ഹിന്ദുത്വ ഭീകരവാദ കേസുകളിൽ കൃത്യവും വ്യക്തവുമായ പങ്കുവഹിച്ച അസിമാനന്ദയെ കുറ്റവിമുക്തനായി വിധിച്ചതും മാവോവാദി ബന്ധം ആരോപിച്ച് 90 ശതമാനം ശാരീരിക ക്ഷമതയില്ലാത്ത ഡോ. സായിബാബക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതും 24 മണിക്കൂർ ഇടവേളയിലാണ്. ഈ വിധികളിലെ അനീതിയെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ ലേഖകൻ വിശകലനം ചെയ്യുന്നു.
ആനന്ദ് തെൽതുംബ്ദേ
2017 മാർച്ചിൽ വെറും 24 മണിക്കൂർ ഇടവേളയിൽ പുറപ്പെടുവിച്ച രണ്ടു കോടതി വിധികൾ രാജ്യത്തെയപ്പാടെ പിടിച്ചു കുലുക്കുന്നതായിരുന്നു. അതി ൽ ആദ്യത്തെ വിധി മാർച്ച് 7 ന് മഹാരാഷ്ട്രയിലെ ഗട്ച്ചിറോളി സെഷൻസ് കോടതിയുടേതായിരുന്നു. നക്സൽ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്തു കൊ ടുത്തെന്ന ആരോപണത്തിന്മേൽ വീൽ ചെയറിൽ കഴിയുന്ന ദൽഹി യൂണി വേഴ്‌സിറ്റി പ്രൊഫസർ ജി.എൻ.സായി ബാബയെയും മറ്റു 4 പേരെയും; ഐ.പി.സി.യിലേയും (1967)UAPA യിലെ പല വകുപ്പുകളും പ്രകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നു. ആറാം പ്രതിയെ 10 വർഷത്തേ യ്ക്ക് കഠിന തടവിനും.
രണ്ടാമത്തെ വിധി ജയ്പൂർ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) പ്രത്യേക കോടതിയുടേതായിരുന്നു. ഒരു സ്വയം പ്രഖ്യാപിത സന്യാസിയും രാഷ്ട്രീയസ്വയംസേവക്സംഘ് (ആർ.എസ്.എസ്) ന്റെ മുൻകാല പ്രവർത്തകനുമായ സ്വാമി അസീമാനന്ദിനെയും മറ്റു 6 പേരെയും 2007 ൽ തുടർച്ചയായി നടന്ന മൂന്നു സ്ഫോടന കേസുകളിൽ -സംജോധ എക്സ്പ്രസ് (68 പേർ മരിക്കുകയും ഏറെ പേർക്ക് മറ്റ് പരിക്കുകളേൽക്കുകയും ചെയ്തു.); ഹൈ ദരാബാദിലെ മെക്കാ മസ്ജിദ് സ്ഫോടനം (16 പേർ മരിക്കുകയും നൂറു കണ ക്കിന് ആളുകൾക്ക് പരിക്കുകളേൽക്കുകയും ചെയ്തു); അജ്മീർ ദർഗാ സ്ഫോട നം (3 പേർ മരിക്കുകയും 17 പേർക്ക് പരിക്കുകളേൽക്കുകയും ചെയ്തു) എ ന്നിവ- കുറ്റവിമുക്തരെന്ന് വിധിച്ചു. ഇതിൽ മൂന്നു പേരെ വിവാദമായ അജ്മീർ സ്ഫോടന കേസിൽ നേരത്തേ കുറ്റക്കാരെന്നു കരുതി ശിക്ഷിച്ചിരുന്നു.
