2024 ഫെബ്രുവരി 28, ബുധനാഴ്‌ച

എഐഎൽയു എറണാകുളം ജില്ലാകമ്മിറ്റിയ്ക്ക് ഒരു തുറന്ന കത്ത് :- സമരപത്രം

    

ചെല്ലാനം പഞ്ചായത്തിൽ കണ്ണമാലി(വാർഡ് 8)യിലെ വിക്ടോറിയ (അമ്മിണി)യ്ക്ക് വീട് നിർമ്മിച്ചു ന ല്കുന്ന എഐഎൽയു എറണാകുളം ജില്ലാ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ. അഭിനന്ദനാർഹമായ ഒരു പ്രവൃ ത്തിയാണ് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നടത്തു ന്നതോടൊപ്പം ചെല്ലാനം-കൊച്ചി തീരത്തു അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് നടപ്പിലാക്കാൻ ലോയേഴ്സ് യൂണിയന് കഴിഞ്ഞാൽ നൂറുകണക്കിന് ഭവനങ്ങൾക്ക് സംരക്ഷണം ഒരുക്കാ ൻ കഴിയുന്ന ഒരു കാര്യമാകും അത്.  അതിലേക്ക് ശ്രദ്ധ ക്ഷണിയ്ക്കാനാണ് ഈ കുറിപ്പ്. 
    ഏതാണ്ട് 18 കി.മി ദൈർഘ്യം വരുന്ന ചെല്ലാനം-കൊച്ചി തീരം ഇന്ന് കടുത്ത കടൽകയറ്റ ഭീഷ ണി നിലനില്ക്കുന്ന പ്രദേശമാണ്. ചെല്ലാനം-കൊച്ചി തീരത്തിനു വടക്ക് സ്ഥിതിചെയ്യുന്ന കൊച്ചി കപ്പൽ ച്ചാലിന്റെ ആഴം നിലനിറുത്തുന്നതിനായി  നടത്തുന്ന ദിവസേനയുള്ള ഡ്രെഡ്ജിങ് ഈ പ്രദേശത്തെ തീരക്കടലിലെ മണലൊഴുക്കിന്റെ ദിശയും സ്വഭാവവും തന്നെ മാറ്റിയിരിക്കുന്നു. (ചെല്ലാനം തീരസംര ക്ഷണത്തെ സംബന്ധിച്ച NCCR റിപ്പോർട്ട് കാണുക) ഇത് ഈ തീരത്തെ കടുത്ത തീരശോഷണം നേരിടുന്ന പ്രദേശമാക്കി മാറ്റിയിട്ടുണ്ട്.  കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയിൽ ചെല്ലാനം തീ വ്ര തീരശോഷണ ഭീഷണി നേരിടുന്ന പ്രദേശമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതീവ ഗുരുതരമായ ഈ തീരശോഷണമാണ് ചെല്ലാനം-കൊച്ചി തീരത്തെ രൂക്ഷമായ കടൽകയറ്റത്തിനു കാരണം. 
    പതിറ്റാണ്ടുകളായി ചെല്ലാ നം-കൊച്ചി തീരത്തെ ജനത നേരിടുന്ന കടൽകയറ്റ ദുരിതങ്ങൾക്ക് കൊ ച്ചിൻ പോർട്ടാണ് ഉത്തരവാദി. പോർട്ടിനെതിരെ ആദ്യമായി വിരൽ ചൂണ്ടിയത് സിപിഎം നേതാവാ യ ദിനേശ് മണി ആയിരുന്നു. 2007 ൽ പോർട്ടിനെതിരെ അദ്ദേഹം കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നല്കി. അന്നദ്ദേഹം ചെല്ലാനം തീരം ഉൾപ്പെടുന്ന പള്ളുരുത്തി മണ്ഡലത്തിലെ എംഎൽഎ ആ യിരുന്നു. എന്നാൽ 2020 ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാർ നല്കി യ ഒരു സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ആ കേസ് ഡിസ്പോസ് ചെയ്യുകയായിരുന്നു. പിണ റായി സർക്കാർ നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ കാണിച്ചുകൊണ്ടുള്ളതായിരുന്നു ആ സത്യവാ ങ്മൂലം. അതിൽ പറഞ്ഞ പദ്ധതികളിൽ ഭൂരിഭാഗവും നടപ്പിലാക്കിയില്ല എന്നത് മറ്റൊരു വസ്തുത. കൊ ച്ചിൻ പോർട്ട് കേസിൽ നിന്നും തല്ക്കാലം രക്ഷപ്പെടുകയും ചെയ്തു.
    ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെയും പ്രതിഷേധങ്ങളെയും തുടർന്ന് രണ്ടാം പിണറായി സർ ക്കാർ 10 കി.മി ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമ്മാണവും 2 കിമി പ്രദേശത്ത് 15 പുലിമു ട്ടുകളുടെ നിർമ്മാണവും പ്രഖ്യാപിച്ചുവെങ്കിലും അത് പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ല. 7.350 കി.മി കടൽഭിത്തി നിർമ്മാണവും 6 പുലിമുട്ടുകളുടെ നിർമ്മാണവും മാത്രമാണ് പൂർത്തിയായിട്ടുള്ളത്. കണ്ണമാ ലി മുതൽ വടക്കോട്ട് ചെറിയകടവ് വരെയുള്ള ടെട്രാപോഡ് പദ്ധതി 2023 നവംബറിൽ തുടങ്ങുമെ ന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ അതിനുള്ള ഭരണാനുമതി പോലും ലഭ്യമായിട്ടില്ല. നില വിൽ കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള പ്രദേശങ്ങളിൽ യാതൊരു തീരസംരക്ഷണ പദ്ധതിയും ഇല്ല എന്നു ചുരുക്കം. 
    കേരളസർക്കാർ നടപ്പിലാക്കിയ ടെട്രാപോഡ് പദ്ധതി ഒരു സമയത്ത് രൂക്ഷമായ കടൽകയറ്റം നേ രിട്ടിരുന്ന ചെല്ലാനം പഞ്ചായത്തിലെ തെക്കൻ പ്രദേശങ്ങൾക്ക് വലിയ ആശ്വാസമായി എന്നത് യാ ഥാർഥ്യമാണ്. പക്ഷെ അതിന്റെ വില കൊടുക്കേണ്ടി വന്നത് കണ്ണമാലി മുതൽ വടക്കോട്ടുള്ള പ്രദേശ ങ്ങളിലെ ജനങ്ങളാണ്. ഇപ്പോൾ ലോയേഴ്സ് യൂണിയൻ വീടുവച്ചു കൊടുക്കുന്ന കണ്ണമാലി 8-ാം വാർഡ് കഴിഞ്ഞ 2 വർഷം കടുത്ത കടലാക്രമണം നേരിട്ട പ്രദേശമാണ്. 2022 ൽ മാത്രം അവിടെ 10 വീടു കളാണ് കടൽകയറ്റത്തിൽ തകർന്നത്. ആ വർഷം കേരളത്തിൽ എവിടെയും കാര്യമായ കടൽകയറ്റം ഉണ്ടായിരുന്നില്ല എന്നു കൂടി ഓർക്കണം. സർക്കാർ നടപ്പിലാക്കിയ ടെട്രാപോഡ് പദ്ധതിയുടെ അശാ സ്ത്രീയതയും ഭാഗികതയുമാണ് അതിനു കാരണം. ഇപ്പോഴും ഈ പ്രദേശങ്ങളിൽ തീരസംരക്ഷണ പദ്ധ തികൾ ഒന്നും നടപ്പിലാക്കാത്തതിനാൽ ഈ വർഷവും ഈ പ്രദേശങ്ങളിൽ കടൽകയറ്റം ഉറപ്പാണ്. അ തേ.. ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ കടൽകയറ്റ ഭീഷണിയിലാണ്. ലോയേഴ്സ് യൂണി യൻ ഇപ്പോൾ വീട് നിർമ്മിച്ചു കൊടുക്കുന്ന പ്രദേശത്ത് പേരിനു പോലും കടൽഭിത്തിയില്ലാതെ പൂർണ്ണ മായും തകർന്നു തറനിരപ്പായി കിടക്കുകയാണ്. ആ ഭവനം തുടർന്നും കടൽകയറ്റ ഭീഷണിയിൽ തുട രും എന്നർത്ഥം. തീരദേശവാസികളുടെ ഈ ഗതികേട് മുതലെടുത്തു കൊണ്ട് തീരവും കടലും കൈക്ക ലാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. നവ ഉദാരവാദ സാമ്പത്തിക നയങ്ങൾ അത്തരം പിടിച്ചുപറിക്കാ ർക്ക് സഹായകമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്.  
    കണ്ണമാലി മുതൽ വടക്കോട്ട് ഫോർട്ട്കൊച്ചി വരെയുള്ള തീരം സംരക്ഷിക്കാൻ അടിയന്തിര നടപ ടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതങ്ങളിലേക്ക് എടുത്തെറിയപ്പെടും. കടൽ ജലനിരപ്പ് ഉയരുന്നതും, അറബിക്കടലിൽ താപനില ഉയരുന്നതും പരിസ്ഥിതിയെ പരിഗണി ക്കാത്ത നിർമാണങ്ങൾ മൂലം അഴികളും പൊഴികളും അടഞ്ഞുപോയതും കൂടിയ ജനസാന്ദ്രതയും ചെല്ലാ നം-കൊച്ചി തീരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത യും ഈ പ്രദേശം നേരിടുന്ന കടൽകയറ്റ ഭീഷ ണിയെ തീവ്രമാക്കുന്ന ഘടകങ്ങളാണ്.
    കൊച്ചിൻപോർട്ട് നീക്കം ചെയ്യുന്ന എക്കൽ തീരത്തടിച്ചു തീരം പുനർനിർമ്മിക്കുകയും പുലിമുട്ടുകളോട്‌ കൂ ടിയ കടൽഭിത്തി നിർമ്മിക്കുകയും ചെയ്താൽ ചെല്ലാനം-കൊച്ചി തീരത്തെ കടലാക്രമണം പരിഹരിക്കാനാ കും.  
    ചെല്ലാനം-കൊച്ചി തീരത്തെ കടൽ കയറ്റം പരിഹരിക്കാൻ കൊച്ചിൻ പോർട്ടിനു നിയമപരമായ ബാധ്യതയുണ്ട് എന്നു ഞങ്ങൾ കരുതുന്നു. അവരെക്കൊണ്ട് ആ ബാധ്യത ഏറ്റെടുപ്പിക്കാനും പ്രതിവിധി നടപ്പിലാക്കിക്കാനും കേരള സർക്കാരിനും ബാധ്യതയുണ്ട്. പക്ഷെ പതിറ്റാണ്ടുകളായി ആ ഉത്തരവാദി ത്തം നിർവഹിക്കുന്നതിൽ കേരളസർക്കാർ പരാജയപ്പെടുകയാണ്. ലോയേഴ്സ് യൂണിയൻ ഇടപെടേണ്ട തും ഈ കാര്യത്തിൽ ആണെന്ന് ഞങ്ങൾ കരുതുന്നു. ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്ക പ്പെട്ട് ഏതുസമയവും പാരിസ്ഥിതിക അഭയാർത്ഥികളാകാവുന്ന അവസ്ഥയിൽ ജീവിക്കുന്ന ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ലോയേഴ്സ് യൂണിയന് ഇടപെടാൻ കഴിയും എന്ന് ഞങ്ങൾ കരുതുന്നു. ഈ കുറിപ്പിനോട് പ്രതികരിക്കുമെന്നും ചെല്ലാനം-കൊച്ചി തീരജനതയുടെ അവ കാശ സംരക്ഷണത്തിന് വേണ്ടി ഇടപെടുമെന്നുമുള്ള പ്രതീക്ഷയോടെ നിർത്തട്ടെ. കണ്ണമാലിയിൽ നട ത്തുന്ന ഭവനനിർമ്മാണത്തിന് ഒരിക്കൽ കൂടി ആശംസകൾ നേരുന്നു.
 
                                                                             ചെല്ലാനം-കൊച്ചി ജനകീയ വേ ദി  
 
 
(ഒരു നാട് മുഴുവൻ കടൽകയറ്റത്തിൽ നിന്നും രക്ഷ തേടുകയാണ്. അതിനു പ രിഹാരമില്ലയെങ്കിൽ വീടുകൾ പുനർനിർമ്മിച്ചു നല്കിയിട്ട് എന്തു കാര്യം? കണ്ണമാ ലിയിൽ രൂക്ഷമായ കടൽകയറ്റം നേരിടുന്ന ശ്രീരാമ ക്ഷേത്രത്തിനു സമീപം വി ക്ടോറിയ എന്ന അമ്മിണിയ്ക്ക് അഭിഭാഷകരുടെ സംഘടനയായ എ.ഐ.എൽ. യു. വീട് നിർമ്മിച്ചു നല്കുകയാണ്. സിപിഎമ്മിനോട് ചേർന്നു നില്ക്കുന്ന സംഘടന യാണ് എ.ഐ.എൽ.യു. കടൽകയറ്റം തടയാൻ സർക്കാർ നടപടിയെടുക്കാ ത്തിടത്തോളം എ.ഐ.എൽ.യുവിന്റെ സദ്പ്രവൃത്തി പോലും വിലയില്ലാത്തതാ കും എന്നു ചൂണ്ടിക്കാട്ടി എ.ഐ.എൽ.യു എറണാകുളം ജില്ലാ കമ്മറ്റിക്ക് നല്കിയ കത്ത്.)

2020 ജൂലൈ 18, ശനിയാഴ്‌ച

തൂത്തുക്കുടി

2018 മേയ് 22 നാണ് തൂത്തുക്കുടിയിൽ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ആ കൂട്ടക്കൊല അരങ്ങേറിയത്. സ്റ്റെർലൈറ്റ് കമ്പനിയ്‌ക്കെതിരായി സമരം ചെയ്ത 13 ജീവനുകളെ അതിക്രൂരവും മനുഷ്യത്വരഹിതവുമായി പോലീസ് നാമാവശേഷമാക്കുകയായിരുന്നു. വിവേചനരഹിതവും നിന്ദ്യവുമായ കൂട്ടക്കൊലക്കെതിരെ നടത്തിയ പിറ്റേന്നത്തെ ജനങ്ങളുടെ പ്രതിഷേധത്തിലും പോലീസ് യാതൊരു മടിയും ഉളുപ്പും കൂടാതെ ഒരു ജീവൻ കൂടി എടുത്തു എന്നത് കൂട്ടി വായിക്കേണ്ടതുണ്ട്. ബ്രിട്ടൺ ബേസ്ഡ് ഭീമൻ കുത്തക കമ്പനിയായ വേദാന്ത റിസോഴ്‌സസ് പബ്ലിക് ലിമിറ്റഡ് ന്റെ സബ്‌സിഡിയറി ആയ വേദാന്ത ലിമിറ്റഡ് ന്റെ ബിസിനെസ്സ് യൂണിറ്റ് ആണ് സ്റ്റെർലൈറ്റ് കോപ്പർ. തൂത്തുക്കുടിയിൽ കമ്പനി തുടങ്ങിയ നാൾ മുതൽ അവിടുത്തെ ജനങ്ങൾ സമരത്തിലായിരുന്നു.

2018 ൽ വീണ്ടും സജീവസമരം തുടങ്ങി നൂറാം ദിനമായിരുന്നു മെയ് 22.  വളരെ സമാധാനപരമായി സമ്മേളനങ്ങൾ നടത്തിയും നിവേദനങ്ങൾ സമർപ്പിച്ചും കോടതികളെ സമീപിച്ചും ധർണ്ണ നടത്തിയും പ്രതിഷേധ സൂചകമായി വീടിനു മുകളിൽ കറുത്ത ഫ്ലാഗ് കെട്ടിയുമൊക്കെയാണ് ഈ നൂറു ദിവസങ്ങൾ അവർ സമരം ചെയ്തു പോന്നത്. നൂറാം ദിവസം വിപുലമായ സമ്മേളനം വിളിച്ചു ചേർത്ത് കലക്‌ടറേറ്റിനു മുന്നിൽ സമാധാനപരമായി എത്തിച്ചേർന്ന്  നിവേദനം സമർപ്പിക്കാനായിരുന്നു തീരുമാനം. സ്റ്റെർലൈറ്റ് ഫാക്റ്ററിക്ക് ചുറ്റുമുള്ള ഇരുപത് ഗ്രാമങ്ങളിൽ നിന്നും ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള ചെറുപ്പക്കാർ , സ്ത്രീപുരുഷന്മാർ , വൃദ്ധർ , കുട്ടികൾ , കെട്ടിടനിർമ്മാണ തൊഴിലാളികൾ , കച്ചവടക്കാർ , വിദ്യാർത്ഥികൾ , മത്സ്യത്തൊഴിലാളികൾ , ബസ് ഡ്രൈവർമാർ എന്ന് തുടങ്ങി അരികുവൽക്കരിക്കപ്പെട്ട ജനത ഉൾപ്പെടെയുള്ള ആളുകൾ സമരത്തിലുണ്ടായിരുന്നു. മെയ് 22 ന് നടത്തിയത് പോലെയുള്ള നൂറു കണക്കിന് സമ്മേളനങ്ങൾ യാതൊരു അലോസരത്തിനും ഇടയാക്കാതെ അവർ നടത്തിയിട്ടുണ്ട്. ഇതിനു തൊട്ടു മുൻപ് മാർച്ച് 28 ന് പോലും തൂത്തുക്കുടി ടൗണിൽ നിന്നുമുള്ള ആളുകൾ കൂടി ചേർന്നിട്ട് മൂന്ന് മണിക്കൂർ സമാധാനപരമായി സമ്മേളനം നടത്തിയിരുന്നു.

