2013 ഏപ്രിൽ 22, തിങ്കളാഴ്‌ച

സോണി സോറി: പ്രധാനമന്ത്രിക്ക് തുറന്ന കത്ത്



ഛത്തീസ്ഗഡിലെ രയിപൂര്ജയിലില്കഴിയുന്ന ആദിവാസിയായ അധ്യാപക സോണി സോറിയെ അടിയന്തരമായി വൈദ്യ പരിശോദനക്ക് വിധേയമാക്കണമെന്ന് രാജ്യത്തിലെ 250ഓളം വരുന്ന മനുഷ്യാവകാശ പ്രവര്ത്തകരും സംഘടനകളും  ആവശ്യപെട്ടു.
പ്രധാന മന്ത്രിക്കും മറ്റു അധികൃതര്ക്കും അയച്ച തുറന്ന കത്തിലാണ് ജയിലില്കഴിയുന്ന 35കാരിയായ സോണി സോറിയുടെ ജീവന്രക്ഷിക്കണമെന്ന് ആവശ്യപെട്ടത്. ജയിലില്അവര്ക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങള്കൊണ്ട് അവരുടെ ആരോഗ്യ നില ദിവസേന വഷളായി കൊണ്ടിരിക്കുകയാണ്. എഴുത്തുകാരിയും സാമൂഹിക പ്രവര്ത്തകയുമായ അരുന്ധതി റോയ്, ഹാര്ഷ് മന്ദിര്‍, അരുണ റോയ്, മീന കന്ധസാമി, നോം ചോംസ്കി  തുടങ്ങിയ 250ഓളം പ്രമുഖരാണ് കത്തില്ഒപ്പ് വെച്ചത്.
2011 ഒക്ടോബര്‍ 4നാണ്മാവോയിസ്റ്റ് ബന്ധംആരോപിച്ച് സോണിയെ അറസ്റ്റ് ചെയ്തത്ഹൈക്കോടതിയില്സമര്പ്പിച്ച മെഡിക്കല്റിപ്പോര്ട്ടില്‍, സോണിയുടെ യോനിയില്നിന്നും 2.5×1.5×1.0 സെന്റിമീറ്റര്വലുപ്പത്തിലും, 2.0×1.5×1.5 സെന്റിമീറ്റര്വലുപ്പത്തിലും രണ്ടു കല്ലുകള്കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ലൈംഗികമായ പീഡനങ്ങളുള്പ്പടെ ക്രൂരമായ പീഡനങ്ങള്ക്ക് തന്നെ പോലീസ് വിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് അവര്ജയിലില്നിന്ന് എഴുതിയ കത്ത് വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും കാര്യമായ വൈദ്യ പരിശോദനക്ക്  സോണിയെ വിധേയമാക്കിയിട്ടില്ല.
തുറന്ന കത്ത്
ബഹുമാനം നിറഞ്ഞ
ശ്രീ മന്മോഹന്സിംഗ്, ഇന്ത്യന്പ്രധാനമന്ത്രി,
പി. ചിദംബരം, ആഭ്യന്തര മന്ത്രി,
ശ്രീ ശേഖര്ദത്ത് , ഛത്തീസ്ഗഢ് ഗവര്ണര്‍,
ശ്രീ രാമന്സിംഗ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി,
മാവോയിസ്റ്റ് ബന്ധം’  ആരോപിച്ചു റായിപൂര്ജയിലില്കഴിയുന്ന സോണി സോറിയിലേക്ക് ഞങ്ങള്‍  താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. റായിപൂര്ജയലില്കഴിയുന്ന അവരുടെ ശാരീരിക നില നിരന്തരം മോശമായി കൊണ്ടിരിക്കുന്നു. ഏറെ ക്ഷീണിതരായ അവര്ക്ക് നടക്കാനും ഇരിക്കാനും വരെ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നു. മുത്രം ഒഴിക്കുമ്പോള്പോലും രക്തം . സോണിയുടെ യോനിയിലേക്ക് വലിയ കല്ലുകള്കയറ്റിയതായി  എന്ആര്എസ് മെഡിക്കല്ഹോസ്പിറ്റലിലെ ഡോക്ടര്മാര്കണ്ടെത്തിയിട്ടും കാര്യമായ ചികില്സയോ വൈദ്യ പരിശോധനയോ നല്കാന്സര്ക്കാര്ഇത് വരെ തയാറായിട്ടില്ല.
