2026 ഓഗസ്റ്റ് 2, ഞായറാഴ്‌ച

സായാഹ്‌ന ധർണ്ണ - കാട്ടിപ്പറമ്പ് - മെയ് 30 -2026

 

 പ്രിയ സുഹൃത്തേ,


വീണ്ടും കടൽകയറ്റം ഉറപ്പായ ഒരു മഴക്കാലമാണ് വരാനിരിക്കുന്നത്. പുത്തൻ തോട് ബീച്ചിനു വടക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങൾ ഈ വർഷവും കടൽകയറ്റ ഭീഷണിയിലാണ്. ചെല്ലാനം പഞ്ചായത്ത് അതിർത്തിവരെ ടെട്രാപ്പോഡ് കടൽഭിത്തി നിർമ്മിക്കുന്നതിന് 404 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടു മുൻപ് പുത്തൻ തോട് ബീച്ചിൽ വച്ച് വളരെ ആഘോഷപൂർവ്വം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെ രണ്ടാംഘട്ട നിർമ്മാണപദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. എന്നാൽ നിർമ്മാണത്തിന് ആവശ്യമായ സാങ്കേതിക അനുമതി നൽകുകയോ പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയോ,പണി ഏൽപ്പിക്കാൻ ഉദ്ദേശിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുമായി കരാർ ഉണ്ടാക്കുകയോ ചെയ്തിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടു കൂടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ മാറിയതിനു ശേഷം മാത്രമേ ഈ കാര്യത്തിൽ തുടർനടപടി ഉണ്ടാകൂ എന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. അതോടു കൂടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ഒരു നാടകം മാത്രമായിരുന്നു രണ്ടാംഘട്ട കടൽഭിത്തി നിർമ്മാണപദ്ധതിയുടെ ഉദ്ഘാടനം എന്ന് വെളിവാക്കപ്പെട്ടു.

ഇന്നിപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. 10 വർഷങ്ങൾക്ക് ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിരിക്കുന്നു. എൽഡിഫ് സർക്കാർ പ്രഖ്യാപിച്ച രണ്ടാംഘട്ട കടൽഭിത്തി നിർമ്മാണത്തിന് എന്തു സംഭവിക്കും എന്നാ ആശങ്ക ജനങ്ങൾക്കുണ്ട്. ഇനിയും കടൽഭിത്തി നിർമ്മാണം നീണ്ടു പോകാതിരിക്കാൻ 
 നമുക്ക് ജാഗ്രത പുലർത്തേണ്ടതുണ്ട്.

 എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച രണ്ടാംഘട്ട കടൽഭിത്തി നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിൽ വരുത്താൻ യുഡിഎഫ് സർക്കാർ തയ്യാറാകണം. ചെല്ലാനം പഞ്ചായത്ത് അതിർത്തി വരെയായി പ്രഖ്യാപിക്കപ്പെട്ട രണ്ടാം ഘട്ട പദ്ധതി ബീച്ച് റോഡ് വരെ നീട്ടി നടപ്പിലാക്കണം. കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി ചെല്ലാനം കൊച്ചി തീരം പുനഃനിർമ്മിക്കാൻ വേണ്ട നടപടിയെടുക്കണം. അതോടൊപ്പം ഈ മഴക്കാലത്ത് കടൽകയറ്റം പ്രതിരോധിക്കാൻ താൽക്കാലിക പ്രതിരോധ-സംരക്ഷണ നടപടികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം.

ഈ കാര്യങ്ങളിൽ സർക്കാരിൻ്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി മെയ് 30 നു വൈകീട്ട് 4 മണിക്ക് കാട്ടിപ്പറമ്പിലെ ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ സമരപ്പന്തലിൽ സംഘടിപ്പിക്കുന്ന സായാഹ്‌ന ധർണ്ണയിൽ മുഴുവൻ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വി.ടി.സെബാസ്റ്റ്യൻ
ജനറൽ കൺവീനർ
ചെല്ലാനം-കൊച്ചി ജനകീയവേദി  
9349249678

അഡ്വ.തുഷാർ നിർമ്മൽ സാരഥി
വർക്കിങ് ചെയർ പേഴ്‌സൺ
ചെല്ലാനം-കൊച്ചി ജനകീയവേദി  
9633027792
 
   

പ്രതിഷേധ ധർണ്ണ ജൂൺ 30

 

 പ്രിയ സുഹൃത്തേ,

പ്രിയ സുഹൃത്തെ,
2018 ജൂലൈ 31 നാണ് അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾ പ്പെടുത്തി പി & ടി കോളനി നിവാസികളെ പുനരധിവ സിപ്പിക്കുന്നതിനായി മുണ്ടംവേലിയിൽ GCDA നിർമ്മി ക്കുന്ന പി & ടി അപ്പാർട്ട്മെന്റിന്റെ ശിലാസ്ഥാപനം നി ർവ്വഹിച്ചത്. 5 പതിറ്റാണ്ടായി തികച്ചും പരിതാപകരമാ യ സാഹചര്യങ്ങളിൽ കടവന്ത്ര ഗാന്ധിനഗറിൽ പേരണ്ടൂ ർ കനാൽ പുറമ്പോക്കിൽ കഴിയുന്ന ഭൂരഹിതരും ഭവനര ഹിതരുമായ 90 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഉ ദ്ദേശിച്ചായിരുന്നു മുണ്ടംവേലിയിൽ അപ്പാർട്ട്മെന്റ് നിർ മ്മിച്ചത്. 2023 അവസാനത്തോടെ അപ്പാർട്ട്മെന്റുകളുടെ താക്കോലുകൾ കൈമാറിയെങ്കിലും പണി പൂർത്തിയാകാ ത്തതിനാൽ താമസമാരംഭിയ്ക്കാൻ കഴിഞ്ഞില്ല. പിന്നീട് നിർമ്മാണം പൂർത്തിയാക്കി എന്നവകാശപ്പെട്ടു കൊണ്ട് 2024 ജനുവരി 31 നു 78 കുടുംബങ്ങളെ അപ്പാർട്ട്മെന്റിൽ പുനരധിവസിപ്പിച്ചു. അന്നേ ദിവസം തന്നെ അവർ അന്നു വരെ താമസിച്ചിരുന്ന പേരണ്ടൂർ കനാൽ പുറമ്പോക്കിലെ പി & ടി കോളനിയിലെ വീടുകൾ ജെസിബി ഉപയോഗി ച്ച് തകർത്ത് കളയുകയും ചെയ്തു. 

