2024, മാർച്ച് 3, ഞായറാഴ്‌ച

നമ്പർ 1 കേരളത്തിൽ കുഞ്ഞമ്മ ചൂരക്കാട്ടിന്റെ തീരജീവിതം :-സമരപത്രം


കഴിഞ്ഞ 7 പതിറ്റാണ്ടായി ചെല്ലാനം തീരത്ത് താമസിക്കുന്ന കുഞ്ഞമ്മ ചൂരേ ക്കാട്ട് തന്റെ ജീവിതം പങ്കു വയ്ക്കുന്നു.  വാസയോഗ്യമല്ലാത്ത സ്വന്തം വീട് പുതു ക്കി പണിയാനുള്ള നെട്ടോട്ടത്തിലാണ് അവർ. തുടർച്ചയായ കടൽകയറ്റമാണ് അവരുടെ വീട് വാസയോഗ്യമല്ലാതക്കിയത്. ഏതു വിധേനയും അവിടെ തന്നെ തുടരുകയായിരുന്നു കഞ്ഞമ്മ താത്തി. പക്ഷേ അടുത്തിടെ ഉണ്ടായ തീപിടുത്തം എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. സ്വന്തം സ്ഥലത്ത് ഒരു വീടു വച്ച് ഒരു ദിവസമെ ങ്കിലും മനുഷ്യനെ പോലെ അന്തസായി കിടന്നുറങ്ങണം എന്ന ആഗ്രഹം പങ്ക് വെക്കുകയാണ് 72 വയസ്സുള്ള കുഞ്ഞമ്മ താത്തി

 

    അന്ന് പടിഞ്ഞാറ് കുറെ ദൂരം വരെ കടപ്പുറമുണ്ടായിരുന്നു. അവിടെയായി രുന്നു ഞങ്ങളെപ്പോഴും. ചൂടുകാലത്ത് ആളുകൾ രാത്രിയിലും പോയി കിടക്കു മായിരുന്നു. കടപ്പുറം തണുക്കുമ്പോൾ തിരിച്ചു വീട്ടിലേയ്ക്കു പോരും. ഞങ്ങളൊ ക്കെ മീൻ പണിക്കാരായിരുന്നു. എന്നെ കല്യാണം കഴിച്ച് ഇവിടെ വന്ന ശേ ഷം മീൻ കച്ചവടമായിരുന്നു ഭർത്താവിന് പണി. വള്ളത്തിൽ നിന്ന് മീനെടു ത്ത് കിഴക്ക് പ്രദേശങ്ങളിൽ പോയി വില്ക്കും. കണ്ടമാനം വഞ്ചികളടുക്കുന്ന ച ന്തക്കടപ്പുറമായിരുന്നു ഇത്. പത്തിരുപത്തെട്ട്‍ പേർ ചേർന്ന് വള്ളത്തിൽ നി ന്ന് മീൻ ഒരുമിച്ചെടുക്കും. എന്നിട്ട് പോയി വില്ക്കും. അന്നൊക്കെ തണ്ടു വലിയ്ക്കു ന്ന വള്ളമായിരുന്നു ഇവിടുണ്ടായിരുന്നത്. പിന്നെ യമഹ വന്നു. അതിനു ജെ ട്ടി വേണം. അങ്ങനെയാണ് ഈ കടപ്പുറത്ത് വള്ളമടുക്കാതായത്. പിന്നീടാ ണ് ഫോർട്ട് കൊച്ചിയ്ക്ക് പോയി മീനെടുത്ത് തുടങ്ങിയത്. ആളുകൾക്ക് പണി യും കൂടുതൽ കിട്ടിത്തുടങ്ങി. നമുക്ക് പിന്നെ അന്നുമിന്നും കഷ്ടപ്പാട് തന്നെ.


    ഞാൻ താമസിച്ചിക്കുന്ന ഈ വീട് അമ്മാമ ത്രേസ്യാ ചാക്കോയുടേതായി രുന്നു. എന്റെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു. പിന്നെ അമ്മാമയാണെന്നെ വളർത്തിയത്. അമ്മയുടെ ഒരു സഹോദരിയും വീട്ടിലുണ്ടായിരുന്നു. അമ്മയ്ക്കും വല്യമ്മയ്ക്കും മീനുണക്കുന്ന പണിയായിരുന്നു. കടപ്പുറത്തന്ന് കുറേയേറെ ചാപ്പ രങ്ങളുണ്ടായിരുന്നു. രാവും പകലും കാവൽക്കാരും. വീടുകൾ വളരെ വിരളമാ യിരുന്നു. ഞാനും പോയിട്ടുണ്ട് മീനുണക്കാൻ.  