സായി ബാബയുടെ കേസിലാണെങ്കിൽ യു.എ.പി.എ. വിഭാവനം ചെയ്യു ന്നതിനപ്പുറം മേൽ വിവരിച്ച തരത്തിൽ യാതൊരു കുറ്റകൃത്യവും നടന്നിട്ടില്ല. എന്നിട്ടും കുറ്റാരോപിതർ പരമാവധി ശിക്ഷയേറ്റു വാങ്ങുന്നതിനായി വിധിക്ക പ്പെട്ടു. രണ്ടാമത്തെ കേസിലാകട്ടെ; പതിമൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെ ട്ട വിശുദ്ധ ഗേഹമായ അജ്മീർ ദർഗയിൽ, പ്രാർത്ഥനാ യോഗത്തിനായി അ യ്യായിരത്തോളം പേർ തടിച്ചുകൂടിയ സമയത്തു നടന്ന സ്ഫോടനത്തിൽ യ ഥാർത്ഥത്തിൽ നിരവധി ആളുകൾ വധിക്കപ്പെടുകയാണുണ്ടായത്. എന്നിട്ടും മുഖ്യപ്രതി കറ്റവിമുക്തനാക്കപ്പെടുന്നു. മറ്റേതൊരു സാഹചര്യത്തിലാണെങ്കി ലും, ദൗർഭാഗ്യകരമായ യാദൃശ്ചികതയായി മാത്രം ഈ രണ്ടു കോടതി വിധി കളെ കാണാമായിരുന്നു. എങ്ങനെയായാലും ഭാരതീയ ജനത പാർട്ടി (ബി. ജെ.പി) അധികാരത്തിലിരിക്കുമ്പോൾ വന്നിട്ടുള്ള ഈ വിധികൾ ഹിന്ദുത്വ വാദി ക്രിമിനലുകളെ; തങ്ങളുടെ വിരുദ്ധ ശക്തികളെ നീതിന്യായ കോടതിക ളുടെ ധർമ്മസംസ്ഥാപനാർത്ഥമെന്നു പറഞ്ഞ് തകർത്തില്ലാതാക്കിക്കൊണ്ട്; സംരക്ഷിക്കുകയെന്ന കപടശൈലിയെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അമേരിക്കയിലെ 9/11 ആക്രമണത്തിനു പിറകെ മുസ്ലിങ്ങൾക്ക് തീവ്രവാദി കളായി ഭീകരമുദ്ര ചാർത്തിക്കിട്ടിയതിെൻറ വലിയ ഗുണഭോക്താക്കൾ സയണിസ്റ്റുകൾ കഴിഞ്ഞാൽ ഇന്ത്യയിലെ ഹിന്ദുത്വവാദികളായിരുന്നു. മുസ്ലിമുക ൾക്കെതിരെയുള്ള ഹിന്ദുത്വവാദികളുടെ ചരിത്രപരമായ കുടിപ്പകയ്ക്ക് ഒരംഗീകാ രം ചാർത്തി കൊടുക്കലായിട്ടാണ് യു എസ് ന്റെ "WAR ON TERROR " കടന്നു വന്നത്.
അസീമാനന്ദിന്റെ നിരപരാധിത്വം
എന്ത് തന്നെയായാലും ഈ കുറ്റസമ്മതമൊഴികൾക്ക് ശേഷവും കോടതി യുടെ അന്തിമ വിധിക്ക് മുൻപേ നീണ്ട 10 വർഷങ്ങൾ മുസ്ലിം ചെറുപ്പക്കാർ ത ടവിലടയ്ക്കപ്പെട്ടിരുന്നു. ഈ കുറ്റസമ്മതമൊഴികൾക്ക് വില കൊടുക്കേണ്ടി വ ന്നത് രണ്ടു ജീവിതങ്ങളാണ്- നിഗൂഢത നിറഞ്ഞ കാർക്കറെയുടെ മരണവും മാനനഷ്ടം സംഭവിച്ച 'ദേശാഭിമാനി' ഗുണ്ടകളുടെ അതിക്രമമെന്ന നിലയി ൽ എഴുതി തള്ളിയ ശഹീദ് ആസ്മി വധവും. കേസുകൾ രാഷ്ട്രീയ ആർജ്ജവ മില്ലാത്തതിനാൽ ഇഴഞ്ഞു നീങ്ങുകയും പിന്നീട് 2014 ൽ ബിജെപി അധി കാരത്തിൽ വന്ന ശേഷം; എൻ.ഐ.എ.ഏറ്റെടുത്ത കേസുകളിൽ പ്രതി ചേ ർക്കപ്പെട്ട എല്ലാപേരേയും വിട്ടയക്കുന്നതിനുള്ള ഗൂഡാലോചന മെനയാൻ തുട ങ്ങുകയും ചെയ്തു. 2016 മേയിൽ തന്നെ സാഥ്‌വി പ്രാഗ്യസിംഗ്താക്കൂർ, ശി വ് നാരായൺ കാൾസങ്ഗ്ര, ശ്യാം സഹു, പ്രവീൺ താക്കൽകി, ലോകേഷ് ശർമ്മ, ധൻ സിംഗ് എന്നിവർക്കും മറ്റ് 5 പേർക്കുമെതിരെ 2008 മാലേ ഗാ വോൺ സ്‌ഫോടനക്കേസിൽ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും ഇല്ലായ്മ ചെ യ്യുകയും കൂടാതെ; കാർക്കറെയുടെ അന്വേഷണം സംശയാസ്പദവും തീർച്ചയി ല്ലാത്തതുമാണെന്ന് പറഞ്ഞ് Lt.കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് ഉ ൾപ്പെടെ 10 പേർക്കെതിരെ ചുമത്തിയിരുന്ന കർശനമായ മഹാരാഷ്ട്ര സം ഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ(MCOCA) 1999, വും ഇല്ലായ്മ ചെയ്ത് അവരെ വെറുതെ വിടുകയുമാണ് ചെയ്തത്.
