ചെല്ലാനം പഞ്ചായത്തിൽ വീണ്ടും ഭരണമാറ്റം. സിപിഎമ്മിന്റെ കെ ഡി പ്രസാദിന് പകരം 20-20 മെമ്പർ കെ എൽ ജോസഫ് വീണ്ടും പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുൻപ് കോൺഗ്രസ്സ് പിന്തുണയോടെ പഞ്ചായത്ത് പ്ര സിഡണ്ട് ആയിരുന്ന ആളാണ് കെ എൽ ജോസഫ്. ഇപ്പോൾ സിപിഎം പിന്തുണയോടെയാണ് അദ്ദേഹം പ്രസി ഡന്റ് ആയിരിക്കുന്നത്. മൂന്ന് വർഷത്തിനിടെ 4-ാം തവണയാണ് പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം മാറുന്നത്. 2025 വരെയാണ് ഈ ഭരണസമിതിയുടെ കാലാവധി എന്നതിനാൽ ഇനിയും പുതിയ പ്രസിഡന്റുമാർ ചെല്ലാനം പ ഞ്ചായത്തിന് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വോട്ട് ചെയ്തു വിജയിപ്പിച്ച വോട്ടർമാരെ വിഡ്ഢികളാ ക്കുന്ന ഈ നാടകത്തിനു വേണ്ടി ജനങ്ങളുടെ നികുതിപ്പണം എത്രയാണ് പാഴാകുന്നത് ? ജനങ്ങൾക്ക് എന്ത് നേട്ട മാണ് ഈ കക്ഷിരാഷ്ട്രീയ മത്സരങ്ങൾ കൊണ്ടുണ്ടാകുന്നത്?
നിലവിലെ മുന്നണി രാഷ്ട്രീയത്തിന്റെ കാപട്യവും അഴിമതിയും എല്ലാം കണ്ടു സഹികെട്ടാണ് ചെല്ലാനം 20-20 എന്ന കൂട്ടായ്മ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് ഉടലെടുത്തത്. ചെല്ലാനം പഞ്ചായത്ത് നേരിടുന്ന കട ൽകയറ്റവും തീരശോഷണവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പോംവഴി പഞ്ചായത്ത് ഭരണം പിടി ക്കലാണ് എന്ന ലളിതമായ യുക്തിയിലാണ് ആ സംഘടന പ്രവർത്തിച്ചത്. മുന്നണി രാഷ്ട്രീയത്തിന്റെ നെറികേടുക ളും ജനവിരുദ്ധതയും കണ്ടു മടുത്ത ജനങ്ങൾ വളരെ പെട്ടെന്ന് തന്നെ 20-20 എന്ന പരീക്ഷണത്തെ പിന്തുണയ്ക്കുക യും ചെയ്തു. 21 വാർഡുകളിൽ 8 വാർഡുകളിൽ അവർ ജയിച്ചു കയറി. (പിന്നീട് കോടതി വിധിയെ തുടർന്ന് ഒരു വാർഡ് കൂടി അവർക്കു കിട്ടി) ജനങ്ങൾക്ക് വേണ്ടിയുള്ള തിരുത്തൽ ശക്തിയാകുന്നതിനു പകരം തങ്ങൾ എതിർത്ത അതേ കക്ഷിരാഷ്ട്രീയ ചളിക്കുണ്ടിലേയ്ക്കു മുതലക്കൂപ്പ് കുത്തുകയായിരുന്നു 20-20 ചെയ്തത്. കക്ഷിരാഷ്ട്രീയ പോരാട്ട ത്തിൽ അവർ മറ്റുള്ളവർക്ക് വേണ്ടി സ്വയം ചട്ടുകങ്ങളായി മാറി. ഇപ്പോൾ സ്വന്തം സംഘടനയ്ക്കെതിരെ മത്സരിച്ച് കെ എൽ ജോസഫ് പഞ്ചായത്ത് പ്രസിഡന്റ് ആവുന്ന അവസ്ഥ വരെ അത് എത്തിയിരിക്കുന്നു.