GCDA യുടെ ഉടമസ്ഥതയിലുള്ള 70 സെന്റ് വരുന്ന സ്ഥ ലത്താണ് അപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്നത്. 4 നില കളുള്ള രണ്ടു കെട്ടിടങ്ങളിൽ 78 കുടംബങ്ങളിലായി ഏതാ ണ്ട് 400-ഓളം അന്തേവാസികളാണ് ഇവിടെയുള്ളത്. താ മസം തുടങ്ങി 14-)o ദിവസം പെയ്ത മഴയിൽ തന്നെ അപ്പാ ർട്ട്മെന്റിലെ രണ്ടു വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങി. തുടർന്ന് മറ്റുവീടുകളും ചോരാൻ തുടങ്ങി. ഒരാഴ്ച്ച കഴിഞ്ഞ പ്പോൾ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞു പുറ ത്തേക്കൊഴുകാൻ തുടങ്ങി. കടുത്ത ദുരിതങ്ങൾ സഹിച്ചു കൊണ്ടാണ് ഒട്ടും വാസയോഗ്യമല്ലാത്ത ഈ അപ്പാർട്ട്മെ ന്റിൽ കുടുംബങ്ങൾ കഴിയുന്നത്. മനുഷ്യജീവനെ പരിഗ ണിക്കാതെയും, നിർമ്മാണ സാമഗ്രികളുടെ ഗുണമേന്മ ഉ റപ്പാക്കാതെയും, മതിയായ ജാഗ്രതയില്ലാതെയും നിർമ്മി ച്ചിട്ടുള്ള കെട്ടിടങ്ങളാണ് പി & ടി അപ്പാർട്ട്മെന്റിലേത്.

ഹൈടെൻഷൻ ഇലക്ട്രിക്ക് ലൈനുകൾക്കിടയിലെ മരണക്കെണി

അരൂർ-മട്ടാഞ്ചേരി 110 K.V. ലൈനിൽ നിന്നും നിയമ പരമായ അകലം പാലിക്കാതെയാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. കേന്ദ്ര വൈദ്യുതിഅതോറിറ്റി ചട്ടങ്ങൾ പ്രകാരം 2.9 മീ. അകലം വേണ്ടിടത്ത് 2.5 മീ. അകലമേ ഉള്ളൂ. കിഴക്കു 110 K.V. ലൈൻ  ആണെങ്കിൽ പടിഞ്ഞാറ് 66 K.V. ലൈൻ കടന്നുപോകുന്നു. ഇതിനുരണ്ടിനുമിടക്കാ ണ് ഇരുമ്പു ഡെക്ക് ഷീറ്റുകൾ കൊണ്ട് മേൽക്കൂരയും ഇരു മ്പു പില്ലറുകളും ബീമുകളുമുപയോഗിച്ച് നിർമ്മിച്ച കെട്ടിടം നിൽക്കുന്നത്. 110 K.V. ലൈൻ വളരെ അടുത്തുകൂടി കടന്നു പോകുന്നതുകൊണ്ട് ഈർപ്പമുള്ള അന്തരീക്ഷത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നതിനാൽ അപ്പാർട്ട്മെന്റുകൾക്ക കത്ത് ഇരിക്കുമ്പോൾ പോലും അന്തേവാസികൾക്ക് ഷോ ക്ക് ഏൽക്കുന്നത് പതിവാണ്. വൈദുതി പ്രസരണം മൂലം ഇലക്ട്രിക്കൽ സുരക്ഷാ ഉപകരണങ്ങളും, ഇലക്ട്രിക്കൽ-ഇ ലക്ട്രോണിക് ഗ്രഹോപകരണങ്ങളും അടിക്കടി കേടു വരുന്നു.

കെട്ടിടത്തിന്റെ ബലക്ഷയം.

Autoclaved aerated concrete blocks (AAC) ഉപയോ ഗിച്ചാണ് പി & ടി അപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്നത്.  പ്രൊസസ്ഡ് സിമന്റ് കട്ടകളായ ഇവയ്ക്ക് ചൂട് പ്രതിരോ ധിക്കാൻ ശേഷിയില്ല. ഉള്ളിൽ സുഷിരങ്ങൾ ഉള്ളതിനാ ൽ ഇത് വെള്ളം ആഗിരണം ചെയ്യും. ഇത് കെട്ടിടത്തി ലെ ചോർച്ചക്കു കാരണമാകുന്നു. ചുവരുകൾ ചോർന്നൊ ലിക്കുന്നത് കൊണ്ട് കെട്ടിടത്തിന്റെ ഭിത്തികൾ ദുർബല മായിരിക്കുന്നു.

മേൽക്കൂര നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ള ഇരുമ്പ് ഡെക്ക്ഷീറ്റുകൾ തീരദേശത്തെ കാലാവസ്ഥക്ക് ഒട്ടും അനു യോജ്യമല്ല. ഇവയുടെ corrosion(തുരുമ്പിക്കൽ) നിരക്ക് വ ളരെ കൂടുതലാണ്. 2 വർഷങ്ങൾ കൊണ്ട് തന്നെ മേൽക്കൂ രയും ഇരുമ്പുപില്ലറുകളും തുരുമ്പിച്ചു കെട്ടിടത്തിന് ബലക്ഷ യം ഉണ്ടായിട്ടുണ്ട്. തെർമൽ ഇൻസുലേഷൻ ഇല്ലാത്തതി നാൽ ഇവ അന്തരീക്ഷ താപനിലക്കനുസരിച്ച് ചുട്ടുപഴുത്ത് കടുത്തചൂടാണ് അപ്പാർട്ട്മെന്റിൽ അനുഭവപ്പെടുന്നത്. ഇ രുമ്പ് ഷീറ്റുകളും ബീമുകളും ചൂടുപിടിക്കുന്നതിലൂടെയും സി മന്റ് കട്ടകൾക്ക് ചൂട് പ്രതിരോധിക്കാൻ കഴിയാത്തതു കൊ ണ്ടും കടുത്തചൂട് അനുഭവപ്പെടുകയും താമസക്കാർക്ക് പൊ ള്ളലേൽക്കുകയും ചെയ്യുന്നു.

