2013, ഏപ്രിൽ 21, ഞായറാഴ്‌ച

കാതിക്കുടം NGIL കമ്പനിയുടെ മാലിന്യ ഭീകരതയ്ക്കെതിരെ ജനകീയ പോരാട്ടത്തില്‍ അണിചേരുക



കേരളത്തിലെ 44 നദികളില്വച്ച് ഏറെ മത്സ്യ സമ്പത്തു കൊണ്ടും ജൈവ  വൈവിധ്യം കൊണ്ടും പ്രധാനപ്പെട്ടതും   , കിഴക്കന്മല നിരകളില്നിന്ന്  ഉത്ഭവിച്ചു ശുദ്ധമായ ഉറവകള്ചേര്ന്ന്  കാലങ്ങളായി നമ്മുടെ സാംസ്കാരിക നഗരത്ത്തിന്ടെ മാറിലുടെ ഒഴുകുന്നതുമായ നാടിന്ടെ ജീവ നാടിയാണ് ചാലക്കുടി പുഴ .പ്രദേശങ്ങളിലെ കാര്ഷിക കുടിവെള്ള സ്രോതസ്സായ പുഴയിന്നു ഏറെ മലിനമാക്കപ്പെട്ടു കഴിഞ്ഞിരിക്കയാണ്. അനിയന്ത്രിതമായ മണലെടുപ്പും  , കാഞ്ഞിരപ്പിള്ളി മുതലുള്ള ചെറുതും വലിതുമായഫാക്ടറി മാലിന്യങ്ങളും മറ്റു പാഴ് വസ്തുക്കളും വഹിച്ചു  താഴെ പെരിയാറുമായി സന്ധിക്കുന്ന  എളന്തിക്കരയിലെത്തുംബോഴെയ്ക്കും  പുര്ണമായും പുഴ ഭീകരമായ വിഷ ചാലായി മാറിയിരിക്കയാണ് .ഇത് മുലം പല മത്സ്യ ജീവ ജാതികളും ജൈവ വൈവിധ്യങ്ങളും അപ്രത്യക്ഷമായി ക്കഴിഞ്ഞു .കുടിവെള്ള പദ്ധതികളിലുടെ വിഷ മാലിന്യങ്ങള്ജനങ്ങളുടെ ജീവന് ഭീഷണിയായി തീര്ന്നിരിക്കുന്നു.പല തരം മാറാരോഗങ്ങള് പ്രദേശങ്ങളില്  വ്യാപകമായി ക്കൊണ്ടിരിക്കുന്നു
                                  പുഴയേയും ജനങ്ങളെയും ഇത്തരത്തിലെയ്ക്ക് തള്ളി വിടുന്നതില്പ്രധാനമായും കഴിഞ്ഞ മുപ്പതു വര്ഷമായി കാടുകുറ്റി പഞ്ചായത്തിലെകാതിക്കുടത്ത് പ്രവര്‍ത്തിക്കുന്ന നിറ്റജലാറ്റിന്‍ (NGIL ) എന്ന ജപ്പാന്‍ കമ്പനി പുറംതള്ളുന്ന രാസ വിഷ മാലിന്യങ്ങളാണ് .യാതൊരു അനുമതിയുമില്ലാതെ പ്രതിദിനം രണ്ടു കോടിയിലേറെ ലിറ്റര്‍ ശുദ്ധജലം കൊള്ളയടിച്ച്ചു കൊണ്ട് കമ്പനി  ടണ്‍ കണക്കിന് മാരകമായ രാസ വിഷ മാലിന്യങ്ങള്‍ പുഴയിലേയ്ക്ക്  തള്ളി വിട്ടു കൊണ്ടിരിയ്ക്കുന്നു. ഇത് മൂലം പുഴയുടെ തീര പ്രദേശങ്ങളിലെ കിണറുകളില്‍ വിഷം നിറയുകയാണ് . കുടി വെള്ള പദ്ധതികള്‍ വഴി,പുത്തെന്‍വേലിക്കര ,അന്നമനട,മേത്തല,പാറക്കടവ്,കുഴൂര്‍,എറിയാട് തുടങ്ങിയ ഏഴു പഞ്ചായത്തുകളിലേയ്ക്കും,കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലേയ്ക്കും വിഷ്ജലമെത്തുകയും അത് മൂലം ജനങ്ങളെയെല്ലാം മാരകമായ രോഗാവസ്ഥയിലേയ്ക് തള്ളി വിടുകയുമാണ്.മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഇവിടങ്ങളില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതായി പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു .കമ്പനിയുടെ പ്രദേശങ്ങളിലെല്ലാം തന്നെ വിഷവായു ശ്വസിക്കുന്നത് മൂലം കൊച്ചുകുട്ടികളടക്കം ഒട്ടേറെ പേര്‍ ആസ്ത്മ , അലര്‍ജി തുടങ്ങിയ രോഗങ്ങളുടെ അടിമകളായിരിക്കുകയാണ് .