22 ന് പോലീസിന്റെ ഭാഗത്ത് നിന്നും ആദ്യത്തെ പ്രശ്നം തുടങ്ങിയത് സമരസ്ഥലത്ത് എത്തുന്നതിനു തൊട്ടു മുൻപാണ്. സൗത്ത് വീരപാണ്ഡ്യപുരം , കുമാറെഡ്ഢിപുരം , പണ്ടാരപ്പെട്ടി എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ നിർബന്ധപൂർവ്വം പോലീസ് വണ്ടികളിലും ബസ്സുകളിലും കയറ്റി  കളക്ട്രേറ്റിന്‌ വളരെ അകലെയായി കൊണ്ട് ചെന്നിറക്കി വിട്ടു. അതിൽ സൗത്ത് വീരപാണ്ട്യപുരത്തെ ആളുകളെ ഗ്രാമത്തിനു പുറത്ത് വച്ച് ലാത്തിച്ചാർജ്ജ് ചെയ്തിട്ടാണ് വണ്ടിയിൽ പിടിച്ചു കയറ്റിയത്. എന്നിട്ടും അവർ ആർജ്ജവത്തോടെ വളരെ ദൂരം നടന്നു തന്നെ സമ്മേളന സ്ഥലത്തെത്തുകയുണ്ടായി. സമ്മേളനത്തിൽ അണിനിരന്ന ജനതയുടെ ബാഹുല്യത്തിൽ ഭരണകൂടം വല്ലാതെ ഭയപ്പെട്ടിരുന്നു. വാസ്തവത്തിൽ രണ്ടു ദിവസങ്ങൾക്ക് മുൻപാണ് സമരസമിതിയിലെ നേതൃനിരയിലുണ്ടായിരുന്ന തങ്കദുരൈ ക്യാൻസർ ബാധിച്ച് മരണപ്പെട്ടത്. സ്റ്റെർലൈറ്റ് കമ്പനി മൂലമുണ്ടായ ഈ മരണത്തിൽ ജനങ്ങൾക്കുണ്ടായ വർദ്ധിതമായ രോഷമാണ് ഒന്നര ലക്ഷത്തോളം പേർ അണിനിരക്കുന്ന വിധം അന്നത്തെ സമ്മേളനത്തെ മാറ്റി തീർത്തത്.

നൂറുകണക്കിന് പൊലീസുകാരെ ജില്ലയ്ക്ക് പുറത്ത് നിന്നും സമരത്തെ അടിച്ചമർത്തുന്നതിനായി കൊണ്ട് വന്നിരുന്നു. അണ്ണാനഗർ ത്രേസ്പുരം തുടങ്ങിയയിടങ്ങളിൽ വർഗ്ഗീയ ലഹള ഉണ്ടെന്ന് കാണിക്കുവാനായി പോലീസ് മനഃപൂർവ്വം വെടിവയ്പ്പ് സംഘടിപ്പിച്ചിരുന്നു. ആശുപത്രിയിലും ഇത് തുടർന്നിരുന്നു. വെടിയേറ്റ് ആശുപത്രിയിലെത്തിയ ഒരാൾ കൊല്ലപ്പെട്ടത് പോലീസിന്റെ ബൂട്ട് കൊണ്ട് കഴുത്ത് ഞെരിക്കപ്പെട്ടാണ് എന്ന് ദൃക്സാക്ഷി കാളിയപ്പൻ പറയുന്നു.

മെമ്മോറാണ്ടം കൊടുക്കാനായി പോലീസ് തന്നെയാണ് കുറച്ച് ആളുകളെ അകത്തേയ്ക്ക് വിളിച്ചത്. എന്നാൽ കലക്‌ടറേറ്റ് കോമ്പൗണ്ടിനുള്ളിൽ കയറിയപ്പോൾ തന്നെ ഓഫീസിന് പുറത്ത് വച്ച് പോലീസ് അവരെ വളഞ്ഞു ചുറ്റി ആക്രമിക്കുകയായിരുന്നു.തുടക്കത്തിൽ തന്നെ സമാധാനപരമായി ഒത്തുകൂടിയ സമരക്കാർക്കിടയിൽ കടന്ന് അവർ തങ്ങളെ പ്രകോപിപ്പിക്കാനായി സ്ത്രീകളെ മുലകളിലും മറ്റും പിടിച്ച് പിന്നോട്ട് തള്ളുകയാണ് ചെയ്തത്. പിന്നീട് വാഹനങ്ങൾക്കും മറ്റും തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കിട്ടു എന്ന പ്രാദേശികൻ പറഞ്ഞു. ഉടൻ തന്നെ യാതൊരു മുന്നറിയിപ്പും കൂടാതെ വെടി വയ്പ്പും തുടങ്ങി. ആദ്യ ഇര തമിഴരശൻ ആയിരുന്നു. പിന്നീട് മുദ്രാവാക്യം വിളിച്ചു കൊടുത്ത ഓരോരുത്തരായി വീണു തുടങ്ങി. കൃത്യമായി സമരമുന്നണി നേതാക്കളെ തെരഞ്ഞു പിടിച്ച് കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ് ആക്രമിച്ചിരിക്കുന്നത്. സ്റ്റെർലൈറ്റ് ഫാക്റ്ററിയുടെ ഗുണ്ടകളും പോലീസും ദിവസങ്ങൾക്ക് മുൻപേ തന്നെ സമരമുന്നണിയിലെ നേതാക്കളുടെ ഫോട്ടോ എടുത്തു വച്ച് കൊലപാതക ഗൂഡാലോചനകൾ മെനഞ്ഞിരുന്നുവെന്ന് വാർത്തകൾ വരുന്നുണ്ട്. സമരം നടക്കുമ്പോൾ അവരിൽ ചിലർ സമരക്കാർക്കിടയിൽ നുഴഞ്ഞു കയറി വെടി വച്ച് കൊല്ലേണ്ട ആളുകളെ ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു പോലും. യൂണിഫോമില്ലാതെ വാഹനങ്ങളുടെ മുകളിലും മറ്റും കയറി നിന്ന് സ്നിപ്പർ ഗൺ ഉപയോഗിച്ച് പല റൌണ്ട് ആണ് വെടി വച്ചിരിക്കുന്നത്. ഒരു പോലീസുകാരൻ വാഹനത്തിന്റെ മുകളിൽ കയറി നിന്ന് ഉന്നം പിടിച്ചുകൊണ്ട് "ഇന്ന് ഒന്നിനെയെങ്കിലും കൊല്ലണ" മെന്ന് പറയുന്നതിന്റെ വീഡിയോ വൈറൽ ആയി കഴിഞ്ഞു.

സ്നിപ്പർ ഗൺ ഉപയോഗിച്ച് വെടി വയ്ക്കുന്നത് തന്നെ നിയമവിരുദ്ധമാണ്. സമരത്തിലേയ്ക്ക് ധാരാളം വിദ്യാർത്ഥികളെ അണിനിരത്തിയ മുൻനിരപോരാളികളിലൊരാളായ 17 കാരി പെൺകുട്ടിയുടെ മുദ്രാവാക്യം വിളിച്ചു കൊടുത്ത വായിൽ ആണ് വെടിയുണ്ട തറച്ച് കയറ്റിയത്. മറ്റൊരു സ്ത്രീയായ ജാൻസി (47) തൊട്ടടുത്ത തെരുവിൽ മകൾക്ക് മീൻ വാങ്ങി കൊടുത്ത് മടങ്ങി വരും വഴി പോയിന്റ് ബ്ലാങ്കിൽ മുഖത്തേയ്ക്ക് വെടി വയ്ക്കുകയായിരുന്നു. അവരുടെ തലച്ചോറ്  പുറത്ത് ചാടി. എല്ലാറ്റിനും ശേഷം ആ അമ്മയുടെ ബോഡി തിരിച്ചറിയാൻ മകളെ അവർ അനുവദിച്ചിരുന്നില്ല. ആ കൊലപാതകത്തെ മൂടി വയ്ക്കാനാണ് പോലീസ് ശ്രമിച്ചത്. ഒടുവിൽ ഏറെ പോരാട്ടങ്ങൾക്ക് ശേഷമാണ് മകൾക്ക് സ്വന്തം അമ്മയുടെ ബോഡി തിരിച്ചറിയാൻ പോലും അനുവാദം കിട്ടിയത്. 13 പേരിൽ കൂടുതൽ പേർ കൊല്ലപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്ന് സി.പി.ഐ.എം.എൽ.(ലിബറേഷൻ) ചൂണ്ടിക്കാട്ടുന്നു. തൂത്തുക്കുടി ടൗണിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും അനേകം പുരുഷന്മാരെ കാണാതായിട്ടുണ്ട്. കുടുംബത്തിന് വിട്ടു കൊടുക്കാത്ത ധാരാളം ബോഡികൾ സർക്കാർ ആശുപത്രി മോർച്ചറിയിൽ കിടക്കുന്നത് സംശയം ജനിപ്പിക്കുന്നു. മരണകാരണം പുറത്തറിയാതിരിക്കാൻ വേണ്ടി ചില ബോഡികൾ പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് കുടുംബത്തിന് വിട്ടു കൊടുത്തിട്ടുള്ളത്.

ഏറെ രസകരമായ കാര്യം ആരാണ് പൊലീസിന് വെടി വയ്ക്കാൻ അനുമതി കൊടുത്തത് എന്നതിനെ ചുറ്റി പറ്റി നിൽക്കുന്ന വിവാദങ്ങളാണ്. ഡെപ്യൂട്ടി തഹസിൽദാർ പി.ശേഖർ ആണെന്നായിരുന്നു ആദ്യത്തെ ഔദ്യോഗിക വിശദീകരണം. എഫ്.ഐ.ആറിൽ അങ്ങിനെ എഴുതി ചേർത്തിട്ടുള്ളതാണ്. 144 പ്രഖ്യാപിച്ചിരുന്ന സ്ഥലത്താണ് ആളുകൾ പ്രതിഷേധത്തിനായി ഒത്ത്കൂടിയത് എന്നും , വെടിവയ്പ്പിന് മുൻപായി 'നിയമവിരുദ്ധമായ ഈ ഒത്തുകൂടൽ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ടിയർ ഗ്യാസ് പയോഗിക്കു'മെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും ഡെപ്യൂട്ടി തഹസിൽദാർ ആ രേഖയിൽ അവകാശപ്പെട്ടു. 'അവരത് കേൾക്കാതെ വന്നപ്പോൾ ടിയർ ഗ്യാസ് ഉപയോഗിച്ചു. പക്ഷെ ജനക്കൂട്ടം പെട്ടെന്ന് അക്രമാസക്തരാകുകയും അപകടകരങ്ങളായ ആയുധങ്ങളും കല്ലുകളും ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തു. പ്രതിഷേധക്കാർ ഉടൻ അക്രമങ്ങൾ അവസാനിപ്പിച്ച് പിരിഞ്ഞുപോയില്ലെങ്കിൽ വെടിവയ്‌ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് കൊടുത്തെങ്കിലും അവർ പിരിഞ്ഞു പോകാതെ കൂടുതൽ കൂടുതൽ പൊതുമുതലിന് ഭീഷണിയുയർത്തുകയാണ് ചെയ്തത്.' എന്ന് കൂടി ഡെപ്യൂട്ടി തഹസിൽദാർ തന്റെ പരാതിയിൽ പറയുന്നു. 'ഇത്രയുമായിട്ടും ജനക്കൂട്ടം ശാന്തരാകാതെ വന്നപ്പോൾ ഒരു മുന്നറിയിപ്പായി ആകാശത്തിലേയ്ക്ക് വെടിവച്ചിട്ടും ഫലം കാണാതെ വരികയും ആളുകൾ കൂടുതൽ അക്രമാസക്തരാകുകയുമാണ് ചെയ്തത്. ഇനിയും ക്ഷമിച്ചിരുന്നാൽ അത് പൊതുജീവിതത്തിനും സ്വത്തിനും വലിയ നാശങ്ങൾ വരുത്തുമെന്ന് തോന്നിയപ്പോഴാണ് ആളുകളെ പിരിച്ചു വിടുന്നതിനായി വെടിയുതിർക്കാൻ ഓർഡർ കൊടുത്തത്' എന്ന് കൂടി അദ്ദേഹം അതിൽ കൂട്ടിച്ചേർത്തു.

എന്നാൽ സംഭവം നടക്കുമ്പോൾ ഡെപ്യൂട്ടി തഹസിൽദാർ ശേഖർ സംഭവസ്ഥലത്തു നിന്നും 12 കിലോമീറ്റർ അകലെയായിരുന്നു എന്നതാണ് വാസ്തവം. മറ്റൊരു ഔദ്യോഗിക ചുമതല വഹിക്കുന്നതിനായി ഒരു ദിവസം മുൻപേ തന്നെ അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നതായി പറയുന്ന കത്ത് ലഭിച്ചതോടെയാണ് ഇത് വ്യക്തമായത്. മാത്രവുമല്ല താൻ വെടിവയ്പ്പിന് ഓർഡർ കൊടുത്തിട്ടില്ലെന്ന് അദ്ദേഹം തന്നെ പറയുകയും ചെയ്തു. പോലീസിന്റെയും ഭരണകൂടത്തിന്റെയും സാധാരണക്കാരുടെ മേൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യത്തയാണ് ഇത് വെളിവാക്കുന്നത്.

  മറ്റു കൂട്ടായ്മകൾക്കെതിരെയുള്ള ഭരണകൂട ഭീകരത 
പുരട്ചിക്കരൈ ഇളൈനാർ മുന്നണി എന്ന സംഘടന , സംഭവത്തിൽ വസ്തുതാന്വേഷണം നടത്തുമ്പോൾ 8 പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്ത് രഹസ്യ സങ്കേതത്തിലേയ്ക്ക് മാറ്റുകയുണ്ടായി. 

മെയ് 28 ന് തെക്കൻ ജില്ലകളിൽ നിന്നായി മക്കൾ അധികാരത്തിലെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോവുകയുണ്ടായി. അറസ്റ്റ് വാറണ്ടില്ലാതെയാണ് വന്നത്. മാത്രവുമല്ല , എവിടെ നിന്നാണ് തങ്ങൾ വരുന്നതെന്നോ എവിടേക്കാണ്  കൊണ്ട് പോകുന്നതെന്നോ അറസ്റ്റ് ചെയ്യുന്നത് എന്തിനെന്നോ യാതൊരു വിവരവും അവർ കൈമാറിയിരുന്നില്ല. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കുടുംബത്തെ യാതൊരു വിവരവും അറിയിച്ചതുമില്ല. വാസ്തവത്തിൽ പോലീസ് വന്ന് കിഡ്നാപ്പ് ചെയ്തു കൊണ്ട് പോവുകയായിരുന്നു. ശേഷം രണ്ടു ദിവസങ്ങൾ അവരെ കുറിച്ച് യാതൊരു വിവരങ്ങളും പോലീസിനോട് അന്വേഷിച്ചിട്ടു പോലും ലഭ്യമായിരുന്നില്ല. ഒടുവിൽ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തപ്പോഴാണ് അവരെ തൂത്തുക്കുടി വയലൻസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി വിവരം വഭിക്കുന്നത്. അവരോടൊപ്പം അഡ്വ.വഞ്ചിനാഥൻ , അഡ്വ.ഹരി രാഘവൻ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. തൂത്തുക്കുടി ആന്റി സ്റ്റെർലൈൻ പീപ്പിൾ കമ്മിറ്റിക്ക് നിയമോപദേശം കൊടുക്കുകയും മറ്റ് നിയമസഹായങ്ങൾ ചെയ്തു പോരികയും ചെയ്യുന്നവരാണവർ. ജൂൺ 10 ന് അവരിൽ 6 പേർക്കെതിരെ NSA ചുമത്തി. സമരസമിതിയിൽ സജീവമായി ഇടപെടുന്ന ആളുകൾക്കും സംഘടനകൾക്കും നേരെ ഭരണകൂടം എടുക്കുന്ന നടപടിയാണിത്. 

സ്റ്റാർലൈറ്റ് എന്ത് എങ്ങിനെ 
ബ്രിട്ടൺ ബേസ്ഡ് ഭീമൻ കുത്തക കമ്പനിയായ വേദാന്ത റിസോഴ്‌സസ് പബ്ലിക് ലിമിറ്റഡ് ന്റെ സബ്‌സിഡിയറി ആയ വേദാന്ത ലിമിറ്റഡ് ന്റെ ബിസിനെസ്സ് യൂണിറ്റ് ആണ് സ്റ്റെർലൈറ്റ് കോപ്പർ. ഇന്ത്യയിൽ അതിന്റെ തുടക്കം തമിഴ്നാട്ടിലായിരുന്നില്ല. അതിപ്രകാരമായിരുന്നു. 1992 ൽ സ്റ്റെർലൈറ്റിന് വർഷത്തിൽ 60,000 ടൺ കോപ്പർ അയിര് വേർതിരിച്ചെടുക്കുന്നതിനുള്ള സൗകര്യങ്ങൾക്കായി തീരദേശജില്ലയായ രത്നഗിരിയിൽ മഹാരാഷ്ട്ര വ്യാവസായിക വികസന കോർപ്പറേഷൻ 500 ഏക്കർ ഭൂമി അനുവദിച്ചു. എന്നാൽ പ്രാദേശികമായ ചെറുത്തുനിൽപ്പ് തുടക്കം മുതൽ തന്നെയുണ്ടായിരുന്നു. 1993 ജൂലൈ 13 ന് രത്നഗിരി കളക്‌ടർ സ്റ്റെർലൈറ്റ് കമ്പനിക്ക് പ്ലാന്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് നൽകി. ഫാക്റ്ററി മൂലമുണ്ടാകാനിടയുള്ള മലിനീകരണവും തന്മൂലമുണ്ടാകുന്ന വിനാശത്തേയും കുറിച്ച് അവിടുത്തെ പ്രാദേശിക ജനത ഭയചകിതരായിരുന്നു. അതുളവാക്കിയ ഒരു കൊല്ലക്കാലം നീണ്ടു നിന്ന ചെറുത്തുനിൽപ്പിനും സമരങ്ങൾക്കും ശേഷം സർക്കാർ ; കമ്പനി പരിസ്ഥിതി വിനാശമുണ്ടാക്കുന്നണ്ടോയെന്ന് പഠിക്കുവാനായി ഒരു കമ്മറ്റിയെ വയ്ക്കാൻ നിർബ്ബന്ധിതമായി. ഇതുപോലുള്ള വ്യവസായങ്ങൾ ആ പ്രദേശത്തിന്റെ സ്വാഭാവികമായ തീരദേശപരിസ്ഥിതിക്ക് അപകടകരമാണെന്ന് കമ്മിറ്റി കണ്ടെത്തുകയും ചെയ്തു.

