2024, ഏപ്രിൽ 20, ശനിയാഴ്‌ച
സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം
വസ്തുതാന്വേഷണ യാത്ര :-സമരപത്രം
ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റം പരിഹരിച്ചെന്ന് സർക്കാർ വക പ്ര ചരണത്തിന്റെ സത്യാവസ്ഥ തുറന്നു കാണിക്കാൻ ചെല്ലാനം-കൊച്ചി ജനകീ യവേദി വസ്തുതാന്വേഷണ യാത്ര സംഘടിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ രൂ ക്ഷമായി കടൽ കയറിയ കണ്ണമാലി, ചെറിയകടവ് മുതലായ പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കുമെന്ന് പറഞ്ഞെങ്കിലും ഇന്നേവരെ യാതൊരു നടപ ടിയും അതിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ വർഷ വും കടൽകയറ്റം നേരിടേണ്ടി വരുമെന്ന ആശങ്കയിൽ ഈ പ്രദേശത്തെ ജന ങ്ങൾ കഴിയുമ്പോൾ ഭാഗികമായി നിർമ്മിച്ച കടൽഭിത്തി ഉയർത്തിക്കാട്ടി ചെ ല്ലാനത്തെ കടൽകയറ്റം പരിഹരിച്ചെന്ന പ്രചരണം നടത്തുകയാണ് സർക്കാ രും ഭരണപക്ഷവും. മന്ത്രിമാരും പാർട്ടി നേതാക്കളും അനുഭാവികളും സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തുന്ന പ്രചരണത്തിൽ ചെല്ലാനം-കൊച്ചി തീരത്തെ യ ഥാർത്ഥ അവസ്ഥ മറയ്ക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് പുത്തൻ തോടിന് തെക്ക് നിന്ന് ഐ എൻ എസ് ദ്രോണാചാര്യ വരെയുള്ള പ്രദേശ ങ്ങളുടെ അവസ്ഥ തുറന്നു കാണിക്കാനായി കടൽഭിത്തിക്ക് സമാന്തരമായി ഒ രു വസ്തുതാന്വേഷണയാത്ര ചെല്ലാനം-കൊച്ചി ജനകീയവേദി സംഘടിപ്പിച്ച ത്. പുത്തൻതോടിനു തെക്കുവശത്ത് നിന്നും ദ്രോണാചാര്യ വരെയുള്ള കടൽ ഭിത്തിയിലൂടെ യാത്ര ചെയ്ത വസ്തുതാന്വേഷണ സംഘം കടൽഭിത്തി തകർന്ന തും തീരെ ഇല്ലാത്തതും ഇടിഞ്ഞതുമായ പ്രദേശങ്ങൾ അടയാളപ്പെടുത്തി. ഫെ ബ്രുവരി 10 നു കാലത്ത് 7.30 നു പുത്തൻതോടിനു തെക്കു നിന്നും ആരംഭി ച്ച യാത്രയിൽ വി.ടി.സെബാസ്റ്റ്യൻ, സുജാ ഭാരതി, അഡ്വ.തുഷാർ നിർമ്മൽ, പുഷ്പി ജോസഫ്, സജിതാ ബാബു, ജെയിൻ പീറ്റർ, ഗ്രേസി പള്ളിപ്പറമ്പിൽ മെറ്റിൽഡ ക്ലീറ്റസ്, കുഞ്ഞുമോൻ, രാധ വടക്കേടത്ത്, മറിയാമ്മ അറയ്ക്കൽ, ഫിലോമിന ജേയ്ക്കബ്, ജോസി കുരിശിങ്കൽ, മിനി ബാബു, ഷേർളി, ഷൈജി ജോയി തുടങ്ങിയവർ പങ്കെടുത്തു.
2024, ഏപ്രിൽ 14, ഞായറാഴ്‌ച
കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക ; സമരപത്രം
തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസ്സുകളി ൽ കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക, കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള തീരസംരക്ഷണം ആരംഭിക്കുന്ന തിയ്യതി ഉടൻ പ്ര ഖ്യാപിക്കുക, സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ പദ്ധതി സമയബ ന്ധിതമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചെല്ലാ നം-കൊച്ചി ജനകീയവേദി കഴിഞ്ഞ മാർച്ച് 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തോപ്പുംപടിയിൽ പ്രതിഷേധ ധർണ്ണ നടത്തി.
ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരജനത നടത്തിവരുന്ന ജനകീയ സ മരം 1612 ദിവസങ്ങൾ പിന്നിട്ട വേളയിലാണ് ജനകീയവേദി ഇത്തരമൊരു സമരവുമായി മുന്നിട്ടിറങ്ങിയത്. 2021 ൽ പ്രഖ്യാപിച്ച ഭാഗികമായ തീരസം രക്ഷണ നടപടികളല്ല ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരം ഒ റ്റത്തീരമായി കണ്ടുകൊണ്ടുള്ള സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ ന ടപടികളാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സൗദി, കാട്ടിപ്പറമ്പ്, കണ്ണമാലി എന്നിവിടങ്ങളിലെ സമരപ്പന്തലുകൾ കേന്ദ്രീകരിച്ച് ജനകീയവേ ദിയുടെ സമരം നടന്നു വരുന്നത്.
തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേ സിൽ സർക്കാർ നടപ്പാക്കാൻ പോകുന്ന തീരസംരക്ഷണ നടപടികൾ എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കോടതി ഉത്തരവിട്ടി രിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതോടൊപ്പം നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്ത കാട്ടിപ്പറമ്പ് മുതൽ വടക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ചെല്ലാനം-കൊ ച്ചി ജനകീയവേദിക്കു വേണ്ടി വി.ടി. സെബാസ്ട്യൻ നല്കിയ ഹർജിയും കോട തിയുടെ പരിഗണനയിലാണ്. കേരളാ ഹൈക്കോടതിയിൽ സർക്കാർ ജന ങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും എത്രയും പെട്ടെന്ന് ത ന്നെ കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണ ത്തിനായുള്ള പദ്ധതി നടപ്പിലാക്കണമെന്നും ഈ അവസരത്തിൽ ചെല്ലാനം-കൊച്ചി ജനകീയവേദി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യം ഉന്നയി ച്ചു കൊണ്ടാണ് തോപ്പുംപടിയിൽ പ്രതിഷേധ ധർണ്ണ നടന്നത്.
ധർണ്ണ പിയുസിഎൽ സംസ്ഥാന കൺവീനർ അഡ്വ. പി. ചന്ദ്രശേഖർ ഉ ദ്‌ഘാടനം ചെയ്തു. തുടർന്ന് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി എസ് പൊടിയൻ, ജില്ലാ സെക്രട്ടറി ഷിജി തയ്യിൽ, അജാമ ളൻ, വി ടി സെബാസ്റ്റ്യൻ, അഡ്വ തുഷാർ നിർമ്മൽ, ജയൻ കുന്നേൽ, സുജ ഭാരതി, ജെയ്സൻ കൂപ്പർ, മെറ്റിൽഡ ക്ലീറ്റസ് തുടങ്ങിയവർ സംസാരിച്ചു.
2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച
ക്ഷണിച്ച സദ്യക്ക് ഇലയിട്ടിട്ട് ഊണില്ലായെന്ന് ചെല്ലാനം-കൊച്ചി തീരവാസികളോട് സർക്കാർ:- സമരപത്രം
ചെല്ലാനം തീരസംരക്ഷണ പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കും എ ന്ന വായ്ത്താരി കേൾക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്ന് കഴിഞ്ഞു. കണ്ണമാലി മുത ൽ സിഎംഎസ് പാലം വരെയുള്ള പ്രദേശത്ത് ടെട്രാപോഡ് കടൽഭിത്തിയും പുത്തൻതോട്-കണ്ണമാലി തീരത്ത് 9 പുലിമുട്ടുകളുമാണ് രണ്ടാംഘട്ട പദ്ധതി യിൽ ഉൾപ്പെട്ടിട്ടുള്ളത്. 2023 ഏപ്രിലിൽ ചെല്ലാനം സന്ദർശിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നവംബറിൽ 2-ാം ഘ ട്ട നിർമ്മാണം ആ രംഭിക്കുമെന്നും 320 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെ ന്നുമാണ് പ്രഖ്യാപിച്ചത്. ഇതിന്റെ ചുവട് പിടിച്ചാണ് കഴിഞ്ഞ ജൂലൈയിൽ കടൽകയറ്റത്തെ തുടർന്ന് ജനങ്ങൾ സമരമാരംഭിച്ചപ്പോൾ സമരത്തിന്റെ ആ വശ്യമില്ല, നവംബറിൽ പണി തുടങ്ങുമെന്ന പ്രചരണം. നവംബർ കഴിഞ്ഞു, പണി തുടങ്ങിയില്ല. ജനകീയവേദി പ്രവർത്തകർ നല്കിയ വിവരാവകാശ അ പേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ രണ്ടാം ഘട്ട നിർമ്മാണത്തിന് വിശദമായ പ ദ്ധതി റിപ്പോർട്ട് തയാറാക്കി സർക്കാരിലേക്ക് നല്കിയിട്ടുണ്ടെന്നും അനുമതി കിട്ടിയിട്ടില്ല എന്നുമാണ് പറഞ്ഞത്. അതിനുശേഷം മത്സ്യത്തൊഴിലാളി യൂ ണിയന്റെ തീരദേശജാഥ ഈ തീരത്ത് കൂടി കടന്നു പോയി. ജാഥയ്ക്ക് നല്കിയ സ്വീകരണത്തിൽ പങ്കെടുത്ത വ്യവസായമന്ത്രി പി.