവാര്യതയെ ഇല്ലാതാക്കുകയല്ല മനുഷ്യന്ചെയ്തതു്. പകരം പാലം നിര്മ്മിച്ചുകൊണ്ടു് പുഴയെ മനുഷ്യന്റെ വരുതിയിലാക്കി, അതിനെ കീഴടക്കി. ആദിമ മനുഷ്യനു് മഴ പല പ്രതിബന്ധങ്ങളും സൃഷ്ടിച്ചിരുന്നു. അനിവാര്യതയെ മനുഷ്യന്മറികടന്നതു് മഴയെ തന്നെ ഇല്ലാതാക്കിയിട്ടില്ല. മഴ ഇല്ലാതാക്കിയാല്മനുഷ്യന്റെ തന്നെ നിലനില്പ്പു് അപകടത്തിലാകും. തീര്ച്ചയായും മനുഷ്യന്റെ പ്രയോഗം ചിലപ്പോള്പ്രകൃതിയില്തന്നെ മാറ്റങ്ങളും വരുത്തുന്നുണ്ടു്. മാറ്റങ്ങളില്ചിലതു് നാം അറിയുന്ന പ്രകൃതിയുടെ നിലനില്പിന്റെ അനിവാര്യ നിയമങ്ങളുടെ മാറ്റത്തിനുതന്നെ വഴിവെച്ചേക്കാം. പരിസ്ഥിതി ആഘാതങ്ങള്ഇതിനു് ഉദാഹരണമാണു്.
സാമൂഹ്യശാസ്ത്രത്തില്മനുഷ്യ സമൂഹത്തില്നിലനില്കുന്ന ഓരോ നിയമവും അതാതു് കാലത്തെ സാമൂഹ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണു്. ഓരോ ചൂഷക സാമൂഹ്യ വ്യവസ്ഥയും അങ്ങേയറ്റം ചൂഷണവും മര്ദ്ദനവും നടത്തികൊണ്ടാണു് മുന്നേറുന്നതു്. ഇതു് അവസാനിപ്പിക്കാന്മുഴുവന്വ്യവസ്ഥയേയും മാറ്റേണ്ടതുണ്ടു്. അതുകൊണ്ടാണു് കാര്യത്തില്വരുതിയിലാക്കുന്നതിനെ കുറിച്ചോ കീഴടക്കുന്നതിനെ കുറിച്ചോ എംഗല്സും മാവോയും പറയാതിരുന്നതു്. ചൂഷണാധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയെ തച്ചുടച്ചുകൊണ്ടു്, മാറ്റിതീര്ത്തു കൊണ്ടു് മാത്രമെ (മാവോ പറയുന്ന സാമൂഹ്യ വിപ്ലവം) മനുഷ്യനു് സ്വാതന്ത്ര്യത്തിലേക്കു് പ്രവേശിക്കാന്കഴിയു. നശീകരണത്തില്നിന്നെ പുനര്നിര്മ്മാണം സാധ്യമാകു. നിലവിലുള്ള ഭരണകൂടത്തെ പിടിച്ചെടുത്തു് തൊഴിലാളിവര്ഗ്ഗത്തിന് ഉപയോഗിക്കാന്കഴിയില്ലെന്നു് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആമുഖത്തില്പറയുന്നതിന്റെ അര്ത്ഥം ഇതാണ്.