സായി ബാബ ചെയ്ത കുറ്റം
90%വികലാംഗനും ആരോഗ്യം നിത്യേന ക്ഷയിച്ചുകൊണ്ടിരിക്കുന്നയാളു മായ സായി ബാബയോട്; കോടതികൾ തീരാപ്പകയോടെ ജാമ്യം നിഷേധി ക്കുവാൻ മാത്രം ബദ്ധശ്രദ്ധമായിരിക്കുന്നതിന്റെയും, ഭരണകൂടം അദ്ദേഹത്തെ ആക്രമിക്കുന്നതിന്റെയും തീക്ഷ്ണത കാണുമ്പോൾ: മാവോയിസ്റ്റുകളുടെ നാഗരി ക പ്രവർത്തനങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ വേണ്ടിയുള്ള ഒരു മാതൃ കയാക്കി അദ്ദേഹത്തെ മാറ്റുകയെന്നതാണവരുടെ ഉദ്ദേശ്യമെന്ന് വ്യക്തമാണ്. ഇത്തരത്തിൽ മാവോയിസ്റ്റുകളോട് അനുഭാവം പ്രകടിപ്പിക്കാൻ ധൈര്യപ്പെടു ന്ന എല്ലാപേരേയും ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ വേണ്ടി മാത്രമാണ് ബി നായക് സെൻ കേസുമുണ്ടായിട്ടുള്ളത്. ഡോ.ബിനായക് സെന്നിന്റെ ഉദ്യോഗ സംബന്ധിയായ പ്രശസ്തിയോ, കറയറ്റ സാമൂഹ്യ സേവന ചരിത്രമോ കൂട്ടാ ക്കാതെ; പുരോഗമന സമൂഹത്തിന്റെ മൊത്തം വാച്യാനുഭാവവും അദ്ദേഹത്തി നുണ്ടായിട്ടു കൂടി നിരന്തരം ജാമ്യം നിഷേധിച്ചുകൊണ്ട് റായ്പൂർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിനായക് സെൻകേസുമായി സാ യി ബാബയുടെ കേസിന് അസാധാരണമാം വണ്ണം സാമ്യമാണുള്ളത്. സെ ന്നിന്റെ നിരപരാധിത്വം ഭരണകൂടത്തിന് (സർക്കാർ നീക്കത്തിന്) മുന്നിൽ വ ലിയ കുറ്റകൃത്യമായി മാറുകയായിരുന്നു. 90% വികലാംഗനായിട്ടു കൂടി രാജ്യ തലസ്ഥാനത്തെ അന്തസ്സാർന്ന ഒരു സർവ്വകലാശാലയിൽ പ്രൊഫസറായിരി ക്കുന്നയാളെന്ന നിലയിൽ സായിബാബ കേസിൽ മഹാരാഷ്ട്ര സർക്കാർ ഛ ത്തീസ്ഗഡിനെ കടത്തി വെട്ടി. സായിബാബ ഒരു സമൂല പരിഷ്കരണവാദി യും; കഷ്ടതയനുഭവിക്കുന്ന ജനത(സർക്കാർ മാവോയിസ്റ്റുകളായി കാണുന്നവ ർ) യോടുള്ള തന്റെ സഹാനുഭാവം മറച്ചു പിടിക്കാത്തയാളുമാണ്. പക്ഷേ ച ക്രക്കസേരയിൽ സ്വന്തം പരിധി നിശ്ചയിക്കപ്പെട്ട ഒരു മനുഷ്യന് ചിന്തിക്കു കയും എഴുതുകയും ചെയ്യുക എന്നതിനപ്പുറം മറ്റെന്തു ചെയ്യാൻ കഴിയും ? സാ യി ബാബയെ പോലൊരാളോടിങ്ങനെ ചെയ്യാമെങ്കിൽ മറ്റാർക്കു നേരെയും ഇ താകാമെന്ന് സർക്കാർ ജനങ്ങൾക്ക് മുന്നിൽ നയം വ്യക്തമാക്കി സ്ഥാപിക്കു കയാണ് ചെയ്യുന്നത്.
സായിബാബയുടെ കൂട്ടുപ്രതികളായ ജെ.എൻ.യു വിദ്യാർത്ഥി ഹേം മിശ്ര, സ്വതന്ത്ര പത്രലേഖകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് റഹി എന്നി വരും ഈ ഭീകരപ്രവർത്തന പദ്ധതിയിൽ അനുബന്ധമായി ചേർക്കപ്പെട്ടു. ആദിവാസികളായ മറ്റു മൂന്നു പേരെ പ്രതിചേർത്തത്, ഇവരെല്ലാമായുള്ള അ വിശുദ്ധ കൂട്ടുകെട്ടായി ഉയർത്തിക്കാണിക്കാനായിരിക്കാം. എല്ലാവരേയും ഗ ഡ്‌ചിറോളി സെഷൻസ് കോടതി യു.എ.പി.എ.യിലെ 13, 18, 20,38, 39 വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 B വകുപ്പും പ്രകാരമായി കുറ്റക്കാരായി വിധിച്ചു. നിരോധിതമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ഉം അതിന്റെ മുന്നണിയായ ആർ.ഡി.എഫ്.(റിവൊല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട്) മായി ബന്ധമുണ്ടെന്നാരോപിച്ചാണ് ശിക്ഷ വിധിച്ചത്.