പിന്നീട് ഒരു വർഷത്തിനുള്ളിൽ ഈ തിരസ്ക്കരിക്കപ്പെട്ട പ്രോജക്റ്റ് തമിഴ്‌നാട്ടിലേയ്ക്ക് എത്തുകയായിരുന്നു. തമിഴ്‌നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ് കമ്പനിയോട് ഒരു EIA (എൻവിയോൺമെന്റൽ ഇൻപാക്റ്റ് അസ്സെസ്സ്മെന്റ്) തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ട് കൊണ്ട് നോ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് കൊടുത്തു. Gulf ഓഫ് Mannaar Biosphere റിസേർവ്ന്റെ പാരിസ്ഥിതിക ദുർബ്ബലത കണക്കിലെടുത്തു കൊണ്ട് ഫാക്റ്ററി  Gulf ഓഫ്
 Mannaar ൽ നിന്നും 25 കിലോമീറ്റർ അകലെയായിരിക്കണം എന്ന കണ്ടീഷനും ഉണ്ടായിരുന്നു. എന്നാൽ പരിസ്ഥിതിവകുപ്പും വനംവകുപ്പുമാകട്ടെ ഒരു EIA (എൻവിയോൺമെന്റൽ ഇൻപാക്റ്റ് അസ്സെസ്സ്മെന്റ്) ക്ക് പോലും കാത്തു നിൽക്കാതെ  ജനവരി 16 , 1995 ന് എൻവിയോൺമെന്റൽ ക്ലിയറൻസ് കൊടുക്കുകയാണ് ചെയ്തത്. വാസ്തവത്തിൽ മേയ് 1995 ൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് അനുമതിപത്രം കൊടുക്കുമ്പോൾ ഒരു റാപ്പിഡ് EIA ആവശ്യപ്പെട്ടിരുന്നു. Gulf ഓഫ് Mannaar ൽ നിന്നും അകലം പാലിക്കണമെന്ന കണ്ടീഷൻ ഈ ലൈസൻസിലും  ഉണ്ടായിരുന്നു. എന്നാൽ ഫാക്റ്ററി സ്ഥാപിക്കപ്പെട്ടത് Gulf ഓഫ് Mannaar ൽ നിന്നും 14 കിലോമീറ്ററിനുള്ളിലാണ്. 

ഫാക്റ്ററി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് TNPCB മുന്നോട്ടു വച്ച നിബന്ധന തെറ്റിച്ചതിനെ കണക്കിലെടുക്കാതെ 1996 ഒക്റ്റോബർ 14 ന് തമിഴ്‌നാട് പൊല്യൂഷൻ കൺട്രോൾ ബോർഡ് , ഫാക്റ്ററി തുറന്ന് പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകി. ഫാക്റ്ററിക്ക് 25 മീറ്റർ ചറ്റളവിൽ (ഗ്രീൻ ബെൽറ്റ്)പച്ചപ്പുല്ല് നട്ടു പിടിപ്പിക്കണമെന്നൊരു നിബന്ധന ഈ പുതിയ ലൈസന്സിനും ഉണ്ടായിരുന്നു. ഫാക്റ്ററിയുടെ പ്രവർത്തനങ്ങൾ വായുവോ ഭൂഗർഭജലമോ  മലിനപ്പെടുത്തിയാൽ ലൈസൻസ് തിരിച്ചെടുക്കുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.

എന്നാൽ പ്രവർത്തനമാരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ജനങ്ങൾ ബുദ്ധിമുട്ടിലാവാൻ തുടങ്ങിയിരുന്നു. 1997 ആഗസ്ത് 20 ന് സ്റ്റെർലൈറ്റ് ഫാക്റ്ററിക്ക് സമീപമുള്ള ഇലക്ട്രിസിറ്റി ബോർഡ് സബ് സ്റ്റേഷനിലെ ജീവനക്കാർക്ക് പ്ലാന്റിൽ നിന്ന് വമിക്കുന്ന പുക ശ്വസിച്ചിട്ട് ചുമയും തലവേദനയും ശ്വാസം മുട്ടലും ഉണ്ടാകുന്നതായും May 5, 1997 ൽ രമേഷ് ഫ്ളവേഴ്സിലെ (a dry flowers manufacturing unit near Sterlite) സ്ത്രീ തൊഴിലാളികൾ പ്ലാന്റിൽ നിന്നും ലീക്ക് ആയ ഗാസ് ശ്വസിച്ചിട്ട് അസുഖബാധിതരാവുകയും പലരും ബോധരഹിതരായി വീഴുകയും ചെയ്തതായും പരാതികൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. TNPCB അപ്പോഴും  
കമ്പനിക്ക് ക്ളീൻ ചിറ്റ ആണ് കൊടുത്തത്. 

1999 മാർച്ച് 2 ന് AIR ലെ 11 തൊഴിലാളികൾ സ്റ്റാർലൈറ്റിലെ ഗാസ് ലീക്ക് മൂലം ആശുപത്രിയിലാകുകയും അവരതെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു. TNPCB യും ജില്ലാ അഡ്മിനിസ്ട്രേഷനും ഒരിക്കൽ കൂടി സ്റ്റാർ്ളൈറ്റിനെ രക്ഷിക്കാനെത്തി ക്ളീൻ ചിറ്റുമായി. 2000  ഡിസംബർ 12 , നവംബർ 24 , നവംബർ 21 തീയതികളിൽ പെയ്ത വൻമഴയിൽ മഴവെള്ളത്തോടൊപ്പം വിഷമയമായ മലിനജലം വീണതിൽ ടുട്ടികോറിൻ വാസികൾ TNPCB ക്ക് പരാതി നൽകി. Silverpuram, Meelavittan and Kaluthaikuttan എന്നിവിടങ്ങളിലെ ടാങ്കുകളിലെ വെള്ളത്തിൽ സ്റ്റാർലൈറ്റിലെ ആഴ്‌സെനിക് കലർന്ന മലിനജലം നിറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.     


തൂത്തുക്കുടിയിൽ , വിശേഷിച്ച് പട്ടാരമപ്പെട്ടിയിലെ ഓരോ കുടുംബങ്ങളിലും ഈരണ്ട് ക്യാൻസർ ബാധിതർ വീതമാണ് ഉള്ളതെന്നും തൂത്തുക്കുടിയ്ക്കും തിരുവനന്തപുരത്തിനുമിടയിൽ ഓടുന്ന ട്രാൻസ്‌പോർട്ട് ബസ്സിൽ കൂടുതലും RCC യിൽ ചികിത്സയ്ക്കായി പോകുന്ന ക്യാൻസർ രോഗികളായതുകൊണ്ട് അതിനെ അവർ ക്യാൻസർ ബസെന്നാണ് വിളിക്കുന്നതെന്നും പ്രാദേശികൻ കിട്ടു സാക്ഷ്യപ്പെടുത്തുന്നു. ഭൂഗർഭജലം പൂർണ്ണമായും വിഷമയമായി ഉപയോഗിക്കാനാകാത്ത വിധമാണ്. ഗ്രാമീണർ 10 രൂപയുടെ കുടിവെള്ളം വാങ്ങുകയോ അല്ലെങ്കിൽ കമ്പനി തന്നെ എത്തിച്ചു കൊടുക്കുന്ന ജലവിതരണത്തെ ആശ്രയിക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. കൂടുതൽ പേരും വില കൊടുത്ത് വാങ്ങുകയും കമ്പനിയുടെ ജലവിതരണത്തോട് നിസ്സഹകരിക്കുകയുമാണ് ചെയ്യുന്നത്. കാർഷിക വൃത്തി പൂർണ്ണമായും നശിച്ച് , വായു വിഷമയമായുമാണിരിക്കുന്നത്. തൽഫലമായുണ്ടാകുന്ന അനവധിയായ അസുഖങ്ങൾ എല്ലാപേരെയും ഒന്നൊഴിയാതെ ബാധിച്ചിരിക്കുന്നു.     

നിയമവിരുദ്ധം 
നാഷണൽ ട്രസ്റ്റ് ഫോർ ക്ളീൻ എൻവിയോണ്മെന്റ് 1996 ൽ ഫയൽ ചെയ്ത ഒരു കേസിൽ 1998 ൽ വാദം കേൾക്കവേ , നാഷണൽ എൻവിയോണ്മെന്റൽ എഞ്ചിനീറിങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) സ്റ്റെർലൈറ്റിന്റെ മലിനീകരണത്തെക്കുറിച്ചുള്ള ഒരു പഠന റിപ്പോർട്ട് സബ്മിറ്റ് ചെയ്തു. അതിൽ പറയുന്നത് , 

*ഹരിതബെൽറ്റ് ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടു 

*ആധികാരികമല്ലാത്ത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി.

*ആഴ്‌സെനിക് , ലെഡ് , സെലെനിയം , ആഴ്‌സെനിക് അലുമിനിയം , കോപ്പർ ഇവ കൊണ്ട് ഭൂഗർഭജലം മലിനപ്പെടുത്തി.

*അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നു 

*ലീക്കായ ഗ്യാസ് ശ്വസിച്ചിട്ട് രമേശ് ഫ്‌ളോവേഴ്‌സിലെയും TNEB ലെയും ആളുകൾ അസുഖബാധിതരായി.

*Gulf ഓഫ് Mannaar ലെ ദ്വീപുകൾക്ക് 14 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നു , അതുകൊണ്ട് തന്നെ സ്ഥാപിക്കുമ്പോൾ തന്നെയുണ്ടായിരുന്ന നിബന്ധനകൾ പാലിച്ചിട്ടില്ല.

അങ്ങനെ 1998 നവംബർ  23 ന് വളരെ കുറച്ച് നാളേയ്ക്ക് മാത്രമെങ്കിലും മദ്രാസ് ഹൈക്കോടതി വിധിപ്രകാരം ഫാക്റ്ററി പൂട്ടി.

ഡിസംബർ 1 ന് മദ്രാസ് ഹൈക്കോടതി നേരത്തെ പറഞ്ഞ വിധിയിൽ ഭേദം വരുത്തി ഫാക്റ്ററി തുറന്നു പ്രവർത്തിക്കാമെന്നും നാഷണൽ എൻവിയോണ്മെന്റൽ എഞ്ചിനീറിങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (NEERI) നോട് ഇനിയുമൊരു പഠനം കൂടി നടത്താനും ആവശ്യപ്പെട്ടു. 1999 നും 2007 നുമിടയിൽ അവർ നടത്തിയ അനവധി പഠനങ്ങളുടെ ഉടമ്പടിയ്ക്കായി മാത്രം 1.27 കോടി രൂപ കൈപ്പറ്റുകയും എല്ലാം ഒരേപോലെ തന്നെ ഫാക്റ്ററിയുടെ പ്രവർത്തനങ്ങൾക്ക് എതിരായി നിൽക്കുകയും അവർ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുകയും ചെയ്തു. ആദ്യറിപ്പോർട്ട് 1998 നവംബറിലും രണ്ടാമത്തേത് 1999 ഫെബ്രുവരി 9 നും ആയിരുന്നു. ശേഷം 45 ദിവസത്തിനകം ക്ളീൻ ചിറ്റ് ലഭിക്കുകയും പൂർവ്വാധികം ആർജ്ജവത്തോടെ കമ്പനി തുറന്ന് പ്രവർത്തിക്കാനും തുടങ്ങി. ഫാക്റ്ററിയുടെ പ്രൊഡക്ഷൻ TNPCB 70,000 ടൺ ആയി ലിമിറ്റ് ചെയ്തപ്പോൾ ആണ് അത്  1,75,242 ടൺ കോപ്പർ ആനോഡുകൾ ആണ് ഉത്പാദിപ്പിച്ചത്. 

കോടതികളിൽ 
2004 സെപ്റ്റംബർ 21 ന് സുപ്രീം കോടതി മോണിറ്ററിങ് കമ്മിറ്റി സ്റ്റെർലൈറ്റ് ഇന്സ്പെക്ഷന് വരികയും സ്റ്റെർലൈറ്റിന്റെ ഹൌസ്‌കീപ്പിംഗ് വ്യാജമാണെന്ന് കണ്ടെത്തിയ ടീം പ്രോപോസ്ഡ് എക്‌സോപാൻഷൻ ആയ ദിവസത്തിൽ 391 to 900 ടൺ (വർഷത്തിൽ 300,000 ടൺ) ന് എൻവിയോണ്മെന്റൽ ക്ലിയറൻസ് കൊടുക്കരുതെന്ന് ശുപാർശ ചെയ്യുകയും ചെയ്തു. 2004 സെപ്റ്റംബർ 22 ന് കമ്മിറ്റിയുടെ ഒരു ഇൻസ്‌പെക്ഷൻ നടന്നു കൊണ്ടിരിക്കുമ്പോൾ പരിസ്ഥിതി-വനംവകുപ്പ് മന്ത്രാലയം സ്റ്റെർലൈറ്റിന് നിർമ്മാണം പൂർത്തിയായ ഒരു പ്ലാന്റിന് എൻവിയോണ്മെന്റല് ക്ലിയറൻസ് കൊടുത്തു. 2004 നവംബർ 16 ന് TNPCB അതിന്റെ റിപ്പോർട്ട് സമർപ്പിച്ചു. അതിൽ ലൈസൻസ് ഇല്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾ കമ്പനി നടത്തുന്നതായി സ്ഥിരീകരിച്ചിരുന്നു. വർഷത്തിൽ അനുവദിക്കുന്ന കപ്പാസിറ്റി ആയ 70000 ടൺ നു പകരം ആ വർഷം അത് 1,64,236 ടൺ ഉത്പാദിപ്പിച്ചിരുന്നു. മാത്രവുമല്ല മൊത്തം ഫാക്റ്ററി കോമ്പ്ലെക്സിനുള്ളിൽ കോപ്പർ സ്മെൽട്ടർ , ശുദ്ധീകരണശാല , സൾഫ്യൂരിക് ആസിഡ് പ്ലാന്റ് , ഫോസ്ഫെറിക് ആസിഡ് പ്ലാന്റ് , കൺവെർട്ടറുകൾ , കാസ്റ്റ് റോഡ് എന്നിവ പണി പൂർത്തിയാകാത്ത വിധം അലങ്കോലപ്പെട്ടു കിടക്കുന്നതായും കണ്ടെത്തി. എൻവിയോണ്മെന്റല് ക്ലിയറൻസ് കിട്ടുന്നതിനും വളരെ മുൻപ് 2004 ആഗസ്റ്റിൽ സൾഫ്യൂരിക് ആസിഡ് പ്ലാന്റ് നിർമ്മാണം പൂർത്തിയാവുകയും ഒക്ടോബറിൽ കമ്മീഷൻ ചെയ്യുകയും ആയിരുന്നു. TNPCB യിൽ നിന്നും യാതൊരു വിധ നിർമ്മാണ ലൈസൻസും ഈ പ്ലാന്റുകൾക്കൊന്നും തന്നെ ലഭിച്ചിട്ടില്ല.

2008 ൽ ഉത്പാദനം ദിവസത്തിൽ 900 ടൺ എന്നുള്ളത് 1200 ടൺ എന്നാക്കി വർദ്ധിപ്പിച്ചു. മലിനീകരണവും അതിനനുസരിച്ച് കൂടി. നാഷണൽ ട്രസ്റ്റ് ഫോർ ക്ളീൻ എൻവിയോണ്മെന്റ് 1996 ൽ ഫയൽ ചെയ്ത കേസിൽ 2010 സെപ്റ്റംബർ 28 ന് , പരിസ്ഥിതി മലിനീകരണം നടത്തിയതിനും നിയമലംഘനം നടത്തിയതിനും മദ്രാസ് ഹൈക്കോടതി സാറ്റലൈറ്റ് അടച്ചു പൂട്ടാൻ വിധി പ്രസ്താവിച്ചു. മുമ്പത്തെപോലെ തന്നെ വെറും മൂന്നു ദിവസങ്ങൾക്ക് ശേഷം സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയുടെ ഓർഡർ സ്റ്റേ ചെയ്തു. 2003 ൽ സുപ്രീം കോടതി കമ്പനിയ്ക്ക് അത് നടത്തിയ മലിനീകരണത്തിനും വിനാശങ്ങൾക്കും ആയി 100 കോടി രൂപ പിഴ വിധിച്ചിരുന്നു. എങ്കിലും കമ്പനി അടച്ചു പൂട്ടുന്നതിനെ എതിർക്കുകയാണ് ചെയ്തത്. 

1997 നും സെപ്റ്റംബർ 2010നുമിടയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ തന്നെ 14 പേർ മരണപ്പെടുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


തമിഴ്മക്കളും പോലീസിന്റെ വെടിവയ്പ്പും   
25 വർഷക്കാലത്തെ തമിഴ്‌നാടിന്റെ സമരചരിത്രമെടുത്താൽ വാസ്തവത്തിൽ എന്തുകൊണ്ടോ വെടിവയ്പ്പ് പോലീസിന്റെ കൂടപ്പിറപ്പാണെന്ന് പറയേണ്ടി വരും. വളരെ കുറച്ച് ഉദാഹരണങ്ങൾ നോക്കാം.

1990 കളിൽ ദളിതുകളും സവർണ്ണ ഹിന്ദുക്കളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് സവർണ്ണർക്കൊപ്പം നിന്ന് ദലിതർക്കെതിരെ ലാത്തിച്ചാർജ്ജ് നടത്തിയതിൽ ഏറെ പേർ കൊല്ലപ്പെടുകയുണ്ടായി.

1992 ജൂൺ 20 ന് ഒരു ആദിവാസി ഗ്രാമത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്ന് ചന്ദനമരങ്ങൾ മുറിക്കാൻ ശ്രമിച്ചപ്പോൾ ഗ്രാമീണർ തടഞ്ഞത് വലിയ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. പിറ്റേന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും റെവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് വന്നിട്ട് ഗ്രാമത്തെ നാമാവശേഷമാക്കി കളഞ്ഞു. അന്ന് 18 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും 133 ഗ്രാമീണർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ പത്മിനി ദേശ്മുഖ് നയിച്ച ജുഡീഷ്യൽ കമ്മീഷൻ ഇത് അവിശ്വസനീയമാണെന്നും പോലീസ് ഒരിക്കലും ഇത്തരം കൃത്യങ്ങൾ ചെയ്യരുതെന്നും റിപ്പോർട്ടിൽ പറഞ്ഞു. 19 വർഷം കേസ് ഇഴഞ്ഞു നീങ്ങി. ഒടുവിൽ 2011  സെപ്റ്റംബർ 28 ന് ഒരു പ്രത്യേക കോടതിയിൽ വച്ച് കുറ്റാരോപിതരായവരിൽ 215 പേരെ കുറ്റക്കാരെന്ന് വിധിച്ചു. അവശേഷിച്ച 54 പേർ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഒന്ന് മുതൽ 10 വരെ വർഷത്തേയ്ക്കുള്ള ശിക്ഷയാണവർക്ക് കൊടുത്തത്.

 മദുരയിലുള്ള ഒരു സംഘടന നടത്തിയ ഒരു പഠനത്തിൽ പറയുന്നത് , 1990 നും 2015 നുമിടയിൽ ഡിഎംകെ കാലഘട്ടത്തിൽ 16 ഉം എഐഎഡിഎംകെ കാലഘട്ടത്തിൽ 21 ഉം വീതം ഏറ്റുമുട്ടലുകൾ നടന്നുവെന്നും അവയെല്ലാം തന്നെ വെടിവയ്പ്പിൽ കലാശിക്കുകയുമാണുണ്ടായത് എന്നാണ്.