GCDA യുടെ അഭ്യർത്ഥനപ്രകാരം കെട്ടിടങ്ങളെ കുറിച്ച് ചെന്നൈ IIT പഠനം നടത്തി ഒരു റിപ്പോർട്ട് നൽകിയിരുന്നു. അതിലെ നിർദ്ദേശങ്ങളിലൊന്ന് 2026 മെയ് 31-നകം കെ ട്ടിടങ്ങളുടെ structure ബലപ്പെടുത്താനുള്ള നടപടികൾ പൂ ർത്തിയാക്കണമെന്നാണ്. സ്ട്രക്ച്ചർ ബലപ്പെടുത്തിയാൽ പോലും അത് നിലനിൽക്കാനുള്ള സാധ്യതയില്ല.

നിർമ്മാണത്തിലെ അപാകതകൾ

കൈകൊണ്ട് ഒന്നുതുടച്ചാൽപോലും അടർന്നു വീഴുന്ന വിധം കെട്ടിടത്തിൽ ഭൂരിഭാഗം ഇടങ്ങളിലും ലൂസ് പ്ലാസ്റ്റ റിങ്ങാണുള്ളത്. പ്ലംബിങ്ങിനുപയോഗിച്ച ഗുണമേന്മയില്ലാ ത്ത പൈപ്പുകൾ ഭിത്തികൾക്കുള്ളിൽ പലയിടത്തും പൊ ട്ടി വെള്ളം നഷ്ടമാകുന്നതിനും ഭിത്തികൾ നനഞ്ഞു ദുർബ ലമാകുന്നതിനും കാരണമാകുന്നു. ഗുണമേന്മയില്ലാത്ത സാ മഗ്രികൾ കൊണ്ട് നിർമ്മിച്ചതിനാൽ അപ്പാർട്ട്മെന്റുകളി ൽ പലയിടത്തും കോൺക്രീറ്റ് അടർന്നുവീഴുന്നു. ദിനംപ്ര തി ചുമരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയാണ്. കെ ട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്കുകളും വി ണ്ടുകീറിയിരിക്കുന്നു. ദിവസങ്ങൾക്കുമുമ്പാണ് സീലിംഗ് ഫാൻ അടർന്നുവീണ് ഒരന്തേവാസിക്ക് സാരമായ പരിക്ക് പറ്റിയത്.  മേൽക്കൂരയിലെ ഇരുമ്പുഷീറ്റുകൾ തുരുമ്പിച്ചു പൊടിഞ്ഞു ഭക്ഷണസാധനങ്ങളിൽ പാറിവീഴുന്നതിനാൽ പലപ്പോഴും ഭക്ഷണം ആഹാരയോഗ്യമല്ലാതാകുന്നു.

ശുചി മുറികളിൽ നിന്ന് ആസിഡ് കലർന്ന സോപ്പ്-ഡിറ്റർജെന്റ് വെള്ളവും വിസർജ്യങ്ങളും ചോർന്നൊലിച്ച്  ഭിത്തികൾ ദുർബലമാകുന്നു. ഇതേകാരണംകൊണ്ട് തന്നെ ഇരുമ്പ് ബീമുകളും മേ ൽക്കൂരയും തുരുമ്പിച്ച് ദുർബലമാകുന്നു. നനഞ്ഞ ഭിത്തി കളിൽ പൂപ്പലും പായലുംപിടിച്ച് രോഗങ്ങൾ ഉണ്ടാക്കു ന്നു. ശുചിമുറികളിലെ ചോർച്ചമൂലം കുടപിടിച്ചുകൊണ്ട് പാചകം ചെയ്യേണ്ട അവസ്ഥയാണ് അന്തേവാസികൾ ക്ക്. ഇതുമൂലം സ്വസ്ഥമായി ഭക്ഷണമുണ്ടാക്കി കഴിക്കാ ൻ പറ്റുന്നില്ല. വീതികുറഞ്ഞ ഇടനാഴികളുടെ ഇരുവശ ത്തുമായിട്ടാണ് ഇവിടെ ഭവനങ്ങൾ പണിതിട്ടുള്ളത്. പു റത്തേക്ക് തുറക്കാൻ കഴിയാത്ത വിധമാണ് ജനലുകൾ. മതിയായ വെന്റിലേഷൻ സംവിധാനങ്ങൾ ഇല്ലാത്ത തിനാൽ ശുദ്ധവായുലഭ്യത കുറയുന്നു. 

4 നിലകളുള്ള കെട്ടിടത്തിൽ ലിഫ്റ്റോ മതിയായ ഫയർ റെസ്ക്യൂ സംവിധാനങ്ങളോ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതി യോ വാഹനപാർക്കിങ് സൗകര്യമോ ബയോഗ്യാസ് പ്ലാ ന്റുകളോ കുട്ടികൾക്കുള്ള കളിസ്ഥലമോ ഇല്ല. ഇടുങ്ങിയ കോണിപ്പടികളിലൂടെ രോഗികളേയും വൃദ്ധരെയും താഴെ യെത്തിക്കുക പ്രയാസമാണ്. സെപ്റ്റിക് ടാങ്കുകൾ കവി ഞ്ഞൊഴുകി അപ്പാർട്ട്മെന്റിന് കിഴക്കുള്ള സാന്തോം കോ ളനിയിലേക്കാണ് എത്തുന്നത്. ഇത് അവരുടെ ജീവി തവും നരകതുല്യമാക്കുന്നു. ഒട്ടുംശുചിത്വമില്ലാത്ത ജീവിത പരിസരങ്ങൾമൂലം കുട്ടികൾക്ക് ഉറക്കമില്ലായ്മ, അലർജി, മാനസികപിരിമുറുക്കം, വിവിധ ശാരീരിക പ്രശ്നങ്ങൾ, എ ന്നിവയുണ്ടാകുന്നു. 110 K. V. ലൈനിൽനിന്നുള്ള EMF(വൈ ദ്യുത കാന്തികവലയം) റേഡിയേഷൻ അന്തേവാസികളു ടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. 