രാജീവ് രണ്ടാംഘട്ടത്തിന് 247 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു എന്ന വാർത്ത വന്നു. പി ന്നാലെ സിപിഎം കണ്ണമാലി ലോക്കൽ കമ്മറ്റി 247 കോടി പാസാക്കിയ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് വ്യാപകമായ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രചരണം അഴിച്ചുവിട്ടു. സമരത്തിൽ സജീവമായിരുന്ന പല ശുദ്ധഗതിക്കാരും ഈ പ്രചരണം വിശ്വ സിച്ചു സമരത്തിൽ നിന്നും പിന്മാറുന്ന സ്ഥിതിയുണ്ടായി. പക്ഷെ ജനകീയ വേദി തുടക്കം മുതൽ പറയുന്നതാണ് ഈ പ്രചരണം ജനകീയ സമരത്തെ ത കർക്കാനുള്ള നുണ പ്രചരണം മാത്രമാണ് എന്ന്. 'സത്യം ലോകസഞ്ചാര ത്തിനു പുറത്തിറങ്ങി ചെരുപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ഒരു വട്ടം ലോക സഞ്ചാരം പൂർത്തിയാക്കും' എന്ന ആപ്തവാക്യത്തെ ശരി വയ്ക്കുന്നതാണ് ഇവി ടെയും നമ്മുടെ അനുഭവം. നവകേരള സദസ്സിൽ കണ്ണമാലി സമരപ്പന്തലിനെ പ്രതിനിധീകരിച്ചു കൊണ്ട് പുഷ്പി ജോസഫ് നല്കിയ പരാതിയിൽ എറണാകു ളം എക്സിക്യൂട്ടീവ് എഞ്ചിനിയർ നല്കിയ മറുപടിയിൽ രണ്ടാംഘട്ട നിർമ്മാണ പദ്ധതി ഇപ്പോഴും സർക്കാരിന്റെ അന്തിമ പരിഗണനയിലാണ് എന്നാണ് പറ യുന്നത്. പദ്ധതി നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന കെ. ഐ.ഐ.ഡി. സിയ്ക്ക് ജനകീയവേദി കൺവീനർ വി.ടി. സെബാസ്റ്റ്യൻ നല്കിയ വിവരാവകാ ശ അപേക്ഷയിലും രണ്ടാംഘട്ട പദ്ധതിയുടെ ഡി.പി. ആർ സർക്കാരിന്റെ അ നുമതിക്കായി സമർപ്പിച്ചിട്ടുണ്ട് എന്നാണ് മറുപടി. അതായത് രണ്ടാംഘട്ട പ ദ്ധതിക്കുള്ള അനുമതി സർക്കാർ ഇതേ വരെ നല്കിയിട്ടില്ല എന്നർത്ഥം. 247 കോടി രൂപ രണ്ടാംഘട്ട പദ്ധതിക്ക് അനുവദിച്ചു എന്ന സിപി എം കണ്ണമാലി ലോക്കൽ കമ്മറ്റിയുടെ പ്രചരണം കല്ലുവച്ച നുണയാണെന്ന് ചുരുക്കം. പക്ഷെ ചതിയുടെ കഥ അവിടം കൊണ്ടും തീരുന്നില്ല !! കഴിഞ്ഞ ഒരു കൊല്ലമായി ര ണ്ടാംഘട്ട നിർമ്മാണത്തിനുള്ള സർക്കാർ അനുമതിയ്ക്കായി നമ്മൾ കാത്തിരി ക്കുകയാണ്. രണ്ടാംഘട്ട നിർമ്മാണത്തിന് സർക്കാർ അനുമതിക്കായുള്ള എ ല്ലാ രേഖകളും സർക്കാരിന് മുന്നിൽ ഉണ്ട്. പക്ഷെ സർക്കാർ അതിൽ നടപ ടി എടുക്കുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് പുതിയ വാർത്ത വരുന്നത്. അന്ധകാരനഴി മുഖത്ത് ചെല്ലാനം മാതൃകയിൽ കടൽഭിത്തിയും പുലിമുട്ടും നി ർമ്മിക്കാൻ 9 കോടി രൂപ യുടെ പദ്ധതിക്ക് ഭരണാനുമതി നല്കിയിരിക്കു ന്നു.!! പദ്ധതി ഉടനെ നടപ്പിലാക്കുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞത് കണ്ണ മാലി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ! കഴിഞ്ഞ വർഷം വെള്ളം കയറി ഒഴുകിയത് കണ്ണമാലി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ! പക്ഷെ ടെട്രാ പോഡ് കടൽഭിത്തിയും പുലിമുട്ടുകളും നിർമ്മിയ്ക്കാനനുമതി കൊടുത്തത് അ ന്ധകാരനഴി മുഖത്ത്!! ജനങ്ങളുടെ സമരത്തെ തകർക്കാൻ നുണ പ്രചര ണം നടത്തിയവർക്ക് ഇനി എന്താണ് പറയാനുള്ളത് ? 247 കോടി പാ സാക്കിയെന്നു നുണപ്രചരണം നടത്തിയവർ മാളത്തിലേക്ക് വലിഞ്ഞിരിക്കു കയാണ്. പക്ഷെ നുണ ഇപ്പോഴും ചെല്ലാനം തീരത്ത് കറങ്ങി കൊണ്ടിരിക്കു ന്നു.
2024, മാർച്ച് 28, വ്യാഴാഴ്‌ച
ചെല്ലാനം ഹാർബറിലെ പകൽക്കൊള്ള
ചെല്ലാനം ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യബന്ധന യാനങ്ങ ൾക്കും ടോൾ ഏർപ്പെടുത്തിയ നടപടിയ്ക്കെതിരെ തൊഴിലാളികൾ നടത്തിയ സമരം വിജയിച്ചിരിയ്ക്കുന്നു. മാർച്ച് 8-ാം തീയതി ആരംഭിച്ച സമരമാണ് 14 നു നടന്ന ചർച്ചയിൽ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് വിജയത്തിലെത്തിയത്. 5-ാം ദിവസമായ 13 ന് സമരത്തിന് അ ഭിവാദ്യമർപ്പിച്ചു കൊണ്ട് ജനകീയവേദി ഹാർബറിലെത്തി തൊഴിലാളികളെ അഭിവാദ്യം ചെയ്തു സംസാരിച്ചിരുന്നു.
ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഒത്താശയോടെ നടന്ന പകൽ കൊള്ളയായിരുന്നു ഹാർബറിൽ നടന്ന ടോൾ പിരിവ്. 2019 ൽ ഹാർബർ എൻജിനീയറിങ് വകുപ്പ് പുറത്തിറക്കിയ ഒരു ഉത്തരവിൽ പറയും പ്രകാരമാ ണ് ഈ ടോൾ പിരിക്കുന്നത് എന്നാണ് പറയുന്നത്. സർക്കാർ ഉത്തരവ് (അ ച്ചടി) നം. 28/ 2019/ ധന പ്രകാരമാണ് ടോൾ പിരിക്കുന്നത് എന്നാണു ഹാർബർ എൻജിനീയറിങ് വകുപ്പിനു വേണ്ടി ചീഫ് എൻജിനീയർ പുറപ്പെടു വിച്ച ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ സർക്കാർ ഉത്തരവനുസരിച്ച് വി വിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും മറ്റും പൊതുജന ങ്ങൾക്ക് നല്കി വരുന്ന സേവനങ്ങൾക്ക് നിലവിൽ ഈടാക്കി വരുന്ന സേവ ന ഫീസ്/ചാർജ്ജ് 01-04-2019 മുതൽ 5% വർദ്ധന വരുത്താനാണ് പറ ഞ്ഞിരിക്കുന്നത്. ഈ ഉത്തരവ് നിലവിൽ ഫീസ് ഈടാക്കുന്ന സേവനങ്ങ ൾക്ക് മാത്രമാണ് ബാധകമെന്ന് സർക്കാർ ഉത്തരവിൽ നിന്ന് തന്നെ വ്യക്ത മാണ്.
എന്നാൽ ഈ ഉത്തരവിന്റെ മറവിൽ ഹാർബർ ഉപയോഗിക്കുന്ന മത്സ്യ തൊ ഴിലാളികൾക്കും മത്സ്യബന്ധന യാനങ്ങൾക്കും പുതിയതായി ടോൾ ചുമത്താ നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് ശ്രമിച്ചത്. സംസ്ഥാന വ്യാപക മായി ബാധകമായ ഉത്തരവാണെങ്കിലും കേരളത്തിലെ 27 ഓളം വരുന്ന ഫി ഷറീസ് ഹാർബറുകളിൽ ചെല്ലാനത്തു മാത്രമാണ് ഇപ്പോൾ ടോൾ പിരിക്കാ നുള്ള ശ്രമം ആരംഭിച്ചിരിക്കുന്നതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. 2019 ൽ ഇറക്കിയ ഉത്തരവായിട്ടും ഇന്നേവരെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം ഭയന്ന് നടപ്പിലാക്കാതെ വച്ചിരുന്ന ഉത്തരവ് പരീക്ഷണാടി സ്ഥാനത്തിൽ ചെല്ലാനം ഹാർബറിൽ നടപ്പിലാക്കാനും പിന്നീട് സംസ്ഥാന വ്യാപകമാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്വാഭാവികമായും സംശ യിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയാധികാരത്തിന്റെ മുഷ്ക് ഉപയോ ഗിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു കൊണ്ട് ടോൾ പിരിക്കാനുള്ള ശ്രമ മാണ് ചെല്ലാനത്ത് നടന്നത്. ഹാർബറിലേക്ക് തൊഴിലാളികൾ സ്വതന്ത്രമാ യി പ്രവേശിക്കുകയും വള്ളങ്ങൾക്ക് ആവശ്യമായ ഇന്ധനവും വളയും മറ്റു തൊ ഴിൽ ഉപകരണങ്ങളും കൊണ്ടുപോയിരുന്നതുമായ വഴികൾ നിയമവിരുദ്ധമാ യി അടച്ചു കെട്ടുകയും ഒരൊറ്റ പ്രവേശന കവാടത്തിലൂടെ മാത്രം പ്രവേശനം നിയന്ത്രിക്കുകയും ചെയ്ത നടപടിയിലൂടെയാണ് ഈ ജനവഞ്ചനക്ക് തുടക്കം കു റിച്ചത്. സമരത്തിന് നേതൃത്വം കൊടുത്ത കെ.എസ്.എം.ടി.എഫ്. നും 6 ദി വസങ്ങൾ ഉശിരാർന്ന സമരം കാഴ്ച വെച്ച മത്സ്യതൊവിലാളികൾക്കും അഭി വാദ്യങ്ങൾ..
പ്രതിഷേധ ധർണ്ണ
തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസ്സുകളിൽ കേരള സർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക !!