1994 ൽ കാരനൈ ഗ്രാമത്തിലെ ദലിതുകൾ പഞ്ചമി ഭൂമി തിരിച്ചു പിടിക്കുന്നതിനു വേണ്ടി നടത്തിയ സമരത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. പ്രത്യക്ഷ പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കടക്കും മുൻപ് എണ്ണമറ്റ മെമ്മോറാണ്ടങ്ങൾ അന്ന് അവരും സമർപ്പിച്ചിരുന്നു. ഒടുവിൽ ഒക്ടോബർ 10 ന് പ്രതിഷേധ സമ്മേളനം നടത്തുമ്പോൾ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു.

1995 ജനുവരി 20 ന് തിട്ടകുടിയിലെ പ്രാദേശികരായ ദളിതരെ സവർണ്ണ ഹിന്ദുക്കൾ ഉന്മൂലനം ചെയ്യുന്നതിനെതിരെ നടന്ന സമരത്തിൽ പോലീസ് ദലിതർക്കെതിരെ വെടിവയ്ക്കുകയും രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. 1995 ആഗസ്റ്റ് 21 ന് വാസ്തവത്തിൽ പോലീസ് ദളിതുകൾക്കെതിരായി യുദ്ധം തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ഗ്രാമങ്ങൾ നാമാവശേഷമാക്കപ്പെടുകയും ആളുകൾ വിവേചനരഹിതമായി ആക്രമിക്കപ്പെടുകയും സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ജസ്റ്റിസ്.ഗോമതി നായകത്തിന്റെ
നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ അന്ന് പൊലീസിന് ക്ളീൻ ചിറ്റ് കൊടുക്കുകയാണ് ചെയ്തത്.

1999 ജൂലൈ 23 ന് മാഞ്ഞോലൈ തേയില എസ്റ്റേറ്റിൽ തൊഴിൽ തർക്കത്തെ തുടർന്ന് ജില്ലാ കളക്റ്റർക്ക് മെമ്മോറാണ്ടം കൊടുക്കാൻ പോയ ദളിത് തൊഴിലാളികൾക്ക് നേരെയും ഇത് തന്നെയാണ് പ്രയോഗിച്ചത്. അന്ന് കളക്‌ടർ തൊഴിലാളികളെ കാണാൻ വിസമ്മതിച്ചു. സംഘർഷമുണ്ടാക്കുന്നതിനായി പോലീസുകാർ തന്നെ സമരക്കാരോടൊപ്പം ചേർന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് ഭീകരമായ ലാത്തിചാർജ്ജും വെടിവയ്പ്പും നടന്നു. സ്ത്രീകളും കുട്ടികളും വെടിയേൽക്കാതിരിക്കാൻ താമരഭരണി നദിയിൽ ചാടി രക്ഷപ്പെടുകയാണുണ്ടായത്. 17 പേർ അന്ന് കൊല്ലപ്പെട്ടു. അന്ന് ജസ്റ്റിസ് മോഹൻ കമ്മീഷൻ ആണ് പൊലീസിന് ക്ളീൻ ചിറ്റ് നൽകിയത്.

2011 ദളിത് നേതാവായിരുന്ന ഇമ്മാനുവേൽ ശേഖരന്റെ ചരമദിനമായ സെപ്റ്റംബർ 11 ന് പരമകുടിയിൽ പലയിടങ്ങളിലായി അദ്ദേഹത്തെ സ്മരിക്കുന്നതിനായി ഒത്തു കൂടിയിരുന്നു. പോലീസ് പരിപാടി തടയുകയും തമിഴകമക്കൾ മുന്നേറ്റകഴകത്തിന്റെ നേതാവ് ജോൺ പാണ്ഡ്യനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നേതാവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാർട്ടി കേഡർമാർ ഒരു വാഹനജാഥ നടത്തി.  സമാധാനപരമായി നടത്തിയ ജാഥയിൽ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ചു കൊണ്ട് ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. 6 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെ ചത്ത മൃഗങ്ങളെ കൊണ്ട് പോകും പോലെ കൈകാലുകൾ ഒരു ദണ്ഡിൽ കൂട്ടിക്കെട്ടി കൊണ്ട് പോയി വാഹനങ്ങളിലേയ്ക്ക് എറിയുകയായിരുന്നു. അന്ന് റിട്ട.ജഡ്ജ് സമ്പത്തിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ പറഞ്ഞത് പൊതുമുതൽ നശിപ്പിക്കുന്നതിലേയ്ക്ക് അക്രമാസക്തരായി പ്രതിഷേധക്കാർ മാറിയപ്പോൾ പോലീസ് അത്തരമൊരു അവസ്ഥയിലേക്കെത്തിച്ചേരാൻ  നിർബന്ധിതമാക്കപ്പെടുകയായിരുന്നു എന്നാണ്. ജാതി സംഘടനകളുടെ റാലികൾ നോരോധിക്കണമെന്നു കൂടി കമ്മീഷൻ അന്ന് നിർദ്ദേശിക്കുകയുണ്ടായി.


തമിഴ്‌നാട്ടിൽ തൂത്തുക്കുടി കൂട്ടക്കൊലയെ അപലപിക്കുന്നതിൽ നിന്നും ബി.ജെ.പി.യും എ.ഐ.എ.ഡി.എം.കെ.യും ഒഴിഞ്ഞു നിന്നുവെങ്കിലും അന്തർദേശീയ തലത്തിൽ പല സംഘടനകളും കൂട്ടായ്മകളും സംഭവത്തിൽ വസ്തുതാന്വേഷണവുമായി മുന്നോട്ടു വന്നിരുന്നു. കമ്പനി എന്നെന്നേക്കുമായി അടച്ചിടുക , കുറ്റക്കാരായ പൊലീസുകാർക്കും ഫാക്റ്ററി ഉദ്യോഗസ്ഥർക്കും എതിരെ ക്രിമിനൽ കുറ്റം ചുമത്തി ശിക്ഷിക്കുക , കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കുക , സംഭവവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ കേസുകളും നിരുപാധികം പിൻവലിക്കുക , സുപ്രീം കോടതി ജഡ്ജിയെ ഉൾപ്പെടുത്തി ജുഡീഷ്യൽ കമ്മീഷൻ രൂപീകരിക്കുക എന്നിങ്ങനെയുള്ള പല ആവശ്യങ്ങളുമവർ മുന്നോട്ട് വച്ചു. ഫാസിസം നടമാടുമ്പോൾ ശബ്ദിക്കാൻ തയ്യാറായില്ലെങ്കിലും ഒരു വിരലുയർത്തിയാൽ പോലും അതൊരു വലിയ കാര്യമാണ്. എന്നാൽ ഈ പാർട്ടികളും സംഘടനകളും തങ്ങളുടെ പരമ്പരാഗതമായ ശൈലികൾ യാന്ത്രികമായി പിന്തുടരുന്നുവെന്നല്ലാതെ ഫാസിസത്തിനെതിരെയുള്ള അഗ്രസ്സീവ് ആയ പോരാട്ടമാക്കി തങ്ങളുടെ പ്രതികരണത്തെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. യഥാർത്ഥത്തിൽ ജനകീയ സമരങ്ങളിൽ പോലീസ് ഇടപെടലുകളെ പ്രതിരോധിക്കേണ്ടതുണ്ട്. അത് സമരം ചെയ്യുന്ന ജനങ്ങളുടെ അവകാശവുമാണ്. ജനങ്ങൾ അതിജീവനത്തിനു വേണ്ടി സമരം ചെയ്യുമ്പോൾ അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. അല്ലാതെ പോലീസിനെ ഉപയോഗിച്ച് അവരെ അടിച്ചമർത്തുകയല്ല. ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ അത് നടപ്പാക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

പരിധി വിട്ട അനീതി :- അ​​സി​​മാ​​ന​​ന്ദ സാ​​യി​​ബാ​​ബ​​ കേസുകളിലെ കോടതി വിധികൾ

     ഹി​ന്ദു​ത്വ ഭീ​ക​ര​വാ​ദ കേ​സു​ക​ളി​ൽ കൃത്യവും വ്യ​ക്​​തവു​മാ​യ പ​ങ്കു​വ​ഹി​ച്ച അ​സി​മാ​ന​ന്ദ​യെ കുറ്റവിമുക്തനായി വിധിച്ചതും മാ​വോ​വാ​ദി ബ​ന്ധം ആ​രോ​പി​ച്ച്​ 90 ശ​ത​മാ​നം ശാ​രീ​രി​ക ക്ഷ​മ​ത​യി​ല്ലാ​ത്ത ഡോ. ​സാ​യി​ബാ​ബ​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ച​തും 24 മ​ണി​ക്കൂ​ർ ഇ​ട​വേ​ള​യി​ലാ​ണ്. ഈ ​വി​ധി​ക​ളി​ലെ അ​നീതിയെക്കുറിച്ച് രാ​ഷ്​​ട്രീ​യ നി​രീ​ക്ഷ​ക​ൻ കൂ​ടി​യാ​യ ലേ​ഖ​ക​ൻ വി​ശ​ക​ല​നം ചെ​യ്യു​ന്നു.

ആ​​ന​​ന്ദ്​ തെ​​ൽ​​തും​​ബ്​​​ദേ 

    2017 മാർച്ചിൽ വെറും 24 മണിക്കൂർ ഇടവേളയിൽ പുറപ്പെടുവിച്ച രണ്ടു കോടതി വിധികൾ രാജ്യത്തെയപ്പാടെ പിടിച്ചു കുലുക്കുന്നതായിരുന്നു. അതി ൽ ആദ്യത്തെ വിധി മാർച്ച് 7 ന് മഹാരാഷ്ട്രയിലെ ഗട്ച്ചിറോളി സെഷൻസ് കോടതിയുടേതായിരുന്നു. നക്സൽ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്തു കൊ ടുത്തെന്ന ആരോപണത്തിന്മേൽ വീൽ ചെയറിൽ കഴിയുന്ന ദൽഹി യൂണി വേഴ്‌സിറ്റി പ്രൊഫസർ ജി.എൻ.സായി ബാബയെയും മറ്റു 4 പേരെയും; ഐ.പി.സി.യിലേയും (1967)UAPA യിലെ പല വകുപ്പുകളും പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നു. ആറാം പ്രതിയെ 10 വർഷത്തേ യ്ക്ക് കഠിന തടവിനും.
    രണ്ടാമത്തെ വിധി ജയ്പൂർ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) പ്രത്യേക കോടതിയുടേതായിരുന്നു. ഒരു സ്വയം പ്രഖ്യാപിത സന്യാസിയും രാഷ്ട്രീയസ്വയംസേവക്സംഘ് (ആർ.എസ്.എസ്) ന്റെ മുൻകാല പ്രവർത്തകനുമായ സ്വാമി അസീമാനന്ദിനെയും മറ്റു 6 പേരെയും 2007 ൽ തുടർച്ചയായി നടന്ന മൂന്നു സ്ഫോടന കേസുകളിൽ -സംജോധ എക്സ്പ്രസ് (68 പേർ മരിക്കുകയും ഏറെ പേർക്ക് മറ്റ് പരിക്കുകളേൽക്കുകയും ചെയ്തു.); ഹൈ ദരാബാദിലെ മെക്കാ മസ്ജിദ് സ്ഫോടനം (16 പേർ മരിക്കുകയും നൂറു കണ ക്കിന് ആളുകൾക്ക് പരിക്കുകളേൽക്കുകയും ചെയ്തു); അജ്മീർ ദർഗാ സ്ഫോട നം (3 പേർ മരിക്കുകയും 17 പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തു) എ ന്നിവ- കുറ്റവിമുക്തരെന്ന് വിധിച്ചു. ഇ​​​തി​​​ൽ മൂ​​​ന്നു പേ​​​രെ വിവാദമായ അ​​​ജ്മീ​​​ർ സ്​​​​ഫോ​​​ട​​​ന കേ​​​സി​​​ൽ നേ​​​ര​​​ത്തേ കുറ്റക്കാരെന്നു കരുതി ശിക്ഷിച്ചിരുന്നു.


    സായി ബാബയുടെ കേസിലാണെങ്കിൽ യു.എ.പി.എ. വിഭാവനം ചെയ്യു ന്നതിനപ്പുറം മേൽ വിവരിച്ച തരത്തിൽ യാതൊരു കുറ്റകൃത്യവും നടന്നിട്ടില്ല. എന്നിട്ടും കുറ്റാരോപിതർ പരമാവധി ശിക്ഷയേറ്റു വാങ്ങുന്നതിനായി വിധിക്ക പ്പെട്ടു. രണ്ടാമത്തെ കേസിലാകട്ടെ; പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെ ട്ട വി​​​ശു​​​ദ്ധ ഗേ​​​ഹ​​​മാ​​​യ അ​​​ജ്മീ​​​ർ ദ​​​ർ​​​ഗ​​​യി​​ൽ, പ്രാർത്ഥനാ യോഗത്തിനായി അ യ്യായിരത്തോളം പേർ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ സ​​​മ​​​യ​​​ത്തു ​​​ന​​​ട​​​ന്ന സ്​​​​ഫോ​​​ട​​​ന​​​ത്തി​​​ൽ യ ഥാർത്ഥത്തിൽ നി​​​ര​​​വ​​​ധി ആളുകൾ വധിക്കപ്പെടുകയാണുണ്ടായത്. എന്നിട്ടും മുഖ്യപ്രതി കറ്റവിമുക്തനാക്കപ്പെടുന്നു. മറ്റേതൊരു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാണെങ്കി ലും, ദൗർഭാഗ്യകരമായ യാദൃശ്ചികതയായി മാത്രം ഈ രണ്ടു കോടതി വിധി കളെ കാണാമായിരുന്നുഎങ്ങനെയായാലും ഭാരതീയ ജനത പാർട്ടി (ബി. ജെ.പി) അധികാരത്തിലിരിക്കുമ്പോൾ വന്നിട്ടുള്ള ഈ വിധികൾ ഹിന്ദുത്വ വാദി ക്രിമിനലുകളെ; തങ്ങളുടെ വിരുദ്ധ ശക്തികളെ നീതിന്യായ കോടതിക ളുടെ ധർമ്മസംസ്ഥാപനാർത്ഥമെന്നു പറഞ്ഞ് തകർത്തില്ലാതാക്കിക്കൊണ്ട്; സംരക്ഷിക്കുകയെന്ന കപടശൈലിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.​ അ​​മേ​​​രി​​​ക്ക​​​യി​​​ലെ 9/11 ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​റ​​​കെ മുസ്ലിങ്ങൾക്ക് തീവ്രവാദി കളായി ഭീ​​​ക​​​രമു​​​ദ്ര ചാ​​​ർ​​​ത്തി​​​ക്കി​​​ട്ടി​​​യ​​​തിെ​​​ൻ​​​റ വ​​​ലി​​​യ ഗു​​​ണ​​​ഭോ​​​ക്​താക്ക​​​ൾ സ​​​യ​​​ണി​​​സ്​​​​റ്റു​​​ക​​​ൾ ക​​​ഴി​​​ഞ്ഞാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ഹിന്ദുത്വവാ​​​ദി​​​ക​​​ളാ​​​യി​​​രു​​​ന്നു. മുസ്ലിമുക ൾക്കെതിരെയുള്ള ഹിന്ദുത്വവാദികളുടെ ചരിത്രപരമായ കുടിപ്പകയ്ക്ക് ഒരംഗീകാ രം ചാർത്തി കൊടുക്കലായിട്ടാണ് യു എസ് ന്റെ "WAR ON TERROR " കടന്നു വന്നത്.
 