                                     മുന്‍ കാലങ്ങളില്‍ ജനങ്ങളുടെ എതിര്‍പ്പുകളെയും സമരങ്ങളെയും കമ്പനി ,  ഭീഷണി കൊണ്ടും  , പ്രലോഭനങ്ങള്‍ കൊണ്ടും ഒതുക്കിയപ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രദേശ്‌ വാസികള്‍ ഒന്നാകെ ആക്ഷന്‍ കവ് ണ്‍സില്‍ രൂപീകരിച്ചു ശക്തമായ സമര രംഗത്താണ് .
                                     മാസങ്ങള്‍ക്ക് മുന്‍പ്  കമ്പനി പുഴയിലേയ്ക്ക് ഒഴുക്കുന്ന മാലിന്യ പൈപ്പ് പൊട്ടി മാലിന്യം കൃഷിയിടങ്ങളിലെയ്ക്ക് ഒഴുകിയപ്പോള്‍ കാടുകുറ്റി പഞ്ചായത്തു കമ്പനിയുടെ ലൈസന്‍സ് റദ്ദു ചെയ്യുകയുണ്ടായി.എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സ്വാധീനിച്ചു കൊണ്ടും , മറ്റു സര്‍ക്കാര്‍ വകുപ്പുകളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടും കമ്പനി പ്രവര്‍ത്തനം തുടരുകയാണ് .മാത്രമല്ല , മാനേജ്മേന്ടും , തൊഴിലാളി നേതാക്കളും തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട്  ആക്ഷന്‍ കവ് ണ്‍ സില്‍ പ്രവര്‍ത്തകര്‍ക്ക് നേരെയും , മലിനീകരണത്തെക്കുറിച്ച് പഠിക്കാനെത്തുന്ന  സംഘങ്ങള്‍ക്ക് നേരെയും അക്രമങ്ങളും , കള്ളാ പ്രചാരണങ്ങളും തുടരുകയാണ് .പോലീസിനെ ഉപയോഗിച്ച് വനിതകളടക്കമുള്ള പ്രവര്‍ത്തകര്‍ക്ക്  നേരെ കള്ളക്കേസുകള്‍ കെട്ടിചമയ്ക്കുകയാണ്  .ചില ജനപ്രതിനിധികളും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കമ്പനിയുടെ പണക്കൊഴുപ്പിനു മുന്‍പില്‍ നിന്ന് കൊണ്ട് കേവലം നൂറോളം തൊഴിലാളികളുടെ പേര് പറഞ്ഞ് ജനങ്ങളെ ഒന്നാകെ വഞ്ചിച്ചുകൊണ്ട് കമ്പനിയ്ക്ക് കൂട്ട് നില്‍ക്കുകയാണ് .