ഭവനരഹിതരെ പുനരധിവസിപ്പിക്കാൻ എന്നപേരി ൽ പൊതുപണം ചെലവഴിച്ചുനിർമ്മിച്ച മരണക്കെണിയാ ണ് പി & ടി അപ്പാർട്ട്മെന്റ്. പോകാനിടമില്ലാത്തതിനാ ൽ സർക്കാർ ഒരുക്കിക്കൊടുത്ത ദുരിതകൂടാരത്തിൽ തള ച്ചിടപ്പെട്ടവരാണ് ഇവിടെയുള്ളവർ. ഈ കടുത്ത അനീതി ക്കെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും  ഉയർന്നുവരേണ്ടതുണ്ട്. ജൂൺ 30 നു തോപ്പുംപടിയി ൽ വച്ച് നടക്കുന്ന പ്രതിഷേധ ധർണ്ണയിൽ എല്ലാ ജനാധി പത്യവിശ്വാസികളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

                                                                       

                                     അഭിവാദ്യങ്ങളോടെ,
                                    പി & ടി അപ്പാർട്ട്മെന്റ് പുനരധിവാസ സമര ഐക്യദാർഢ്യ സമിതി                                                                      Ph: 9349249678, 9048406045
09-06-2026             


ഏക ദിന ധർണ്ണ ജൂൺ 14

 

 പ്രിയ സുഹൃത്തേ,

തീരസംരക്ഷണത്തിൻ്റെ കാര്യത്തിൽ അത്യധികം അവഗണന നേരിടുന്ന ഒരു തീരപ്രദേശമാണ് ചെല്ലാനം പഞ്ചായത്തിന് വടക്കുള്ള  കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിലെ മാനാശ്ശേരി മുതൽ ബീച്ച് റോഡ് വരെയുള്ള തീരപ്രദേശം. ചെല്ലാനം ഹാർബർ മുതൽ ബീച്ച് റോഡ് വരെയുള്ള ഏതാണ്ട് 18 കി.മീ വരുന്ന തീരം കടുത്ത തീരശോഷണവും രൂക്ഷമായ കടൽ കയറ്റവും നേരിടുന്ന തീരദേശമാണ്. എന്നാൽ ഈ തീരത്തെ ഒരുമിച്ചു പരിഗണിക്കുന്നതിന് പകരം ജനകീയ പ്രതിഷേധം ശക്തമാകുമ്പോൾ തുണ്ടു തുണ്ടായി തിരിച്ചു  തീര സംരക്ഷണ പദ്ധതികൾ നടപ്പിലാക്കാനാണ് നാളിതു വരെ സർക്കാരുകൾ ശ്രമിച്ചിട്ടുള്ളത്.  

കഷ്ണങ്ങളായി മുറിച്ച് കടൽഭിത്തി നിർമ്മിക്കുമ്പോൾ കടൽഭിത്തി പണിത അത്രയും പ്രദേശങ്ങളിൽ   കടൽകയറ്റം തടയപ്പെടുകയും എന്നാൽ അതിനു  വടക്കോട്ടുള്ള പ്രദേശങ്ങളിൽ  ശക്തമായ കടൽകയറ്റം ഉണ്ടാകുകയും ചെയ്യും. ഈ ഭാഗങ്ങളിൽ മുൻപ് നിർമ്മിച്ച ദുർബലമായ കടൽ ഭിത്തികൾ ഉണ്ടെങ്കിൽ പോലും അവ തകർത്തു കൊണ്ട് വെള്ളം കയറും. കടൽകയറ്റം ശക്തമായ പുത്തൻ തോട് ബീച്ചിനു തെക്കുള്ള പ്രദേശങ്ങളിൽ കടൽഭിത്തിയും പുലിമുട്ടുകളും പണിതപ്പോൾ ബീച്ചിനു വടക്ക് പുത്തൻ തോടും  കണ്ണമാലിയിലും ചെറിയകടവും കടൽകയറ്റം ശക്തമായത് നമ്മൾ കണ്ടതാണ്. ചെല്ലാനം-കൊച്ചി തീരത്ത്  കടൽഭിത്തി നിർമ്മാണം കഷ്ണങ്ങളായി നടപ്പാക്കുന്നതിൻ്റെ ദുരിതമാണ് ഇന്ന് ഈ തീരജനത നേരിടുന്നത്.


അത് കൊണ്ട് ഇനിയും തീരസംരക്ഷണ നടപടികൾ കഷ്ണങ്ങളായി മുറിച്ചു നടപ്പിലാക്കുന്നതിന് പകരം പുത്തൻ തോട് മുതൽ ബീച്ച് റോഡ് വരെ ഒറ്റ യുണിറ്റ് ആയി പരിഗണിച്ച് കൊണ്ട് കടൽഭിത്തി നിർമ്മിക്കാൻ കേരളം സർക്കാർ തയ്യാറാകണം. അതോടൊപ്പം കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്തെടുത്ത് 10 നോട്ടിക്കൽ മൈൽ അകലെ കൊണ്ട് കടലിൽ കളയുന്ന എക്കൽ ഉപയോഗിച്ച് ചെല്ലാനം-കൊച്ചി തീരം പുനഃനിർമ്മിക്കുകയും തീരം വീണ്ടും കടലെടുത്തു പോകാതിരിക്കാൻ ജിയോ സിന്തറ്റിക് ട്യൂബ് ഉപയോഗിച്ച് കൊണ്ടുള്ള പുലിമുട്ടുകൾ ഇട്ട് സംരക്ഷിക്കാനും കേരളം സർക്കാർ തയ്യാറാകണം.

 സർക്കാരിൻ്റെ അടിയന്തിര ശ്രദ്ധ ഈ കാര്യങ്ങളിൽ ഉണ്ടാകേണ്ടതിനായി നമ്മുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  ചെല്ലാനം-കൊച്ചി ജനകീയവേദിയുടെയും കെ എൽ സി എ  കണ്ടക്കടവ് ഫെറോന യൂണിറ്റും സംയുക്തമായി ഒരു ഏക ദിന ധർണ്ണ സംഘടിപ്പിക്കുകയാണ്. 2026 ജൂൺ 14 നു സൗദി ബസ്സ് സ്റ്റോപ്പിന് സമീപം നടക്കുന്ന ധർണ്ണയിൽ മുഴുവൻ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

P & T ജൂലൈ 24 തുടർ സമരം ഉദ്‌ഘാടനം

 