അസീമാനന്ദിന്റെ നിരപരാധിത്വം
    ഹിന്ദുത്വവാദികൾ ഒരു തീവ്രവാദി സംഘടന എന്ന നിലയിൽ ആദ്യമായി വെളിപ്പെടുത്തുന്നതായിരുന്നു അസീമാനന്ദയുടെ കുറ്റസമ്മതം. മുസ്ലിം ഭീകരത യ്ക്കുള്ള മറുപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയെങ്കിലും മുസ്ലിം ഭീ കരവാദത്തിന്റെ പേര് വീണ പലതും ഹിന്ദുത്വവാദികളുടെ ആസൂത്രണമാണെ ന്ന് വെളിവാകുകയായിരുന്നു.
    2010 ആഗസ്റ്റിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം പോലീസ് മേധാവികളെ വിളിച്ച് ഈ 'കാവി ഭീകരത'യെക്കുറിച്ച് ആദ്യം ത ന്നെ മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇതിനു മറുപടിയായി ഗുജറാത്തിൽ അന്ന ത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി ഭഗ് വ ഗൗരവ് ആന്ദോളൻ (കാ വി സ്വാഭിമാന പ്രചരണം) മായാണ് പ്രതികരിച്ചത്. അസീമാനന്ദ കുറ്റമേറ്റ് പറഞ്ഞത് പോലീസ് കസ്റ്റഡി പീഡനം നടത്തിയത് കൊണ്ടല്ല, മറിച്ച് അത് സ്വപ്രേരണയാലുള്ള സ്വന്തം പ്രസ്താവന തന്നെയായിരുന്നു. ജതിൻ ചാറ്റർജി എന്ന പേരിലുമറിയപ്പെട്ടിരുന്ന ബോട്ടണിയിൽ ബിരുദാനന്തര ബിരുദധാരി യായ അസീമാനന്ദ് അതിവിദഗ്ദ്ധമായി അനവധി ഭീകരപ്രവർത്തനങ്ങൾ ആ വിഷ്കരിക്കുകയും അങ്ങിനെ ആർ.എസ്.എസ് അധികാരമൂട്ടിയുറപ്പിക്കുന്നതി ൽ കഠിനപ്രയത്നം നടത്തുകയും ചെയ്തിട്ടുണ്ട്. 2010 ഡിസംബർ 18 ന് തീ സ് ഹസാരി കോടതിയിൽ മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് ദീപക് ദബാസ് മുമ്പാകെ, ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 164 പ്രകാരം രേഖപ്പെടുത്തിയ ഈ പ്രസ്താവന ഇന്ത്യൻ തെളിവെടുപ്പ് നിയമ(1872) പ്രകാരം തെളിവെന്ന നിലയ്ക്ക് തന്നെയാണ് സ്വീകരിച്ചതും.
     അസീമാനന്ദ് തന്റെ കുറ്റസമ്മതമൊഴിയിൽ പറഞ്ഞത്; ഓരോ ഇസ്‌ലാ മിക് ഭീകരപ്രവർത്തനത്തേയും 'ബോംബിന് ബോംബ്' എന്ന തന്ത്രമുപയോ ഗിച്ച് പകരം ചോദിക്കുന്നതിനു വേണ്ടിയാണ് താനും കൂടെയുള്ള ഹിന്ദുത്വവാ ദിപ്രവർത്തകരും മുസ്ലിം പ്രദേശങ്ങളിൽ ബോംബിടുന്നതിൽ പങ്കാളികളായത് എന്നാണ്. പിന്നീട് കാരവൻ മാഗസിനു വേണ്ടി ടാപ് ചെയ്യപ്പെട്ട ഒരു അഭി മുഖത്തിൽ അന്നത്തെ ആർ എസ് എസ് ജനറൽ സെക്രട്ടറി ആയിരുന്ന മോ ഹൻ ഭാഗവതിന്റെ അറിവോടും എന്നാൽ 'സംഘ് പരിവാറുമായി ഒരിക്കലും ഇതിനെ ലിങ്ക് ചെയ്യരുതെ'ന്ന താക്കീതോടും കൂടെ 2006 നും 2008 നുമി ടയിൽ നടന്നിട്ടുള്ള മരണഹേതുകങ്ങളായ സ്ഫോടന പാരമ്പരയെക്കുറിച്ച് അ സീമാനന്ദ് പറയുന്നുണ്ട്. അനിഷേധ്യമായ ഈ രണ്ടു പ്രസ്താവനകളും പിന്നീട് സൗകര്യപൂർവ്വം  അസീമാനന്ദ് പിൻവലിക്കുകയാണുണ്ടായത്.
    അസീമാനന്ദയുടെ കുറ്റസമ്മതം മറ്റ്പല കേസുകളുടേയും അന്വേഷണങ്ങൾ ക്ക് ഉപോദ്‌ബലകമായി. സംജോധ എക്സ്പ്രസ് സ്‌ഫോടനക്കേസ് പ്രതിയാ യ ദയാനന്ദ് പാണ്ഡേയിൽ നിന്നും പിടിച്ചെടുത്ത ലാപ് ടോപ്പിലെ ഒരു ഓ ഡിയോ ടേപ്പിൽ, മെക്ക മസ്ജിദ്, അജ്മീർ ഷരീഫ്, മലേഗാവോൺ (2006, 2008) ഉൾപ്പെടെ ഇന്ത്യയിലെമ്പാടും സ്ഫോടന പരമ്പരകൾ ആസൂ ത്രണം ചെയ്തതും നടപ്പാക്കിയതും ഹിന്ദുത്വവാദി കൂട്ടായ്മയാണെന്ന് സ്ഥിരീക രിക്കുന്നുണ്ട്. ഈ ഓരോ കേസിലും ഡസൻ കണക്കിന് മുസ്ലിം യുവാക്കളെ  പോലീസ് പിടിച്ചു കൊണ്ട് പോയി തടവിലിട്ട് പീഢിപ്പിക്കുകയും ഇസ്‌ലാമി ക പ്രമാണങ്ങൾക്കനുസരിച്ചാണ് അവരിതിലുൾപ്പെട്ടിട്ടുള്ളതെന്നുള്ള പതിവ് കഥകൾ ചമയ്ക്കുകയും ചെയ്തു. അന്നത്തെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവിയായിരുന്ന ഹേമന്ദ് കർക്കറെ ഒറ്റയാളുടെ കഴിവ് കൊണ്ടാണ് ഹിന്ദു ത്വവാദി സംഘടനകളുടെ പങ്ക് വെളിവായത്. പിന്നീട് നടന്ന 26 /11 ആ ക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടത് ഇതിനെ കൂടുതൽ വ്യക്തമായി വെളി വാക്കുന്നു.
    എന്ത് തന്നെയായാലും ഈ കുറ്റസമ്മതമൊഴികൾക്ക് ശേഷവും കോടതി യുടെ അന്തിമ വിധിക്ക് മുൻപേ നീണ്ട 10 വർഷങ്ങൾ മുസ്ലിം ചെറുപ്പക്കാർ ത ടവിലടയ്ക്കപ്പെട്ടിരുന്നു. ഈ കുറ്റസമ്മതമൊഴികൾക്ക് വില കൊടുക്കേണ്ടി വ ന്നത് രണ്ടു ജീവിതങ്ങളാണ്- നിഗൂഢത നിറഞ്ഞ കാർക്കറെയുടെ മരണവും മാനനഷ്ടം സംഭവിച്ച 'ദേശാഭിമാനി' ഗുണ്ടകളുടെ അതിക്രമമെന്ന നിലയി ൽ എഴുതി തള്ളിയ ശഹീദ് ആസ്മി വധവും. കേസുകൾ രാഷ്ട്രീയ ആർജ്ജവ മില്ലാത്തതിനാൽ ഇഴഞ്ഞു നീങ്ങുകയും പിന്നീട് 2014 ൽ ബിജെപി അധി കാരത്തിൽ വന്ന ശേഷം; എൻ.ഐ.എ.ഏറ്റെടുത്ത കേസുകളിൽ പ്രതി ചേ ർക്കപ്പെട്ട എല്ലാപേരേയും വിട്ടയക്കുന്നതിനുള്ള ഗൂഡാലോചന മെനയാൻ തുട ങ്ങുകയും ചെയ്തു. 2016 മേയിൽ തന്നെ സാഥ്‌വി പ്രാഗ്യസിംഗ്താക്കൂർ, ശി വ് നാരായൺ കാൾസങ്ഗ്ര, ശ്യാം സഹു, പ്രവീൺ താക്കൽകി, ലോകേഷ് ശർമ്മ, ധൻ സിംഗ് എന്നിവർക്കും മറ്റ് 5 പേർക്കുമെതിരെ 2008 മാലേ ഗാ വോൺ സ്‌ഫോടനക്കേസിൽ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും ഇല്ലായ്മ ചെ യ്യുകയും കൂടാതെ; കാർക്കറെയുടെ അന്വേഷണം സംശയാസ്പദവും തീർച്ചയി ല്ലാത്തതുമാണെന്ന് പറഞ്ഞ് Lt.കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് ഉ ൾപ്പെടെ 10 പേർക്കെതിരെ ചുമത്തിയിരുന്ന കർശനമായ മഹാരാഷ്ട്ര സം ഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ(MCOCA) 1999, വും ഇല്ലായ്മ ചെയ്ത് അവരെ വെറുതെ വിടുകയുമാണ് ചെയ്തത്.

സായി ബാബ ചെയ്ത കുറ്റം     
    90%വികലാംഗനും ആരോഗ്യം നിത്യേന ക്ഷയിച്ചുകൊണ്ടിരിക്കുന്നയാളു മായ സായി ബാബയോട്; കോടതികൾ
തീരാപ്പകയോടെ ജാമ്യം നിഷേധി ക്കുവാൻ മാത്രം ബദ്ധശ്രദ്ധമായിരിക്കുന്നതിന്റെയും, ഭരണകൂടം അദ്ദേഹത്തെ ആക്രമിക്കുന്നതിന്റെയും തീക്ഷ്ണത കാണുമ്പോൾ: മാവോയിസ്റ്റുകളുടെ നാഗരി ക പ്രവർത്തനങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ വേണ്ടിയുള്ള ഒരു മാതൃ കയാക്കി അദ്ദേഹത്തെ മാറ്റുകയെന്നതാണവരുടെ ഉദ്ദേശ്യമെന്ന് വ്യക്തമാണ്. ഇത്തരത്തിൽ മാവോയിസ്റ്റുകളോട് അനുഭാവം പ്രകടിപ്പിക്കാൻ ധൈര്യപ്പെടു ന്ന എല്ലാപേരേയും ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ വേണ്ടി മാത്രമാണ് ബി നായക് സെൻ കേസുമുണ്ടായിട്ടുള്ളത്. ഡോ.ബിനായക് സെന്നിന്റെ ഉദ്യോഗ സംബന്ധിയായ പ്രശസ്തിയോ, കറയറ്റ സാമൂഹ്യ സേവന ചരിത്രമോ കൂട്ടാ ക്കാതെ; പുരോഗമന സമൂഹത്തിന്റെ മൊത്തം വാച്യാനുഭാവവും അദ്ദേഹത്തി നുണ്ടായിട്ടു കൂടി നിരന്തരം ജാമ്യം നിഷേധിച്ചുകൊണ്ട് റായ്പൂർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിനായക് സെൻകേസുമായി സാ യി ബാബയുടെ കേസിന് അസാധാരണമാം വണ്ണം സാമ്യമാണുള്ളത്. സെ ന്നിന്റെ നിരപരാധിത്വം ഭരണകൂടത്തിന് (സർക്കാർ നീക്കത്തിന്) മുന്നിൽ വ ലിയ കുറ്റകൃത്യമായി മാറുകയായിരുന്നു. 90% വികലാംഗനായിട്ടു കൂടി രാജ്യ തലസ്ഥാനത്തെ അന്തസ്സാർന്ന ഒരു സർവ്വകലാശാലയിൽ പ്രൊഫസറായിരി ക്കുന്നയാളെന്ന നിലയിൽ സായിബാബ കേസിൽ മഹാരാഷ്ട്ര സർക്കാർ ഛ ത്തീസ്ഗഡിനെ കടത്തി വെട്ടി. സായിബാബ ഒരു സമൂല പരിഷ്കരണവാദി യും; കഷ്ടതയനുഭവിക്കുന്ന ജനത(സർക്കാർ മാവോയിസ്റ്റുകളായി കാണുന്നവ ർ) യോടുള്ള തന്റെ സഹാനുഭാവം മറച്ചു പിടിക്കാത്തയാളുമാണ്. പക്ഷേ ച ക്രക്കസേരയിൽ സ്വന്തം പരിധി നിശ്ചയിക്കപ്പെട്ട ഒരു മനുഷ്യന് ചിന്തിക്കു കയും എഴുതുകയും ചെയ്യുക എന്നതിനപ്പുറം മറ്റെന്തു ചെയ്യാൻ കഴിയും ? സാ യി ബാബയെ പോലൊരാളോടിങ്ങനെ ചെയ്യാമെങ്കിൽ മറ്റാർക്കു നേരെയും ഇ താകാമെന്ന് സർക്കാർ ജനങ്ങൾക്ക് മുന്നിൽ നയം വ്യക്തമാക്കി സ്ഥാപിക്കു കയാണ് ചെയ്യുന്നത്.

    സായിബാബയുടെ കൂട്ടുപ്രതികളായ ജെ.എൻ.യു വിദ്യാർത്ഥി ഹേം മിശ്ര, സ്വതന്ത്ര പത്രലേഖകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് റഹി എന്നി വരും ഈ ഭീകരപ്രവർത്തന പദ്ധതിയിൽ അനുബന്ധമായി ചേർക്കപ്പെട്ടു. ആദിവാസികളായ മറ്റു മൂന്നു പേരെ പ്രതിചേർത്തത്, ഇവരെല്ലാമായുള്ള അ വിശുദ്ധ കൂട്ടുകെട്ടായി ഉയർത്തിക്കാണിക്കാനായിരിക്കാം. എല്ലാവരേയും ഗ ഡ്‌ചിറോളി സെഷൻസ് കോടതി യു.എ.പി.എ.യിലെ 13, 18, 20,38, 39 വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 B വകുപ്പും പ്രകാരമായി കുറ്റക്കാരായി വിധിച്ചു. നിരോധിതമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ഉം അതിന്റെ മുന്നണിയായ ആർ.ഡി.എഫ്.(റിവൊല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട്) മായി ബന്ധമുണ്ടെന്നാരോപിച്ചാണ് ശിക്ഷ വിധിച്ചത്.
    ബിനായക് സെൻ കേസിൽ തന്നെ മാർക്കണ്ഡേയ കട്ജു, ഗ്യാൻ സുധ മി ശ്ര തുടങ്ങിയ ചില ജസ്റ്റിസുമാർ അടങ്ങിയ ബഞ്ച് ഒരു വ്യക്തിയെ അയാൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ അത് ചെയ്യാനുള്ള സഹായങ്ങൾ ചെ യ്തു കൊടുക്കുകയോ ചെയ്യുന്നില്ലെങ്കിൽ; കേവലം നിരോധിത സംഘടനയിൽ അംഗമായത് കൊണ്ട് മാത്രം കുറ്റവാളിയായി കാണാനാകില്ലെന്ന് ദൃഢപ്രസ്താ വന നടത്തിയിരുന്നു( ഖ​​​ണ്ഡി​​​ത​​​മാ​​​യി വ്യ​​​ക്​ത​​​മാ​​​ക്കി​​​യ​​​താ​​​ണ്). "മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെ"ന്ന് പറഞ്ഞതിന്റെ പേരിൽ മാവോയിസ്റ്റ് ആണെന്ന സംശയത്താൽ 2014 ൽ പോലീസ് അറസ്റ്റ് ചെയ്ത ശ്യാം ബാലകൃഷ്ണനെ 2015 മേയിൽ കുറ്റക്കാരനല്ലെന്ന് കണ്ട്  കേരള ഹൈക്കോടതി വെറുതെ വി ട്ടിരുന്നു. ജ​​​ന​​​ങ്ങ​​​ൾ​​​ സ്വ​​​ന്തം അ​​​ഭി​​​ലാ​​​ഷ​​​ങ്ങ​​​ൾ  വച്ച് പുലർത്തുക എന്നത് അവ രുടെ അടിസ്ഥാന മനുഷ്യാവകാശ​​​മാ​​​ണെ​​​ന്നും "ഏ​​​കീ​​​കൃ​​​ത ച​​​ട്ട​​​ത്തിെ​​​ന്റെ​ പേ​​​രി​​​ൽ നി​​​യ​​​മ​​​ത്തെ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത്" "സം​​​ര​​​ക്ഷ​​​ക​​​രാ​​​കേ​​​ണ്ട ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ അ​​​ക്ര​​​മി​​​ക​​​ളാ​​​കു​​​ന്ന​​​ത്" അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും അ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ക്കു കയും സർക്കാരിനെ ശാസിക്കുകയും ചെയ്തിരുന്നു​​​ങ്ങ​​​നെ​​​യൊ​​​ക്കെ​​​യാ​​​യി​​​ട്ടും സാ​​​യി​​​ബാ​​​ബയുടെ കേ​​​സ്​ ചുറ്റിക്കറങ്ങുന്നത് അ​​​ദ്ദേ​​​ഹ​​​ത്തിെ​​​ൻ​​​റ മാ​​​വോ​​​വാ​​​ദി ബ​​​ന്ധ​​​ത്തി​​​ലാ​​​ണ്. വസ്തുതകൾക്ക് മേലെയുള്ള കരുതിക്കൂട്ടിയുള്ള അജ്ഞതയും നിയമത്തിന്റെ പ്രത്യക്ഷോപേക്ഷയും കൊണ്ട് നിറഞ്ഞതാണാ വിധി ന്യായമെന്ന് നി​​​യ​​​മ​​​ജ്ഞ​​​ർ ചൂണ്ടിക്കാണിക്കുന്നു. മറ്റേതൊരു കീഴ് കോടതി വിധികളേയും പോലെ തന്നെ ഇതും പോലീസിന്റെയും രാഷ്ട്രീയക്കാരുടേയും സ്വാധീനത്താലും സമ്മർദ്ദത്താലും നിറം  പൂശപ്പെട്ടു എന്നത് വ്യക്തമാണ്.


 ഭരണകൂടത്തിന്റെ തെമ്മാടിത്തം 
    ഇന്ത്യൻ ഭരണകൂടത്തിന്റെ തെമ്മാടിത്തത്തെയാണ് ഈ രണ്ടു കേസുകളും പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. നവോദാരീകരണത്തിന്റെ കാലത്ത് വിപ ണിമേധാവിത്വം ഉറഉറപ്പു വരുത്താനുള്ള ഫാസിസ്റ്റ് പ്രവണത നൈസർഗ്ഗിക മായി തന്നെ ഭരണകൂടങ്ങൾക്കുണ്ടായിരിക്കും. ഇത്തരത്തിലൊരു ചായ്‌വ് ലോകത്തെല്ലായിടത്തും കാണാമെങ്കിലും ഇന്ത്യയിൽ അത് ഭരണകക്ഷിയുടെ പ്രത്യയശാസ്ത്രമായ ബ്രാഹ്മണയാധിപത്യ പ്രത്യയശാസ്ത്രത്തിന്റെ അനുരണന മായി കാണപ്പെടുന്നത്. ഭരിക്കുന്ന പാർട്ടി ഏതെന്നത് ഭരണകൂടത്തിനൊരു വിഷയമേയല്ല. അതെന്നും മൂലധനത്തിന് വേണ്ടി, ഹിന്ദുവിന് വേണ്ടി, സവ ർണ്ണർക്ക് വേണ്ടി, നിലകൊള്ളുന്ന പണാധിപത്യത്തിലധിഷ്ഠിതമാണ്. ഇ ത്തരം ലക്ഷണങ്ങളെല്ലാം തന്നെ നിർലജ്ജം പിന്തുടരുന്ന ബി.ജെ.പി അവ യെ കൂടുതൽ തീവ്രവും പരുഷവുമാക്കുകയും മോദിയുടെ വീരസ്യത്തിൽ അത് പ്രതിഫലിക്കുകയും ചെയ്യുന്നു. ഹിന്ദു രാഷ്ട്രമെന്ന ലക്‌ഷ്യം സാധിക്കുന്നതിനാ യി അതിനു തടസം നിൽക്കുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ഏതറ്റം വരെയും പോകാനാവർ തയ്യാറാകുന്നു. ഇ​​​തി​​​നു വി​​​ല​​​ങ്ങു​​​ത​​​ടി​​​യാ​​​യി നി​​​ന്ന സ്ഥാപനങ്ങളെയൊക്കെ തന്നെ കാ​​​വി​​​വ​​​ത്ക​​​രണം വ​​​ഴി മറികടക്കാൻ വ ലിയൊരളവു വരെ ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. അ​​​വ​​​ശേ​​​ഷി​​​ച്ച​​​ ഭിന്നാഭിപ്രായങ്ങളെ കൂടി ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​ൻ അവർക്ക് അധികം ബുദ്ധിമുട്ടുണ്ടാവില്ല. 2014നു ​​​ശേ​​​ഷം ഈ ​​​പ്ര​​​വ​​​ണ​​​ത കൂ​​​ടു​​​ത​​​ൽ വ്യ​​​ക്​തമാ​​​യ​​​തോ​​​ടെ സമാന  കോ​​​ട​​​തിവി​​​ധി​​​ക​​​ളും പ്ര​​​വ​​​ചി​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ലേ​​​ക്ക് മാ​​​റി​​​യെ​​​ന്ന​​​താ​​​ണ് മ​​​റ്റൊ​​​രു വ​​​സ്​​​​തു​​​ത.2002ലെ ​​​ഗു​​​ജ​​​റാ​​​ത്ത് കൂ​​​ട്ട​​​ക്കൊ​​​ല ന​​​ട​​​പ്പാ​​​ക്കി​​​യ​​​വ​​​രൊ​​​ക്കെ​​​യും ഇ​​​പ്പോ​​​ൾ നി​​​യ​​​മ വ​​​ല​​​ക്കു പു​​​റ​​​ത്തെ​​​ത്തി​​​യെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല,  ആകർഷകമായ   പ്ര​​​തി​​​ഫ​​​ലം കൈ​​​പ്പ​​​റ്റുകയും ചെ യ്തു. തീസ്ത സെതൽവാദിനെ  പോലെ ചെറുത്ത് നിൽക്കാൻ ശ്രമിച്ചവരാകട്ടെ, പല വിധത്തിലുള്ള ക്ലേശങ്ങളും ഭീഷണികളും നേരിടുന്നു. 

അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ മ​​​റി​​​ച്ചാ​​​ണെ​​​ങ്കി​​​ലും ഹി​​​ന്ദു​​​ത്വവാ​​​ദി​​​ക​​​ൾ ഏ​​​തു കാ​​​ല​​​ത്തും നിഷ്കരുണരായ കൊലയാളികളാണ്.  
    അടിസ്ഥാനപരമായി അവരുടെ പ്രേരണയും പ്രോത്സാഹനവും ലോക ത്തെ ഹിറ്റ്ലർമാരും മുസ്സോളിനിമാരുമാണ്; സമാദാനത്തിന്റെ പ്രവാചകനാ യ ബുദ്ധനെ പോലുള്ളവരെയാകട്ടെ അവർ വെറുക്കുകയും ചെയ്യുന്നു. ഹിന്ദുത്വ വാദത്തിന്റെ പിതാവായ വിനായക് ദാമോദർ സവർക്കർക്ക് "രാഷ്ട്രീയത്തെ ഹിന്ദുത്വവൽക്കരിക്കലും ഹിന്ദുക്കളെ സൈനികവൽക്കരിക്കലു"മായിരുന്നു വേ ണ്ടിയിരുന്നത്. 1991 ൽ   ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ടു മക്കളെയും തീ വച്ച് കൊന്നത്, 2002 ൽ ദുലീനയിൽ 5 ദളിതരെ അക്രമകരമായി കയ്യേറ്റം ചെയ്തത്, 2015 ൽ ദാദ്രിയിലെ മുഹമ്മദ് ആഷിക്കിന്റെ കൊലപാതകം, ക ഴിഞ്ഞ വർഷം ഊനക്കടുത്തുള്ള മോട്ട സമാധിയാലയിൽ വച്ച് 4 ദളിതരെ ചാട്ട കൊണ്ടടിച്ചത്, അല്ലെങ്കിൽ നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാ രെ, എം.എം കൽബുർഗി ഇവരുടെ കൊലപാതകങ്ങൾ -  ഇവയിലെല്ലാം ത ന്നെ ഹിന്ദുത്വവാദികളുടെനിഷ്ടൂരമായ മുഖം നമുക്ക് കാണാം. എന്തൊക്കെ പ റഞ്ഞാലും അവരുടെ സാംസ്കാരികാടിത്തറ പരിശോധിച്ചാൽ ഹിംസ അതി ന്റെ സവിശേഷമുദ്രയാണ്. അവരുടെ മതത്തിൽ മാത്രമാണ് ആയുധമേന്തിയ ദൈവങ്ങളുള്ളത്.പക്ഷേ ഭരണകൂടത്തെ അസാന്മാർഗ്ഗികവും ഹിംസാത്മകവും അനീതിയുക്തവുമായിരിക്കാൻ ഇതൊരു യോഗ്യതയാക്കാനാകില്ല. സായി ബാബയെയും കൂട്ടുപ്രതികളേയും ഇത്തരത്തിൽ നിയമപാലനത്തിന്റെ പേരിൽ അനീതിപൂർവ്വമായി മൃതപ്രായരാക്കുന്നത് അദ്ദേഹത്തെ പോലുള്ളവർക്ക് ഒരു ഗുണപാഠമായിരിക്കുമെന്ന് സങ്കൽപ്പിക്കുന്നത് പോലും വിഡ്ഢിത്തമാണ്. അ ത്തരത്തിലുള്ള 'ഗുണപാഠങ്ങൾ'ഫലം കണ്ടതായിട്ടുള്ള യാതൊരു തെളിവും ഇ ന്നേവരെ ഉണ്ടായിട്ടില്ല. അതിനു വിരുദ്ധമായി പോലീസിന്റെ ഈ മനോഭാ വം മാവോയിസ്റ്റുകളുടെ സമൂല പരിഷ്കരണത്തിനും വളർച്ചയ്ക്കും വേഗം കൂട്ടുകയാ ണ് ചെയ്തിട്ടുള്ളത്. ഇത്തരം ഭീകരപ്രവർത്തനങ്ങൾ ചെയ്യുന്ന ഭരണകൂടത്തിനെ തിരെ അവർ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കു ന്നതിനായി മാത്രം ശ്രദ്ധിക്കുന്നു.
 
 
ക​​ട​​പ്പാ​​ട്​: ഇക്ക​​ണോ​​മി​​ക്​ ആ​​ൻ​​ഡ്​ പൊ​​ളി​​റ്റി​​ക്ക​​ൽ വീ​​ക്ക്​​​ലി 

എഴുത്തുകാരനും പൗരാവകാശ പ്രവർത്തകനും രാ​ഷ്​​ട്രീ​യനി​രീ​ക്ഷ​ക​നും ​ ഖ​ര​ഗ്​​പൂ​ർ ഐ.ഐ.​ടി​യി​ലെ വി​നോ​ദ്​ ഗു​പ്​​ത സ്​​കൂൾ ഒാ​ഫ്​ മാ​നേ​ജ്​​മെ​ൻ​റി​ലെ അ​ധ്യാ​പ​ക​നുമാണ് ഡോ.ആ​ന​ന്ദ്​ തെ​ൽ​തും​ബ്​​ദെ. ഇന്ത്യയിലെ വിവിധങ്ങളായ ജനകീയമുന്നേറ്റങ്ങൾ-വിശേഷിച്ചും ദളിത്-ഇടതുപക്ഷ-വുമായി ബന്ധപ്പെട്ട അനവധി പുസ്തകങ്ങൾ രചിക്കുകയും പല ഇന്ത്യൻ ഭാഷകളിലേക്ക് അവ തർജ്ജമ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഡോ.അം​ബേ​ദ്​​ക​റിൻറെ പൗ​ത്രി ര​മ​യാ​ണ്​ ഭാ​ര്യ.

2020 ജൂലൈ 14, ചൊവ്വാഴ്ച

ഈ.മ.യൗ.

തുഷാർ നിർമ്മൽ സാരഥി 

'എന്തെങ്കിലും സംഭവിക്കണമെങ്കിൽ എല്ലാം അതാതിടത്ത് ഉണ്ടാവണം' എന്ന വൈരുദ്ധ്യ വാദ യുക്തി ലളിതമായി ചൂണ്ടിക്കാണിക്കുന്ന സിനിമയാണ് ഈ.മ.യൗ. പ്രത്യക്ഷത്തിൽ പരസ്പര ബന്ധമില്ലാത്ത കൊച്ചു കൊച്ചു സംഘർഷങ്ങൾ/സംഭവങ്ങൾ ഒടുക്കം വാവച്ചനാശാരിയുടെ അന്തിമാഭിലാഷം സാധിച്ചു കൊടുക്കാനുള്ള മകൻ ഈസിയുടെ ശ്രമങ്ങളെ അട്ടിമറിക്കുന്ന ദുരന്തപൂർണ്ണമായ അന്ത്യത്തിലേക്ക് നീങ്ങുന്നു. ശവമടക്ക് സ്വപ്നം കണ്ട് ചെല്ലാനത്ത് ബസ്സിറങ്ങുന്ന വാവച്ചനും ചൗരിയും തമ്മിലുണ്ടാകുന്ന വഴക്കും, മദ്യം വാങ്ങിച്ചിറങ്ങുന്ന ഈസിയും ലാസറും തമ്മിലുള്ള തർക്കവും, ഡോക്ടർ മദ്യപിച്ചുറങ്ങി പോയതിനാൽ മരണ സർട്ടിഫിക്കറ്റ് സമയത്തിന് നൽകാൻ കഴിയാതെ വരുന്നതും, ഉദ്യോഗസ്ഥമേധാവിത്ത രീതിയിൽ ഇടപെടുന്ന പള്ളി വികാരിയും, ഡോക്ടറുടെ അഭാവത്തിലെത്തുന്ന സാറാമ്മ നേഴ്സുമെല്ലാം ഈസിയുടെ ശ്രമങ്ങളെ അട്ടിമറിക്കുന്നതിന് കാരണമാകുന്നു.

മെമ്പർ അയ്യപ്പന്റെ നിസ്സഹായതയിലേക്കെത്തുന്ന പ്രായോഗികതയും ഈസിയുടെ ഭ്രാന്തിലേക്കെത്തുന്ന വ്യാമോഹങ്ങളുമാണ് കഥയെ ചലിപ്പിക്കുന്ന പ്രധാന വൈരുദ്ധ്യങ്ങളിലൊന്ന്. അതാകട്ടെ കേരളീയ സാമൂഹ്യ ജീവിതത്തിന്റെ നേർക്കാഴ്ച കൂടിയാണ്. ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ഇടയ്ക്കുള്ള അധികാര ദല്ലാളാന്മാരുടെ പ്രതിനിധിയാണ് മെമ്പർ അയ്യപ്പൻ. ആ ശ്രേണിയിൽ ഏറ്റവും താഴെയുള്ളയാൾ. തികഞ്ഞ status quo വക്താവാണ് അയാൾ. തന്നെക്കാൾ മുകളിലുള്ള അധികാര കേന്ദ്രങ്ങളുടെ മുന്നിൽ നിസ്സഹായനായ എന്നാൽ തന്റെ അധികാരത്തെ നിഷേധിച്ച സർക്കാർ ജീവനക്കാരൻ ലൈൻമാനെ തല്ലാൻ യാതൊരു മടിയുമില്ലാത്ത അയ്യപ്പൻ. അപ്പനു കൊടുത്ത വാക്ക് ഈസിയുടെ തലയിൽ തീർത്ത കൊടുങ്കാറ്റിന്റെ ആരവം ഉയരുമ്പോഴൊക്കെ അതിനെ പ്രതിരോധിക്കാൻ പ്രായോഗികതയുടെ മതിൽക്കെട്ട് തീർത്ത് അയ്യപ്പൻ കൂടെയുണ്ട്. താങ്ങാനാവുന്ന ചിലവിൽ (കടമെടുത്തിട്ടാണെങ്കിലും) സാമ്പ്രദായിക ചിട്ടകൾക്കനുസരിച്ച് ശവമടക്ക് നടത്താനാണ് അയ്യപ്പൻ ശ്രമിക്കുന്നത്. പക്ഷെ ഈസിയെ സംബന്ധിച്ചിടത്തോളം അപ്പന്റെ അന്ത്യാഭിലാഷപൂർത്തീകരണത്തിന്റെ വൈകാരിക ഭാരം കൂടി പേറുന്നതാണ് ശവമടക്ക്. അതാകട്ടെ ഈസിയുടെ ജീവിതാവസ്ഥയിൽ തികഞ്ഞ പരിഹാസ്യമായ വ്യാമോഹമാണ്. അന്ത്യകർമ്മങ്ങൾക്ക് മെത്രാനെ കിട്ടുമൊ എന്ന ഈസിയുടെ ചോദ്യവും നിനക്കെന്താ ഭ്രാന്തുണ്ടൊ എന്ന് ചോദിച്ച് അന്തം വിട്ട് നോക്കുന്ന അയ്യപ്പനും കാണികളെ ചിരിപ്പിക്കുമ്പോൾ സമൂഹത്തിലെ അധികാര - അധീശ ബന്ധങ്ങളെ എത്രമാത്രം ആന്തരീകവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് കൂടിയാണ് കാണിക്കുന്നത്. പക്ഷെ താൻ നേരിട്ട നിസ്സഹായാവസ്ഥക്കെതിരെ ഭ്രാന്തമായ കലാപമാരംഭിക്കുമ്പോൾ അയ്യപ്പന്റെ പ്രായോഗികത തീർത്തും നിസ്സഹായമായ കാണി മാത്രമായി മാറുന്നു. കേരളീയ സാമൂഹത്തിലെ ജീവിത പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ പരാജയപ്പെടുന്ന വ്യവസ്ഥാപിത കക്ഷി രാഷ്ട്രീയത്തിന്റെ പരിമതിയും പ്രാദേശികാധികാരവും ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യവും ആണ് അയ്യപ്പന്റെ നിസ്സഹായാവസ്ഥയിലൂടെ ചിത്രീകരിക്കപ്പെടുന്നത്.

പള്ളി വികാരിയുടെ ഉദ്യോഗസ്ഥമേധാവിത്ത മനോഭാവവും ദരിദ്രരോടുള്ള പുച്ഛവും ഈസിയും വികാരിയും തമ്മിലുള്ള ശത്രുതാപരമായ സംഘർഷമായി പരിണമിക്കുന്നതാണ് കഥയിലെ മറ്റൊരു വൈരുദ്ധ്യാത്മകമായ വികാസം . പള്ളി വികാരി മാത്രമല്ല വെളുപ്പാൻ കാലത്ത് പുത്തൻ വെള്ളം തളിച്ച് പ്രാർത്ഥിക്കുന്ന അച്ചനും ഉദ്യോഗസ്ഥ മേധാവിത്വ ബോധവും പുച്ഛവും പേറുന്നയാളാണ്. സ്വതവേയുള്ള ഉദ്യോഗസ്ഥ മനോഭാവവും അതിൽ നിന്നുളവാകുന്ന പുച്ഛവും മൂലം പള്ളി വികാരി നിസാരവും അനാവശ്യവുമായ അപവാദ പ്രചരണങ്ങളെ മുഖവിലക്കെടുക്കുകയാണ്. പൗരോഹിത്യാധികാരത്തിന്റെയും അതുണ്ടാക്കുന്ന ജീവിതസംഘർഷങ്ങളെയും വികാരിയും ഈസിയും തമ്മിലുള്ള സംഘർഷം അനാവരണം ചെയ്യുന്നു.


കഥാപാത്രങ്ങളുടെ സൂക്ഷ്മ പ്രകൃതം മുതൽ കഥാസന്ദർഭങ്ങളിലാകെ വൈരുദ്ധ്യങ്ങൾ പ്രവർത്തിക്കുന്നത് തെളിഞ്ഞ് കാണാനാവും ഈ. മ.യൗ വിൽ. മരണവീടിന്റെ ദു:ഖ സാന്ദ്രമായ അന്തരീക്ഷത്തിലും ചിരി പടർത്തുന്ന തമാശകൾ, മരുമകളെ കൊണ്ട് ഒന്നും ചെയ്യിക്കാത്ത സ്നേഹമയിയായും മരുമകളുടെ വീട്ടുകാരെ വാവച്ചന്റെ ശവത്തിനരികിലിരുന്ന് കുറ്റം പറയുകയും ചെയ്യുന്ന അമ്മായിയമ്മ. ചികിത്സാ സഹായം തരാത്തതിന് ഈസിയെ വിമർശിക്കുന്ന കുറിക്കാശ് കൊണ്ട് മുങ്ങിയ ലാസർ . സാറാമ്മയെ കുറിച്ച് ലാസർ പറയുന്ന നുണകൾ കേട്ട് കളിയാക്കുകയും പിന്നീട് തന്നാടൊപ്പം ബൈക്കിൽ കയറാത്തതിന് നീ പറഞ്ഞത് ശരിയാ സാറാമ്മ വെടിയാണെന്ന് തിരുത്തുകയും ചെയ്യുന്ന പ്രാഞ്ചി. ഉദ്യോഗസ്ഥ മേധാവിത്വ ബോധത്തോടെ ഇടപെടുന്ന വികാരിയും, അനുകമ്പയോടെ ഇടപെടുന്ന പൊലീസ് ഉദ്യോഗസ്ഥനും. പൊട്ടിയ ക്ലാർനെറ്റ് ഒട്ടിച്ചായാലും വായിച്ചാൽ മതി എന്ന് ബാന്റ് കാരനോട് പറയുമ്പോൾ തന്നെ പിരിഞ്ഞ് പോകുമ്പോൾ നല്ല രീതിയിൽ യാത്രയാക്കണമെന്ന് പറയുന്ന അയ്യപ്പൻ. തന്നെ അടിച്ചവനാണ് മരിച്ചു കിടക്കുന്നതെങ്കിലും തനിക്ക് ശത്രുതയില്ലെന്ന് പറയുകയും കുളിപ്പിക്കാൻ ചെല്ലുമ്പോൾ ചേതനയറ്റ ശരീരം നോക്കി ആഹ്ലാദിക്കുകയും ചെയ്യുന്ന ചൗരി . ഇങ്ങനെ സൂക്ഷ്മവും സ്ഥൂലവുമായ വൈരുദ്ധ്യങ്ങളും അവയുടെ ചലനങ്ങളുമാണ് കഥയിലുടനീളം.