ഭരണകൂടത്തിന്റെ തെമ്മാടിത്തം
ഹിന്ദുത്വവാദികൾ ഒരു തീവ്രവാദി സംഘടന എന്ന നിലയിൽ ആദ്യമായി വെളിപ്പെടുത്തുന്നതായിരുന്നു അസീമാനന്ദയുടെ കുറ്റസമ്മതം. മുസ്ലിം ഭീകരത യ്ക്കുള്ള മറുപടിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവനയെങ്കിലും മുസ്ലിം ഭീ കരവാദത്തിന്റെ പേര് വീണ പലതും ഹിന്ദുത്വവാദികളുടെ ആസൂത്രണമാണെ ന്ന് വെളിവാകുകയായിരുന്നു.
2010 ആഗസ്റ്റിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പി ചിദംബരം പോലീസ് മേധാവികളെ വിളിച്ച് ഈ 'കാവി ഭീകരത'യെക്കുറിച്ച് ആദ്യം ത ന്നെ മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇതിനു മറുപടിയായി ഗുജറാത്തിൽ അന്ന ത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി ഭഗ് വ ഗൗരവ് ആന്ദോളൻ (കാ വി സ്വാഭിമാന പ്രചരണം) മായാണ് പ്രതികരിച്ചത്. അസീമാനന്ദ കുറ്റമേറ്റ് പറഞ്ഞത് പോലീസ് കസ്റ്റഡി പീഡനം നടത്തിയത് കൊണ്ടല്ല, മറിച്ച് അത് സ്വപ്രേരണയാലുള്ള സ്വന്തം പ്രസ്താവന തന്നെയായിരുന്നു. ജതിൻ ചാറ്റർജി എന്ന പേരിലുമറിയപ്പെട്ടിരുന്ന ബോട്ടണിയിൽ ബിരുദാനന്തര ബിരുദധാരി യായ അസീമാനന്ദ് അതിവിദഗ്ദ്ധമായി അനവധി ഭീകരപ്രവർത്തനങ്ങൾ ആ വിഷ്കരിക്കുകയും അങ്ങിനെ ആർ.എസ്.എസ് അധികാരമൂട്ടിയുറപ്പിക്കുന്നതി ൽ കഠിനപ്രയത്നം നടത്തുകയും ചെയ്തിട്ടുണ്ട്. 2010 ഡിസംബർ 18 ന് തീ സ് ഹസാരി കോടതിയിൽ മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് ദീപക് ദബാസ് മുമ്പാകെ, ക്രിമിനൽ നടപടിച്ചട്ടം സെക്ഷൻ 164 പ്രകാരം രേഖപ്പെടുത്തിയ ഈ പ്രസ്താവന ഇന്ത്യൻ തെളിവെടുപ്പ് നിയമ(1872) പ്രകാരം തെളിവെന്ന നിലയ്ക്ക് തന്നെയാണ് സ്വീകരിച്ചതും.
അസീമാനന്ദ് തന്റെ കുറ്റസമ്മതമൊഴിയിൽ പറഞ്ഞത്; ഓരോ ഇസ്‌ലാ മിക് ഭീകരപ്രവർത്തനത്തേയും 'ബോംബിന് ബോംബ്' എന്ന തന്ത്രമുപയോ ഗിച്ച് പകരം ചോദിക്കുന്നതിനു വേണ്ടിയാണ് താനും കൂടെയുള്ള ഹിന്ദുത്വവാ ദിപ്രവർത്തകരും മുസ്ലിം പ്രദേശങ്ങളിൽ ബോംബിടുന്നതിൽ പങ്കാളികളായത് എന്നാണ്. പിന്നീട് കാരവൻ മാഗസിനു വേണ്ടി ടാപ് ചെയ്യപ്പെട്ട ഒരു അഭി മുഖത്തിൽ അന്നത്തെ ആർ എസ് എസ് ജനറൽ സെക്രട്ടറി ആയിരുന്ന മോ ഹൻ ഭാഗവതിന്റെ അറിവോടും എന്നാൽ 'സംഘ് പരിവാറുമായി ഒരിക്കലും ഇതിനെ ലിങ്ക് ചെയ്യരുതെ'ന്ന താക്കീതോടും കൂടെ 2006 നും 2008 നുമി ടയിൽ നടന്നിട്ടുള്ള മരണഹേതുകങ്ങളായ സ്ഫോടന പാരമ്പരയെക്കുറിച്ച് അ സീമാനന്ദ് പറയുന്നുണ്ട്. അനിഷേധ്യമായ ഈ രണ്ടു പ്രസ്താവനകളും പിന്നീട് സൗകര്യപൂർവ്വം അസീമാനന്ദ് പിൻവലിക്കുകയാണുണ്ടായത്.