പ്രിയ സുഹൃത്തെ,
2018 ജൂലൈ 31 നാണ് അന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പി & ടി കോളനി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി മുണ്ടംവേലിയിൽ GCDA നിർമ്മിക്കുന്ന പി & ടി അപ്പാർട്ട്മെന്റിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. 5 പതിറ്റാണ്ടായി തികച്ചും പരിതാപകരമായ സാഹചര്യങ്ങളിൽ കടവന്ത്ര ഗാന്ധിനഗറിൽ പേരണ്ടൂർ കനാൽ പുറമ്പോക്കിൽ കഴിഞ്ഞിരുന്ന ഭൂരഹിതരും ഭവനരഹിതരുമായ 90 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നു മുണ്ടംവേലിയിൽ അപ്പാർട്ട്മെന്റ് നിർമ്മിച്ചത്. 2023 അവസാനത്തോടെ അപ്പാർട്ട്മെന്റുകളുടെ താക്കോലുകൾ കൈമാറിയെങ്കിലും പണി പൂർത്തിയാകാത്തതിനാൽ താമസമാരംഭിയ്ക്കാൻ കഴിഞ്ഞില്ല. പിന്നീട് നിർമ്മാണം പൂർത്തിയാക്കി എന്നവകാശപ്പെട്ടു കൊണ്ട് 2024 ജനുവരി 31 നു 78 കുടുംബങ്ങളെ അപ്പാർട്ട്മെന്റിൽ പുനരധിവസിപ്പിച്ചു. അന്നേ ദിവസം തന്നെ അവർ അന്നുവരെ താമസിച്ചിരുന്ന പേരണ്ടൂർ കനാൽ പുറമ്പോക്കിലെ പി & ടി കോളനിയിലെ വീടുകൾ ജെസിബി ഉപയോഗിച്ച് തകർത്ത് കളയുകയും ചെയ്തു. 

GCDA യുടെ ഉടമസ്ഥതയിലുള്ള 70 സെന്റ് വരുന്ന സ്ഥലത്താണ് അപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്നത്. 4 നിലകളുള്ള രണ്ടു കെട്ടിടങ്ങളിൽ 78 കുടംബങ്ങളിലായി ഏതാണ്ട് 400-ഓളം അന്തേവാസികളാണ് ഇവിടെയുള്ളത്. താമസം തുടങ്ങി 14-)o ദിവസം പെയ്ത മഴയിൽ തന്നെ അപ്പാർട്ട്മെന്റിലെ രണ്ടു വീടുകൾ ചോർന്നൊലിക്കാൻ തുടങ്ങി. തുടർന്ന് മറ്റുവീടുകളും ചോരാൻ തുടങ്ങി. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞു പുറത്തേക്കൊഴുകാൻ തുടങ്ങി. കടുത്ത ദുരിതങ്ങൾ സഹിച്ചുകൊണ്ടാണ് ഒട്ടും വാസയോഗ്യമല്ലാത്ത ഈ അപ്പാർട്ട്മെന്റിൽ കുടുംബങ്ങൾ കഴിയുന്നത്. മനുഷ്യജീവനെ പരിഗണിക്കാതെയും, നിർമ്മാണ സാമഗ്രികളുടെ ഗുണമേന്മ ഉറപ്പാക്കാതെയും, മതിയായ ജാഗ്രതയില്ലാതെയും നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളാണ് പി & ടി അപ്പാർട്ട്മെന്റിലേത്.

ഹൈടെൻഷൻ ഇലക്ട്രിക്ക് ലൈനുകൾക്കിടയിലെ മരണക്കെണി

അരൂർ-മട്ടാഞ്ചേരി 110 K.V. ലൈനിൽ നിന്നും നിയമ പരമായ അകലം പാലിക്കാതെയാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. കേന്ദ്ര വൈദ്യുതിഅതോറിറ്റി ചട്ടങ്ങൾ പ്രകാരം 2.9 മീ. അകലം വേണ്ടിടത്ത് 2.5 മീ. അകലമേ ഉള്ളൂ. കിഴക്കു 110 K.V. ലൈൻ  ആണെങ്കിൽ പടിഞ്ഞാറ് 66 K.V. ലൈൻ കടന്നുപോകുന്നു. ഇതിനുരണ്ടിനുമിടക്കാണ് ഇരുമ്പു ഡെക്ക് ഷീറ്റുകൾ കൊണ്ട് മേൽക്കൂരയും ഇരുമ്പു പില്ലറുകളും ബീമുകളുമുപയോഗിച്ച് നിർമ്മിച്ച കെട്ടിടം നിൽക്കുന്നത്. 110 K.V. ലൈൻ വളരെ അടുത്തുകൂടി കടന്നു പോകുന്നതുകൊണ്ട് ഈർപ്പമുള്ള അന്തരീക്ഷത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നതിനാൽ അപ്പാർട്ട്മെന്റുകൾക്കകത്ത് ഇരിക്കുമ്പോൾ പോലും അന്തേവാസികൾക്ക് ഷോക്ക് ഏൽക്കുന്നത് പതിവാണ്. വൈദുതി പ്രസരണം മൂലം ഇലക്ട്രിക്കൽ സുരക്ഷാ ഉപകരണങ്ങളും, ഇലക്ട്രിക്കൽ-ഇലക്ട്രോണിക് ഗ്രഹോപകരണങ്ങളും അടിക്കടി കേടു വരുന്നു.

കെട്ടിടത്തിന്റെ ബലക്ഷയം.

Autoclaved aerated concrete blocks (AAC) ഉപയോഗിച്ചാണ് പി & ടി അപ്പാർട്ട്മെന്റ് നിർമ്മിച്ചിരിക്കുന്നത്.  പ്രൊസസ്ഡ് സിമന്റ് കട്ടകളായ ഇവയ്ക്ക് ചൂട് പ്രതിരോധിക്കാൻ ശേഷിയില്ല. ഉള്ളിൽ സുഷിരങ്ങൾ ഉള്ളതിനാൽ ഇത് വെള്ളം ആഗിരണം ചെയ്യും. ഇത് കെട്ടിടത്തിലെ ചോർച്ചക്കു കാരണമാകുന്നു. ചുവരുകൾ ചോർന്നൊലിക്കുന്നത് കൊണ്ട് കെട്ടിടത്തിന്റെ ഭിത്തികൾ ദുർബലമായിരിക്കുന്നു.