2019 ജനുവരി 21, തിങ്കളാഴ്‌ച

കൂട്ടക്കൊലകൾ ഏറ്റുമുട്ടലിന്റെ മുഖം മൂടിയണിയുന്നു : പുതിയ വികസന നയവുമായി ഭരണകൂടം ഗട്ച്ചിറോളിയിൽ

APRIL 2018

മഹാരാഷ്ട്രയിലെ ഗാഡ്‌ചിറോളി ജില്ലയിൽ bhamragarh tehsil ഉള്ള ബോറിയ -കസാൻസുർ എന്ന സ്ഥലത്തു വച്ച് ഏപ്രിൽ 22 ന് രാവിലെയാണ് ആരോപണ വിധേയമായ ഏറ്റുമുട്ടൽ കൊല നടക്കുന്നത്. പിറ്റേന്ന് പോലീസ് 16 പേരുടെ ലിസ്റ്റിനോടൊപ്പം നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു എന്നു പറഞ്ഞുകൊണ്ടുള്ള ഒരു പത്രക്കുറിപ്പും പുറത്തിറക്കി. ഏപ്രിൽ 24 ന് 15 ശരീരങ്ങൾ കൂടി ഇന്ദ്രാവതി നദിയിൽ നിന്നും കിട്ടിയെന്ന് പോലീസ് അവകാശപ്പെട്ടു. പിന്നീട് മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. പ്രധാനമായും IAPL (ഇന്ത്യൻ അസോസിയേഷൻ ഓഫ് പീപിൾ ലോയേഴ്സ്) , CDRO(കോ-ഓർഡിനേഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്സ് ഓർഗനൈസേഷൻ) , WSS(വുമൺ എഗൈൻസ്റ്റ് സ്റ്റേറ്റ് റിപ്രഷന് ആൻഡ് സെക്ഷ്വൽ വയലൻസ് , എന്നീ മൂന്നു മനുഷ്യാവകാശ സംഘടനകളെ ഉൾക്കൊള്ളിച്ചുകൊണ്ട് 12 സംസ്ഥാനങ്ങളിൽ നിന്നായി 44 പേരടങ്ങുന്ന ഒരു വസ്തുതാന്വേഷണ സംഘം ഗട്ചിരോളി ജില്ലയിലെ ഈ ബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. ആ മേഖലയിൽ അടുത്ത കാലങ്ങളിലായി പോലീസ് ഭീകരതയും ആരോപണവിധേയമായ ഏറ്റുമുട്ടലുകളും നടന്നിട്ടുള്ള എല്ലാ സ്ഥലങ്ങളും സംഘം സന്ദർശിച്ചു. 2018 ഏപ്രിൽ 5 മുതൽ 7 വരെ നടന്ന 3 ദിവസത്തെ വസ്തുതാന്വേഷണ സംഘത്തെ അവിടുത്തെ പ്രാദേശികരായ വക്കീലന്മാരും , പത്രപ്രവർത്തകരും , ജനപ്രതിനിധികളും , ഗ്രാമസഭ പ്രതിനിധികളും , സിപിഐ യുടെ പ്രാദേശിക പ്രതിനിധികളും അനുഗമിച്ചിരുന്നു. വാസ്തവത്തിൽ ഏറ്റുമുട്ടലെന്ന പദം തന്നെ ആ പ്രദേശത്ത് ഇത്തരത്തിൽ നടന്നിട്ടുള്ള എല്ലാ സംഭവങ്ങളിലും ഉപയോഗിക്കുന്നതാണെന്നും അവയൊക്കെ തന്നെയും വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണെന്നും ഞങ്ങളുടെ കണ്ടെത്തലുകളിൽ നിന്നും ബോധ്യമായി.

വസ്തുതാന്വേഷണത്തിൽ സംഭവത്തെക്കുറിച്ച് മൊത്തത്തിൽ മനസിലാക്കാൻ കഴിഞ്ഞത് C-60 പോലീസും CRPF ഉം മാവോയിസ്റ്റുകളെ എല്ലാ ദിശകളിൽ നിന്നും ചുറ്റി വളഞ്ഞിട്ട് , കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി തന്നെ  Under Barrel Grenade Launchers (UBGL) പോലെയുള്ള വളരെ അത്യന്താധുനികമായ ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ട് വിവേചനരഹിതമായി വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു എന്നാണ്. അതുകൊണ്ടു തന്നെ ഇതൊരു രക്തരൂക്ഷിതമായ കൊലപാതകമാണ് 

ആരോപണവിധേയമായ ഏറ്റുമുട്ടൽ കൊലയെക്കുറിച്ചുള്ള പോലീസ് ഭാഷ്യത്തെ വസ്തുതാന്വേഷണ സംഘം ചോദ്യം ചെയ്തു. ശ്രദ്ധേയമായ കാര്യം , മരണപ്പെട്ടവരുടെ അന്തിമലിസ്റ്റ് ന് വേണ്ടി C-60 പോലീസ് ഉടനടി ശരീരങ്ങൾ കണ്ടെടുക്കുക പോലും ചെയ്തിരുന്നില്ല എന്നതാണ്. ആരോപണവിധേയമായ ഏറ്റുമുട്ടൽ കൊലയുടെ പ്രധാന തെളിവുകളായ കത്തുകൾ , ഫോട്ടോകൾ , തിരിച്ചറിയൽ കാർഡുകൾ എന്നിവ ദിവസങ്ങൾക്കു ശേഷം ചുറ്റും ചിതറിയിട്ട പോലെ കാണപ്പെടുകയായിരുന്നു. സംഭവം നടന്നിട്ടുള്ള യഥാർത്ഥ സ്ഥലത്ത് , അഥവാ ഏപ്രിൽ 22, 2018 ന് പോലീസ് പത്രസമ്മേളനം വിളിച്ചപ്പോൾ ശരീരങ്ങൾ കിടന്ന സ്ഥലത്ത് ഫോട്ടോകൾ ഉണ്ടായിരുന്നില്ല. തുടക്കത്തിൽ , തെരഞ്ഞെടുത്ത ചുരുക്കം പത്രക്കാരെ മാത്രമേ പ്രദേശത്തു പോകാൻ അനുവദിച്ചിരുന്നുള്ളൂ. അവരുടെ റിപ്പോർട്ടുകളാവട്ടെ പൂർണ്ണമായും പോലീസ് വിവരണത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതും ആയിരുന്നു. കൂടാതെ, 2 ദിവസങ്ങൾക്ക് ശേഷം , ഏപ്രിൽ 24 ന് ഏറ്റുമുട്ടൽ നടന്നുവെന്ന് പറയപ്പെട്ട അതേ സ്ഥലത്ത് തന്നെ 15 ശരീരങ്ങൾ കൂടി കണ്ടെത്തിയത് സംശയം ജനിപ്പിക്കുന്നു. പരിക്കേറ്റ ആളുകൾ വിശാലമായ പ്രദേശത്തേയ്ക്ക് ചിതറിയോടി എന്നതും സംശയാസ്പദമാണ്. മൊത്തം ഓപ്പറേഷനെ എടുത്തു നോക്കിയാലും വളരെ രസകരമായ കാര്യം C-60 സംഘത്തിലാർക്കും തന്നെ സാരമായ മുറിവുകളൊന്നും പറ്റിയിട്ടില്ലെന്നുള്ളതാണ്. ആ സംഘം ഇപ്പോൾ ആശയവിനിമയത്തിന് പോലും ലഭ്യമല്ലാത്ത വിധം വിദേശ പര്യടനത്തിലാണെന്നുമാണറിയുന്നത്. ഞങ്ങൾ ബോറിയയിൽ എത്തിച്ചേരുമ്പോൾ ഗ്രാമം മുഴുവൻ സുരക്ഷാസൈന്യത്തിന്റെ ഒരു വൻ സന്നാഹം തന്നെയുണ്ടായിരുന്നു. സൈന്യത്തിന്റ ഈ വിന്യാസം , വസ്തുതാന്വേഷണ സംഘത്തോട് സംസാരിക്കുന്നതിൽ നിന്നു ഗ്രാമീണരെ വിലക്കാനുദ്ദേശിച്ചുള്ളതായാണ് കാണപ്പെട്ടത്. വസ്തുതാന്വേഷണ സംഘം അവിടെ വരുന്നതിനെതിരെ പ്രതിഷേധിക്കാൻ പോലീസ് അഹേരിയിൽ നിന്നും കസാൻസുർലേക്ക് ആളുകളെ കൊണ്ടുവന്നിരുന്നു.


രാത്രിയിൽ ഗട്ടേപ്പള്ളി സന്ദർശിച്ചപ്പോൾ അസാധാരണമായി അതിശക്തമായ സുരക്ഷാസൈന്യത്തിന്റെ സാന്നിധ്യം കണ്ടു. 3 ദിവസമായി തുടരുന്ന പവർ കട്ട് കൊണ്ട് ഗ്രാമം മുഴുവൻ കൂരിരുട്ടിലായിരുന്നു. ദിവസം മുഴുവൻ അവിടെ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണെന്നും അവർ ചുറ്റുമുള്ളപ്പോൾ സംസാരിക്കാൻ ആളുകൾ ഭയന്നിരിക്കുകയാണെന്നുമുള്ള വിവരം ഗ്രാമീണർ ഞങ്ങളെ അറിയിച്ചിരുന്നു. തങ്ങൾക്കു അലോസരമുണ്ടാക്കുന്ന എന്തെങ്കിലും സംഭാഷണത്തിൽ വരുന്നുണ്ടോയെന്നു ശ്രദ്ധിച്ചുകൊണ്ട് കുറെ നേരം സൈന്യം സന്ദർന സംഘത്തെയും ചുറ്റി പിന്തുടർന്നിരുന്നു. യാദൃശ്ചികവശാൽ ഗട്ടേപ്പള്ളി ഗ്രാമത്തിൽ നിന്നുമാണ് ഏപ്രിൽ 22 ന് ശേഷം 8 ചെറുപ്പക്കാരെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവർ ഒരു വിവാഹത്തിന് പോയതായിരുന്നു. റസൂചാക്കോ മാധവി എന്ന ഒരാളൊഴികെ കാണാതായ കുട്ടികളിൽ മറ്റാരെയും തിരിച്ചറിഞ്ഞിട്ടില്ല. ബോറിയ-കസാൻസുർ ൽ ഏറ്റുമുട്ടലിൽ മരണപ്പെട്ടവർ എന്ന് പോലീസ് അവകാശപ്പെട്ടവർക്കിടയിൽ നിന്നുമാണ് ഗ്രാമീണർ ഈ കുട്ടിയുടെ ശരീരം തിരിച്ചറിഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിൽ പോലീസ് ഭാഷ്യം വീണ്ടും മാറി മറിഞ്ഞുകൊണ്ടിരുന്നു. കാണാതായ കുട്ടികളുടെ മാതാപിതാക്കൾ പോലീസിനെ സമീപിച്ചപ്പോൾ പോലീസ് സ്ഥാപിക്കാൻ ശ്രമിച്ചത് , അവർ മാവിയിസ്റ്റ് പാർട്ടിയുടെ പുതിയ റിക്രൂട്ടായിരുന്നു എന്നാണ്. അപ്പോൾ എന്തുകൊണ്ട് അവർ യൂണിഫോമിലായിരുന്നു തുടങ്ങിയ ചോദ്യങ്ങളുയർന്നപ്പോൾ അവർ ഒരു മാസം മുൻപേ റിക്രൂട്ട് ചെയ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു പോലീസ് വർണ്ണന. കാണാതായവരുടെ ആധാർ കാർഡുകൾ പിടിച്ചെടുത്തിട്ട് ഇതുവരെ തിരിച്ചേൽപ്പിച്ചിട്ടില്ല എന്നതും നീതീകരിക്കത്തക്കതല്ല.

ഏപ്രിൽ 23 രാത്രിയിലെ സംഭവത്തെ കുറിച്ച് രാജാറാം ഖണ്ഢലയിലെ പോലീസ് ഭാഷ്യം തന്നെ പരസ്പരവിരുദ്ധങ്ങളായിരുന്നു. ഏപ്രിൽ 24 ന് ജമാൽഗേട്ട പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രസ്താവനകൾ പ്രകാരം അവർ കൊല്ലപ്പെട്ടത് രാജാറാം ഖണ്ഢലയിൽ വച്ചാണ്. ഏപ്രിൽ 25 ന് നന്ദുവിന്റെ ശരീരം കുടുംബത്തിന് കൈമാറുമ്പോൾ , കൊപെവാഞ്ച കൗട്ടറം വനത്തിൽ വച്ചാണ് എല്ലാപേരും കൊല്ലപ്പെട്ടതെന്ന് പറഞ്ഞുകൊണ്ടുള്ള ഒരു കത്ത് എസ്. പി. പുറത്തിറക്കി. കൊല്ലപ്പെട്ടവരിൽ 4 പേർ സ്ത്രീകളായിരുന്നു. രാജാറാം ഖണ്ഢലയിലെ ഏറ്റുമുട്ടൽ കൊല നടന്ന സ്ഥലവും നന്ദുവിന്റെ കുടുംബത്തെയും വസ്തുതാന്വേഷണ സംഘം സന്ദർശിച്ചു. നന്ദുവിനെ മറ്റ് ചിലരോടൊപ്പം ബോറിയ -കസാൻസുറിൽ വച്ച് കഴിഞ്ഞ രാത്രി പിടികൂടിയിട്ടുണ്ടെന്ന് 23 ന് രാവിലെ നന്ദുവിന്റെ കുടുംബത്തോടും ഗ്രാമത്തിലെ മറ്റാളുകളോടും ലോക്കൽ പോലീസ് അറിയിച്ചിച്ചു. കുടുംബം പോലീസ് ക്യാമ്പുകളിലും പോലീസ് സ്റ്റേഷനുകളിലും തടവിലാക്കപ്പെട്ടവരെ അന്വേഷിച്ചു നടന്നുവെങ്കിലും കണ്ടെത്താനായില്ല. പിറ്റേന്ന് അവർക്ക് വിവരം കിട്ടി , നന്ദുവും കൂടെയുള്ളവരും 23 ന് വൈകീട്ട് നൈനാർ വനത്തിൽ വച്ച് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന്. നൈനാർ വനത്തിലെ ഈ പറയുന്ന ഏറ്റുമുട്ടൽ കൊല നടന്ന സ്ഥലവും വസ്തുതാന്വേഷണ സംഘം പോയി നിരീക്ഷിച്ചിരുന്നു. അവിടെ തറയിലായി രക്തക്കറയും , റബ്ബർ ഗ്ലൗസിന്റെ ഒരു തുറന്ന പാക്കറ്റും , മരങ്ങളുടെ വേരോടു ചേർന്ന ഭാഗത്ത് വെടിയുണ്ടകൾ പതിച്ച പാടുകളും , രണ്ട് ഒഴിഞ്ഞ കണ്ടൈനറുകളും ഉണ്ടായിരുന്നു. പോലീസ് നന്ദുവിനെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ശ്രദ്ധയിൽ പെട്ട മറ്റൊരു കാര്യം പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് കുടുംബത്തിന് കൈമാറിയിട്ടില്ല എന്നതാണ്. ഏപ്രിൽ 25 ന് അച്ഛൻ ശരീരം ഏറ്റു വാങ്ങുമ്പോൾ അത് ചീഞ്ഞു തുടങ്ങിയിരുന്നുവെങ്കിലും വലതു ചുമലിനു മുകളിലായി കോടാലി കൊണ്ട് വെട്ടിയ പോലെ ഒരു മുറിവ് കാണാനുണ്ടായിരുന്നു. വെടിയുണ്ടയുടെ പാടുകളൊന്നും തന്നെ ദേഹത്ത് കാണാനുണ്ടായിരുന്നില്ല. അടുത്ത പ്രദേശങ്ങളിൽ താമസിക്കുന്നവർ , സാധാരണ ഏറ്റുമുട്ടൽ കൊലകൾ നടക്കുമ്പോൾ കേൾക്കാറുള്ളതുപോലുള്ള വെടിയൊച്ചകൾ കേട്ടതുമില്ല. എന്നാൽ ഒറ്റപ്പെട്ട ചില വെടിയൊച്ചകൾ ആ രാത്രിയിൽ കേട്ടിരുന്നു. കൊല്ലപ്പെടും മുൻപ് ഈ ആറു പേരെയും പോലീസ് തടവിലാക്കി കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന് കുടുംബം ഭയപ്പെടുന്നു. നന്ദുവിനെയും കൂട്ടരെയും പിടികൂടിയതിനു ശേഷം എന്തുകൊണ്ട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തില്ല എന്നതും , എല്ലാ തെളിവുകളും സാക്ഷിമൊഴികളും ഇതൊരു കസ്റ്റഡി പീഡനവും കൊലപാതകവുമാണെന്നത്തിലേക്ക് വിരൽ ചൂണ്ടുമ്പോഴും , ഇത് ഏറ്റുമുട്ടൽ കൊലയാണെന്ന് പോലീസ് വാദിക്കുന്നതും ഞങ്ങളെ അമ്പരപ്പിച്ചു. കൊരപ്പള്ളി ഗ്രാമത്തിലെ കുടുംബത്തെയും അയൽക്കാരെയും സുരക്ഷാ സൈനികരും ലോക്കൽ പോലീസും തുടർച്ചയായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.

ഈ കൊലപാതകങ്ങളെ അവിടെ അപൂർവ്വമായി നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളായല്ല , മറിച്ച് ആ പ്രദേശങ്ങളിൽ ഭീകരമായി നടക്കുന്ന അതിക്രൂരമായ പോലീസ് അതിക്രമങ്ങളുടെ ഭാഗമായേ കാണാൻ കഴിയൂ. പ്രദേശവാസികളെ ഭയപ്പെടുത്തുന്നതിനുള്ള ഒരന്തരീക്ഷം സൃഷ്ടിക്കുന്നതിനായി വൻതോതിൽ സുരക്ഷാ സേനകളേയും പോലീസ് ക്യാമ്പുകളും അവിടെ വിന്യസിച്ചിട്ടുണ്ട്. ഈ വർഷാരംഭം മുതൽ ഉണ്ടായിട്ടുള്ള പോലീസ് ഭീകരതയും ഏറ്റുമുട്ടലും പോലെ തന്നെയാണ് ഇതുമെന്നത് ഇത് വ്യക്തമാക്കുന്നു. ഉദാഹരണത്തിന് , പക്ഷികളെ വേട്ടയാടാൻ പോയ രാംകുമാർ എന്നും പ്രേംലാൽ എന്നും പേരായ കോയെൻവർഷ ഗ്രാമത്തിലെ രണ്ടു ചെറുപ്പക്കാർ ഫെബ്രുവരി 5 ന് സുരക്ഷാ സൈന്യത്തിന്റെ പിടിയിലാവുന്നു. അവരെ ഒറ്റപ്പെടുത്തി ചോദ്യംചെയ്യലിന് വിധേയരാക്കുകയും തങ്ങൾ മാവോയിസ്റ്റുകളാണെന്ന് സമ്മതിക്കാൻ തുടർച്ചയായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ചെറുപ്പക്കാർ ആ വാദങ്ങളെ നിഷേധിച്ചപ്പോൾ അവരെ ബലം പ്രയോഗിച്ച് തടഞ്ഞു വച്ചു. പക്ഷെ ഭാഗ്യവശാൽ അവരിലൊരാൾ , പ്രേംലാൽ രക്ഷപെടുകയും ഈ കഥകളെല്ലാം സന്ദർശന സംഘത്തോട് പറയുകയും ചെയ്തു. പിറ്റേന്ന് 6 ന് ഇവരെ പിടിച്ച സ്ഥലത്തേയ്ക്ക് ഗ്രാമീണർ ചെന്ന് നോക്കി. അവിടെ അവർ രക്തക്കറകളും , രാംകുമാറിന്റെ തിരിച്ചറിയൽ കാർഡിന്റെ കത്തിയ അവശിഷ്ടവും അവർ വേട്ടയാടിയ പക്ഷിയുടെ അവശിഷ്ടവും കണ്ടു. രാംകുമാർ കൊല്ലപ്പെട്ടുവെന്ന് സംശയിക്കുന്നതിലേയ്ക്ക് അതവരെ നയിച്ചു. പിന്നീട് അവർ ഗട്ച്ചിറോളി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ രാം കുമാറിന്റെ മൃതദേഹം അവിടെ കണ്ടു. ആദ്യമായാണ് ഇത്തരമൊരു സംഭവം തങ്ങളുടെ ഗ്രാമത്തിൽ നടക്കുന്നതെന്നും നിയമനടപടികൾ തുടരരുതെന്ന് പോലീസിന്റെ ഭാഗത്ത് നിന്നും സമ്മർദ്ദമുണ്ടായെന്നും കോയൻവർഷ ഗ്രാമത്തിലുള്ളവർ പറയുന്നു. സംഭവത്തെക്കുറിച്ച് പുറത്ത് പറയാതിരിക്കാൻ ഗ്രാമീണർക്ക് പോലീസ് കൈക്കൂലി വാഗ്ദാനം ചെയ്യുകയും ചെയ്തു. മാവോയിസ്റ്റുകളുമായി ചെറുപ്പക്കാരന് ഹെഡരി പോലീസ് ക്യാംപിൽ വച്ച് ബന്ധമുണ്ടായിരുന്നുവെന്ന് കാണിക്കുന്ന കത്തിൽ കുടുംബത്തിന്റെ വിരലടയാളം പതിച്ചുകൊണ്ടു പോവുകയും അവിടെ തന്നെ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഒരു മജിസ്റ്റീരിയൽ എൻക്വയറി തുടങ്ങി വച്ചുവെങ്കിലും അതേക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ അവർ അറിഞ്ഞിട്ടില്ല. 