അസീമാനന്ദയുടെ കുറ്റസമ്മതം മറ്റ്പല കേസുകളുടേയും അന്വേഷണങ്ങൾ ക്ക് ഉപോദ്‌ബലകമായി. സംജോധ എക്സ്പ്രസ് സ്‌ഫോടനക്കേസ് പ്രതിയാ യ ദയാനന്ദ് പാണ്ഡേയിൽ നിന്നും പിടിച്ചെടുത്ത ലാപ് ടോപ്പിലെ ഒരു ഓ ഡിയോ ടേപ്പിൽ, മെക്ക മസ്ജിദ്, അജ്മീർ ഷരീഫ്, മലേഗാവോൺ (2006, 2008) ഉൾപ്പെടെ ഇന്ത്യയിലെമ്പാടും സ്ഫോടന പരമ്പരകൾ ആസൂ ത്രണം ചെയ്തതും നടപ്പാക്കിയതും ഹിന്ദുത്വവാദി കൂട്ടായ്മയാണെന്ന് സ്ഥിരീക രിക്കുന്നുണ്ട്. ഈ ഓരോ കേസിലും ഡസൻ കണക്കിന് മുസ്ലിം യുവാക്കളെ പോലീസ് പിടിച്ചു കൊണ്ട് പോയി തടവിലിട്ട് പീഢിപ്പിക്കുകയും ഇസ്‌ലാമി ക പ്രമാണങ്ങൾക്കനുസരിച്ചാണ് അവരിതിലുൾപ്പെട്ടിട്ടുള്ളതെന്നുള്ള പതിവ് കഥകൾ ചമയ്ക്കുകയും ചെയ്തു. അന്നത്തെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവിയായിരുന്ന ഹേമന്ദ് കർക്കറെ ഒറ്റയാളുടെ കഴിവ് കൊണ്ടാണ് ഹിന്ദു ത്വവാദി സംഘടനകളുടെ പങ്ക് വെളിവായത്. പിന്നീട് നടന്ന 26 /11 ആ ക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടത് ഇതിനെ കൂടുതൽ വ്യക്തമായി വെളി വാക്കുന്നു.
സായി ബാബ ചെയ്ത കുറ്റം
90%വികലാംഗനും ആരോഗ്യം നിത്യേന ക്ഷയിച്ചുകൊണ്ടിരിക്കുന്നയാളു മായ സായി ബാബയോട്; കോടതികൾ തീരാപ്പകയോടെ ജാമ്യം നിഷേധി ക്കുവാൻ മാത്രം ബദ്ധശ്രദ്ധമായിരിക്കുന്നതിന്റെയും, ഭരണകൂടം അദ്ദേഹത്തെ ആക്രമിക്കുന്നതിന്റെയും തീക്ഷ്ണത കാണുമ്പോൾ: മാവോയിസ്റ്റുകളുടെ നാഗരി ക പ്രവർത്തനങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ വേണ്ടിയുള്ള ഒരു മാതൃ കയാക്കി അദ്ദേഹത്തെ മാറ്റുകയെന്നതാണവരുടെ ഉദ്ദേശ്യമെന്ന് വ്യക്തമാണ്. ഇത്തരത്തിൽ മാവോയിസ്റ്റുകളോട് അനുഭാവം പ്രകടിപ്പിക്കാൻ ധൈര്യപ്പെടു ന്ന എല്ലാപേരേയും ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ വേണ്ടി മാത്രമാണ് ബി നായക് സെൻ കേസുമുണ്ടായിട്ടുള്ളത്. ഡോ.ബിനായക് സെന്നിന്റെ ഉദ്യോഗ സംബന്ധിയായ പ്രശസ്തിയോ, കറയറ്റ സാമൂഹ്യ സേവന ചരിത്രമോ കൂട്ടാ ക്കാതെ; പുരോഗമന സമൂഹത്തിന്റെ മൊത്തം വാച്യാനുഭാവവും അദ്ദേഹത്തി നുണ്ടായിട്ടു കൂടി നിരന്തരം ജാമ്യം നിഷേധിച്ചുകൊണ്ട് റായ്പൂർ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ബിനായക് സെൻകേസുമായി സാ യി ബാബയുടെ കേസിന് അസാധാരണമാം വണ്ണം സാമ്യമാണുള്ളത്. സെ ന്നിന്റെ നിരപരാധിത്വം ഭരണകൂടത്തിന് (സർക്കാർ നീക്കത്തിന്) മുന്നിൽ വ ലിയ കുറ്റകൃത്യമായി മാറുകയായിരുന്നു. 90% വികലാംഗനായിട്ടു കൂടി രാജ്യ തലസ്ഥാനത്തെ അന്തസ്സാർന്ന ഒരു സർവ്വകലാശാലയിൽ പ്രൊഫസറായിരി ക്കുന്നയാളെന്ന നിലയിൽ സായിബാബ കേസിൽ മഹാരാഷ്ട്ര സർക്കാർ ഛ ത്തീസ്ഗഡിനെ കടത്തി വെട്ടി. സായിബാബ ഒരു സമൂല പരിഷ്കരണവാദി യും; കഷ്ടതയനുഭവിക്കുന്ന ജനത(സർക്കാർ മാവോയിസ്റ്റുകളായി കാണുന്നവ ർ) യോടുള്ള തന്റെ സഹാനുഭാവം മറച്ചു പിടിക്കാത്തയാളുമാണ്. പക്ഷേ ച ക്രക്കസേരയിൽ സ്വന്തം പരിധി നിശ്ചയിക്കപ്പെട്ട ഒരു മനുഷ്യന് ചിന്തിക്കു കയും എഴുതുകയും ചെയ്യുക എന്നതിനപ്പുറം മറ്റെന്തു ചെയ്യാൻ കഴിയും ? സാ യി ബാബയെ പോലൊരാളോടിങ്ങനെ ചെയ്യാമെങ്കിൽ മറ്റാർക്കു നേരെയും ഇ താകാമെന്ന് സർക്കാർ ജനങ്ങൾക്ക് മുന്നിൽ നയം വ്യക്തമാക്കി സ്ഥാപിക്കു കയാണ് ചെയ്യുന്നത്.
