കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലുകളും മൂലം നിലനില്പ് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന തീര ദേശത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഒരു ബഡ്ജറ്റാണ് കെ. എൻ ബാലഗോപാൽ അവതരിപ്പി ച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം ഭാവികേരളത്തിന്റെ വികസന കവാടം എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. വി ഴിഞ്ഞം തുറമുഖത്തോട് ചേർന്ന് 50 കി.മി. പരിധിയിൽ പതിനായിരം ഏക്കർ ഭൂമി പല വിധത്തിൽ ലഭ്യമാക്കി ഒ രു സമഗ്രമായ ഹബ്ബിന്റെ നിർമ്മാണമാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട് പ്രത്യേക വികസനമേഘല, തുറമുഖത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ആഗോള നിക്ഷേപക സംഗമം, തുറമുഖം കേന്ദ്രീകരിച്ചുകൊണ്ട് ദേശീയപാത 66, മല യോര തീരദേശപാതകളുടെ വികസനം, ഫോർട്ട്കൊച്ചിയിൽ 500 പേരിൽ കൂടുതലുള്ള കൂടിച്ചേരലു കൾക്കായി സ്വ കാര്യ നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള സൗകര്യ വികസനം എന്നിങ്ങനെ പോകുന്നു വികസന പദ്ധതികളുടെ പ്ര ഖ്യാപനം. പ്രവാസിമലയാളികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കും എന്ന് കേൾക്കുമ്പോൾ ആരും തെറ്റിദ്ധരിക്കേ ണ്ട. യൂസഫലിയും രവിപിള്ളയും പോലുള്ള മുതലാളിമാർക്കുള്ള നിക്ഷേപ സാധ്യതകൾ തുറന്നു കൊടുക്കപ്പെടുന്നു എ ന്നേ അതിനർത്ഥമുള്ളൂ.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാ ന സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനും 60 കോടി നീക്കി വയ്ക്കുമ്പോൾ തീരജനതയെ കുടിയിറക്കാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടിയാണ് നീക്കി വച്ചിരിക്കുന്നത്. ക ഴിഞ്ഞ വർഷം നീക്കി വച്ചതിലും ഇരട്ടിയാണ് ഇതെന്നും മന്ത്രി ഊറ്റം കൊള്ളുന്നു. (കണ്ടോ..!! ഞങ്ങൾക്ക് എന്ത് കരുതലാണ്..!!) അതേസമയം തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് ആകെ നീക്കി വച്ചിരിക്കുന്നത് 15 കോടി രൂ പയാണ്. വിഴിഞ്ഞം തുറമുഖം പോലെ കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട വികസന പദ്ധതികൾക്ക് പ്രോത്സാഹനം നല്കുമെന്നും സർക്കാർ പറയുന്നു.
ഫലത്തിൽ തീരസംരക്ഷണ പ്രവർത്തനങ്ങളിൽ പിണറായി സർക്കാരിന്റെ പ്രധാന ഊന്നൽ തീരദേശവാസിക ളെ കുടിയിറക്കുന്നതിലാണെന്നും തീരസംരക്ഷണ നടപടികൾക്ക് അതിനു ശേഷമുള്ള പ്രാധാന്യമേ ഉള്ളു എന്നുമാണ് ബഡ്ജറ്റിലെ തുക വകയിരുത്തലിൽ നിന്നും മനസ്സിലാക്കാനാകുക. തുറമുഖ അനുബന്ധ വികസന പ്രവർത്തനങ്ങൾ ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച സാഗർമാല പദ്ധതിയുടെ കാഴ്ചപ്പാടാണ്. സ്വ കാര്യ നിക്ഷേപം സ്വീകരിച്ചും ജനങ്ങളെ വൻ തോതിൽ കുടിയൊഴിപ്പിച്ചും പരിസ്ഥിതി നാശം ഉണ്ടാക്കിയും നടപ്പി ലാക്കുന്ന ഇത്തരം നയങ്ങൾക്ക് തങ്ങൾ എതിരാണെന്ന് പറയുന്ന എൽഡിഎഫ് പക്ഷെ പരസ്യമായി തന്നെ ആ ന യങ്ങളുടെ നടത്തിപ്പുകാരായി മാറുന്ന വിരോധാഭാസം വീണ്ടും തുറന്നു കാട്ടപ്പെടുകയാണ് ഈ ബഡ്ജറ്റിലൂടെ.
വിഴിഞ്ഞം തുറമുഖം ഭാവികേരളത്തിന്റെ വികസന കവാടമാണെന്ന് പറയുമ്പോൾ തീരത്തുനിന്നും അന്യരാക്കപ്പെ ടുന്ന മത്സ്യത്തൊഴിലാളികൾ കല്ലുകടിയാകുന്നുണ്ട്. അതുകൊണ്ടാണ് അവരും വികസനത്തിന്റെ അവകാശികളാ ണെന്നും അതീവ ദരിദ്രരായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കും എ ന്നും പ്രഖ്യാപിക്കേണ്ടി വരുന്നത്. സർക്കാർ വക ഫണ്ട് കൂടാതെ CSR ഫണ്ടും അതിനു വേണ്ടി ലഭ്യമാക്കും എന്നും പറയുന്നു. സമ്പന്നൻ കാശുവാരി കൂട്ടുമ്പോൾ അവന്റെ നിറഞ്ഞ പോക്കറ്റിൽ നിന്നും ചാടി പോവുന്ന നാണയത്തുട്ടുക ൾ കുനിഞ്ഞെടുത്തു കൊണ്ട് ദരിദ്രനും വികസിക്കാൻ കഴിയും എന്ന കിനിഞ്ഞിറങ്ങൽ സിദ്ധാന്തം അവതരിപ്പിക്കു ന്നത് ഇടതുപക്ഷമാണ്.
കേരളത്തിന്റെ തീരത്തെ 13 മേഖലകളായി തിരിച്ചു കൊണ്ട് ഓരോ പ്രദേശത്തും സ്വകാര്യ പങ്കാളിത്തത്തോടെ ഒരു സാമ്പത്തിക-വ്യാവസായിക ഇടനാഴി വികസിപ്പിക്കാനുള്ള പഠനം നടത്താൻ സർക്കാർ അനുമതി നല്കിയതും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. കിഫ്‌ബി വഴി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയ്ക്കുവേണ്ടി ഭൂ മി ഏറ്റെടുക്കാൻ 287.76 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഫലത്തിൽ തീരവും കടലും കോർപ്പറേറ്റു കൾക്കും തീരദേശവാസിക്ക് 10 ലക്ഷത്തിന്റെ പുനർഗേഹവും എന്ന നയമാണ് നടപ്പിലാക്കപ്പെടുന്നത്. പൗരപ്രമുഖ രുടെ ഈ നവ കേരത്തിൽ തീരദേശവാസി വെറും അഭയാർത്ഥി മാത്രമാണെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്ന ബ ഡ്ജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