പ്രിയ സുഹൃത്തേ,
2024, മാർച്ച് 20, ബുധനാഴ്‌ച
മത്സ്യ തൊഴിലാളികൾക്ക് കടൽ അന്യമാക്കുന്ന WTO കരാർ
അബുദാബിയിൽ വച്ച് നടന്ന 13 -മത് WTO കോൺഫറൻസിൽ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ മൽസ്യബന്ധനത്തിനായി നല്കി വരുന്ന ഇന്ധന സബ്സിഡി പൂർണ്ണമായും എടുത്തു കളയണമെന്നു നിഷ്കർഷിച്ചിരിയ്ക്കുന്ന കരാറിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണ്. 'ആഴക്കടൽ മൽസ്യ സമ്പത്തിന്റെ സംരക്ഷണ'മെന്ന ന്യായമാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നതിന് അവർ കണ്ടെത്തുന്നത്. മണ്ണെണ്ണ, പെട്രോൾ, ഡീസൽ എന്നിവ ഉപയോഗിച്ചുള്ള യാനങ്ങൾ മത്സ്യബ ന്ധനത്തിനായി പോകുന്നത് കടൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധി ക്കുന്നുവെന്നും അത് ആഗോളതാപനം വർദ്ധിപ്പിക്കുകയും അങ്ങനെ മത്സ്യസ മ്പത്ത് ക്ഷയിക്കുവാനിട നല്കുന്നുവെന്നുമൊക്കെയുള്ള ന്യായങ്ങൾ നിരത്തിയാ ണ് 2022 ൽ ജനീവയിൽ ചേർന്ന WTO 12-ാമത് മിനിസ്റ്റീരിയൽ കോ ൺഫറൻസ് ഇത്തരമൊരു കരാർ രൂപകൽപന ചെയ്തത്. മത്സ്യത്തൊഴിലാ ളികൾക്ക് വികസ്വര-ചെറു വികസിത രാജ്യങ്ങൾ നല്കി വരുന്ന ഇന്ധന സ ബ്‌സിഡി നിർത്തലാക്കിയാൽ അനിയന്ത്രിതമായും നിയമവിരുദ്ധമായും(Ille gal, Unregulated, & Unreported) ആഴക്കടലിൽ നടക്കുന്ന വി നാശകരമായ മൽസ്യബന്ധനത്തെ തടയാമെന്നാണ് കരാർ പറയുന്നത്.
മത്സ്യബന്ധനം വ്യാവസായികാടിസ്ഥാനത്തിൽ നടക്കുന്ന യൂറോപ്യൻ രാ ജ്യങ്ങളെ ഇത് ദോഷകരമായി ബാധിച്ചേക്കില്ല. പക്ഷേ ഇന്ത്യ പോലുള്ള രാ ജ്യങ്ങളുടെ സ്ഥിതി അതല്ല. ജനസംഖ്യയിൽ നല്ലൊരു വിഭാഗം ആളുകൾ ഇ വിടെ കടലിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഇപ്പോൾ ലഭിക്കുന്ന വളരെ നാ മമാത്രമായ സബ്‌സിഡിയുമായി കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ക്ക് ഓഫ് സീസണിൽ ഇന്ധനവില കിഴിച്ചാൽ ബാക്കിയൊന്നും കിട്ടാത്ത അവസ്ഥ നിലനില്ക്കുകയും ചെയ്യുന്നു. ഗ്യാസ് എൻജിൻ ഇവിടെ പ്രായോഗിക മല്ലെന്നും തൊഴിലാളികൾ പറയുന്നു. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾക്ക നുസരിച്ച് പരമ്പരാഗത മത്സ്യബന്ധനത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന കാ ര്യത്തിൽ തർക്കമില്ല. എന്നാൽ ഗവണ്മെന്റ് നയരൂപീകരണങ്ങൾ കൊണ്ട് ത ന്നെ അരികുവല്ക്കരിക്കപ്പെട്ട ജനതയായ മത്സ്യതൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുവാൻ സർക്കാർ ശ്രമിയ്ക്കു ന്നുമില്ല.
ഈ സാഹചര്യത്തിൽ കടൽ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള വെ റും ആകുലതയല്ല ഈ കരാറിന് പിന്നിലുള്ളതെന്നു ന്യായമായൂം സംശയമു ണർത്തുന്നു. അറബിക്കടലിന്റെ മൽസ്യ സമ്പത്തിനു മേൽ ആഗോള കോർപ്പ റേറ്റ് കഴുകൻ കണ്ണുകൾ വട്ടമിട്ടു പറക്കുന്നുണ്ട് എന്ന് തീരത്തെ സമീപകാല ച ലനങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് മനസിലാക്കാൻ കഴിയും. പ്രസ്തുതകരാർ നിലവിൽ വന്നാൽ അത് നടപ്പിലാക്കുന്നതിനായി ഫണ്ടിങ് സഹായവും മറ്റ് സാങ്കേതിക സഹായങ്ങളും WTO നല്കുമെന്നും പറയുന്നുണ്ട്. അറബിക്കടലി ന്റെ തീരങ്ങളിൽ അധിവസിക്കുന്ന ജനസമൂഹത്തെ അവിടെ നിന്നും പറിച്ചെ റിഞ്ഞു കൊണ്ട് കടലും തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള ഒരു ക രാറായാണ് നമ്മൾ ഇതിനെ മനസിലാക്കേണ്ടത്. ലോകരാജ്യങ്ങളുടെ ആ ധിപത്യത്തിന് മുന്നിൽ മുട്ടിലിഴയുന്ന സമീപനമാണ് ഇന്ത്യ തുടരുന്നതും. ഇ ന്ത്യയിൽ നിന്നും നാഷണൽ ഫിഷ് വർക്കേഴ്സ് യൂണിയനെ പ്രതിനിധീകരിച്ച് WTO കോൺഫെറെൻസിൽ പങ്കെടുത്ത ജാക്സൺ പൊള്ളയിൽ പറയുന്നത് ഇന്ത്യൻ മത്സ്യ തൊഴിലാളികളുടെ നില അവതാളത്തിലാണെന്നും കരാറിനെ തിരെ ഉറച്ച നിലപാടെടുക്കാൻ രാജ്യം തയ്യാറാവുന്നില്ലെന്നുമാണ്. അതിജീവ നത്തിനു വേണ്ടി മത്സ്യബന്ധനം നടത്തുന്ന സ്വന്തം രാജ്യത്തെ തീരജനതയു ടെ സവിശേഷതകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഈ കരാറിൽ ഒപ്പു വയ്ക്കാൻ ത യ്യാറല്ല എന്ന് ഉറപ്പിച്ചു പറയാൻ ഇന്ത്യ ഇന്ന് വരെ തയ്യാറായിട്ടില്ല. ഇനി ത യ്യാറായാലും ഇല്ലെങ്കിലും 31 രാജ്യങ്ങൾ കൂടി ഒപ്പു വച്ചാൽ കരാർ പ്രാബല്യ ത്തിൽ വരികയും ചെയ്യും. 160 രാജ്യങ്ങൾ അംഗങ്ങളായുള്ള സംഘടനയിൽ 71 പേർ നിലവിൽ കരാറിൽ ഒപ്പു വച്ചു കഴിഞ്ഞു.
ഇത്തരം
ജനദ്രോഹപരമായ കരാറുകൾ അംഗരാജ്യങ്ങളിൽ നടപ്പിലാക്കാൻ ശ്രമിയ്ക്കുന്ന WTO
യിൽ നിന്ന് പുറത്ത് പോകാനാണ് ഇന്ത്യ ആദ്യം ധൈ ര്യം കാണിക്കേണ്ടത്. രണ്ടാം
കർഷക സമരം ഈ ആവശ്യം മുന്നോട്ട് വച്ചു കഴിഞ്ഞു. പക്ഷെ ഇന്ത്യയെ സംബന്ധിച്ച് വിദേസ/സ്വദേശ സാമ്പത്തിക സ ഹായത്തോടെ വൻപദ്ധതികൾ കൊണ്ടു വന്ന് അതിനായി സാധാരണക്കാ രായ ആളുകളെ കുടിയൊഴിപ്പിച്ച് കാടും
കടലും മണ്ണും ധാതുസമ്പത്തുമെല്ലാം ത ന്നെ ആഗോള കോർപ്പറേറ്റുകൾക്ക്
എണ്ണിക്കൊടുക്കുന്നതിന്റെ തത്രപ്പാടിലാ ണ് അധികാരികൾ. 2016 മുതൽ തീരദേശത്തും
അത് സ്പഷ്ടമായി കഴിഞ്ഞു. സാഗർമാല എന്ന വൻപദ്ധതി അതിനായി കൊണ്ട് വന്നതാണ്. കടൽ
കോ ർപ്പറേറ്റുകൾക്ക് പാട്ടത്തിനു കൊടുക്കുന്ന പദ്ധതികളടക്കമുള്ള ബ്ലൂ
ഇക്കണോ മി, തീരത്തു നിന്ന് തീരജനതയെ കടിയൊഴിപ്പിച്ചു തീരം കോർപ്പറേറ്റുകളുടെ
തട്ടകമാക്കുന്ന പുനർഗേഹം, അവരുടെ കണ്ടെയ്നർ ലോറികൾക്ക് യഥേഷ്ടം പായാനുള്ള
'സ്ട്രെയ്റ്റ്' ഹൈവേ നിർമ്മാണം ഇതെല്ലാം നമ്മുടെ കണ്മുന്നിൽ നടക്കുന്ന
കാര്യങ്ങളാണ്. ഇനി ഈ കരാറിൽ ഒപ്പു വയ്ക്കുക കൂടി ചെയ്താൽ പി ന്നെ
മത്സ്യതൊഴിലാളികൾക്ക് പല വിധത്തിൽ കടൽ അന്യമാകാൻ പോവു കയാണ്. സാമ്പത്തികമായ
കഷ്ടനഷ്ടങ്ങൾക്ക് പുറമെ, കടലിൽ നമുക്ക് പക രം വൻ ശക്തികൾ മത്സ്യബന്ധനത്തിന്
എത്തിത്തുടങ്ങും. നമുക്ക് കടലിൽ പ്രവേശിയ്ക്കാൻ ഫീസും
പ്രവേശിക്കാതിരിയ്ക്കാൻ നിയമങ്ങളും കൊണ്ടുവന്നേ ക്കാം. ഉപജീവനത്തിനു വേണ്ടി
കടലിൽ പോകുന്ന സ്വന്തം ജനതയെ മത്സ്യ സമ്പത്ത് നശിപ്പിക്കുന്ന
വിനാശകാരികളായി മുദ്ര കുത്തുന്ന സർക്കാരുകളെ തുറന്നെതിർക്കാൻ ധൈര്യം
കാണിക്കാതെ മത്സ്യതൊഴിലാളികളുടെ സ്വൈ ര്യപൂർണ്ണമായ തീരജീവിതം സാധ്യമല്ല.