സായിബാബയുടെ കൂട്ടുപ്രതികളായ ജെ.എൻ.യു വിദ്യാർത്ഥി ഹേം മിശ്ര, സ്വതന്ത്ര പത്രലേഖകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് റഹി എന്നി വരും ഈ ഭീകരപ്രവർത്തന പദ്ധതിയിൽ അനുബന്ധമായി ചേർക്കപ്പെട്ടു. ആദിവാസികളായ മറ്റു മൂന്നു പേരെ പ്രതിചേർത്തത്, ഇവരെല്ലാമായുള്ള അ വിശുദ്ധ കൂട്ടുകെട്ടായി ഉയർത്തിക്കാണിക്കാനായിരിക്കാം. എല്ലാവരേയും ഗ ഡ്‌ചിറോളി സെഷൻസ് കോടതി യു.എ.പി.എ.യിലെ 13, 18, 20,38, 39 വകുപ്പുകളും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 120 B വകുപ്പും പ്രകാരമായി കുറ്റക്കാരായി വിധിച്ചു. നിരോധിതമായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ഉം അതിന്റെ മുന്നണിയായ ആർ.ഡി.എഫ്.(റിവൊല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട്) മായി ബന്ധമുണ്ടെന്നാരോപിച്ചാണ് ശിക്ഷ വിധിച്ചത്.
ബിനായക് സെൻ കേസിൽ തന്നെ മാർക്കണ്ഡേയ കട്ജു, ഗ്യാൻ സുധ മി ശ്ര തുടങ്ങിയ ചില ജസ്റ്റിസുമാർ അടങ്ങിയ ബഞ്ച് ഒരു വ്യക്തിയെ അയാൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ അത് ചെയ്യാനുള്ള സഹായങ്ങൾ ചെ യ്തു കൊടുക്കുകയോ ചെയ്യുന്നില്ലെങ്കിൽ; കേവലം നിരോധിത സംഘടനയിൽ അംഗമായത് കൊണ്ട് മാത്രം കുറ്റവാളിയായി കാണാനാകില്ലെന്ന് ദൃഢപ്രസ്താ വന നടത്തിയിരുന്നു( ഖണ്ഡിതമായി വ്യക്തമാക്കിയ താണ്). "മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ലെ"ന്ന് പറഞ്ഞതിന്റെ പേരിൽ മാവോയിസ്റ്റ് ആണെന്ന സംശയത്താൽ 2014 ൽ പോലീസ് അറസ്റ്റ് ചെയ്ത ശ്യാം ബാലകൃഷ്ണനെ 2015 മേയിൽ കുറ്റക്കാരനല്ലെന്ന് കണ്ട് കേരള ഹൈക്കോടതി വെറുതെ വി ട്ടിരുന്നു. ജനങ്ങൾ സ്വന്തം അഭിലാഷങ്ങൾ വച്ച് പുലർത്തുക എന്നത് അവ രുടെ അടിസ്ഥാന മനുഷ്യാവകാശമാണെ ന്നും "ഏകീകൃത ചട്ടത്തിെന്റെ പേരിൽ നിയമത്തെ ദുരുപയോഗം ചെയ്ത്" "സംരക്ഷക രാകേണ്ട ഭരണകൂടങ്ങൾ അക്രമികളാകു ന്നത്" അംഗീകരിക്കാനാ വില്ലെന്നും അന്ന് കോടതി നിരീക്ഷിക്കു കയും സർക്കാരിനെ ശാസിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയൊക്കെയാ യിട്ടും സായിബാബയുടെ കേസ് ചുറ്റിക്കറങ്ങുന്നത് അദ്ദേഹത്തിെൻറ മാവോവാദി ബന്ധത്തിലാണ്. വസ്തുതകൾക്ക് മേലെയുള്ള കരുതിക്കൂട്ടിയുള്ള അജ്ഞതയും നിയമത്തിന്റെ പ്രത്യക്ഷോപേക്ഷയും കൊണ്ട് നിറഞ്ഞതാണാ വിധി ന്യായമെന്ന് നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്നു. മറ്റേതൊരു കീഴ് കോടതി വിധികളേയും പോലെ തന്നെ ഇതും പോലീസിന്റെയും രാഷ്ട്രീയക്കാരുടേയും സ്വാധീനത്താലും സമ്മർദ്ദത്താലും നിറം പൂശപ്പെട്ടു എന്നത് വ്യക്തമാണ്.