മേൽക്കൂര നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ള ഇരുമ്പ് ഡെക്ക്ഷീറ്റുകൾ തീരദേശത്തെ കാലാവസ്ഥക്ക് ഒട്ടും അനുയോജ്യമല്ല. ഇവയുടെ corrosion(തുരുമ്പിക്കൽ) നിരക്ക് വളരെ കൂടുതലാണ്. 2 വർഷങ്ങൾ കൊണ്ട് തന്നെ മേൽക്കൂരയും ഇരുമ്പുപില്ലറുകളും തുരുമ്പിച്ചു കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിട്ടുണ്ട്. തെർമൽ ഇൻസുലേഷൻ ഇല്ലാത്തതിനാൽ ഇവ അന്തരീക്ഷ താപനിലക്കനുസരിച്ച് ചുട്ടുപഴുത്ത് കടുത്തചൂടാണ് അപ്പാർട്ട്മെന്റിൽ അനുഭവപ്പെടുന്നത്. ഇരുമ്പ് ഷീറ്റുകളും ബീമുകളും ചൂടുപിടിക്കുന്നതിലൂടെയും സിമന്റ് കട്ടകൾക്ക് ചൂട് പ്രതിരോധിക്കാൻ കഴിയാത്തതു കൊണ്ടും കടുത്തചൂട് അനുഭവപ്പെടുകയും താമസക്കാർക്ക് പൊള്ളലേൽക്കുകയും ചെയ്യുന്നു.

GCDA യുടെ അഭ്യർത്ഥനപ്രകാരം കെട്ടിടങ്ങളെ കുറിച്ച് ചെന്നൈ IIT പഠനം നടത്തി ഒരു റിപ്പോർട്ട് നൽകിയിരുന്നു. അതിലെ നിർദ്ദേശങ്ങളിലൊന്ന് 2026 മെയ് 31-നകം കെട്ടിടങ്ങളുടെ structure ബലപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കണമെന്നാണ്. സ്ട്രക്ച്ചർ ബലപ്പെടുത്തിയാൽ പോലും അത് നിലനിൽക്കാനുള്ള സാധ്യതയില്ല.

നിർമ്മാണത്തിലെ അപാകതകൾ

കൈകൊണ്ട് ഒന്നുതുടച്ചാൽപോലും അടർന്നു വീഴുന്ന വിധം കെട്ടിടത്തിൽ ഭൂരിഭാഗം ഇടങ്ങളിലും ലൂസ് പ്ലാസ്റ്ററിങ്ങാണുള്ളത്. പ്ലംബിങ്ങിനുപയോഗിച്ച ഗുണമേന്മയില്ലാത്ത പൈപ്പുകൾ ഭിത്തികൾക്കുള്ളിൽ പലയിടത്തും പൊട്ടി വെള്ളം നഷ്ടമാകുന്നതിനും ഭിത്തികൾ നനഞ്ഞു ദുർബലമാകുന്നതിനും കാരണമാകുന്നു. ഗുണമേന്മയില്ലാത്ത സാമഗ്രികൾ കൊണ്ട് നിർമ്മിച്ചതിനാൽ അപ്പാർട്ട്മെന്റുകളിൽ പലയിടത്തും കോൺക്രീറ്റ് അടർന്നുവീഴുന്നു. ദിനംപ്രതി ചുമരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയാണ്. കെട്ടിടങ്ങൾക്കു മുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്കുകളും വിണ്ടുകീറിയിരിക്കുന്നു. ദിവസങ്ങൾക്കുമുമ്പാണ് സീലിംഗ് ഫാൻ അടർന്നുവീണ് ഒരന്തേവാസിക്ക് സാരമായ പരിക്ക് പറ്റിയത്.  മേൽക്കൂരയിലെ ഇരുമ്പുഷീറ്റുകൾ തുരുമ്പിച്ചു പൊടിഞ്ഞു ഭക്ഷണസാധനങ്ങളിൽ പാറിവീഴുന്നതിനാൽ പലപ്പോഴും ഭക്ഷണം ആഹാരയോഗ്യമല്ലാതാകുന്നു.

ശുചി മുറികളിൽ നിന്ന് ആസിഡ് കലർന്ന സോപ്പ്-ഡിറ്റർജെന്റ് വെള്ളവും വിസർജ്യങ്ങളും ചോർന്നൊലിച്ച്  ഭിത്തികൾ ദുർബലമാകുന്നു. ഇതേകാരണംകൊണ്ട് തന്നെ ഇരുമ്പ് ബീമുകളും മേൽക്കൂരയും തുരുമ്പിച്ച് ദുർബലമാകുന്നു. നനഞ്ഞ ഭിത്തികളിൽ പൂപ്പലും പായലുംപിടിച്ച് രോഗങ്ങൾ ഉണ്ടാക്കുന്നു. ശുചിമുറികളിലെ ചോർച്ചമൂലം കുടപിടിച്ചുകൊണ്ട് പാചകം ചെയ്യേണ്ട അവസ്ഥയാണ് അന്തേവാസികൾക്ക്. ഇതുമൂലം സ്വസ്ഥമായി ഭക്ഷണമുണ്ടാക്കി കഴിക്കാൻ പറ്റുന്നില്ല. വീതികുറഞ്ഞ ഇടനാഴികളുടെ ഇരുവശത്തുമായിട്ടാണ് ഇവിടെ ഭവനങ്ങൾ പണിതിട്ടുള്ളത്. പുറത്തേക്ക് തുറക്കാൻ കഴിയാത്ത വിധമാണ് ജനലുകൾ. മതിയായ വെന്റിലേഷൻ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ശുദ്ധവായുലഭ്യത കുറയുന്നു. 

4 നിലകളുള്ള കെട്ടിടത്തിൽ ലിഫ്റ്റോ മതിയായ ഫയർ റെസ്ക്യൂ സംവിധാനങ്ങളോ വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയോ വാഹനപാർക്കിങ് സൗകര്യമോ ബയോഗ്യാസ് പ്ലാന്റുകളോ കുട്ടികൾക്കുള്ള കളിസ്ഥലമോ ഇല്ല. ഇടുങ്ങിയ കോണിപ്പടികളിലൂടെ രോഗികളേയും വൃദ്ധരെയും താഴെയെത്തിക്കുക പ്രയാസമാണ്. സെപ്റ്റിക് ടാങ്കുകൾ കവിഞ്ഞൊഴുകി അപ്പാർട്ട്മെന്റിന് കിഴക്കുള്ള സാന്തോം കോളനിയിലേക്കാണ് എത്തുന്നത്. ഇത് അവരുടെ ജീവിതവും നരകതുല്യമാക്കുന്നു. ഒട്ടുംശുചിത്വമില്ലാത്ത ജീവിത പരിസരങ്ങൾമൂലം കുട്ടികൾക്ക് ഉറക്കമില്ലായ്മ, അലർജി, മാനസികപിരിമുറുക്കം, വിവിധ ശാരീരിക പ്രശ്നങ്ങൾ, എന്നിവയുണ്ടാകുന്നു. 110 K. V. ലൈനിൽനിന്നുള്ള EMF(വൈദ്യുത കാന്തികവലയം) റേഡിയേഷൻ അന്തേവാസികളു ടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. 