കഴിഞ്ഞ ഒക്ടോബര്നാലിനാണ് ദാന്ധെവാഡയില്അധ്യാപികയായ സോണി സോറിയെമാവോയിസ്റ്റ് ബന്ധംആരോപിച്ചു അറസ്റ്റ് ചെയുന്നത്. അറസ്റ്റു ചെയ്യപ്പെട്ട  അവരെ ജയിലില്ശാരീരികമായും ലൈംഗികപരമായും ക്രൂര പീഡനങ്ങള്ക്കാണ് വിധേയമാക്കിയത്. അറസ്റ്റ് ചെയ്യപ്പെട്ടു ആറു മാസം കഴിഞ്ഞിട്ടും സംഭവത്തെ കുറിച്ച് കൃത്യമായ അന്വേഷണം പോലും നടത്താന്സംസ്ഥാന സര്ക്കാരോ കേന്ദ്ര സര്ക്കാരോ തയ്യാറായിട്ടില്ലസുപ്രീം കോടതയിലെ അവരുടെ കേസ് നിരന്തരം മാറ്റി വെക്കുകയാണ് ഉണ്ടായത്.
കാലയളവില്സിവില്സമൂഹവുമായുള്ള  സോണിയുടെ  എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള ശ്രമങ്ങളാണ് പോലീസ് അധികാരികള്നടത്തിയത്. കഴിഞ്ഞ ജനുവരിയില്സോണിയെ കാണാന്റായിപൂര്ജയിലില്എത്തിയ, രാജ്യത്തിലെ വിവിധ വനിതാ സംഘടന പ്രധിനിധികളെ തിരിച്ചയക്കുകയായിരുന്നു.
സോണി സോറി അനുഭവിക്കുന്ന പീഡനങ്ങളും , നിലവില്ഛത്തീസ്ഗഡില്നിലനില്ക്കുന്ന അടിച്ചമര്ത്തല്പ്രക്രിയകളും, രാജ്യത്തിലേയും ഛത്തീസ്ഗഡിലേയും വിവിധ ജയിലുകളില്കഴിയുന്ന വനിതകളെ കുറിച്ച് ഞങ്ങളെ ഉല്ക്കണ്ഠകുലരാക്കുന്നു.
ആയതിനാല്പ്രശ്നത്തില്അടിയന്തരമായി ഇടപെടണമെന്നും സോണിയുടെ ശാരീരിക നിലയുടെ നിജസ്ഥിതി അറിയുവാന്വേണ്ട നടപടികള്സ്വീകരിക്കണമെന്നും ഞങ്ങള്താങ്ങളോട് ആവശ്യപെടുന്നു. ദിവസേന വഷളായി കൊണ്ടിരിക്കുന്ന സോണിയുടെ ആരോഗ്യ നില ഞങ്ങളെ വല്ലാതെ ആശങ്കാകുലരാക്കുന്നു. ആയതിനാല്അവരുടെ ജീവന്സംരക്ഷിക്കുന്നതിന് വേണ്ടി അടിയന്തരമായി അവരെ വൈദ്യ പരിശോധനക്ക് ഹാജരാക്കണമെന്നും ഞങ്ങള്വിനീതമായി താങ്ങളോട് ആവശ്യപെടുകയാണ്
എന്ന്
ഹാര് മന്ദര്
അരുന്ധതി റോയ്
മീന കന്ദസ്വാമി, കവിയത്രി, എഴുത്തുകാരി,
പ്രൊഫ. നോം ചോംസ്കി
പ്രശാന്ത് ഭുഷന്
ആനന്ദ് പട്വര്ദ്ധന്
അരുണ റോയ്
നിഖില്ദേയ്
ശങ്കര്സിങ്ങ്,
ഡോ. ദീപന്കുമാര്ബസു
ഡോ. പ്രിഥ്വി ആര്ശര്, എം.ഡി
ജീന്ഡ്രീസ്
ഉമ ചക്രവര്ത്തി
ഗിത ഹരിഹരന്
മോഹന്റാവു
ഗീത നമ്പീശന്
ഡോ അഭ സുര്
ഹിരണ്ഗാന്ധി
ഡോ സരൂപ് ദുര്വ്
അലിഷ സേട്ട്
ഡോ സുര്വിത്ത് രാജ്
മനാസി പിംഗിള്
അഡ്മിറല്ല്രാംദാസ്
ലളിത രാംദാസ്
പ്രൊ. കെ. എന്‍. പണിക്കര്
ഡോ. ജോനാതന് ഫൈന്
സോന്തോഷ് രോഹിത്
ഡോ. കെ.എസ. ശ്രിപാദ രാജു
ശ്രീകുമാര്പോടാര്
മയൂരിക പോടാര്
സൌന്ദര്യ അയ്യര്‍, പി.എച്ച്.ഡി വിദ്യാര്ഥി , എന്‍...എസ് ബാംഗ്ലൂര്
പ്രൊ. വേദ വധുക്ക്
കാര്ത്തിക് ശേകര്‍, പി.എച്ച്.ഡി വിദ്യാര്ഥി , , എം. . ടി
പ്രിയങ്ക ശ്രിവാസ്തവ
ശ്രിഹരി മുരളി ,


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

COMMISSIONS UNDER THE CODE OF CIVIL PROCEDURE, 1908

INTRODUCTION  The Code of Civil Procedure, 1908 (CPC) provides a comprehensive procedural framework for the adjudication of civil disputes i...