ഭരണകൂടത്തിന്റെ തെമ്മാടിത്തം
ഇന്ത്യൻ ഭരണകൂടത്തിന്റെ തെമ്മാടിത്തത്തെയാണ് ഈ രണ്ടു കേസുകളും പുറത്ത് കൊണ്ടു വന്നിരിക്കുന്നത്. നവോദാരീകരണത്തിന്റെ കാലത്ത് വിപ ണിമേധാവിത്വം ഉറഉറപ്പു വരുത്താനുള്ള ഫാസിസ്റ്റ് പ്രവണത നൈസർഗ്ഗിക മായി തന്നെ ഭരണകൂടങ്ങൾക്കുണ്ടായിരിക്കും. ഇത്തരത്തിലൊരു ചായ്‌വ് ലോകത്തെല്ലായിടത്തും കാണാമെങ്കിലും ഇന്ത്യയിൽ അത് ഭരണകക്ഷിയുടെ പ്രത്യയശാസ്ത്രമായ ബ്രാഹ്മണയാധിപത്യ പ്രത്യയശാസ്ത്രത്തിന്റെ അനുരണന മായി കാണപ്പെടുന്നത്. ഭരിക്കുന്ന പാർട്ടി ഏതെന്നത് ഭരണകൂടത്തിനൊരു വിഷയമേയല്ല. അതെന്നും മൂലധനത്തിന് വേണ്ടി, ഹിന്ദുവിന് വേണ്ടി, സവ ർണ്ണർക്ക് വേണ്ടി, നിലകൊള്ളുന്ന പണാധിപത്യത്തിലധിഷ്ഠിതമാണ്. ഇ ത്തരം ലക്ഷണങ്ങളെല്ലാം തന്നെ നിർലജ്ജം പിന്തുടരുന്ന ബി.ജെ.പി അവ യെ കൂടുതൽ തീവ്രവും പരുഷവുമാക്കുകയും മോദിയുടെ വീരസ്യത്തിൽ അത് പ്രതിഫലിക്കുകയും ചെയ്യുന്നു. ഹിന്ദു രാഷ്ട്രമെന്ന ലക്‌ഷ്യം സാധിക്കുന്നതിനാ യി അതിനു തടസം നിൽക്കുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ ഏതറ്റം വരെയും പോകാനാവർ തയ്യാറാകുന്നു. ഇതിനു വിലങ്ങുതടിയാ യി നിന്ന സ്ഥാപനങ്ങളെയൊക്കെ തന്നെ കാവിവത്കരണം വഴി മറികടക്കാൻ വ ലിയൊരളവു വരെ കഴി ഞ്ഞിട്ടുണ്ട്. അവശേഷിച്ച ഭിന്നാഭിപ്രായങ്ങളെ കൂടി ഇല്ലായ്മ ചെയ്യാൻ അവർക്ക് അധികം ബുദ്ധിമുട്ടുണ്ടാവില്ല. 2014നു ശേഷം ഈ പ്രവണത കൂടുതൽ വ്യക്തമായതോടെ സമാന കോടതിവിധികളും പ്രവചിക്കാവുന്ന തരത്തിലേക്ക് മാറിയെന്നതാണ് മറ്റൊരു വസ്തുത.2002ലെ ഗുജറാത്ത് കൂട്ടക്കൊല നടപ്പാക്കിയവ രൊക്കെയും ഇപ്പോൾ നിയമ വലക്കു പുറത്തെത്തിയെന്നു മാത്രമല്ല, ആകർഷകമായ പ്രതിഫലം കൈപ്പറ്റുകയും ചെ യ്തു. തീസ്ത സെതൽവാദിനെ പോലെ ചെറുത്ത് നിൽക്കാൻ ശ്രമിച്ചവരാകട്ടെ, പല വിധത്തിലുള്ള ക്ലേശങ്ങളും ഭീഷണികളും നേരിടുന്നു.
അവകാശവാദങ്ങ ൾ മറിച്ചാണെങ്കിലും ഹിന്ദുത്വവാദികൾ ഏതു കാലത്തും നിഷ്കരുണരായ കൊലയാളികളാണ്.
