2024, മാർച്ച് 3, ഞായറാഴ്‌ച

സർക്കാരിന്റെ ഡ്രോൺ ആക്രമണത്തെ പട്ടം പറത്തി നേരിടുന്ന കർഷകർ :- ജനകീയ പ്രതിരോധത്തിന്റെ ആവേശോജ്ജ്വല മാത‍ൃക :- സമരപത്രം


ഫെബ്രുവരി 13ന് കർഷകസമരം രണ്ടാം ഘട്ടം ഡൽഹിയിൽ ആരംഭിച്ചിരിക്കുന്നു. ഒരു വർഷം നീണ്ടു നിന്ന ഒന്നാം കർഷകസമരം 2021 ഡിസംബറിൽ അവസാനിപ്പിക്കുമ്പോൾ സർക്കാർ നല്കിയ ഉറപ്പുകളൊന്നും പാലിക്കാത്തതി ൽ പ്രതിഷേധിച്ചാണ് 200 ഓളം കർഷക സംഘടനകൾ വീണ്ടും സമരമാരംഭിച്ചിരിക്കുന്നത്.  സമരം തുടങ്ങി ര ണ്ടാം ദിവസം ദില്ലിയിലെ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ തടിച്ചു കൂടിയ കര്‍ഷകര്‍ക്ക് നേരെ രാത്രി രണ്ട് മണി വരെ പോലീസ് ടിയര്‍ ഗ്യാസും, രാസവാതക പ്രയോഗവും നടത്തി. റബ്ബര്‍ ബുള്ളറ്റ്, ടിയര്‍ഗ്യാസ് പ്രയോഗങ്ങളില്‍ ഒ ട്ടേറെ കർഷകർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചാണ് ഇവ പ്രയോഗിക്കുന്നത്. ഈ ആക്രമണത്തെ കർഷകർ പ്രതിരോധിച്ചത് ആകാശത്തേയ്ക്ക് അനവധി പട്ടങ്ങൾ പറത്തിക്കൊണ്ടായിരുന്നു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ ഇത്തരത്തിൽ സർക്കാർ മനുഷ്യത്വവിരുദ്ധമായി അടിച്ചമർത്തുമ്പോൾ അതിനെതിരെ പ്രതിഷേധി ക്കുന്ന ജനങ്ങളിൽ നിന്ന് സർഗാത്മകമായി ഉയർന്നു വരുന്ന ജനകീയ പ്രതിരോധ രീതികൾക്ക് ഉത്തമോദാഹരണ മാണ് ഈ പട്ടം പറത്തൽ.  സർവ്വസന്നാഹങ്ങളുമുള്ള ഭരണകൂടം ജനകീയ സമരങ്ങളെ അടിച്ചമ‍ർത്താൻ ശ്രമിയ്ക്കു മ്പോൾ ലളിതവും അനായാസവുമായ മാർഗ്ഗങ്ങളിലൂടെയും ഉപാധികളിലൂടെയും ജനകീയ പ്രതിരോധം വികസിപ്പിയ്ക്കു ന്ന ആവേശകരമായ കാഴ്ചയാണിത്. സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമാ യി പ്രചരിപ്പിക്കപ്പെട്ട ചിത്രമാണ് കൊടുത്തിരിക്കുന്നത്.       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...