ചെല്ലാനം പഞ്ചായത്തിൽ കണ്ണമാലി(വാർഡ് 8)യിലെ വിക്ടോറിയ (അമ്മിണി)യ്ക്ക് വീട് നിർമ്മിച്ചു ന ല്കുന്ന എഐഎൽയു എറണാകുളം ജില്ലാ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ. അഭിനന്ദനാർഹമായ ഒരു പ്രവൃ ത്തിയാണ് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നടത്തു ന്നതോടൊപ്പം ചെല്ലാനം-കൊച്ചി തീരത്തു അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് നടപ്പിലാക്കാൻ ലോയേഴ്സ് യൂണിയന് കഴിഞ്ഞാൽ നൂറുകണക്കിന് ഭവനങ്ങൾക്ക് സംരക്ഷണം ഒരുക്കാ ൻ കഴിയുന്ന ഒരു കാര്യമാകും അത്. അതിലേക്ക് ശ്രദ്ധ ക്ഷണിയ്ക്കാനാണ് ഈ കുറിപ്പ്.
ഏതാണ്ട് 18 കി.മി ദൈർഘ്യം വരുന്ന ചെല്ലാനം-കൊച്ചി തീരം ഇന്ന് കടുത്ത കടൽകയറ്റ ഭീഷ ണി നിലനില്ക്കുന്ന പ്രദേശമാണ്. ചെല്ലാനം-കൊച്ചി തീരത്തിനു വടക്ക് സ്ഥിതിചെയ്യുന്ന കൊച്ചി കപ്പൽ ച്ചാലിന്റെ ആഴം നിലനിറുത്തുന്നതിനായി നടത്തുന്ന ദിവസേനയുള്ള ഡ്രെഡ്ജിങ് ഈ പ്രദേശത്തെ തീരക്കടലിലെ മണലൊഴുക്കിന്റെ ദിശയും സ്വഭാവവും തന്നെ മാറ്റിയിരിക്കുന്നു. (ചെല്ലാനം തീരസംര ക്ഷണത്തെ സംബന്ധിച്ച NCCR റിപ്പോർട്ട് കാണുക) ഇത് ഈ തീരത്തെ കടുത്ത തീരശോഷണം നേരിടുന്ന പ്രദേശമാക്കി മാറ്റിയിട്ടുണ്ട്. കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയിൽ ചെല്ലാനം തീ വ്ര തീരശോഷണ ഭീഷണി നേരിടുന്ന പ്രദേശമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതീവ ഗുരുതരമായ ഈ തീരശോഷണമാണ് ചെല്ലാനം-കൊച്ചി തീരത്തെ രൂക്ഷമായ കടൽകയറ്റത്തിനു കാരണം.
പതിറ്റാണ്ടുകളായി ചെല്ലാ നം-കൊച്ചി തീരത്തെ ജനത നേരിടുന്ന കടൽകയറ്റ ദുരിതങ്ങൾക്ക് കൊ ച്ചിൻ പോർട്ടാണ് ഉത്തരവാദി. പോർട്ടിനെതിരെ ആദ്യമായി വിരൽ ചൂണ്ടിയത് സിപിഎം നേതാവാ യ ദിനേശ് മണി ആയിരുന്നു. 2007 ൽ പോർട്ടിനെതിരെ അദ്ദേഹം കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നല്കി. അന്നദ്ദേഹം ചെല്ലാനം തീരം ഉൾപ്പെടുന്ന പള്ളുരുത്തി മണ്ഡലത്തിലെ എംഎൽഎ ആ യിരുന്നു. എന്നാൽ 2020 ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാർ നല്കി യ ഒരു സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ആ കേസ് ഡിസ്പോസ് ചെയ്യുകയായിരുന്നു. പിണ റായി സർക്കാർ നടപ്പിലാക്കാൻ പോകുന്ന പദ്ധതികൾ കാണിച്ചുകൊണ്ടുള്ളതായിരുന്നു ആ സത്യവാ ങ്മൂലം. അതിൽ പറഞ്ഞ പദ്ധതികളിൽ ഭൂരിഭാഗവും നടപ്പിലാക്കിയില്ല എന്നത് മറ്റൊരു വസ്തുത. കൊ ച്ചിൻ പോർട്ട് കേസിൽ നിന്നും തല്ക്കാലം രക്ഷപ്പെടുകയും ചെയ്തു.
ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെയും പ്രതിഷേധങ്ങളെയും തുടർന്ന് രണ്ടാം പിണറായി സർ ക്കാർ 10 കി.മി ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തി നിർമ്മാണവും 2 കിമി പ്രദേശത്ത് 15 പുലിമു ട്ടുകളുടെ നിർമ്മാണവും പ്രഖ്യാപിച്ചുവെങ്കിലും അത് പൂർണ്ണമായും നടപ്പിലാക്കിയിട്ടില്ല. 7.350 കി.മി കടൽഭിത്തി നിർമ്മാണവും 6 പുലിമുട്ടുകളുടെ നിർമ്മാണവും മാത്രമാണ് പൂർത്തിയായിട്ടുള്ളത്. കണ്ണമാ ലി മുതൽ വടക്കോട്ട് ചെറിയകടവ് വരെയുള്ള ടെട്രാപോഡ് പദ്ധതി 2023 നവംബറിൽ തുടങ്ങുമെ ന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ അതിനുള്ള ഭരണാനുമതി പോലും ലഭ്യമായിട്ടില്ല. നില വിൽ കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള പ്രദേശങ്ങളിൽ യാതൊരു തീരസംരക്ഷണ പദ്ധതിയും ഇല്ല എന്നു ചുരുക്കം.
കേരളസർക്കാർ നടപ്പിലാക്കിയ ടെട്രാപോഡ് പദ്ധതി ഒരു സമയത്ത് രൂക്ഷമായ കടൽകയറ്റം നേ രിട്ടിരുന്ന ചെല്ലാനം പഞ്ചായത്തിലെ തെക്കൻ പ്രദേശങ്ങൾക്ക് വലിയ ആശ്വാസമായി എന്നത് യാ ഥാർഥ്യമാണ്. പക്ഷെ അതിന്റെ വില കൊടുക്കേണ്ടി വന്നത് കണ്ണമാലി മുതൽ വടക്കോട്ടുള്ള പ്രദേശ ങ്ങളിലെ ജനങ്ങളാണ്. ഇപ്പോൾ ലോയേഴ്സ് യൂണിയൻ വീടുവച്ചു കൊടുക്കുന്ന കണ്ണമാലി 8-ാം വാർഡ് കഴിഞ്ഞ 2 വർഷം കടുത്ത കടലാക്രമണം നേരിട്ട പ്രദേശമാണ്. 2022 ൽ മാത്രം അവിടെ 10 വീടു കളാണ് കടൽകയറ്റത്തിൽ തകർന്നത്. ആ വർഷം കേരളത്തിൽ എവിടെയും കാര്യമായ കടൽകയറ്റം ഉണ്ടായിരുന്നില്ല എന്നു കൂടി ഓർക്കണം. സർക്കാർ നടപ്പിലാക്കിയ ടെട്രാപോഡ് പദ്ധതിയുടെ അശാ സ്ത്രീയതയും ഭാഗികതയുമാണ് അതിനു കാരണം. ഇപ്പോഴും ഈ പ്രദേശങ്ങളിൽ തീരസംരക്ഷണ പദ്ധ തികൾ ഒന്നും നടപ്പിലാക്കാത്തതിനാൽ ഈ വർഷവും ഈ പ്രദേശങ്ങളിൽ കടൽകയറ്റം ഉറപ്പാണ്. അ തേ.. ഈ പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകൾ കടൽകയറ്റ ഭീഷണിയിലാണ്. ലോയേഴ്സ് യൂണി യൻ ഇപ്പോൾ വീട് നിർമ്മിച്ചു കൊടുക്കുന്ന പ്രദേശത്ത് പേരിനു പോലും കടൽഭിത്തിയില്ലാതെ പൂർണ്ണ മായും തകർന്നു തറനിരപ്പായി കിടക്കുകയാണ്. ആ ഭവനം തുടർന്നും കടൽകയറ്റ ഭീഷണിയിൽ തുട രും എന്നർത്ഥം. തീരദേശവാസികളുടെ ഈ ഗതികേട് മുതലെടുത്തു കൊണ്ട് തീരവും കടലും കൈക്ക ലാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. നവ ഉദാരവാദ സാമ്പത്തിക നയങ്ങൾ അത്തരം പിടിച്ചുപറിക്കാ ർക്ക് സഹായകമായ അന്തരീക്ഷം ഒരുക്കുന്നുണ്ട്.