തങ്ങളുടെ ദുരിതപൂർണ്ണമായ ജീവിത സാഹചര്യങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് പി & ടി അപ്പാർട്ട്മെന്റ് നിവാസികൾ  കഴിഞ്ഞ മെയ് മാസം മുതൽ സമരത്തിലാണ്. സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയ്ക്ക് ജൂലൈ 24 നു വൈകിട്ട് 6 മണിയ്ക്ക് പി & ടി അപ്പാർട്ട്മെന്റിനു മുന്നിൽ അനിശ്ചിത കാല സമരം ആരംഭിയ്ക്കുകയാണ്. മുണ്ടംവേലി പി & ടി അപ്പാർട്ട്മെന്റിനു മുൻവശം ആരംഭിക്കുന്ന സമരം അഡ്വ. പി എ പൗരൻ (മനുഷ്യാവകാശ പ്രവർത്തകൻ) ഉദ്‌ഘാടനം ചെയ്യുന്നു. അതിജീവനത്തിനു വേണ്ടിയുള്ള ഈ സമരത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

                                     അഭിവാദ്യങ്ങളോടെ,

പ്രസിഡന്റ് 

അഭിലാഷ് പി പരമേശ്വരൻ 

Ph : 8660293950 

സരിത എം

 സെക്രട്ടറി 

Ph : 9846647076 

                                     പി & ടി അപ്പാർട്ട്മെന്റ് റെസിഡൻസ് അസോസിയേഷൻ

2024 ഏപ്രിൽ 20, ശനിയാഴ്‌ച

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം


    2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനുബന്ധിച്ച് സൗദി സമരപ്പന്തലിൽ നിന്നും ബീച്ച് റോഡ് വരെ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സൗദി സമരപ്പന്ത ലിൽ ചേർന്ന പൊതുയോഗം ചെല്ലാനം-കൊച്ചി ജനകീയവേദി ജനറൽ ക ൺവീനർ വി.ടി. സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ 4 കൊല്ലത്തി ലധികമായി ജനകീയവേദി തീരസംരക്ഷണത്തിനായി തുടർച്ചയായ സമര ത്തിലാണ്. മറ്റു പലരും പലപ്പോഴായി സമരം ചെയ്യുകയും സമരം അവസാ നിപ്പിച്ചു പോകുകയും ചെയ്തപ്പോൾ ജനകീയവേദി സമരരംഗത്ത് തന്നെ നില യുറപ്പിച്ചു. ഇനി സർക്കാരിന്റെ കണ്ണ് തുറക്കുന്നതുവരെ ജനകീയവേദി സമര ത്തിൽ ഉറച്ചു നില്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരം എന്നത് തീരദേശവാസി കളുടെ ജീവിതത്തിന്റെ അഭേദ്യമായ ഭാഗമാണെന്നും തീരം സംരക്ഷിക്കുക എന്നാൽ തീരദേശവാസികളുടെ ജീവിതം സംരക്ഷിക്കുക എന്നതാണ് അർ ത്ഥമെന്നും തുടർന്ന് സംസാരിച്ച അഡ്വ. തുഷാർ നിർമ്മൽ പറഞ്ഞു. കടൽക യറ്റത്തിൽ വലയുന്ന തീരദേശവാസികളുടെ ഈ ദുരിതകാലവും കടന്നു പോ കുമെന്നും സുരക്ഷിതമായ തീരം നാം നേടിയെടുക്കുക തന്നെ ചെയ്യുമെന്നും ജ നകീയവേദി വർക്കിങ് ചെയർമാൻ ജയൻ കുന്നേൽ പറഞ്ഞു. ഷൈല പീറ്റർ നന്ദി പറഞ്ഞു.   സൗദി പന്തലിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് വി. ടി. സെബാസ്റ്റ്യൻ, ജയൻ കുന്നേൽ, മെറ്റിൽഡ ക്ലീറ്റസ്, ജോസഫ് മാളിയേക്കൽ വി സി ആന്റണി, റോസിലി ജോയ്, ഷീല സേവ്യർ,   ലൈസ തോമസ്, ബേബി ജോൺസൺ തുടങ്ങിയവർ നേതൃത്വം  നല്കി. 100 ദിവസം പൂർത്തി യായ ഒന്നാം  ഘട്ട റിലേ നിരാഹാര സമരം തുടർന്നുള്ള ദിവസങ്ങളിൽ ഭവന നിരാഹാരവും ഉച്ചക്ക് 3  മുതൽ 5  വരെ  സൗദി പന്തലിൽ  ധർണ്ണയും ആ യി തുടരും. 