പ്രകൃതിയെകുറിച്ചു പറയുമ്പോള്ചിട്ടയോടെ വിനിയോഗിക്കല്‍, വരുതിയിലാക്കല്‍, ‘അറിയപ്പെടുന്ന പ്രകൃതി നിയമങ്ങളുമായി പൊരുത്തപ്പെട്ട ജീവിതം” (ഡ്യൂറിംഗിനെതിരെ, പേജ് 155) എന്നിങ്ങനെയുള്ളു വാക്കുകള്ഉപയോഗിക്കുന്ന എംഗല്സ് സാമൂഹ്യ ശാസ്ത്രത്തിന്റെ കാര്യത്തില്വിപ്ലവകരമായ പ്രായോഗിക പ്രവര്ത്തനത്തെകുറിച്ചു്, അടിമുടി സമൂഹത്തെ മാറ്റുന്നതിനെ കുറിച്ചാണു് പറയുന്നതു്. എംഗല്സിന്റെ വാക്കുകളിലൂടെ, ‘ഉല്പാദനോപാധികളെ സമൂഹം പിടിച്ചെടുക്കുന്നതോടെ ചരക്കുല്പാദനം ഇല്ലാതാവും. അതോടൊപ്പം ഉല്പാദകന്റെ മേല്ഉല്പന്നത്തിനുള്ള ആധിപത്യവും. സാമൂഹിക ഉല്പാദനരംഗത്തെ അരാജകത്വം ബോധപൂര്വ്വമായ ആസൂത്രണത്തിന് വഴിമാറുന്നു. വ്യക്തിപരമായ നിലനില്പിനുവേണ്ടിയുള്ള സമരം അവസാനിക്കും. ഘട്ടത്തില്മാത്രമേ ഒരു നിശ്ചിതാര്ത്ഥത്തില്മനുഷ്യന്ബാക്കി വരുന്ന ജന്തു ലോകത്തില്നിന്നും അവസാനമായി വേര്പ്പെടുന്നുള്ളു. അവന്ജന്തുസമാനതയില്നിന്ന് മാനുഷികമായ ജിവിതത്തിലേക്കു് കടക്കുകയുള്ളു. മനുഷ്യ വംശത്തിനു ചുറ്റുമുള്ളതും ഇതുവരെ ആധിപത്യം ചെലുത്തിയിരുന്നതുമായ ജീവിത സാഹചര്യങ്ങള്മനുഷ്യവംശത്തിന്റെ ആധിപത്യത്തിലും നിയന്ത്രണത്തിലുമാവും. മനുഷ്യനാദ്യമായി, യഥാര്ത്ഥമായും ബോധപൂര്വ്വമായും, പ്രകൃതിയുടെ അധിപനാകും. കാരണം ഇപ്പോള്അവന്സ്വന്തം സാമൂഹ്യ സംവിധാനങ്ങളുടെ അധിപനാണു്. ഇതേവരെ മനുഷ്യരില്ആധിപത്യം ചെലുത്തിയ പ്രകൃതിയുടെ ബാഹ്യനിയമങ്ങളായി അവനെ അഭിമുഖികരിച്ചിരുന്ന അവന്റെ തന്നെ സാമൂഹ്യ പ്രവര്ത്തനത്തിന്റെ നിയമങ്ങള്പൂര്ണ്ണ അറിവോടെ അവന്പ്രയോഗിക്കും. അങ്ങനെ അവന്റെ അധിപത്യത്തിലാകും. ഇതേവരെ പ്രകൃതിയും ചരിത്രവും അടിച്ചേല്പിച്ച ഒരു അനിവാര്യതയായി അവനെ അഭിമുഖീകരിച്ചിരുന്ന മനുഷ്യന്റെ സാമൂഹിക സംവിധാനങ്ങള്അവന്റെ തന്നെ സ്വതന്ത്രമായ പ്രവര്ത്തനത്തിന്റെ ഫലമായിതീരുന്നു. ഇതേവരെ ചരിത്രത്തില്ആധിപത്യം ചെലുത്തിയിരുന്ന വസ്തുനിഷ്ഠമായ ബാഹ്യശക്തികള്മനുഷ്യന്റെ നിയന്ത്രണത്തിലാവും. അന്നുമുതല്ക്കു് മനുഷ്യന്‍, പൂര്ണ്ണ തിരിച്ചറിവോടെ, സ്വന്തം ചരിത്രം രചിക്കും. അവന്ചലിപ്പിച്ചു് തുടങ്ങിയ സാമൂഹ്യ താല്പര്യങ്ങള്‍, മുഖ്യമായും വര്ദ്ധിച്ചതോതിലും, അന്നുമുതല്അവനുദ്ദേശിച്ച ഫലത്തിലെത്തും. ഇതു് അനിവാര്യതയുടെ മണ്ഡലത്തില്നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള മനുഷ്യവംശത്തിന്റെ കുതിപ്പാണു്.”(ഡ്യൂറിംഗിനെതിരെ, പജ് 362-3)
അനിവാര്യതയെ അറിയുകമാത്രമല്ല മാറ്റിത്തീര്ത്തുകൊണ്ട് മനുഷ്യവംശം ആകെതന്നെ അനിവാര്യതയുടെ മണ്ഡലത്തില്നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള കുതിപ്പ് കൈവരിക്കുന്നതിനെ എത്ര വ്യക്തവും ശക്തവുമായാണ് എംഗല്സ് വരച്ചുകാട്ടുന്നതു്! എംഗല്സും മാര്ക്സും തമ്മിലല്ല, മാര്ക്സിസവും വേണുവും തമ്മിലാണു് വൈരുദ്ധ്യം! പണ്ടേ തുടങ്ങിയതാണതു് എന്നു് പരിശോധന കാട്ടിത്തരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...