കണ്ണമാലി മുതൽ വടക്കോട്ട് ഫോർട്ട്കൊച്ചി വരെയുള്ള തീരം സംരക്ഷിക്കാൻ അടിയന്തിര നടപ ടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ പ്രദേശത്തെ ജനങ്ങൾ കടുത്ത ദുരിതങ്ങളിലേക്ക് എടുത്തെറിയപ്പെടും. കടൽ ജലനിരപ്പ് ഉയരുന്നതും, അറബിക്കടലിൽ താപനില ഉയരുന്നതും പരിസ്ഥിതിയെ പരിഗണി ക്കാത്ത നിർമാണങ്ങൾ മൂലം അഴികളും പൊഴികളും അടഞ്ഞുപോയതും കൂടിയ ജനസാന്ദ്രതയും ചെല്ലാ നം-കൊച്ചി തീരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത യും ഈ പ്രദേശം നേരിടുന്ന കടൽകയറ്റ ഭീഷ ണിയെ തീവ്രമാക്കുന്ന ഘടകങ്ങളാണ്.
കൊച്ചിൻപോർട്ട് നീക്കം ചെയ്യുന്ന എക്കൽ തീരത്തടിച്ചു തീരം പുനർനിർമ്മിക്കുകയും പുലിമുട്ടുകളോട് കൂ ടിയ കടൽഭിത്തി നിർമ്മിക്കുകയും ചെയ്താൽ ചെല്ലാനം-കൊച്ചി തീരത്തെ കടലാക്രമണം പരിഹരിക്കാനാ കും.
ചെല്ലാനം-കൊച്ചി തീരത്തെ കടൽ കയറ്റം പരിഹരിക്കാൻ കൊച്ചിൻ പോർട്ടിനു നിയമപരമായ ബാധ്യതയുണ്ട് എന്നു ഞങ്ങൾ കരുതുന്നു. അവരെക്കൊണ്ട് ആ ബാധ്യത ഏറ്റെടുപ്പിക്കാനും പ്രതിവിധി നടപ്പിലാക്കിക്കാനും കേരള സർക്കാരിനും ബാധ്യതയുണ്ട്. പക്ഷെ പതിറ്റാണ്ടുകളായി ആ ഉത്തരവാദി ത്തം നിർവഹിക്കുന്നതിൽ കേരളസർക്കാർ പരാജയപ്പെടുകയാണ്. ലോയേഴ്സ് യൂണിയൻ ഇടപെടേണ്ട തും ഈ കാര്യത്തിൽ ആണെന്ന് ഞങ്ങൾ കരുതുന്നു. ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്ക പ്പെട്ട് ഏതുസമയവും പാരിസ്ഥിതിക അഭയാർത്ഥികളാകാവുന്ന അവസ്ഥയിൽ ജീവിക്കുന്ന ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ലോയേഴ്സ് യൂണിയന് ഇടപെടാൻ കഴിയും എന്ന് ഞങ്ങൾ കരുതുന്നു. ഈ കുറിപ്പിനോട് പ്രതികരിക്കുമെന്നും ചെല്ലാനം-കൊച്ചി തീരജനതയുടെ അവ കാശ സംരക്ഷണത്തിന് വേണ്ടി ഇടപെടുമെന്നുമുള്ള പ്രതീക്ഷയോടെ നിർത്തട്ടെ. കണ്ണമാലിയിൽ നട ത്തുന്ന ഭവനനിർമ്മാണത്തിന് ഒരിക്കൽ കൂടി ആശംസകൾ നേരുന്നു.
ചെല്ലാനം-കൊച്ചി ജനകീയ വേ ദി
(ഒരു നാട് മുഴുവൻ കടൽകയറ്റത്തിൽ നിന്നും രക്ഷ തേടുകയാണ്. അതിനു പ രിഹാരമില്ലയെങ്കിൽ വീടുകൾ പുനർനിർമ്മിച്ചു നല്കിയിട്ട് എന്തു കാര്യം? കണ്ണമാ ലിയിൽ രൂക്ഷമായ കടൽകയറ്റം നേരിടുന്ന ശ്രീരാമ ക്ഷേത്രത്തിനു സമീപം വി ക്ടോറിയ എന്ന അമ്മിണിയ്ക്ക് അഭിഭാഷകരുടെ സംഘടനയായ എ.ഐ.എൽ. യു. വീട് നിർമ്മിച്ചു നല്കുകയാണ്. സിപിഎമ്മിനോട് ചേർന്നു നില്ക്കുന്ന സംഘടന യാണ് എ.ഐ.എൽ.യു. കടൽകയറ്റം തടയാൻ സർക്കാർ നടപടിയെടുക്കാ ത്തിടത്തോളം എ.ഐ.എൽ.യുവിന്റെ സദ്പ്രവൃത്തി പോലും വിലയില്ലാത്തതാ കും എന്നു ചൂണ്ടിക്കാട്ടി എ.ഐ.എൽ.യു എറണാകുളം ജില്ലാ കമ്മറ്റിക്ക് നല്കിയ കത്ത്.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