2024 മാർച്ച് 28, വ്യാഴാഴ്‌ച

പ്രതിഷേധ ധർണ്ണ


തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസ്സുകളിൽ  കേരള സർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക !!

കണ്ണമാലി മുതൽ ബീച്ച് റോഡ് വരെയുള്ള തീരസംരക്ഷണം ആരംഭിക്കുന്ന തിയ്യതി ഉടൻ പ്രഖ്യാപിക്കുക !!

 സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ പദ്ധതി  സമയ ബന്ധിതമായി പൂർത്തിയാക്കുക !!

പ്രിയ സുഹൃത്തേ,
 ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരജനത നടത്തിവരുന്ന ജനകീയ സ മരം 1604 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 2021 ൽ പ്രഖ്യാപിച്ച ഭാ ഗികമായ തീരസംരക്ഷണ നടപടികളല്ല ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വ രെയുള്ള തീരം ഒറ്റത്തീരമായി കണ്ടുകൊണ്ട് സമഗ്രവും ശാസ്ത്രീയവുമായ തീര സംരക്ഷണ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗദി, കാട്ടി പ്പറമ്പ്,  കണ്ണമാലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജനകീയസമരം നടന്നു വ രികയാണ്. തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവി ലുള്ള കേസിൽ സർക്കാർ നടപ്പാക്കാൻ പോകുന്ന തീരസംരക്ഷണ നടപടിക ൾ എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കോടതി ഉ ത്തരവിട്ടിരിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്ന തോടൊപ്പം നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്ത കാട്ടിപ്പറമ്പ് മുതൽ വട ക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനുള്ള നടപ ടികൾ കൂടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ചെ ല്ലാനം-കൊച്ചി ജനകീയവേദിക്കു വേണ്ടി വി.ടി. സെബാസ്ട്യൻ നല്കിയ ഹർ ജിയും കോടതിയുടെ പരിഗണനയിലാണ്.  കേരളാ ഹൈക്കോടതിയിൽ സ ർക്കാർ ജനങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും എത്രയും പെട്ടെന്ന് തന്നെ കണ്ണമാലി മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനായുള്ള പദ്ധതി നടപ്പിലാക്കണമെന്നും ഈ അവസരത്തിൽ ചെല്ലാനം-കൊച്ചി ജനകീയവേദി ആവശ്യപ്പെടുകയാണ്.  ഈ ആവശ്യം ഉ ന്നയിച്ചു കൊണ്ട് മാർച്ച് 22 നു വൈകീട്ട് 5 മണിക്ക് തോപ്പുംപടിയിൽ വച്ച് നടക്കുന്ന സായാഹ്‌ന ധർണ്ണ പിയുസിഎൽ സംസ്ഥാന കൺവീനർ അഡ്വ. പി. ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്യും.  കടൽകയറ്റമില്ലാത്ത സുരക്ഷിത തീരം സ്വപ്നം കാണുന്ന മുഴുവൻ തീരദേശവാസികളും ധർണ്ണയിൽ പങ്കെടുക്കണമെ ന്ന് അഭ്യർത്ഥിക്കുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

COMMISSIONS UNDER THE CODE OF CIVIL PROCEDURE, 1908

INTRODUCTION  The Code of Civil Procedure, 1908 (CPC) provides a comprehensive procedural framework for the adjudication of civil disputes i...