വൈപ്പിൻ കരയിൽ 23 പുലിമുട്ട് നിർമ്മിയ്ക്കുന്നതിനായി കൊച്ചിൻ പോർട്ട് സമർപ്പിച്ച പദ്ധതിയ്ക്ക് തീരപരിപാലന അതോറിറ്റി ഉപാധികളോടെ അനുമതി നല്കി. കേരള തീരപരിപാലന അതോറിറ്റിയുടെ 29.10.2022 ന് ചേർന്ന യോഗത്തിൽ പദ്ധതി ചർച്ച ചെയ്യുകയും ചെല്ലാനത്തെ തീരശോഷണം പരിഹരിയ്ക്കുന്നതിനും തീരസമ്പുഷ്ടീകരണ ത്തിനും എക്കൽ നീക്കത്തിനും നടപടികൾ സ്വീകരിക്കണമെന്നും ചെല്ലാനത്ത് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കു ന്ന തീരസംരക്ഷണ നടപടികൾക്ക് കൊച്ചിൻ പോർട്ടിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാവണമെന്നും 3 മാസ ത്തിനുള്ളിൽ അതുമായി ബന്ധപ്പെട്ട് ഒരു പദ്ധതി സമർപ്പിക്കണമെന്നുമുള്ള ഉപാധികളോടെയാണ് കൊച്ചിൻ പോർ ട്ടിന്റെ പദ്ധതി അംഗീകരിക്കപ്പെട്ടത്.
എന്നാൽ ഒരു വർഷത്തിലധികമായി ട്ട് തീരപരിപാലന അതോറിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാൻ യാ തൊരു നടപടിയും കൊച്ചിൻ പോർട്ട് സ്വീകരിച്ചതായി അറിവില്ല. ലക്ഷക്കണക്കിന് രൂപ കോർപ്പറേറ്റ് സാമൂഹ്യ ഉ ത്തരവാദിത്ത ഫണ്ടുള്ള കൊച്ചിൻ പോർട്ട് നിലവിൽ ഒരു രൂപ പോലും ചെല്ലാനത്തെ തീരസംരക്ഷണത്തിന് വേ ണ്ടി ചെലവഴിക്കുന്നില്ല. പ്രഖ്യാപിച്ച തീരസംരക്ഷണ പദ്ധതി പോലും നടപ്പിലാക്കാൻ പണമില്ലാതെ സംസ്ഥാന സ ർക്കാർ വലയുമ്പോഴാണിത്!!
കൊച്ചിൻ പോർട്ട് വൈപ്പിൻ തീരം സംരക്ഷിയ്ക്കാൻ പുലിമുട്ട് ഇടുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടൊ ന്നുമല്ലെന്ന് വ്യക്തമാണ്. ജനങ്ങളോടുള്ള ഉത്തരവാദിത്തമാണെങ്കിൽ അവരാദ്യം ചെയ്യേണ്ടിയിരുന്നത് തങ്ങളുടെ ഡ്രെഡ്ജിങ് നടപടികൾ മൂലം കടുത്ത തീരശോഷണവും കടൽകയറ്റവും മൂലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചെല്ലാ നം-കൊച്ചി തീരം സംരക്ഷിക്കാനുള്ള നടപടികളെടുക്കുക എന്നതായിരുന്നു. അതിനാവട്ടെ യാതൊരു ചെലവുമില്ല. പോർട്ട് ഡ്രെഡ്ജ് ചെയ്തെടുക്കുന്ന എക്കൽ തീരത്ത് ലഭ്യമാവുന്ന തരത്തിൽ നിക്ഷേപിച്ചാൽ മതിയാകും. എന്നാൽ പോർട്ട് അതിന് തയ്യാറല്ല. ഇപ്പോൾ വൈപ്പിനിൽ പുലിമുട്ട് ഇടുമ്പോൾ പുലിമുട്ടുകളുടെ തെക്കുവശത്ത് നികന്നു കിട്ടു ന്ന ഭൂമിയിലാണ് പോർട്ടിന്റെ കണ്ണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
കൊച്ചിൻ പോർട്ടിന്റെ ഇത്തരം ജനവിരുദ്ധവും അന്യായവുമായ നടപടികളെ ചെറുക്കുന്ന കാര്യത്തിൽ കേരള സ ർക്കാരും തികഞ്ഞ പരാജയമാണ്. പലപ്പോഴും പോർട്ടുമായി ഒത്തുകളിച്ച് ശാസ്ത്രീയമായ ഒരു തീരസംരക്ഷണ നടപ ടി ചെല്ലാനം-കൊച്ചി തീരത്ത് നടപ്പാക്കുന്നതിനെ അട്ടിമറിക്കുകയാണ് കേരളസർക്കാർ. തീരദേശപരിപാലന അ തോറിറ്റിയുടെ തീരുമാനവും അട്ടിമറിയ്ക്കപ്പെടുമെന്ന് സംശയിക്കേണ്ടതുണ്ട്. തീരപരിപാലന അതോറിറ്റിയുടെ തീരു മാനമനുസരിച്ച് ചെല്ലാനം-കൊച്ചി തീരത്തിന്റെ സമ്പുഷ്ടീകരണത്തിനും എക്കൽ നീക്കത്തിനും മറ്റുമായി എന്തെന്ത് നടപടികൾ ആണ് സ്വീകരിച്ചത് എന്ന് വെളിപ്പെടുത്താൻ കൊച്ചിൻ പോർട്ടും കേരളസർക്കാരും ബാദ്ധ്യസ്ഥരാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