2024, മാർച്ച് 11, തിങ്കളാഴ്‌ച
മണ്ണുവെപ്പും മഹാത്ഭുതവും
2024, മാർച്ച് 3, ഞായറാഴ്‌ച
നമ്പർ 1 കേരളത്തിൽ കുഞ്ഞമ്മ ചൂരക്കാട്ടിന്റെ തീരജീവിതം :-സമരപത്രം
കഴിഞ്ഞ 7 പതിറ്റാണ്ടായി ചെല്ലാനം തീരത്ത് താമസിക്കുന്ന കുഞ്ഞമ്മ ചൂരേ ക്കാട്ട് തന്റെ ജീവിതം പങ്കു വയ്ക്കുന്നു. വാസയോഗ്യമല്ലാത്ത സ്വന്തം വീട് പുതു ക്കി പണിയാനുള്ള നെട്ടോട്ടത്തിലാണ് അവർ. തുടർച്ചയായ കടൽകയറ്റമാണ് അവരുടെ വീട് വാസയോഗ്യമല്ലാതക്കിയത്. ഏതു വിധേനയും അവിടെ തന്നെ തുടരുകയായിരുന്നു കഞ്ഞമ്മ താത്തി. പക്ഷേ അടുത്തിടെ ഉണ്ടായ തീപിടുത്തം എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. സ്വന്തം സ്ഥലത്ത് ഒരു വീടു വച്ച് ഒരു ദിവസമെ ങ്കിലും മനുഷ്യനെ പോലെ അന്തസായി കിടന്നുറങ്ങണം എന്ന ആഗ്രഹം പങ്ക് വെക്കുകയാണ് 72 വയസ്സുള്ള കുഞ്ഞമ്മ താത്തി
അന്ന് പടിഞ്ഞാറ് കുറെ ദൂരം വരെ കടപ്പുറമുണ്ടായിരുന്നു. അവിടെയായി രുന്നു ഞങ്ങളെപ്പോഴും. ചൂടുകാലത്ത് ആളുകൾ രാത്രിയിലും പോയി കിടക്കു മായിരുന്നു. കടപ്പുറം തണുക്കുമ്പോൾ തിരിച്ചു വീട്ടിലേയ്ക്കു പോരും. ഞങ്ങളൊ ക്കെ മീൻ പണിക്കാരായിരുന്നു. എന്നെ കല്യാണം കഴിച്ച് ഇവിടെ വന്ന ശേ ഷം മീൻ കച്ചവടമായിരുന്നു ഭർത്താവിന് പണി. വള്ളത്തിൽ നിന്ന് മീനെടു ത്ത് കിഴക്ക് പ്രദേശങ്ങളിൽ പോയി വില്ക്കും. കണ്ടമാനം വഞ്ചികളടുക്കുന്ന ച ന്തക്കടപ്പുറമായിരുന്നു ഇത്. പത്തിരുപത്തെട്ട്‍ പേർ ചേർന്ന് വള്ളത്തിൽ നി ന്ന് മീൻ ഒരുമിച്ചെടുക്കും. എന്നിട്ട് പോയി വില്ക്കും. അന്നൊക്കെ തണ്ടു വലിയ്ക്കു ന്ന വള്ളമായിരുന്നു ഇവിടുണ്ടായിരുന്നത്. പിന്നെ യമഹ വന്നു. അതിനു ജെ ട്ടി വേണം. അങ്ങനെയാണ് ഈ കടപ്പുറത്ത് വള്ളമടുക്കാതായത്. പിന്നീടാ ണ് ഫോർട്ട് കൊച്ചിയ്ക്ക് പോയി മീനെടുത്ത് തുടങ്ങിയത്. ആളുകൾക്ക് പണി യും കൂടുതൽ കിട്ടിത്തുടങ്ങി. നമുക്ക് പിന്നെ അന്നുമിന്നും കഷ്ടപ്പാട് തന്നെ.
ഞാൻ താമസിച്ചിക്കുന്ന ഈ വീട് അമ്മാമ ത്രേസ്യാ ചാക്കോയുടേതായി രുന്നു. എന്റെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു. പിന്നെ അമ്മാമയാണെന്നെ വളർത്തിയത്. അമ്മയുടെ ഒരു സഹോദരിയും വീട്ടിലുണ്ടായിരുന്നു. അമ്മയ്ക്കും വല്യമ്മയ്ക്കും മീനുണക്കുന്ന പണിയായിരുന്നു. കടപ്പുറത്തന്ന് കുറേയേറെ ചാപ്പ രങ്ങളുണ്ടായിരുന്നു. രാവും പകലും കാവൽക്കാരും. വീടുകൾ വളരെ വിരളമാ യിരുന്നു. ഞാനും പോയിട്ടുണ്ട് മീനുണക്കാൻ.
വിവാഹശേഷം ഞാനും ഭർത്താവും ചേർന്ന് വീട് ഓല മേഞ്ഞത് മാറ്റി മേ ൽക്കൂരയുള്ള വീട് പണിതു. അമ്മാമ, വല്യമ്മ, ഭർത്താവ് എല്ലാവരും മരിച്ചു. കുട്ടികളും ഇല്ല. ഇന്ന് എന്റെ വീട്ടിൽ കിടന്നുറങ്ങാൻ പോയിട്ട് ഒന്നിരിയ്ക്കാൻ പോലും കഴിയാത്ത വിധം തകർന്നു കിടക്കുകയാണ്. കടൽവെള്ളം കയറി യിറങ്ങി കെട്ടിക്കിടന്ന് മൊത്തം നശിച്ചു. ജനലോ വാതിലോ മേൽക്കൂരയോ ഒന്നുമില്ല. രണ്ടു കൊല്ലത്തിലേറെയായി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച അതി ലെ ഒരു ഒറ്റമുറിയിലാണ് കിടപ്പും പാചകവുമെല്ലാം. ഓരോ കടൽകയറ്റം വരു മ്പോഴും വീടും പറമ്പും വെള്ളത്തിൽ മുങ്ങും. ദിവസങ്ങൾ കഴിഞ്ഞാലേ ആ വെള്ളം ഒഴുകിപ്പോകൂ. അത്ര നാളും അയലത്തെ ആരുടെയെങ്കിലും വീട്ടിൽ ക ഴിയും. കഴിഞ്ഞ മാസമുണ്ടായ ഒരു തീപിടുത്തത്തിൽ അല്പമെങ്കിലും ഉ പ യോഗിച്ചിരുന്ന അവസ്ഥയും ഇല്ലാതായി. വീട് കത്തി നശിച്ചു. കാര്യങ്ങൾ തിരക്കാനോ ആലോചിക്കാനോ ബന്ധുക്കളായിട്ട് എനിക്കാരുമില്ല.
മരിക്കുന്നതിന് മുൻപ് മനുഷ്യനെപ്പോലെ സ്വന്തമായൊരു വീട്ടിൽ കിടന്നു റങ്ങണമെന്നുണ്ട്. ലൈഫ് പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ചിരുന്നു. ക ഴിഞ്ഞ പ്രാവശ്യം അനുമതി കിട്ടിയതുമാണ്. അന്നവർ സ്ഥലം നോക്കാൻ വ ന്ന സമയത്ത് ഞാൻ വീട്ടിലില്ലായിരുന്നു. ആ പേരിൽ അന്നത് നഷ്ടപ്പെട്ടു. തിരിച്ചെത്തിയപ്പോൾ മെമ്പറോട് സങ്കടം പറഞ്ഞപ്പോൾ അവർ പറഞ്ഞത നുസരിച്ച് ഒന്നുകൂടി അപേക്ഷിച്ചു. ഇപ്പോൾ അത് ശരിയായിട്ടുണ്ട് എന്ന് സാ ലി മെമ്പർ പറഞ്ഞു. വേണ്ട രേഖകളെല്ലാം കൊടുത്തിട്ടുണ്ട്. പക്ഷെ പാസാ യിട്ടും എന്താണിത്ര വൈകുന്നത് എന്നെനിക്കറിയില്ല. അതിനിടയ്ക്ക് ചെല്ലാന ത്ത് നിന്നും നിർദ്ധനർക്ക് വീട് വച്ച് കൊടുക്കുന്ന ഒരു സംഘടനയുടെ ആൾ ക്കാർ വന്നിരുന്നു. അവരോട് ഉള്ള കാര്യമെല്ലാം ഞാൻ തുറന്നു പറഞ്ഞു. വാ ർഡ് മെമ്പർ ഇടപെട്ട കേസാണെന്നറിഞ്ഞപ്പോൾ അവർ മെമ്പറെ കണാൻ പോയി. എനിക്ക് വീട് വയ്ക്കാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തതായി അവർക്ക് മെമ്പർ വാക്ക് കൊടുത്തു. അങ്ങനെ അവർ തിരിച്ചു പോയി. മെമ്പ ർ പിന്നീട് എന്റെ അടുത്ത് വന്ന് ഈ സ്ഥലത്തല്ലാതെ വേറൊരിടത്ത് വീട് വ ച്ച് തന്നാൽ താമസിക്കുമോ എന്ന്. ചോദിച്ചു. എനിക്ക് ഈ തീരത്ത് എന്റെ പറമ്പിൽ തന്നെ വയ്ക്കുന്ന വീട് മതി, ഈ പറമ്പ് ഉപേക്ഷിച്ചു ഞാൻ എങ്ങോ ട്ടും പോകില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. എനിക്കറിയില്ല എന്താണ് നട ക്കുന്നതെന്ന്. എന്തുകൊണ്ടാണ് എനിക്ക് മാത്രം ഒരു വീടിനുള്ള സഹായം പ ഞ്ചായത്തി ൽ നിന്നും കിട്ടാത്തത്.