അടിസ്ഥാനപരമായി അവരുടെ പ്രേരണയും പ്രോത്സാഹനവും ലോക ത്തെ ഹിറ്റ്ലർമാരും മുസ്സോളിനിമാരുമാണ്; സമാദാനത്തിന്റെ പ്രവാചകനാ യ ബുദ്ധനെ പോലുള്ളവരെയാകട്ടെ അവർ വെറുക്കുകയും ചെയ്യുന്നു. ഹിന്ദുത്വ വാദത്തിന്റെ പിതാവായ വിനായക് ദാമോദർ സവർക്കർക്ക് "രാഷ്ട്രീയത്തെ ഹിന്ദുത്വവൽക്കരിക്കലും ഹിന്ദുക്കളെ സൈനികവൽക്കരിക്കലു"മായിരുന്നു വേ ണ്ടിയിരുന്നത്. 1991 ൽ ഗ്രഹാം സ്റ്റെയ്ൻസിനെയും രണ്ടു മക്കളെയും തീ വച്ച് കൊന്നത്, 2002 ൽ ദുലീനയിൽ 5 ദളിതരെ അക്രമകരമായി കയ്യേറ്റം ചെയ്തത്, 2015 ൽ ദാദ്രിയിലെ മുഹമ്മദ് ആഷിക്കിന്റെ കൊലപാതകം, ക ഴിഞ്ഞ വർഷം ഊനക്കടുത്തുള്ള മോട്ട സമാധിയാലയിൽ വച്ച് 4 ദളിതരെ ചാട്ട കൊണ്ടടിച്ചത്, അല്ലെങ്കിൽ നരേന്ദ്ര ദബോൽക്കർ, ഗോവിന്ദ് പൻസാ രെ, എം.എം കൽബുർഗി ഇവരുടെ കൊലപാതകങ്ങൾ - ഇവയിലെല്ലാം ത ന്നെ ഹിന്ദുത്വവാദികളുടെനിഷ്ടൂരമായ മുഖം നമുക്ക് കാണാം. എന്തൊക്കെ പ റഞ്ഞാലും അവരുടെ സാംസ്കാരികാടിത്തറ പരിശോധിച്ചാൽ ഹിംസ അതി ന്റെ സവിശേഷമുദ്രയാണ്. അവരുടെ മതത്തിൽ മാത്രമാണ് ആയുധമേന്തിയ ദൈവങ്ങളുള്ളത്.പക്ഷേ ഭരണകൂടത്തെ അസാന്മാർഗ്ഗികവും ഹിംസാത്മകവും അനീതിയുക്തവുമായിരിക്കാൻ ഇതൊരു യോഗ്യതയാക്കാനാകില്ല. സായി ബാബയെയും കൂട്ടുപ്രതികളേയും ഇത്തരത്തിൽ നിയമപാലനത്തിന്റെ പേരിൽ അനീതിപൂർവ്വമായി മൃതപ്രായരാക്കുന്നത് അദ്ദേഹത്തെ പോലുള്ളവർക്ക് ഒരു ഗുണപാഠമായിരിക്കുമെന്ന് സങ്കൽപ്പിക്കുന്നത് പോലും വിഡ്ഢിത്തമാണ്. അ ത്തരത്തിലുള്ള 'ഗുണപാഠങ്ങൾ'ഫലം കണ്ടതായിട്ടുള്ള യാതൊരു തെളിവും ഇ ന്നേവരെ ഉണ്ടായിട്ടില്ല. അതിനു വിരുദ്ധമായി പോലീസിന്റെ ഈ മനോഭാ വം മാവോയിസ്റ്റുകളുടെ സമൂല പരിഷ്കരണത്തിനും വളർച്ചയ്ക്കും വേഗം കൂട്ടുകയാ ണ് ചെയ്തിട്ടുള്ളത്. ഇത്തരം ഭീകരപ്രവർത്തനങ്ങൾ ചെയ്യുന്ന ഭരണകൂടത്തിനെ തിരെ അവർ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കു ന്നതിനായി മാത്രം ശ്രദ്ധിക്കുന്നു.
കടപ്പാട്: ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി
എഴുത്തുകാരനും പൗരാവകാശ പ്രവർത്തകനും രാഷ്ട്രീയനിരീക്ഷകനും ഖരഗ്പൂർ ഐ.ഐ.ടിയിലെ വിനോദ് ഗുപ്ത സ്കൂൾ ഒാഫ് മാനേജ്മെൻറിലെ അധ്യാപകനുമാണ് ഡോ.ആനന്ദ് തെൽതുംബ്ദെ. ഇന്ത്യയിലെ വിവിധങ്ങളായ ജനകീയമുന്നേറ്റങ്ങൾ-വിശേഷിച്ചും ദളിത്-ഇടതുപക്ഷ-വുമായി ബന്ധപ്പെട്ട അനവധി പുസ്തകങ്ങൾ രചിക്കുകയും പല ഇന്ത്യൻ ഭാഷകളിലേക്ക് അവ തർജ്ജമ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഡോ.അംബേദ്കറിൻറെ പൗത്രി രമയാണ് ഭാര്യ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