ലോയ്ഡ് മൈനിങ് കോർപ്പറേഷൻ 2016 ൽ സ്ഥാനമുറപ്പിച്ചത് അതേ സുർജാഗർഹ് പ്രദേശത്ത് തന്നെയാണ്. ലോയ്ഡ് അവിടം പാട്ടത്തിനെടുത്ത് ഉടൻ തന്നെ പ്രദേശവാസികളായ ആളുകളിൽ നിന്നും അവിടെ മൈനുകൾ സ്ഥാപിക്കുന്നതിനെതിരെ  പ്രതിഷേധംഉയർന്നിരുന്നു. ക്രമേണ പോലീസ് ഭീകരത ആരംഭിക്കുകയും തത്ഫലമായി ധംകുണ്ട്വനി സുർജാഗർഹ് മൈനുകൾക്ക് ചുറ്റുമുള്ള ഗ്രാമങ്ങളിലെ ജനങ്ങൾക്ക് മേലുള്ള പോലീസ് അതിക്രമങ്ങളും പീഢനങ്ങളും വർദ്ധിക്കുകയും ഒട്ടേറെ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് മൊഹുണ്ടി , ഗുഢാഞ്ഞുർ എന്നിവിടങ്ങളിൽ വളരെ വ്യക്തമായി കാണപ്പെട്ടു. അവിടെ നിന്ന് ഗാട്ടാ പോലീസ് ആദ്യം രണ്ടു പേരെയും പിന്നീട് അഞ്ചിലേറെ ഗ്രാമീണരെയും പിടികൂടിയിരുന്നു.  ഗ്രാമത്തിൽ ഇതിനെ എതിർത്തവരെയെല്ലാം പോലീസ് അങ്ങേയറ്റം അതിക്രൂരമായി മർദ്ദിക്കുകയും അവരിൽ പലരും ഇന്നും ആ മർദ്ദനങ്ങളുടെ അടയാളങ്ങളും പേറി ജീവിക്കുകയുമാണ്. പോലീസ് പിടിച്ചുകൊണ്ട് പോയ ഒരാളുടെ അമ്മയുടെ കൈ ഒടിഞ്ഞിട്ട് ഇപ്പോഴും അവർക്ക് ആ കൈ ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഒരിക്കൽ 8 പേരെ പിടിച്ചുകൊണ്ടു പോയതിൽ 7 പേർ ജുഡീഷ്യൽ കസ്റ്റഡിയിലും , (അതിൽ രണ്ടു പേർ കുട്ടികളായിരുന്നു) അവശേഷിക്കുന്നയാളെ കുറിച്ച് യാതൊരു വിവരവുമില്ലാത്ത അവസ്ഥയുമായിരുന്നു. പോലീസ് അവകാശപ്പെടുന്നത് ദിനേശ് എന്ന ഈ അവസാനത്തെയാൾ രക്ഷപെട്ടു കളഞ്ഞുവെന്നാണ്. പക്ഷേ അവൻ പോലീസിനാൽ തന്നെ കൊല്ലപ്പെട്ടു കാണുമെന്ന് കടുംബം ഭയപ്പെടുന്നു.

2018 മാർച്ച് 29 ന് രേകനാർ ഗ്രാമത്തിലെ സാൻസു മിർച്ച ഉസേണ്ടി എന്ന ഒരു ചെറുപ്പക്കാരൻ മൃഗങ്ങൾക്കായി ഒരു കെണി വച്ചു. 30 ന് കെണിയിൽ എന്തെങ്കിലും പെട്ടിട്ടുണ്ടോ എന്ന് നോക്കുവാൻ ചെന്നപ്പോൾ അടുത്തുള്ള CRPF അവനെ ആക്രമിച്ചു. ക്രൂരമായി അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത് ഒടുവിൽ സൈന്യം അവനെ കൊന്നു കളഞ്ഞു. ഏപ്രിൽ 1 ന് കുടുംബം അവനെ അന്വേഷിക്കാൻ തുടങ്ങി. അവനെ അന്വേഷിച്ച് അവർ പല പോലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയെങ്കിലും ആരും അവൻ കൊല്ലപ്പെട്ട വിവരം അവരോട് പറഞ്ഞിരുന്നില്ല. ഒടുവിൽ ഏപ്രിൽ 3 ന് അവനെ കണ്ടുപിടിക്കാനായി പോലീസ് സ്റ്റേഷനുകൾ തോറും വീണ്ടും കയറിയിറങ്ങിയതിനു ശേഷമാണ് അവനൊരു (ആരോപണവിധേയമായ) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് അവർ വെളിപ്പെടുത്തിയത്. ഈ കൊലപാതകത്തിനെതിരെ ഏപ്രിൽ 6 ന് കുടുംബവും ഗ്രാമീണരും എസ്.പി.ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.  

ആ പ്രദേശത്തെ പോലീസ് ഭീകരതയുടെ ഉന്നതിയുടെ നടുവിലാണ് ധംകുന്ദ്‌വാനി , സുർജാഗർഹ് എന്നീ മൈനിങ് പ്രൊജക്ട്സ് സ്ഥിതി ചെയ്യുന്നത്. 2006-2007 ൽ മൈനിന്റെ പ്രൊപോസൽ വന്നപ്പോൾ തന്നെ പ്രാദേശിക സമുദായങ്ങൾ പ്രക്ഷോഭം നടത്തി അത് നിർത്തിച്ചിരുന്നു. വൻതോതിലുള്ള പോലീസിനെയും സമാന്തര സേനക്യാമ്പിനേയും കൂട്ടി ആ മേഖലയ്ക്ക് ചുറ്റുമുള്ള ഗ്രാമീണരെ അപമാനിച്ചുകൊണ്ടും ദ്രോഹിച്ചുകൊണ്ടും ഇപ്പോൾ അത് വീണ്ടും വന്നിരിക്കുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളെ രാത്രി മുഴുവൻ പോലീസും സൈന്യവും പിടിച്ചു വച്ച് ഉപദ്രവിക്കുകയും അപമാനിക്കുകയും  ചെയ്തിട്ടുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുള്ളതുകൊണ്ട് പോലീസ് അതിക്രമങ്ങളെ ഓർത്ത് സ്ത്രീകൾ കാടുകളിലേക്ക് പോകാൻ ഭയപ്പെടുന്നു. പോലീസ് പിടിച്ചുകൊണ്ടു പോകുമെന്ന് ഭയന്ന് പുരുഷന്മാർ ചന്തയിലേക്ക് പോകുന്നതും നിർത്തി വച്ചിരിക്കുകയാണ്. പുകയിലയും മുളയും വാങ്ങാൻ വരുന്ന കോൺട്രാക്റ്റർമാർ പോലീസിന്റെയും കോർപ്പറേഷനുകളുടെയും സമ്മർദ്ദഫലമായി ഇങ്ങോട്ടു വരുന്നത് നിർത്തി വച്ചിരിക്കയാണ്.  ഗ്രാമീണർ നേരിടുന്ന ഈ തടവിലാക്കലും കൊല്ലലും നിയമനടപടികളുടെ അഭാവവും അല്ലെങ്കിൽ ഈ സംഭവങ്ങളോടെല്ലാമുള്ള പ്രതികരണമെന്ന നിലയിൽ ആളുകൾക്കുള്ളിൽ ഭയവും അമർഷവും ഉടലെടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലേയും ചത്തീസ്ഗഢിലേയും ജാർഖണ്ഡിലെയും ആദിവാസികളെ സംബന്ധിച്ച് ധംകുണ്ഡവാഹി ഹിൽ ഒരു വിശുദ്ധ സ്ഥലമാണ്. അവിടുത്തെ മൈനുകൾ അവരുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ജീവിതത്തെ ഹിംസാത്മകമായി ബാധിക്കുന്നു.

നിരവധിയോളം വരുന്ന ഗ്രാമീണരെ സന്ദർശിക്കുന്നതിനും പലയിടത്തുമുള്ള നൂറു കണക്കിന് ആളുകളെ കാണുന്നതിനും അങ്ങിനെ ഗട്ച്ചിറോളി ജില്ലയുടെ  സാഹചര്യങ്ങൾ മനസിലാക്കുന്നതിനും വസ്തുതാന്വേഷണ സംഘം 3 ദിവസം ചെലവഴിച്ചു. വികസനത്തെക്കുറിച്ചുള്ള സർക്കാരിന്റെ സങ്കല്പം അവിടുത്തെ ജനങ്ങളുടെ ആഗ്രഹങ്ങളേയും മാനങ്ങളേയും നിരസിക്കുന്നതാണെന്ന് ഞങ്ങൾക്ക് മനസിലായി. സർക്കാരിന്റെ ഭാഗത്ത് നിന്നും ജീവനഷ്ടമടക്കമുള്ള ഭീകരമായ അടിച്ചമർത്തലുകൾ ഉണ്ടാകുന്നുണ്ടെങ്കിലും ജനങ്ങൾ അവരുടെ ഭൂമിയും ഉപജീവന മാർഗ്ഗങ്ങളും അക്രമാസക്തമായി തട്ടിയെടുക്കുന്നതിനെതിരെ ദൃഢമനസ്കരായി പോരാടാൻ തയ്യാറായി നിൽക്കുക തന്നെയാണ്. ഏറ്റുമുട്ടൽ കൊല എന്ന  ഭരണകൂട നയത്തെ വസ്തുതാന്വേഷണ സംഘം അപലപിക്കുന്നു.


വസ്തുതാന്വേഷണ സംഘം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ

1.ബോറിയ-കസാൻസുർ , രാജാറാം ഖണ്ഡല , കോയെൻവർഷേ , രേഖാനർ എന്നീ വ്യാജ ഏറ്റുമുട്ടൽ കൊലകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക.
2.പോലീസ് അതിക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ ആളുകൾക്കെതിരെ എടുത്തിട്ടുള്ള എല്ലാ കള്ളക്കേസുകളും പിൻവലിക്കുക.
3.വ്യാജഏറ്റുമുട്ടലിനും വിവേചനരഹിതമായ അധികാര പ്രയോഗത്തിനും ഉത്തരവാദികളായവർക്കെതിരെ കേസെടുക്കുക.
4. പോലീസിനെയും സമാന്തര സൈന്യത്തെയും പ്രദേശത്തു നിന്നും പിൻവലിക്കുക.
5.ഗ്രാമസഭയുടെ അനുമതിയില്ലാതെ മൈനിങ് ചെയ്യരുത്.
6.ഗ്രാമസഭയുടെ സമ്മതം നിർബന്ധമാക്കാത്ത 'പെസ' നിയമഭേദഗതി പിൻവലിക്കുക.
7. പുകയിലയുടെയും  പുകയിലയുടെയും ശേഖരണത്തിനായി വനങ്ങൾ സംരക്ഷിക്കപ്പെടണം. അവ ന്യായവിലയ്ക്ക് സർക്കാരിന് വിൽക്കാൻ നൽകുമെന്ന് ഉറപ്പ് വരുത്തണം.

Coordination of Democratic Rights Organisation (CDRO) 9990448490

Indian Association of People’s Lawyers (IAPL) 9604298307

Women against State Repression and Sexual Violence (WSS) 9425600382

*വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ സ്വതന്ത്ര വിവർത്തനം 

2015 ജൂലൈ 12, ഞായറാഴ്‌ച

"എങ്ങനെ അവരോട് ക്ഷമിക്കാന്‍ കഴിയും?" ബില്‍ക്കിസ് ബാനു

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യയില്‍ മറക്കാന്‍ കഴിയാത്ത പേരാണ് ബില്‍ക്കിസ് ബാനുവിന്‍േറത്. ക്രൂരമായി മര്‍ദ്ദിച്ച അക്രമകാരികള്‍ അവരുടെ കണ്‍മുമ്പില്‍വെച്ച് ഉമ്മയും മകളുമടക്കം 14 പേരെ കൊലപ്പെടുത്തി. സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചാണ് അക്രമികള്‍ കൊന്നത്. എണീറ്റുനടക്കാന്‍ പോലും കഴിയാതിരുന്നിട്ടും സംഭവത്തെ പറ്റി പരാതിപ്പെടാന്‍ ബില്‍ക്കിസ് ബാനു ധൈര്യം കാണിച്ചു. പ്രതികള്‍ക്ക് 2008 ല്‍ മുംബൈ പ്രത്യേക കോടതി വിധിച്ചത് ജീവപര്യന്തം തടവായിരുന്നു. ബി.ജെ.പി നേതാവ് ശൈലേഷ് ഭട്ട് അടക്കം 12 പേരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
13 വര്‍ഷം മുമ്പ് തനിക്കെതിരെയുണ്ടായ ആക്രമണത്തിനെ പറ്റി ബില്‍കിസ് പറയുന്നത് 'ഇന്ത്യന്‍ ക്വോട്ട്സ്' എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഇതാണ് പോസ്റ്റ്:
"എന്‍െറ കുടുംബത്തിലെ നാല് പുരുഷന്‍മാരും അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. സ്ത്രീകള്‍ വിവസ്ത്രരാക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. എന്നെയും അവര്‍ പിടിച്ചു. എന്‍െറ മൂന്ന് വയസ്സുള്ള പെണ്‍കുട്ടി സലേഹ എന്‍െറ കൈയിലുണ്ടായിരുന്നു. എന്‍െറ കൈയില്‍ നിന്ന് അവളെ പിടിച്ചുപറിച്ച് അവര്‍ എറിഞ്ഞു. ആ കുഞ്ഞുശിരസ്സ് ഒരു കല്ലില്‍തട്ടി ചിതറിയപ്പോള്‍ എന്‍െറ ഹൃദയം തകര്‍ന്നു... നാല് പേര്‍ എന്‍െറ കാലുകളും കൈകളും പിടിച്ചു വച്ചു. പിന്നെ അവിടെയുണ്ടായിരുന്നവര്‍ ഓരോരുത്തരായി എന്‍െറ ശരീരം ഉപയോഗിച്ചു. ആസക്തി അവസാനിച്ചപ്പോള്‍ അവര്‍ എന്നെ കാലുകൊണ്ട് തൊഴിച്ചു; ദണ്ഡുകൊണ്ട് തലക്കടിച്ചു. ഞാന്‍ മരിച്ചെന്ന് കരുതിയ അവര്‍ എന്നെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു"
"നാലഞ്ചു മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് സ്വബോധം തിരിച്ചുകിട്ടി. എന്‍െറ ശരീരം മറച്ചുവെക്കുവാന്‍ ഒരു തുണിക്കഷ്ണം കിട്ടുമോ എന്ന് ഞാന്‍ പരതി നോക്കി. എന്നാല്‍ ഒന്നും ലഭിച്ചില്ല. ഒന്നരദിവസം കുന്നിന്‍ മുകളില്‍ ഞാന്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞു. മരിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. അഭയത്തിനുവേണ്ടി അലഞ്ഞ ഞാന്‍ ഒടുവില്‍ ഒരു ഗോത്രകോളനിയില്‍ എത്തിപ്പെട്ടു. ഹിന്ദുവാണെന്ന് പറഞ്ഞ് ഞാന്‍ അവിടെ അഭയം തേടുകയായിരുന്നു..."
"അക്രമകാരികള്‍ ഏറ്റവും മ്ലേച്ഛമായ ഭാഷയുപയോഗിച്ചാണ് സംസാരിച്ചത്. ആ വാക്കുകള്‍ എന്താണെന്ന് പറയാന്‍ എനിക്കാവില്ല. എന്‍െറ ഉമ്മ, സഹോദരിമാര്‍, 12 ബന്ധുക്കള്‍ എന്നിവരെ അവര്‍ എന്‍െറ മുന്നില്‍ വെച്ച് കൊന്നു. ലൈംഗികമായി അധിഷേപിക്കുന്ന വാക്കുകളാണ് അവര്‍ ഞങ്ങളെ ആക്രമിക്കുമ്പോള്‍ ഉപയോഗിച്ചത്. ഞാന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പോലും എനിക്ക് പറയാന്‍ സാധിച്ചില്ല; കാരണം അവരുടെ കാലുകള്‍ എന്‍െറ വായിലും കഴുത്തിലും അമര്‍ന്ന് കിടക്കുകയായിരുന്നു..."
"എന്‍െറ മാനം പിച്ചിച്ചീന്തിയവരെ കുറ്റവാളിയാണെന്ന് കണ്ടെത്തിയതും ജയിലില്‍ അടച്ചതും അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് കുറവുവരുമെന്ന് അര്‍ഥമില്ല. എന്നിരുന്നാലും നീതിക്ക് ജയിക്കാന്‍ കഴിയുമെന്ന് അത് തെളിയിക്കുന്നു. എത്രയോ കാലമായി എന്നെ മാനഭംഗപ്പെടുത്തിയവരെ എനിക്കറിയാം. ഞങ്ങളുടെ വീട്ടില്‍ നിന്നാണ് അവരുടെ വീട്ടിലേക്ക് പാല് കൊണ്ടുപോയിരുന്നത്. അവര്‍ക്ക് നാണമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് ചെയ്യുമായിരുന്നോ... അവരെ എങ്ങനെ എനിക്ക് മറക്കാന്‍ സാധിക്കും."

COMMISSIONS UNDER THE CODE OF CIVIL PROCEDURE, 1908

INTRODUCTION  The Code of Civil Procedure, 1908 (CPC) provides a comprehensive procedural framework for the adjudication of civil disputes i...