തീരം ഇല്ലാതായിക്കൊണ്ടിരിക്കുമ്പോൾ ചെല്ലാനം പഞ്ചായത്തിൽ അംഗങ്ങളുടെ സാറ്റ് കളി :-സമരപത്രം
ചെല്ലാനം പഞ്ചായത്തിൽ വീണ്ടും ഭരണമാറ്റം. സിപിഎമ്മിന്റെ കെ ഡി പ്രസാദിന് പകരം 20-20 മെമ്പർ കെ എൽ ജോസഫ് വീണ്ടും പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുൻപ് കോൺഗ്രസ്സ് പിന്തുണയോടെ പഞ്ചായത്ത് പ്ര സിഡണ്ട് ആയിരുന്ന ആളാണ് കെ എൽ ജോസഫ്. ഇപ്പോൾ സിപിഎം പിന്തുണയോടെയാണ് അദ്ദേഹം പ്രസി ഡന്റ് ആയിരിക്കുന്നത്. മൂന്ന് വർഷത്തിനിടെ 4-ാം തവണയാണ് പഞ്ചായത്തു പ്രസിഡന്റ് സ്ഥാനം മാറുന്നത്. 2025 വരെയാണ് ഈ ഭരണസമിതിയുടെ കാലാവധി എന്നതിനാൽ ഇനിയും പുതിയ പ്രസിഡന്റുമാർ ചെല്ലാനം പ ഞ്ചായത്തിന് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വോട്ട് ചെയ്തു വിജയിപ്പിച്ച വോട്ടർമാരെ വിഡ്ഢികളാ ക്കുന്ന ഈ നാടകത്തിനു വേണ്ടി ജനങ്ങളുടെ നികുതിപ്പണം എത്രയാണ് പാഴാകുന്നത് ? ജനങ്ങൾക്ക് എന്ത് നേട്ട മാണ് ഈ കക്ഷിരാഷ്ട്രീയ മത്സരങ്ങൾ കൊണ്ടുണ്ടാകുന്നത്?
നിലവിലെ മുന്നണി രാഷ്ട്രീയത്തിന്റെ കാപട്യവും അഴിമതിയും എല്ലാം കണ്ടു സഹികെട്ടാണ് ചെല്ലാനം 20-20 എന്ന കൂട്ടായ്മ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് ഉടലെടുത്തത്. ചെല്ലാനം പഞ്ചായത്ത് നേരിടുന്ന കട ൽകയറ്റവും തീരശോഷണവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പോംവഴി പഞ്ചായത്ത് ഭരണം പിടി ക്കലാണ് എന്ന ലളിതമായ യുക്തിയിലാണ് ആ സംഘടന പ്രവർത്തിച്ചത്. മുന്നണി രാഷ്ട്രീയത്തിന്റെ നെറികേടുക ളും ജനവിരുദ്ധതയും കണ്ടു മടുത്ത ജനങ്ങൾ വളരെ പെട്ടെന്ന് തന്നെ 20-20 എന്ന പരീക്ഷണത്തെ പിന്തുണയ്ക്കുക യും ചെയ്തു. 21 വാർഡുകളിൽ 8 വാർഡുകളിൽ അവർ ജയിച്ചു കയറി. (പിന്നീട് കോടതി വിധിയെ തുടർന്ന് ഒരു വാർഡ് കൂടി അവർക്കു കിട്ടി) ജനങ്ങൾക്ക് വേണ്ടിയുള്ള തിരുത്തൽ ശക്തിയാകുന്നതിനു പകരം തങ്ങൾ എതിർത്ത അതേ കക്ഷിരാഷ്ട്രീയ ചളിക്കുണ്ടിലേയ്ക്കു മുതലക്കൂപ്പ് കുത്തുകയായിരുന്നു 20-20 ചെയ്തത്. കക്ഷിരാഷ്ട്രീയ പോരാട്ട ത്തിൽ അവർ മറ്റുള്ളവർക്ക് വേണ്ടി സ്വയം ചട്ടുകങ്ങളായി മാറി. ഇപ്പോൾ സ്വന്തം സംഘടനയ്ക്കെതിരെ മത്സരിച്ച് കെ എൽ ജോസഫ് പഞ്ചായത്ത് പ്രസിഡന്റ് ആവുന്ന അവസ്ഥ വരെ അത് എത്തിയിരിക്കുന്നു.
കേരളത്തിലെ ഏറ്റവും കടുത്ത തീരശോഷണം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ചെല്ലാനം-കൊച്ചി തീരം. ന മ്മു ടെ സംസ്ഥാനത്ത് തീരശോഷണം കൊണ്ട് ഏറ്റവുമധികം റവന്യൂ ഭൂമി നഷ്ടപ്പെട്ട പഞ്ചായത്ത് ചെല്ലാനം പഞ്ചാ യത്താണ്. പക്ഷെ ഈ പ്രശ്നം പരിഹരിക്കാൻ ചെല്ലാനം പഞ്ചായത്തിന് എന്ത് പദ്ധതിയാണുള്ളത്? കഴിഞ്ഞ 3 വർഷം കടൽകയറ്റവും തീരശോഷണവും പരിഹരിക്കാൻ മണൽചാക്ക് നിറച്ചുവയ്ക്കൽ അല്ലാതെ, അതും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന്, ചിലയിടങ്ങളിൽ എന്ത് പ്രതിരോധ നടപടികളാണ് പഞ്ചായത്ത് സ്വീകരിച്ചത്? സർ ക്കാർ നടപ്പിലാക്കുന്ന തീര സംരക്ഷണ പദ്ധതിയിൽ പഞ്ചായത്ത് എന്ത് ഇടപെടലാണ് നടത്തിയത്? ചെല്ലാനം തീരം സംരക്ഷിക്കാൻ കോടതിയിൽ നിലവിലുള്ള കേസ്സുകളിൽ പഞ്ചായത്ത് എന്ത് നിലപാടാണ് എടുത്തത്? ചെ ല്ലാനം തീരം കാർന്നു തിന്നുന്ന കൊച്ചിൻ പോർട്ടിനെതിരെ ചെല്ലാനം പഞ്ചായത്ത് എന്ത് നടപടിയാണ് സ്വീകരി ച്ചത്? ഈ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിച്ചു പോയാൽ കടുത്ത നിരാശയാകും ഫലം.
ഇത്രയും ഗുരുതരമായ പ്രശ്ന ങ്ങൾ നിലനില്ക്കെയാണ് ചെല്ലാനം പഞ്ചായത്തിൽ അംഗങ്ങളുടെ കുലുക്കിക്കുത്ത് ക ളി. (വ്യക്തിപരമായി നല്ല മനസ്സുള്ള പഞ്ചായത്ത് അംഗങ്ങൾ ചിലരെങ്കിലും ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല. പക്ഷെ ഈ കക്ഷി രാഷ്ട്രീയ മത്സരത്തിൽ അവരുടെ വ്യക്തിപരമായ നന്മ ഒന്നും ചെയ്യാൻ പറ്റാത്ത വിധം അപ്രസക്തമാവു കയാണ്) രാഷ്ട്രീയം എന്നാൽ തെരഞ്ഞെടുപ്പും അധികാരം പിടിക്കലും മാത്രമല്ല എന്നും അധികാരികളെ നിലയ്ക്ക് നി റുത്തുന്ന തിരുത്തൽ ശക്തിയായി പ്രവർത്തിക്കുന്നതും രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ആ ജാഗ്രത ക യ്യൊഴിഞ്ഞാൽ മുന്നണി രാഷ്ട്രീയത്തിന് പരസ്പരം വെട്ടാനുള്ള കോടാലിയായി സ്വതന്ത്ര രാഷ്ട്രീയ പരീക്ഷണങ്ങൾ മാ റുമെന്നും ചെല്ലാനം പഞ്ചായത്തിലെ രാഷ്ട്രീയം തെളിയിക്കുന്നു.
വാൽകഷ്ണം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം 20-20 മത്സരിച്ച ഒരു മണ്ഡലം ചെല്ലാനം ഉൾ പ്പെടുന്ന കൊച്ചി ആയിരുന്നു. തീരസംരക്ഷണത്തിൽ പുലർത്തുന്ന അലംഭാവവും അതിൽ ജനങ്ങൾക്കുള്ള പ്രതിഷേ ധവും തുറന്നു കാണിക്കാൻ ചെല്ലാനം-കൊച്ചി ജനകീയവേദി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിയ്ക്കാൻ ആഹ്വാനം ചെ യ്തു. ആ നിലപാടിനെ ഏറ്റവുമധികം എതിർത്തത് ചെല്ലാനം 20-20 ആയിരുന്നു. അന്ന് ചെല്ലാനം 20-20 കിഴ ക്കമ്പലം 20-20 യുടെ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. അന്ന് ചെല്ലാനത്ത് പ്രചരണത്തിന് വന്ന കിഴക്കമ്പലം 20-20 നേതാവും കിറ്റെക്സ് കമ്പനിയുടെ മുതലാളിയുമായ സാബു ജേക്കബ് പറഞ്ഞത് ചെല്ലാനത്തെ കടൽകയറ്റം പരിഹരിക്കാൻ ഐക്യരാഷ്ട്രസഭയുമായി സംസാരിച്ച് ഫണ്ട് സമാഹരിക്കും എന്നൊക്കെയാണ്. അ ന്ന് സിപിഎമ്മിനെ കടുത്ത ഭാഷയിൽ സാബു ജേക്കബ് വിമർശിച്ചു. ഇതേ സാബു ജേക്കബ് ആണ് 2022-2023 വർഷം സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നല്കിയത് എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നു. അന്ന് ആ തെരഞ്ഞെടുപ്പു കഴിഞ്ഞു പോയതിനു ശേഷം ഈ സാബു ജേക്കബും അദ്ദേഹത്തിന്റെ പാർട്ടിക്കാരും ഈ പ്രദേ ശത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ഐക്യരാഷ്ട്ര സഭയുമായുള്ള ചർച്ച ഇപ്പോഴും നടക്കുകയാണോ... അതോ തീർ ന്നോ ആവോ..
