2025 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ആഗസ്റ്റ് 16 തീയതി

പ്രിയസുഹൃത്തേ 
കാലങ്ങളായി തീരശോഷണം മൂലമുള്ള കടൽകയറ്റത്താൽ ദുരിതമനുഭവിക്കുന്ന തീരമാണ് ചെല്ലാനം-കൊച്ചി തീരം. കാലാവസ്ഥാ വ്യതിയാനവും മറ്റ് മനുഷ്യ ഇടപെടലുകളും മൂലവും വെള്ളക്കെട്ടിന്റെ ദുരിതവും ഇന്ന് കൊച്ചി നേരിടുകയാണ്. കടലും കായലും തമ്മിൽ ബന്ധപ്പെടുന്നതിനുള്ള എല്ലാ മാർഗ്ഗങ്ങളും അടഞ്ഞിരിയ്ക്കുകയാണ്. 2040 ആകുമ്പോഴേയ്ക്കും ഈ പ്രദേശം തന്നെ വെള്ളത്തിനടിയിലാവുമെന്ന് ശാസ്ത്ര പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിൽ വളരെ സാരമേറിയതും ഗൗരവതാരവുമായ പ്രശ്നങ്ങളാണ് ചെല്ലാനം-കൊച്ചി തീരദേശം നേരിടുന്നത്. അതുകൊണ്ടു തന്നെ അതേക്കുറിച്ചുള്ള വ്യക്തമായ അവബോധം സാമാന്യജനങ്ങൾക്കിടയിൽ ശരിയായി വന്നു പതിയ്ക്കേണ്ടതുണ്ട്. അതിനായുള്ള ഒരു ചുവടുവയ്പ്പ് ജനകീയവേദി നടത്തുകയാണ്. ആഗസ്റ്റ് 16 തീയതി തോപ്പുംപടി ബിയെംസ് ഹാളിൽ വച്ച് "കാലാവസ്ഥാ വ്യതിയാനവും ചെല്ലാനം കൊച്ചി തീരത്തിന്റെ അതിജീവനവും" എന്ന പേരിൽ വിവിധ തുറകളിൽ അഗ്രഗണ്യരായ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാർ നടത്തപ്പെടുന്നു. ജനങ്ങൾക്കിടയിൽ ശരിയായ അവബോധം ഉണ്ടാക്കിയെടുക്കുന്നതിൽ നിസ്തുലമായ സംഭാവനകൾ നൽകാൻ മാധ്യമപ്രവർത്തകർക്ക് കഴിയുമെന്നത് എടുത്തു പറയേണ്ട ഒന്നല്ല. അതുകൊണ്ട് സെമിനാറിൽ താങ്കളുടെ സജീവമായ സാന്നിധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.   

ചെല്ലാനം കടൽകയറ്റം-: സർക്കാർ ലക്ഷ്യമിടുന്നതെന്ത് ?

 ചെല്ലാനം കടൽകയറ്റം-:  സർക്കാർ ലക്ഷ്യമിടുന്നതെന്ത്  ? ചെല്ലാനമെന്നത് ഇന്ന് കടൽകയറ്റത്തിന്റെ ഒരു സമവാക്യനാമമായി പൊതുസമൂഹത്തിനു മുന്നിൽ നിവർന്...