    വിവാഹശേഷം ഞാനും ഭർത്താവും ചേർന്ന് വീട് ഓല മേഞ്ഞത് മാറ്റി മേ ൽക്കൂരയുള്ള വീട് പണിതു. അമ്മാമ, വല്യമ്മ, ഭർത്താവ് എല്ലാവരും മരിച്ചു. കുട്ടികളും ഇല്ല. ഇന്ന് എന്റെ വീട്ടിൽ കിടന്നുറങ്ങാൻ പോയിട്ട് ഒന്നിരിയ്ക്കാൻ പോലും കഴിയാത്ത വിധം തകർന്നു കിടക്കുകയാണ്. കടൽവെള്ളം കയറി യിറങ്ങി കെട്ടിക്കിടന്ന് മൊത്തം നശിച്ചു. ജനലോ വാതിലോ മേൽക്കൂരയോ ഒന്നുമില്ല. രണ്ടു കൊല്ലത്തിലേറെയായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച അതി ലെ ഒരു ഒറ്റമുറിയിലാണ് കിടപ്പും പാചകവുമെല്ലാം. ഓരോ കടൽകയറ്റം വരു മ്പോഴും വീടും പറമ്പും വെള്ളത്തിൽ മുങ്ങും. ദിവസങ്ങൾ കഴിഞ്ഞാലേ ആ വെള്ളം ഒഴുകിപ്പോകൂ. അത്ര നാളും അയലത്തെ ആരുടെയെങ്കിലും വീട്ടിൽ ക ഴിയും. കഴിഞ്ഞ മാസമുണ്ടായ ഒരു തീപിടുത്തത്തിൽ അല്പമെങ്കിലും ഉ പ യോഗിച്ചിരുന്ന അവസ്ഥയും ഇല്ലാതായി. വീട് കത്തി നശിച്ചു. കാര്യങ്ങൾ തിരക്കാനോ ആലോചിക്കാനോ ബന്ധുക്കളായിട്ട് എനിക്കാരുമില്ല.

    മരിക്കുന്നതിന് മുൻപ് മനുഷ്യനെപ്പോലെ സ്വന്തമായൊരു വീട്ടിൽ കിടന്നു റങ്ങണമെന്നുണ്ട്. ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ചിരുന്നു. ക ഴിഞ്ഞ പ്രാവശ്യം അനുമതി കിട്ടിയതുമാണ്. അന്നവർ സ്ഥലം നോക്കാൻ വ ന്ന സമയത്ത് ഞാൻ വീട്ടിലില്ലായിരുന്നു. ആ പേരിൽ അന്നത് നഷ്ടപ്പെട്ടു. തിരിച്ചെത്തിയപ്പോൾ മെമ്പറോട് സങ്കടം പറഞ്ഞപ്പോൾ അവ‍ർ പറഞ്ഞത നുസരിച്ച് ഒന്നുകൂടി അപേക്ഷിച്ചു. ഇപ്പോൾ അത് ശരിയായിട്ടുണ്ട് എന്ന് സാ ലി മെമ്പർ പറഞ്ഞു. വേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്. പക്ഷെ പാസാ യിട്ടും എന്താണിത്ര വൈകുന്നത് എന്നെനിക്കറിയില്ല. അതിനിടയ്ക്ക് ചെല്ലാന ത്ത് നിന്നും നിർദ്ധനർക്ക് വീട് വച്ച് കൊടുക്കുന്ന ഒരു സംഘടനയുടെ ആൾ ക്കാർ വന്നിരുന്നു. അവരോട് ഉള്ള കാര്യമെല്ലാം ഞാൻ തുറന്നു പറഞ്ഞു. വാ ർഡ് മെമ്പർ ഇടപെട്ട കേസാണെന്നറിഞ്ഞപ്പോൾ അവർ മെമ്പറെ കണാൻ പോയി. എനിക്ക് വീട് വയ്ക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തതായി അവർക്ക് മെമ്പർ വാക്ക് കൊടുത്തു. അങ്ങനെ അവർ തിരിച്ചു പോയി. മെമ്പ ർ പിന്നീട് എന്റെ അടുത്ത് വന്ന് ഈ സ്ഥലത്തല്ലാതെ വേറൊരിടത്ത് വീട് വ ച്ച് തന്നാൽ താമസിക്കുമോ എന്ന്. ചോദിച്ചു. എനിക്ക് ഈ തീരത്ത് എന്റെ പറമ്പിൽ തന്നെ വയ്ക്കുന്ന വീട് മതി, ഈ പറമ്പ് ഉപേക്ഷിച്ചു ഞാൻ എങ്ങോ ട്ടും പോകില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. എനിക്കറിയില്ല എന്താണ് നട ക്കുന്നതെന്ന്. എന്തുകൊണ്ടാണ് എനിക്ക് മാത്രം ഒരു വീടിനുള്ള സഹായം പ‍ ഞ്ചായത്തി ൽ നിന്നും കിട്ടാത്തത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...