സർക്കാരിന്റെ ഡ്രോൺ ആക്രമണത്തെ പട്ടം പറത്തി നേരിടുന്ന കർഷകർ :- ജനകീയ പ്രതിരോധത്തിന്റെ ആവേശോജ്ജ്വല മാതൃക :- സമരപത്രം
ഫെബ്രുവരി 13ന് കർഷകസമരം രണ്ടാം ഘട്ടം ഡൽഹിയിൽ ആരംഭിച്ചിരിക്കുന്നു. ഒരു വർഷം നീണ്ടു നിന്ന ഒന്നാം കർഷകസമരം 2021 ഡിസംബറിൽ അവസാനിപ്പിക്കുമ്പോൾ സർക്കാർ നല്കിയ ഉറപ്പുകളൊന്നും പാലിക്കാത്തതി ൽ പ്രതിഷേധിച്ചാണ് 200 ഓളം കർഷക സംഘടനകൾ വീണ്ടും സമരമാരംഭിച്ചിരിക്കുന്നത്. സമരം തുടങ്ങി ര ണ്ടാം ദിവസം ദില്ലിയിലെ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ തടിച്ചു കൂടിയ കര്‍ഷകര്‍ക്ക് നേരെ രാത്രി രണ്ട് മണി വരെ പോലീസ് ടിയര്‍ ഗ്യാസും, രാസവാതക പ്രയോഗവും നടത്തി. റബ്ബര്‍ ബുള്ളറ്റ്, ടിയര്‍ഗ്യാസ് പ്രയോഗങ്ങളില്‍ ഒ ട്ടേറെ കർഷകർക്ക് പരിക്കേറ്റിട്ടുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചാണ് ഇവ പ്രയോഗിക്കുന്നത്. ഈ ആക്രമണത്തെ കർഷകർ പ്രതിരോധിച്ചത് ആകാശത്തേയ്ക്ക് അനവധി പട്ടങ്ങൾ പറത്തിക്കൊണ്ടായിരുന്നു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ ഇത്തരത്തിൽ സർക്കാർ മനുഷ്യത്വവിരുദ്ധമായി അടിച്ചമർത്തുമ്പോൾ അതിനെതിരെ പ്രതിഷേധി ക്കുന്ന ജനങ്ങളിൽ നിന്ന് സർഗാത്മകമായി ഉയർന്നു വരുന്ന ജനകീയ പ്രതിരോധ രീതികൾക്ക് ഉത്തമോദാഹരണ മാണ് ഈ പട്ടം പറത്തൽ. സർവ്വസന്നാഹങ്ങളുമുള്ള ഭരണകൂടം ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിയ്ക്കു മ്പോൾ ലളിതവും അനായാസവുമായ മാർഗ്ഗങ്ങളിലൂടെയും ഉപാധികളിലൂടെയും ജനകീയ പ്രതിരോധം വികസിപ്പിയ്ക്കു ന്ന ആവേശകരമായ കാഴ്ചയാണിത്. സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമാ യി പ്രചരിപ്പിക്കപ്പെട്ട ചിത്രമാണ് കൊടുത്തിരിക്കുന്നത്.
2024, മാർച്ച് 1, വെള്ളിയാഴ്‌ച
തീരപരിപാലന അതോറിറ്റിയുടെ ഉത്തരവ് നടപ്പാക്കുക, ചെല്ലാനം-കൊച്ചി തീരം സംരക്ഷിക്കുക :-സമരപത്രം
വൈപ്പിൻ കരയിൽ 23 പുലിമുട്ട് നിർമ്മിയ്ക്കുന്നതിനായി കൊച്ചിൻ പോർട്ട് സമർപ്പിച്ച പദ്ധതിയ്ക്ക് തീരപരിപാലന അതോറിറ്റി ഉപാധികളോടെ അനുമതി നല്കി. കേരള തീരപരിപാലന അതോറിറ്റിയുടെ 29.10.2022 ന് ചേർന്ന യോഗത്തിൽ പദ്ധതി ചർച്ച ചെയ്യുകയും ചെല്ലാനത്തെ തീരശോഷണം പരിഹരിയ്ക്കുന്നതിനും തീരസമ്പുഷ്ടീകരണ ത്തിനും എക്കൽ നീക്കത്തിനും നടപടികൾ സ്വീകരിക്കണമെന്നും ചെല്ലാനത്ത് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കു ന്ന തീരസംരക്ഷണ നടപടികൾക്ക് കൊച്ചിൻ പോർട്ടിന്റെ ഭാഗത്തുനിന്നും നടപടികൾ ഉണ്ടാവണമെന്നും 3 മാസ ത്തിനുള്ളിൽ അതുമായി ബന്ധപ്പെട്ട് ഒരു പദ്ധതി സമർപ്പിക്കണമെന്നുമുള്ള ഉപാധികളോടെയാണ് കൊച്ചിൻ പോർ ട്ടിന്റെ പദ്ധതി അംഗീകരിക്കപ്പെട്ടത്.
കോർപ്പറേറ്റുകൾക്കു തീരം- തീരദേശവാസിയ്ക്ക് പുനർഗേഹവും : പൗരപ്രമുഖരുടെ നവകേരള ബഡ്ജറ്റ് :-സമരപത്രം
കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലുകളും മൂലം നിലനില്പ് ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന തീര ദേശത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഒരു ബഡ്ജറ്റാണ് കെ. എൻ ബാലഗോപാൽ അവതരിപ്പി ച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖം ഭാവികേരളത്തിന്റെ വികസന കവാടം എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. വി ഴിഞ്ഞം തുറമുഖത്തോട് ചേർന്ന് 50 കി.മി. പരിധിയിൽ പതിനായിരം ഏക്കർ ഭൂമി പല വിധത്തിൽ ലഭ്യമാക്കി ഒ രു സമഗ്രമായ ഹബ്ബിന്റെ നിർമ്മാണമാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട് പ്രത്യേക വികസനമേഘല, തുറമുഖത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ ആഗോള നിക്ഷേപക സംഗമം, തുറമുഖം കേന്ദ്രീകരിച്ചുകൊണ്ട് ദേശീയപാത 66, മല യോര തീരദേശപാതകളുടെ വികസനം, ഫോർട്ട്കൊച്ചിയിൽ 500 പേരിൽ കൂടുതലുള്ള കൂടിച്ചേരലു കൾക്കായി സ്വ കാര്യ നിക്ഷേപം സ്വീകരിച്ചു കൊണ്ടുള്ള സൗകര്യ വികസനം എന്നിങ്ങനെ പോകുന്നു വികസന പദ്ധതികളുടെ പ്ര ഖ്യാപനം. പ്രവാസിമലയാളികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കും എന്ന് കേൾക്കുമ്പോൾ ആരും തെറ്റിദ്ധരിക്കേ ണ്ട. യൂസഫലിയും രവിപിള്ളയും പോലുള്ള മുതലാളിമാർക്കുള്ള നിക്ഷേപ സാധ്യതകൾ തുറന്നു കൊടുക്കപ്പെടുന്നു എ ന്നേ അതിനർത്ഥമുള്ളൂ.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാ ന സൗകര്യങ്ങൾക്കും മാനവശേഷി വികസനത്തിനും 60 കോടി നീക്കി വയ്ക്കുമ്പോൾ തീരജനതയെ കുടിയിറക്കാനുള്ള പുനർഗേഹം പദ്ധതിക്ക് 40 കോടിയാണ് നീക്കി വച്ചിരിക്കുന്നത്. ക ഴിഞ്ഞ വർഷം നീക്കി വച്ചതിലും ഇരട്ടിയാണ് ഇതെന്നും മന്ത്രി ഊറ്റം കൊള്ളുന്നു. (കണ്ടോ..!! ഞങ്ങൾക്ക് എന്ത് കരുതലാണ്..!!) അതേസമയം തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് ആകെ നീക്കി വച്ചിരിക്കുന്നത് 15 കോടി രൂ പയാണ്. വിഴിഞ്ഞം തുറമുഖം പോലെ കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട വികസന പദ്ധതികൾക്ക് പ്രോത്സാഹനം നല്കുമെന്നും സർക്കാർ പറയുന്നു.
ഫലത്തിൽ തീരസംരക്ഷണ പ്രവർത്തനങ്ങളിൽ പിണറായി സർക്കാരിന്റെ പ്രധാന ഊന്നൽ തീരദേശവാസിക ളെ കുടിയിറക്കുന്നതിലാണെന്നും തീരസംരക്ഷണ നടപടികൾക്ക് അതിനു ശേഷമുള്ള പ്രാധാന്യമേ ഉള്ളു എന്നുമാണ് ബഡ്ജറ്റിലെ തുക വകയിരുത്തലിൽ നിന്നും മനസ്സിലാക്കാനാകുക. തുറമുഖ അനുബന്ധ വികസന പ്രവർത്തനങ്ങൾ ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് കേന്ദ്രസർക്കാർ മുന്നോട്ടുവച്ച സാഗർമാല പദ്ധതിയുടെ കാഴ്ചപ്പാടാണ്. സ്വ കാര്യ നിക്ഷേപം സ്വീകരിച്ചും ജനങ്ങളെ വൻ തോതിൽ കുടിയൊഴിപ്പിച്ചും പരിസ്ഥിതി നാശം ഉണ്ടാക്കിയും നടപ്പി ലാക്കുന്ന ഇത്തരം നയങ്ങൾക്ക് തങ്ങൾ എതിരാണെന്ന് പറയുന്ന എൽഡിഎഫ് പക്ഷെ പരസ്യമായി തന്നെ ആ ന യങ്ങളുടെ നടത്തിപ്പുകാരായി മാറുന്ന വിരോധാഭാസം വീണ്ടും തുറന്നു കാട്ടപ്പെടുകയാണ് ഈ ബഡ്ജറ്റിലൂടെ.
വിഴിഞ്ഞം തുറമുഖം ഭാവികേരളത്തിന്റെ വികസന കവാടമാണെന്ന് പറയുമ്പോൾ തീരത്തുനിന്നും അന്യരാക്കപ്പെ ടുന്ന മത്സ്യത്തൊഴിലാളികൾ കല്ലുകടിയാകുന്നുണ്ട്. അതുകൊണ്ടാണ് അവരും വികസനത്തിന്റെ അവകാശികളാ ണെന്നും അതീവ ദരിദ്രരായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കും എ ന്നും പ്രഖ്യാപിക്കേണ്ടി വരുന്നത്. സർക്കാർ വക ഫണ്ട് കൂടാതെ CSR ഫണ്ടും അതിനു വേണ്ടി ലഭ്യമാക്കും എന്നും പറയുന്നു. സമ്പന്നൻ കാശുവാരി കൂട്ടുമ്പോൾ അവന്റെ നിറഞ്ഞ പോക്കറ്റിൽ നിന്നും ചാടി പോവുന്ന നാണയത്തുട്ടുക ൾ കുനിഞ്ഞെടുത്തു കൊണ്ട് ദരിദ്രനും വികസിക്കാൻ കഴിയും എന്ന കിനിഞ്ഞിറങ്ങൽ സിദ്ധാന്തം അവതരിപ്പിക്കു ന്നത് ഇടതുപക്ഷമാണ്.