                                        ആക്ഷന്‍ കവ്ണ്‍ സില്‍ ആവശ്യ പ്പെടുന്നത് NGIL  കമ്പനി അടച്ചു പൂട്ടണമെന്ന് മാത്രമല്ല കഴിഞ്ഞ മുപ്പതു വര്‍ഷമായി നമ്മുടെ പൊതു സ്വത്തായ ചാലക്കുടി പുഴയെ കൊള്ളയടിച്ച്ചു കണ്ട് മലിനപ്പെടുത്തിയത്തിനും , ജൈവ സമ്പത്ത് ഒന്നാകെ വിഷമയമാക്കിയത്തിനും, ഈ പ്രദേശങ്ങളിലെ ഓരോ കുടുംബങ്ങളിലുണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ,തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്കും തക്കതായ നഷ്ടപരിഹാരം ഈടാക്കിക്കൊണ്ട് NGIL കമ്പനിയെ നാട്   കടത്തണമെന്നു  തന്നെയാണ് .മഹാവിപത്തായ ആഗോള താപനത്തിന്ടെ  ഈ കാലഘട്ടത്തില്‍  പരിസ്ഥിതി നാശവും , ജല മലിനീകരണവും നടത്തുന്ന വ്യവസായ ശാലകള്‍  
പല രാജ്യങ്ങളും അടച്ചു പൂട്ടുമ്പോള്‍ , ഓരോ തുള്ളി ജലവും പാഴാക്കാതെ നാളേയ്ക്കായി കാത്തു വയ്ക്കണമെന്ന് നമ്മെ ബോദ്ധ്യ പ്പെടുത്തുകയും ജല സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി കോടികള്‍ ചെലവഴിയ്ക്കുന്ന നമ്മുടെ ഭരണകൂടങ്ങളെ ക്കൊണ്ട് എല്ലാ നിയമങ്ങളും ലംഘിച്ചു കൊണ്ട് നമ്മുടെ ചാലക്കുടി പുഴയേയും,പ്രദേശങ്ങളെയും നശിപ്പിക്കുന്ന NGIL കമ്പനിയെ കേട്ട് കേട്ടിപ്പിയ്ക്കെണ്ടാതുണ്ട് .അതിനായി വരും തലമുറയോട് നീതി പുലര്‍ത്താന്‍ പൂര്‍വ്വികര്‍ കാത്തു വച്ച ജൈവ സമ്പത്ത് നില നിര്‍ത്താന്‍ സര്‍വ്വ ജീവനും ഒന്നായി വാഴാന്‍  നാടിനെയും പുഴയേയും സംരക്ഷിക്കുന്നതിനു ആക്ഷന്‍ കവ്ണ്‍സില്‍ നടത്തി വരുന്ന നേരിന്ടെ സമര പോരാട്ടങ്ങളില്‍  എല്ലാ ജനങ്ങളും അണിചേരണമെന്നു അഭ്യര്‍ത്ഥിക്കുന്നു .
പുഴയും  , നാടും , ജൈവ സമ്പത്തും സര്‍വ്വ ജീവന്ടെയും   നിലനില്‍പ്പിനുള്ളതാണ് .
ബഹുരാഷ്ട്ര കുത്തകകള്‍ക്ക്  തീറെഴുതാനുള്ളതല്ല .
ശുദ്ധ വായുവും ,  ശുദ്ധ ജലവും , മണ്ണും എല്ലാ ജീവജാലങ്ങളുടെയും ജന്മാവകാശമാണ്.
ഒരു ശക്തിയ്ക്കും വിഷം കലര്‍ത്താന്‍ വിട്ടു കൊടുക്കാനുള്ളതല്ല.
രാജ്യത്തിന്ടെ നിയമവ്യവസ്ഥകളും ഭരണ സംവിധാനങ്ങളും ജനങ്ങള്‍ക്കും , നാടിനും വേണ്ടിയാണെങ്കില്‍ -അതെ , ജനങ്ങള്‍ പറയുന്നു NGIL എന്ന ഭീകര കമ്പനിയെ നാട് കടത്തൂ
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...