കേരളത്തിലെ ഏറ്റവും കടുത്ത തീരശോഷണം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ചെല്ലാനം-കൊച്ചി തീരം. ന മ്മു ടെ സംസ്ഥാനത്ത് തീരശോഷണം കൊണ്ട് ഏറ്റവുമധികം റവന്യൂ ഭൂമി നഷ്ടപ്പെട്ട പഞ്ചായത്ത് ചെല്ലാനം പഞ്ചാ യത്താണ്. പക്ഷെ ഈ പ്രശ്നം പരിഹരിക്കാൻ ചെല്ലാനം പഞ്ചായത്തിന് എന്ത് പദ്ധതിയാണുള്ളത്? കഴിഞ്ഞ 3 വർഷം കടൽകയറ്റവും തീരശോഷണവും പരിഹരിക്കാൻ മണൽചാക്ക് നിറച്ചുവയ്ക്കൽ അല്ലാതെ, അതും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്, ചിലയിടങ്ങളിൽ എന്ത് പ്രതിരോധ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചത്? സർ ക്കാർ നടപ്പിലാക്കുന്ന തീര സംരക്ഷണ പദ്ധതിയിൽ പഞ്ചായത്ത് എന്ത് ഇടപെടലാണ് നടത്തിയത്? ചെല്ലാനം തീരം സംരക്ഷിക്കാൻ കോടതിയിൽ നിലവിലുള്ള കേസ്സുകളിൽ പഞ്ചായത്ത് എന്ത് നിലപാടാണ് എടുത്തത്? ചെ ല്ലാനം തീരം കാർന്നു തിന്നുന്ന കൊച്ചിൻ പോർട്ടിനെതിരെ ചെല്ലാനം പഞ്ചായത്ത് എന്ത് നടപടിയാണ് സ്വീകരി ച്ചത്? ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിച്ചു പോയാൽ കടുത്ത നിരാശയാകും ഫലം.
ഇത്രയും ഗുരുതരമായ പ്രശ്ന ങ്ങൾ നിലനില്ക്കെയാണ് ചെല്ലാനം പഞ്ചായത്തിൽ അംഗങ്ങളുടെ കുലുക്കിക്കുത്ത് ക ളി. (വ്യക്തിപരമായി നല്ല മനസ്സുള്ള പഞ്ചായത്ത് അംഗങ്ങൾ ചിലരെങ്കിലും ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷെ ഈ കക്ഷി രാഷ്ട്രീയ മത്സരത്തിൽ അവരുടെ വ്യക്തിപരമായ നന്മ ഒന്നും ചെയ്യാൻ പറ്റാത്ത വിധം അപ്രസക്തമാവു കയാണ്) രാഷ്ട്രീയം എന്നാൽ തെരഞ്ഞെടുപ്പും അധികാരം പിടിക്കലും മാത്രമല്ല എന്നും അധികാരികളെ നിലയ്ക്ക് നി റുത്തുന്ന തിരുത്തൽ ശക്തിയായി പ്രവർത്തിക്കുന്നതും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ആ ജാഗ്രത ക യ്യൊഴിഞ്ഞാൽ മുന്നണി രാഷ്ട്രീയത്തിന് പരസ്പരം വെട്ടാനുള്ള കോടാലിയായി സ്വതന്ത്ര രാഷ്ട്രീയ പരീക്ഷണങ്ങൾ മാ റുമെന്നും ചെല്ലാനം പഞ്ചായത്തിലെ രാഷ്ട്രീയം തെളിയിക്കുന്നു.
വാൽകഷ്ണം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം 20-20 മത്സരിച്ച ഒരു മണ്ഡലം ചെല്ലാനം ഉൾ പ്പെടുന്ന കൊച്ചി ആയിരുന്നു. തീരസംരക്ഷണത്തിൽ പുലർത്തുന്ന അലംഭാവവും അതിൽ ജനങ്ങൾക്കുള്ള പ്രതിഷേ ധവും തുറന്നു കാണിക്കാൻ ചെല്ലാനം-കൊച്ചി ജനകീയവേദി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിയ്ക്കാൻ ആഹ്വാനം ചെ യ്തു. ആ നിലപാടിനെ ഏറ്റവുമധികം എതിർത്തത് ചെല്ലാനം 20-20 ആയിരുന്നു. അന്ന് ചെല്ലാനം 20-20 കിഴ ക്കമ്പലം 20-20 യുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. അന്ന് ചെല്ലാനത്ത് പ്രചരണത്തിന് വന്ന കിഴക്കമ്പലം 20-20 നേതാവും കിറ്റെക്സ് കമ്പനിയുടെ മുതലാളിയുമായ സാബു ജേക്കബ് പറഞ്ഞത് ചെല്ലാനത്തെ കടൽകയറ്റം പരിഹരിക്കാൻ ഐക്യരാഷ്ട്രസഭയുമായി സംസാരിച്ച് ഫണ്ട് സമാഹരിക്കും എന്നൊക്കെയാണ്. അ ന്ന് സിപിഎമ്മിനെ കടുത്ത ഭാഷയിൽ സാബു ജേക്കബ് വിമർശിച്ചു. ഇതേ സാബു ജേക്കബ് ആണ് 2022-2023 വർഷം സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നല്കിയത് എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നു. അന്ന് ആ തെരഞ്ഞെടുപ്പു കഴിഞ്ഞു പോയതിനു ശേഷം ഈ സാബു ജേക്കബും അദ്ദേഹത്തിന്റെ പാർട്ടിക്കാരും ഈ പ്രദേ ശത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഐക്യരാഷ്ട്ര സഭയുമായുള്ള ചർച്ച ഇപ്പോഴും നടക്കുകയാണോ... അതോ തീർ ന്നോ ആവോ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