കേരളത്തിന്റെ തീരത്തെ 13 മേഖലകളായി തിരിച്ചു കൊണ്ട് ഓരോ പ്രദേശത്തും സ്വകാര്യ പങ്കാളിത്തത്തോടെ ഒരു സാമ്പത്തിക-വ്യാവസായിക ഇടനാഴി വികസിപ്പിക്കാനുള്ള പഠനം നടത്താൻ സർക്കാർ അനുമതി നല്കിയതും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. കിഫ്‌ബി വഴി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിയ്ക്കുവേണ്ടി ഭൂ മി ഏറ്റെടുക്കാൻ 287.76 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഫലത്തിൽ തീരവും കടലും കോർപ്പറേറ്റു കൾക്കും തീരദേശവാസിക്ക് 10 ലക്ഷത്തിന്റെ പുനർഗേഹവും എന്ന നയമാണ് നടപ്പിലാക്കപ്പെടുന്നത്. പൗരപ്രമുഖ രുടെ ഈ നവ കേരത്തിൽ തീരദേശവാസി വെറും അഭയാർത്ഥി മാത്രമാണെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്ന ബ ഡ്ജറ്റാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
2024, ഫെബ്രുവരി 28, ബുധനാഴ്‌ച
"അത് പറയേണ്ടത് ഞാനാണ് "
കേരളത്തിൽ കൊച്ചിയിലെ പ്രാചീന പ്രശസ്ത തറവാട്. വലിയ മുറ്റവും ചുറ്റുമതിലും ഗേറ്റും ഉള്ള വലിയ വീട്. വരാ ന്തയിലെ ചാരുകസേരയിൽ വീട്ടുകാരൻ ഇരുന്ന് പേപ്പർ വായിക്കുന്നു. ഗേറ്റ് തുറന്ന് ഒരു ഭിക്ഷക്കാരൻ മുറ്റത്തെത്തി ഭിക്ഷ ചോദിക്കുന്നു. കാർന്നോർ ഭിക്ഷക്കാരനെ അടിമുടി സസൂഷ്മം നിരീക്ഷിച്ച് പറയുന്നു "ഇവിടെ പിച്ചയില്ല" വള രെ സങ്കടത്തോടെ ഭിക്ഷക്കാരൻ തിരിച്ച് പോകുന്നു.
"മലർന്നു കിടന്നു തുപ്പുന്നത് നിർത്തു രാജീവ് മന്ത്രി "
വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ പ്രസ്താവനകൾ പലപ്പോഴും ഒരു വിദൂഷകനെ ഓർമ്മിപ്പിക്കുന്നു. ചെല്ലാ നത്ത് കടൽ കയറി ദുരന്തം വിതച്ച 2021- ൽ ചെല്ലാനത്തെ 'കേരളത്തിന്റെ കണ്ണുനീർ' എന്നാണ് അദ്ദേഹം വി ശേഷിപ്പിച്ചത്. എന്നാൽ ചെല്ലാനം-കൊച്ചി കടൽകയറ്റ പ്രശ്നം ഒറ്റക്കെട്ടായി പരിഹരിക്കുന്നതിന് പകരം കേരള സ ർക്കാർ 18 കിലോമീറ്റർ വരുന്ന തീരത്തെ രണ്ടായി വിഭജിച്ചു കൊണ്ട് വെറും 7 കിലോമീറ്റർ നീളത്തിൽ തീരസം രക്ഷണ പദ്ധതി നടപ്പാക്കുകയാണുണ്ടായത്. തത്ഫലമായി പുത്തൻതോട് മുതൽ വടക്കോട്ട് 10 കിലോമീറ്റർ വരു ന്ന പ്രദേശത്ത് കഴിഞ്ഞ 2 വർഷവും കടൽകയറ്റം ദുരന്തം വിതച്ചു. ഒരു സർക്കാർ സ്പോൺസേർഡ് ദുരന്തമായി ന മ്മുടെ തീരത്തെ കടൽകയറ്റം മാറി.
"ഞങ്ങളുടെ തീരം തിന്നു തീർത്തത് കൊച്ചിൻ പോർട്ട് ആണ് "
(ആറു പതിറ്റാണ്ടായി സൗദി, ചന്തക്കടപ്പുറത്ത് താമസിക്കുന്ന ലൈസ തോമ സ് തന്റെ സുഹൃത്തുക്കളായ റീന സാബു, ലൈല എന്നിവരുമായുള്ള സംഭാഷണ ത്തിലൂടെ ഒരു കാലത്ത് തങ്ങളുടെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിന്റെ അവി ഭാജ്യഘടകമായ തീരത്തെ കുറിച്ചുള്ള ഓർമ്മകളും തീരം നഷ്ടമായതിന്റെ വേദന കളും പങ്കു വയ്ക്കുന്നു.)
എനിക്ക് ഒരു പത്ത് വയസ്സുള്ള കാലം ഇവിടെ നീണ്ടു പരന്ന കടപ്പുറം ഉണ്ടായിരുന്നു. ഈ സമരപ്പന്തൽ ഇരിക്കു ന്ന ഇടം മുതൽ കടൽഭിത്തി നില്ക്കുന്നിടം വരെയുള്ളതിലും കൂടുതൽ കര കടൽഭിത്തിയ്ക്ക് പടിഞ്ഞാറ് ഉണ്ടായിരുന്നു. അ വിടെ വള്ളക്കാര് കൊണ്ടുവരുന്ന കൊഴുവ, നങ്ക് അങ്ങനെയുള്ള മീനുകൾ ഒക്കെ ഉണക്കാനിടുമായിരുന്നു. അതുപോ ലെ കല്ലിനിപ്പുറത്തും വള്ളക്കാര് കൊണ്ടുവരുന്ന മീനുകൾ വാങ്ങി വില്ക്കുന്നതിനായി അരയത്തിമാർ നിരനിരയായി ഇ രിയ്ക്കുമായിരുന്നു. അവർ കുട്ടികളെയും കൂട്ടിയിട്ടാണ് വന്നിരിക്കാറുള്ളത്. വള്ളക്കാരെയും കാത്തുള്ള ഇരിപ്പാണ്. വള്ള ക്കാര് ചിലപ്പോൾ രാവിലെ വരും. അല്ലെങ്കിൽ ഉച്ചയ്ക്ക്. ചിലപ്പോൾ അതിലും വൈകും. അപ്പൊ ആ നേരം വരെ അ വരെല്ലാം ഇവിടെയിങ്ങനെ കുത്തിയിരിക്കും. അങ്ങനെയിരിക്കുന്ന അവർക്കിടയിൽ ഉണ്ട പുഴുങ്ങിയതും മാങ്ങയും ച ക്കച്ചൊളയുമൊക്കെ ഞാൻ കൊണ്ട് നടന്നു വിട്ടിട്ടുണ്ട്. ഒരു വലിയ ചന്തയായിരുന്നു അന്നിവിടം. അങ്ങനെയാണ് ച ന്തക്കടപ്പുറം എന്ന പേര് വീണത്. ചെറിയൊരു ഹാർബർ പോലെയായിരുന്നു. അന്ന് മീനുണക്കാൻ എന്റെ അമ്മയു ടെ കൂടെ ഞാനും കൂടുമായിരുന്നു. ഒരു ചെറിയ കുട്ട എനിക്ക് തരും. കൊഴുവ, മുള്ളൻ, നങ്ക് ഇങ്ങനെയുള്ള മീനുക ളൊക്കെ ഉണക്കാൻ നിന്നാൽ എനിക്ക് വൈകുന്നേരം ഇരുപത്തഞ്ചു പൈസ കിട്ടും. ടെൻസ് എന്ന പേരിൽ ഇവിട ത്തുകാരായ പത്തു പേർ ഷെയർ ആയിക്കൊണ്ട് ഒരു ഐസ് കമ്പനി ഉണ്ടായിരുന്നു. ഈയറ്റം മുതൽ ആ അറ്റം വ രെ നീളത്തിൽ ഒരു വലിയ പ്രദേശം ഐസ് തല്ലിപ്പൊട്ടിച്ചു തയ്യാറാക്കി വയ്ക്കുന്നയിടമായിരുന്നു. ഈ വീടുകളൊന്നും അന്നില്ല. ഒഴിഞ്ഞ സ്ഥലങ്ങൾ ഏറെയുണ്ടായിരുന്നു. ഒരു വലിയ അഴി അവിടെ ഉണ്ടായിരുന്നതായി റീന സാബു കൂ ട്ടിച്ചേർത്തു. പുഴയിൽ നിന്നും വള്ളങ്ങൾ വരികയും പോവുകയും ചെയ്യുന്ന വഴിയാണത്. കിഴക്കൻ നാടുകളിൽ നി ന്നും ചരക്കുകൾ ഇവിടേയ്ക്കെത്തിയിരുന്നത് ആ വലിയ തോട് വഴിയാണ്. ചീങ്ക്മുത്തി തോട് എന്നാണതിന്റെ പേര് പറഞ്ഞു കേട്ടിട്ടുളളത്. പുഴയിൽ നിന്ന് വരുന്നവർ ചരക്കുമായി ആലപ്പുഴയ്ക്ക് പോകുന്നത് അതുവഴിയാണ്. അത് നി ന്നിരുന്നിടത്ത് ഇപ്പോൾ ഒരു മീറ്റർ പോലും തികച്ചില്ലാത്ത ഒരു കൊച്ചു കാനയാണ്.
അന്നൊക്കെ കടലിലിറങ്ങി കാലുകൊണ്ട് മണ്ണൊന്ന് തിക്കിയാൽ ചെറിയ കക്കകൾ പൊങ്ങി വരുമായിരുന്നു. അത് കറി വയ്ക്കാനൊന്നും എടുത്തിട്ടില്ല അങ്ങനെ തന്നെ വീണ്ടും മണ്ണിലേക്കവ പൂണ്ടു പോകും. അങ്ങനെയൊക്കെ ക ളിച്ചു വളർന്ന മക്കളാണ് ഞങ്ങൾ. ലൈസ പറയുന്നു. ഇപ്പോൾ ആ മണ്ണൊന്നു കാണാൻ ഞങ്ങൾക്ക് പറ്റുന്നില്ല. എ ല്ലാം കൊച്ചിൻ പോർട്ട് ഡ്രെഡ്ജ് ചെയ്തെടുത്ത് പോയിക്കഴിഞ്ഞു. കല്ലിനടിയിലുള്ള മണ്ണും പോയ്ക്കൊണ്ടിരിക്കുന്നു. ക ല്ലിൽ കയറാൻ കൂടി ഇപ്പോൾ പേടിയാണ്. അന്ന് പുലിമുട്ടുണ്ടായിരുന്നു. അതും പോയി.
ഇവിടെ ഏറ്റവും കടുത്ത ക ടൽകയറ്റം ഉണ്ടായത് 2021 ലാണ്. അതിലും മുൻപ് ഇവിടെ അങ്ങനെയൊന്നുണ്ടായത് 30 വർഷത്തിനും മുൻപാ യിരുന്നുവെന്ന് അന്ന് പ്രായമായവർ പറഞ്ഞിരുന്നു. എന്റെ ഓർമ്മയിലെ ഇവിടുത്തെ ആദ്യത്തെ കടൽകയറ്റം പ ത്ത് വർഷം മുൻപുണ്ടായതാണ്. അന്ന് സമരമൊക്കെ ചെയ്തത് ഓർക്കുന്നുണ്ട്. പിന്നീട് ഇപ്പോഴാണ് ഇത്ര രൂക്ഷമാ യി കടൽ കയറുന്നത്. എന്റെ കുളിമുറിയും മതിലുമെല്ലാം കടൽകയറി തകർന്നു വീണു. കൊച്ചിൻ പോർട്ട് അന്നുമു ണ്ട്. ഡ്രെഡ്ജിങ്മുണ്ട്. അന്ന് ഞങ്ങൾ കളിച്ചു വളർന്ന ഞങ്ങളുടെ മണ്ണും തീരവും തിന്നു കൊഴുത്ത കൊച്ചിൻപോർ ട്ട് ഞങ്ങളുടെ ജീവിതം കൂടിയാണ് ഇന്ന് വിവുങ്ഹിക്കൊണ്ടിരിക്കുന്നത്. പോർട്ട് ഡ്രഡ്ജ് ചെയ്യുന്ന മണ്ണ് തീരത്തടി ച്ച് വടക്കുവശം പുലിമുട്ടും കെട്ടി നഷ്ടപ്പെട്ട ഞങ്ങളുടെ തീരം പുനർനിർമ്മിയ്ക്കണം. എന്നാൽ മാത്രമേ ചെല്ലാനം-കൊ ച്ചി തീരത്തിന്റെ കടൽകയറ്റത്തിന് പരിഹാരം കാണാൻ കഴിയൂ.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നമ്മൾ ആർക്ക് വോട്ട് ചെയ്യണം ? എന്തിനു വോട്ട് ചെയ്യണം ? ചെല്ലാനം കൊച്ചി ജനകീയവേദിയുടെ നിലപാട് 2020
മഹാമാരിയുടെ ആധികൾക്കും ആകുലതകൾക്കുമിടയിൽ മറ്റൊരു തെരഞ്ഞെടുപ്പ് മഹാമഹം കൂടി അരങ്ങേറുകയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ജനാധിപത്യ സംവിധാനത്തിലെ പ്രാദേശിക ഭരണയന്ത്രങ്ങൾ ആര് നിയന്ത്രിക്കണം എന്ന് തീരുമാനിക്കപ്പെടുന്ന തെരഞ്ഞെടുപ്പാണ് അടുത്തുവരുന്നത്. പതിവുപോലെ പാലിച്ചതും ലംഘിച്ചതുമായ വാഗ്ദാനങ്ങളെപ്പറ്റിയുള്ള ആരോപണ-പ്രത്യാരോപണങ്ങളാലും അന്തരീക്ഷം മുഖരിതമാണ്. നിരന്തരമായ കടൽകയറ്റത്താൽ ചെല്ലാനം-കൊച്ചി തീരത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഗുരുതരമായ ഒരു സാഹചര്യത്തിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം-കൊച്ചി ജനകീയവേദി നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാരസമരം 400-)ം ദിവസം തികയുന്ന സന്ദർഭം കൂടിയാണിത്. പഞ്ചായത്ത് നിലനിന്നാലല്ലേ പഞ്ചായത്ത് ഭരണസമിതിയ്ക്ക് പ്രസക്തിയുള്ളൂ. അതുകൊണ്ട് ഫോർട്ടുകൊച്ചി മുതൽ ചെല്ലാനം വരെയുള്ള തീരസംരക്ഷണ വിഷയത്തോട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണികളുടേയും രാഷ്ട്രീയപാർട്ടികളുടെയും സംഘടനകളുടേയും സമീപനം ചർച്ച ചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് ചെല്ലാനം ജനകീയവേദിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടുള്ള സമീപനം ജനങ്ങൾക്ക് മുൻപാകെ വിശദീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നും അതല്ല തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്നുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ ചെല്ലാനം ജനകീയവേദി ചർച്ച ചെയ്യുകയുണ്ടായി. ചെല്ലാനം ജനകീയവേദിയിൽ സജീവസാന്നിധ്യമായ ചിലരെല്ലാം ഈ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിലപാട് രൂപീകരിച്ചിട്ടുണ്ട്.
കടൽകയറ്റം:ചെല്ലാനം നേരിടുന്നത് ഒരു മനുഷ്യനിർമ്മിത ദുരന്തം
ചെല്ലാനം ഉൾപ്പടെയുള്ള പടിഞ്ഞാറൻ കൊച്ചിയുടെ ഭൂവിസ്തൃതി തന്നെ വലിയ തോതിൽ കുറച്ചു കൊണ്ട് കര കടലെടുക്കുന്ന പ്രതിഭാസം പ്രകൃത്യാ തന്നെ സംഭവിക്കുന്ന ഒന്നല്ലെന്നും മറിച്ച് അത് മനുഷ്യനിർമ്മിതമാണെന്നും ഇന്ന് ഏവരും ഏറെക്കുറെ അംഗീകരിക്കുന്ന വസ്തുതയാണ്. കൊച്ചി തുറമുഖത്തിന്റെ നിർമ്മാണമാണ് പടിഞ്ഞാറൻ കൊച്ചിയുടെ തീരത്ത് കടൽകയറ്റ പ്രശ്നം രൂക്ഷമാക്കിയതെന്ന യാഥാർത്ഥ്യം ആരും ഖണ്ഡിക്കാനിടയില്ല. അതിന്റെ ആഴം കൂട്ടിക്കൊണ്ടിരിക്കുന്നതിനാൽ തീരക്കടലിന്റെ ആഴം കൂടുകയും കടലാക്രമണം കൂടുതൽ രൂക്ഷമാവുകയും ചെയ്യുന്നു.കൊച്ചി തുറമുഖത്തിന്റെ കീഴിലുള്ള വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ പദ്ധതി കൂടി നടപ്പിലാക്കിയതോടെ കടൽകയറ്റത്തിന്റെ രൂക്ഷത ഒന്നുകൂടി വർദ്ധിച്ചു. ചെല്ലാനത്തെ ജനങ്ങൾക്ക് ഫിഷിംഗ് ഹാർബർ അനിവാര്യമായിരിക്കെ തന്നെ തികച്ചും അശാസ്ത്രീയമായി നടത്തിയ അതിന്റെ നിർമ്മാണം കടൽകയറ്റ പ്രശ്നത്തിന് ആക്കം കൂട്ടിയ ഘടകം തന്നെയാണ്. യാതൊരു വിധ കരുതൽ നടപടികളും സ്വീകരിക്കാതെ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഹാർബർ വികസനവും ചെല്ലാനത്തിന്റെയും പടിഞ്ഞാറൻ കൊച്ചിയുടെയും തീരമേഖലയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുകയാണ്. ഈ മഴക്കാലത്ത് കൊച്ചിയുടെ തീരമേഖലയിൽ അനുഭവപ്പെട്ട അഭൂതപൂർവമായ കടൽകയറ്റം സൂചിപ്പിക്കുന്നത് അടിയന്തരമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ഈ പ്രദേശത്തിന്റെ നിലനിൽപ്പ് അപകടത്തിലാകും എന്ന് തന്നെയാണ്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും സംഘടനകളുടെയും , കടൽകയറ്റ പ്രശ്നത്തിൽ നാളിതു വരെയുള്ള സമീപനം എന്താണ് ?
എഐഎൽയു എറണാകുളം ജില്ലാകമ്മിറ്റിയ്ക്ക് ഒരു തുറന്ന കത്ത് :- സമരപത്രം
ചെല്ലാനം പഞ്ചായത്തിൽ കണ്ണമാലി(വാർഡ് 8)യിലെ വിക്ടോറിയ (അമ്മിണി)യ്ക്ക് വീട് നിർമ്മിച്ചു ന ല്കുന്ന എഐഎൽയു എറണാകുളം ജില്ലാ കമ്മറ്റിക്ക് അഭിവാദ്യങ്ങൾ. അഭിനന്ദനാർഹമായ ഒരു പ്രവൃ ത്തിയാണ് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ചെയ്യുന്നത്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നടത്തു ന്നതോടൊപ്പം ചെല്ലാനം-കൊച്ചി തീരത്തു അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് നടപ്പിലാക്കാൻ ലോയേഴ്സ് യൂണിയന് കഴിഞ്ഞാൽ നൂറുകണക്കിന് ഭവനങ്ങൾക്ക് സംരക്ഷണം ഒരുക്കാ ൻ കഴിയുന്ന ഒരു കാര്യമാകും അത്. അതിലേക്ക് ശ്രദ്ധ ക്ഷണിയ്ക്കാനാണ് ഈ കുറിപ്പ്.
സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം
2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...
-
ഇങ്ങനെയൊരാള് തീപ്പന്തമായി സ്വയം ഇവിടെ എരിഞ്ഞിരുന്നു Published on Mon, 12/19/2011 - 12:29 ( 1 day 1 hour ago) കെ.എ. സൈഫുദ്ദീന് 1976 മാര്ച...
-
[ 169 ] പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം മലയാളസാഹിത്യരംഗത്തും കലാപ്രവർത്തനങ്ങളിലും സ്ത്രീകൾക്ക് ദൃശ്യത കൂടുതലുണ്ടെ...
-
[ 131 ] സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ! ' മാന്യ'മായി വസ്ത്രം ധരിക്കാത്ത സ്ത്രീയെ 'ചീത്ത' എന്നു മുദ്രകു...