വസ്തുതാന്വേഷണ യാത്ര :-സമരപത്രം


ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റം പരിഹരിച്ചെന്ന് സർക്കാർ വക പ്ര ചരണത്തിന്റെ സത്യാവസ്ഥ തുറന്നു കാണിക്കാൻ ചെല്ലാനം-കൊച്ചി ജനകീ യവേദി വസ്തുതാന്വേഷണ യാത്ര സംഘടിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ രൂ ക്ഷമായി കടൽ കയറിയ കണ്ണമാലി, ചെറിയകടവ് മുതലായ പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കുമെന്ന് പറഞ്ഞെങ്കിലും ഇന്നേവരെ യാതൊരു നടപ ടിയും അതിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ വർഷ വും കടൽകയറ്റം നേരിടേണ്ടി വരുമെന്ന ആശങ്കയിൽ ഈ പ്രദേശത്തെ ജന ങ്ങൾ കഴിയുമ്പോൾ ഭാഗികമായി നിർമ്മിച്ച കടൽഭിത്തി ഉയർത്തിക്കാട്ടി ചെ ല്ലാനത്തെ കടൽകയറ്റം പരിഹരിച്ചെന്ന പ്രചരണം നടത്തുകയാണ് സർക്കാ രും ഭരണപക്ഷവും. മന്ത്രിമാരും പാർട്ടി നേതാക്കളും അനുഭാവികളും സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തുന്ന പ്രചരണത്തിൽ ചെല്ലാനം-കൊച്ചി തീരത്തെ യ ഥാർത്ഥ അവസ്ഥ മറയ്ക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് പുത്തൻ തോടിന് തെക്ക് നിന്ന് ഐ എൻ എസ് ദ്രോണാചാര്യ വരെയുള്ള പ്രദേശ ങ്ങളുടെ അവസ്ഥ തുറന്നു കാണിക്കാനായി കടൽഭിത്തിക്ക് സമാന്തരമായി ഒ രു വസ്തുതാന്വേഷണയാത്ര  ചെല്ലാനം-കൊച്ചി ജനകീയവേദി സംഘടിപ്പിച്ച ത്. പുത്തൻതോടിനു തെക്കുവശത്ത് നിന്നും ദ്രോണാചാര്യ വരെയുള്ള കടൽ ഭിത്തിയിലൂടെ യാത്ര ചെയ്ത വസ്തുതാന്വേഷണ സംഘം കടൽഭിത്തി തകർന്ന തും തീരെ ഇല്ലാത്തതും ഇടിഞ്ഞതുമായ പ്രദേശങ്ങൾ അടയാളപ്പെടുത്തി. ഫെ ബ്രുവരി 10 നു കാലത്ത് 7.30 നു പുത്തൻതോടിനു തെക്കു നിന്നും ആരംഭി ച്ച യാത്രയിൽ വി.ടി.സെബാസ്റ്റ്യൻ, സുജാ ഭാരതി, അഡ്വ.തുഷാർ നിർമ്മൽ, പുഷ്പി ജോസഫ്, സജിതാ ബാബു, ജെയിൻ പീറ്റർ, ഗ്രേസി പള്ളിപ്പറമ്പിൽ മെറ്റിൽഡ ക്ലീറ്റസ്, കുഞ്ഞുമോൻ, രാധ വടക്കേടത്ത്, മറിയാമ്മ അറയ്ക്കൽ, ഫിലോമിന ജേയ്ക്കബ്, ജോസി കുരിശിങ്കൽ, മിനി ബാബു, ഷേർളി, ഷൈജി ജോയി തുടങ്ങിയവർ പങ്കെടുത്തു.  

2024 ഏപ്രിൽ 14, ഞായറാഴ്‌ച

കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക ; സമരപത്രം

    


തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസ്സുകളി ൽ  കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക,
കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള തീരസംരക്ഷണം ആരംഭിക്കുന്ന തിയ്യതി ഉടൻ പ്ര ഖ്യാപിക്കുക, സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ പദ്ധതി  സമയബ ന്ധിതമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചെല്ലാ നം-കൊച്ചി ജനകീയവേദി കഴിഞ്ഞ മാർച്ച് 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തോപ്പുംപടിയിൽ പ്രതിഷേധ ധർണ്ണ നടത്തി. 


 
ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരജനത നടത്തിവരുന്ന ജനകീയ സ മരം 1612 ദിവസങ്ങൾ പിന്നിട്ട വേളയിലാണ് ജനകീയവേദി ഇത്തരമൊരു സമരവുമായി മുന്നിട്ടിറങ്ങിയത്. 2021 ൽ പ്രഖ്യാപിച്ച ഭാഗികമായ തീരസം രക്ഷണ നടപടികളല്ല ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരം ഒ റ്റത്തീരമായി കണ്ടുകൊണ്ടുള്ള സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ ന ടപടികളാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സൗദി, കാട്ടിപ്പറമ്പ്,  കണ്ണമാലി എന്നിവിടങ്ങളിലെ സമരപ്പന്തലുകൾ കേന്ദ്രീകരിച്ച് ജനകീയവേ ദിയുടെ സമരം നടന്നു വരുന്നത്. 

 


തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേ സിൽ സർക്കാർ നടപ്പാക്കാൻ പോകുന്ന തീരസംരക്ഷണ നടപടികൾ എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കോടതി ഉത്തരവിട്ടി രിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതോടൊപ്പം നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്ത കാട്ടിപ്പറമ്പ് മുതൽ വടക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ചെല്ലാനം-കൊ ച്ചി ജനകീയവേദിക്കു വേണ്ടി വി.ടി. സെബാസ്ട്യൻ നല്കിയ ഹർജിയും കോട തിയുടെ പരിഗണനയിലാണ്.  കേരളാ ഹൈക്കോടതിയിൽ സർക്കാർ ജന ങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും എത്രയും പെട്ടെന്ന് ത ന്നെ കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണ ത്തിനായുള്ള പദ്ധതി നടപ്പിലാക്കണമെന്നും ഈ അവസരത്തിൽ ചെല്ലാനം-കൊച്ചി ജനകീയവേദി ആവശ്യപ്പെട്ടിരിക്കുകയാണ്.  ഈ ആവശ്യം ഉന്നയി ച്ചു കൊണ്ടാണ് തോപ്പുംപടിയിൽ പ്രതിഷേധ ധർണ്ണ നടന്നത്. 

   


ധർണ്ണ പിയുസിഎൽ സംസ്ഥാന കൺവീനർ അഡ്വ. പി. ചന്ദ്രശേഖർ ഉ ദ്‌ഘാടനം ചെയ്തു.  തുടർന്ന് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി എസ് പൊടിയൻ, ജില്ലാ സെക്രട്ടറി ഷിജി തയ്യിൽ, അജാമ ളൻ, വി ടി സെബാസ്റ്റ്യൻ, അഡ്വ തുഷാർ നിർമ്മൽ, ജയൻ കുന്നേൽ, സുജ ഭാരതി, ജെയ്സൻ കൂപ്പർ, മെറ്റിൽഡ ക്ലീറ്റസ് തുടങ്ങിയവർ സംസാരിച്ചു.

സായാഹ്‌ന ധർണ്ണ - കാട്ടിപ്പറമ്പ് - മെയ് 30 -2026

   പ്രിയ സുഹൃത്തേ, വീണ്ടും കടൽകയറ്റം ഉറപ്പായ ഒരു മഴക്കാലമാണ് വരാനിരിക്കുന്നത്. പുത്തൻ തോട് ബീച്ചിനു വടക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേ...