2013, ഏപ്രിൽ 22, തിങ്കളാഴ്‌ച

ലങ്കന്‍ വംശവെറിയുടെ ഭീകര ദൃശ്യങ്ങള്‍…:-ടിം കിങ്ങ്.


ആഭ്യന്തര യുദ്ധകാലത്ത് ശ്രീലങ്കയിലെ പാവപ്പെട്ട സ്ത്രീകള്ക്കും പെണ്കുട്ടികള്ക്കുമെതിരായി നടന്ന ഒട്ടനവധി ഭീകരമായ കുറ്റകൃത്യങ്ങളെ കുറിച്ചും അതുപോലെത്തന്നെ അതിനോടനുബന്ധിച്ച് വടക്കന്പ്രദേശങ്ങളില്നടന്ന വംശഹത്യയെ കുറിച്ചും ഞാന്ഒരുപാട് ലേഖനങ്ങള്എഴുതിയിരുന്നു. സംഘട്ടനം പ്രതിരോധ സേനയായ എല്‍.ടി..ടിയെയും പതിനായിരക്കണക്കിന് സാധുക്കളായ മനുഷ്യരെയും തുടച്ചു നീക്കി. കൂട്ടക്കുരുതികള്ക്കൊപ്പം വിവരിക്കാന്പോലും കഴിയാത്തവിധമുള്ള ലൈംഗികാധിക്രമങ്ങള്ക്ക് ഇവിടുത്തെ തമിഴ് വനിതകളും പെണ്കുട്ടികളും വിധേയമായി. ഇവിടെ കൊടുക്കുന്ന ചിത്രങ്ങള്നമുക്കുള്ള മുന്നറിയിപ്പുകളാണ്. നമ്മെ ഞെട്ടിപ്പിക്കുന്നവയാണവ. ബലാത്സംഗത്തിന് ഇരയായി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടവരെ ചിത്രീകരിക്കുന്ന നിമിഷങ്ങള്ദുരന്തം തന്നെയായിരുന്നു.
ചിത്രങ്ങള്ഭയാനകങ്ങള്മാത്രമല്ല വളരെ പ്രധാനപ്പെട്ടവയുമാണ്. പ്രത്യേകിച്ചും ശ്രീലങ്ക യുദ്ധ കുറ്റങ്ങളെ അപലപിക്കുകയും അതിനുള്ള പ്രായശ്ചിത്തം നടത്താനുള്ള ഒരുപാട് നടപടികള്എടുക്കാന്തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍. എന്നാല് നടപടികളൊന്നും തന്നെ അവിടെ നടന്ന മാനഭംഗങ്ങള്ക്കോ പീഡനങ്ങള്ക്കോ നികൃഷ്ടമായ വിധത്തില്കുഞ്ഞുങ്ങളെ കൊന്നതിനോ അങ്ങനെ അവിടുത്തെ തമിഴ് ജനതയുടെ ഹൃദയങ്ങളില്ഭീതി വാരി വിതറിയതിനോ ഒരിക്കലും പകരമാവില്ല.
സ്വന്തം ജനതെയ്ക്കെതിരായ ശ്രീലങ്കയുടെ നടപടികള്ഭരണകൂട ഭീകരതയുടെ ഒരു പാഠപുസ്തകം തന്നെയാണ്. ജനങ്ങളെ സുരക്ഷാമേഖലയിലേയ്ക്ക് മാറ്റിയ ശേഷം അവര്ക്കു മുകളില്ബോംബിടുക, വൃദ്ധരായ സ്ത്രീ പുരുഷന്മാരെ കൊന്നൊടുക്കുക, കുടുംബങ്ങളെ പിന്നാലെ പാഞ്ഞു ചെന്ന് നശിപ്പിക്കുക, ഒന്നിനു പികെ ഒന്നായി ചെയ്തുകൂട്ടിയ പൈശാചികതകള്ക്ക് യാതൊരു വിധ യുക്തിയോ ന്യായമോ ന്യായീകരണമോ ഇല്ല.
ഫോട്ടോകള്‍ 2009ലെ യുദ്ധകാലത്തുള്ളതാണ്. ഇവയെല്ലാം തന്നെ അംഗീകരിക്കപ്പെട്ടവയുമാണ്. ഇതിന്റെ വ്യത്യസ്ത ഭാവങ്ങളിലുള്ള ഫോട്ടോകളും വീഡിയോകളും എസ്.എല്‍. (ശ്രീ ലങ്കന്ആര്മി) എടുത്തിട്ടുണ്ട്. സ്വന്തം ചെയ്തികളെ അവര്രേഖപ്പെടുത്തി വെയ്ക്കുന്നതില്നല്ല മിടുക്ക് കാട്ടിയിട്ടുണ്ട്.
വംശഹത്യ ചിത്രീകരിക്കപ്പെടുന്നു
സാധാരണ ജനതയെ വംശീയമായി തുടച്ചു വെടിപ്പാക്കുന്നതിനു മുമ്പു തന്നെ ഹിന്ദു-ക്രിസ്ത്യന്തമിഴരോട് സഹതാപമുണ്ടായിരുന്ന എല്ലാ പത്രപ്രവര്ത്തകരെയും ഇല്ലായ്മ ചെയ്യുകയോ നിശബ്ദരാക്കുകയോ ചെയ്തിരുന്നു. അതിനുശേഷം യു.എന്നിരീക്ഷകരോട് സ്ഥലം വിടാന്ശ്രീലങ്ക ആവശ്യപ്പെട്ടു. യു.എന്നും അവരോട് ഒഴിഞ്ഞുപോകാന്ഉത്തരവു നല്കി. അങ്ങനെ ശ്രീലങ്കന്പ്രസിഡന്റ് മഹിന്ദാ രാജ്പാക്സെയുടെ സിംഹളീസ് ബുദ്ധിസ്റ്റ് പട്ടാളക്കാരുടെ കൈകളില്തമിഴ് ജനത അകപ്പെട്ടു, സാക്ഷികളില്ലാതെ കൊലചെയ്യപ്പെടാന്‍.  പക്ഷേ പൂര്ണമായും അതിനവര്ക്കായില്ല.
ഭയാനകത വിളിച്ചോതുന്ന ഫോട്ടോകള്തങ്ങളുടെ കരവിരുതുകള്പകര്ത്താനുള്ള ശ്രീലങ്കന്പട്ടാളക്കാരുടെ ഇഷ്ടം കൂടി കാണിച്ചു തരുന്നുണ്ട്. അവര്സ്ത്രീകളെ ബലാല്സംഗം ചെയ്യുന്നു, കൊല്ലുന്നു, എന്നിട്ട് കാമറകള്ക്കുവേണ്ടി അവരുടെ മൃതശരീരങ്ങളെ അവഹേളിക്കുന്നു.
ഒരുപാട് തമിഴര്തങ്ങളനുഭവിച്ച നിഷ്ടൂരതകള്ചിത്രീകരിക്കുകയുണ്ടായി. അതില്പലരും മരിച്ചെങ്കിലും അതില്കുറച്ചൊക്കെ പത്രപ്രവര്ത്തകരുടെ ഇടപെടല്കാരണം ലഭ്യമാണ്.
അവരനുഭവിച്ച യാതനകളെയും മരണങ്ങളെയും ചിത്രീകരിക്കുന്ന അവരെടുത്ത ചിത്രങ്ങള്അവസാനിക്കുന്നിടത്ത് എസ്.എല്‍. സൈനികരുടെ വീഡിയോകളും ഫോട്ടോകളും തുടങ്ങന്നു. നിഷ്ടൂരങ്ങളായ വാദഗതികളോട് യോജിക്കാനും ശ്രീലങ്കന്സൈന്യത്തിലെ ചില ഓഫീസര്മാര്മുന്നോട്ടുവന്നു. പത്രപ്രവര്ത്തകരെ യുദ്ധമേഖലകളിലേക്ക് കടത്തി വിടാന്ശ്രീലങ്ക അനുവദിച്ചില്ല. അപ്രത്യക്ഷരായവര്മിക്കവരും നഷ്ടപ്പെട്ടവരായിത്തന്നെ തുടര്ന്നു. രഹസ്യ ക്യാമ്പുകളുടെ കഥകള്വ്യാപകമായി. പീഡനങ്ങള്പൊതു നിരത്തുകളിലായി.
ഇസാപ്പ് പ്രിയയുടെ പുതിയ ചിത്രങ്ങള്
ഇസാപ്പ് പ്രിയ എന്ന് എല്ലാവരും വിളിക്കുന്ന ഷോബയെന്ന കഴിവുറ്റ ഒരു പത്ര പ്രവര്ത്തകയുടെ ദുരന്ത കഥ വിശദമായിതന്നെ ഞാന്എഴുതാം. വലതു വശത്തു കൊടുത്തിരിക്കുന്ന ചിത്രങ്ങള്രണ്ട് വ്യത്യസ്ത ഇടങ്ങളിലെ അവരുടെ അവസ്ഥയെ ചിത്രീകരിക്കുന്നു. ഒന്ന് തന്റെ കുഞ്ഞിനെ ലാളിക്കുന്നതാണെങ്കില്മറ്റൊന്ന് ശ്രീലങ്കയിലെ കുരുതി സ്ഥലമാണ്. അവിടെ വെച്ച് സ്ത്രീകളുടെ ജീവനെടുക്കുന്നതിനു മുമ്പ് അവരുടെ അന്തസ്സ് പിച്ചിചീന്തുന്നു.
TamilNetന്റെ റിപ്പോര്ട്ടറാണ് ഷോബ. ഒരു നടിയായും അവര്പ്രവര്ത്തിക്കുന്നുണ്ടായിരുന്നു. നന്നായി പാടും നൃത്തം ചെയ്യും. അവര്ക്കൊരു കുഞ്ഞുണ്ടായിരുന്നു. ലൈംഗിക പീഡനത്തിനു ഷോബയെ വിധേയമാക്കുന്നതിനു മുമ്പ് അവരതിനെ കൊന്നു കഴിഞ്ഞിരുന്നു.
ഇവിടെ വധിക്കപ്പെട്ട സ്ത്രീകളുടെ ഗ്രൂപ്പിനെ ശ്രേീലങ്ക വിശ്വസിപ്പിക്കുന്നത് ഭീകരവാദികള്എന്നാണ്. ഇസാപ്പ് പ്രിയയുടെ കഥ അതീവ ഭയാനകമാണ്.നിരവധി കേസ്സുകളില്ബന്ധപ്പെട്ട തമിഴ് പുലികള്ആരാണ് അല്ലെങ്കില്ആരായിരുന്നു എന്ന യാഥാര്ത്ഥ്യം ഒരു വശത്തും അവരെ ശ്രീലങ്കന്സര്ക്കാരും മാധ്യമങ്ങളും ചിത്രീകരിക്കുന്നതെങ്ങനെയെന്നത് മറുവശത്തും മുഖാമുഖം നില്ക്കുന്ന കഥയാണത്.
ഇവിടെ ജനങ്ങള്സ്വന്തം ജന്മസ്ഥലം ജീവിക്കാനായി തിരഞ്ഞെടുക്കരുത്. സ്വന്തം ജീവിതങ്ങള്ക്കായി ഒരു ഇടവും ആവശ്യപ്പെടരുത്. അതുമല്ലെങ്കില്കുടുംബങ്ങള്ജനിച്ചുവീണ മണ്ണില്‍, സാമ്പത്തികമായ നിലനില്പ്പുള്ള മണ്ണില്നില്ക്കരുത്. മനുഷ്യാവകാശത്തെ കുറിച്ചുള്ള ഐക്യരാഷ്ട്രസഭ പ്രഖ്യാപനത്തില്പറഞ്ഞിട്ടുള്ള, ഒരു മനുഷ്യന് ആവശ്യമുള്ള അടിസ്ഥാന ആവശ്യങ്ങളോ മതവിശ്വാസം, മുതലായ മനുഷ്യാവകാശങ്ങളോ പോലും ലഭിക്കാതിരിക്കുന്നു.
നല്ലവരായ എല്ലാ ജനങ്ങള്ക്കും ഇസാപ്പ് പ്രിയയെ അറിയാം. എന്നാല്അവര്എല്‍.ടി.ടി.ഇയുടെ ഒരു ഉയര്ന്ന സൈനിക ഉദ്യോഗസ്ഥയാണെന്നായിരുന്നു  എസ്.എല്‍. പിന്നീട്  റിപ്പോര്ട്ട് ചെയ്തത്. എന്നാല്ഇസാപ്പ് പ്രിയ അങ്ങനെയായിരുന്നില്
എല്‍.ടി.ടി. ഇപ്പോഴും സജീവമാണ്
വാണ്ണിയില്വെച്ച് ആക്രമിക്കപ്പെട്ടിട്ടും ഒട്ടനവധിപേര്കൊല്ലപ്പെട്ടിട്ടും എല്‍.ടി.ടി. നിര്ജ്ജീവമായില്ല. അവരില്ചിലര്ഞങ്ങളെ സജീവമായി ബന്ധപ്പെടാറുണ്ട്. ഒരര്ത്ഥത്തിലും അവര്ഒരുപരാജയപ്പെട്ടസംഘടനയല്ല.

സ്റ്റോറിയില്കമെന്റിട്ട ചിലയാള്ക്കാര്എല്‍.ടി.ടി.യെ ഒരു തീവ്രവാദ സംഘടനയെന്ന് മുദ്രകുത്തുകയുണ്ടായി. ഒന്നര ദശലക്ഷത്തോളം വരുന്ന ഇറാഖ് ജനതയെ കൂട്ടക്കുരുതി നടത്തിയ അമേരിക്കയാണ് തമിഴ് പുലികള്ക്ക് ഇങ്ങനെയൊരു ലേബല്നല്കിയത്.
ഇത്തരമാള്ക്കാര്ശ്രീലങ്കയില്വടക്കന്ഭാഗത്ത് തമില്ഈലം എന്ന ഒരു സ്വതന്ത്ര സംസ്ഥാനം ഇവശ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തെക്കുറിച്ചോ 2005ല്രാജ്പാക്സെയും സൈന്യവും വിനാശകരമായ യുദ്ധത്തിനു തയ്യാറായപ്പോള്എല്‍.ടി.ടി. വെടിനിര്ത്തല്പ്രഖ്യാപിച്ചതിനെക്കുറിച്ചോ ഒരക്ഷരം മിണ്ടുന്നില്ല.
യൂറോപ്യന്യൂണിയനും ഐക്രാഷ്ട്ര സഭയും എല്‍.ടി.ടി.ഇയെ ഇങ്ങനെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തീര്ച്ചയായും അതില്ആശ്ചര്യപ്പെടാന്ഒന്നുമില്ല. കാരണം അവരുടെ സൈന്യം ഗദ്ദാഫിയടക്കം നിരവധി ലിബിയന്പൗരന്മാരെ കൊന്നൊടുക്കിയവരാണ്. അമേരിക്കന്സൈന്യവുമായും മുസ്ലീം തീവ്രവാദികളുമായും കൂട്ടുകൂടിയവരാണ്.
എസ്.എല്‍. നടത്തിയ യുദ്ധകുറ്റ കൃത്യങ്ങളോട് പ്രതികരിച്ച് എവരോട് പോരാടാന്രൂപം കൊണ്ട സംഘടനയാണ് എല്‍.ടി.ടി.. 1985ല്‍  13 എസ്.എല്‍. സൈനികരുടെ മരണത്തിനിടയാക്കിയ ഒരു യുദ്ധത്തിനുശേഷം ഒരു സിംഹള സന്യാസിയുടെ നേതൃത്വത്തില്ഒരു കൂട്ടം സിംഹള ലങ്കന്പൗരന്മാര്തമിഴ് ജനവാസ പ്രദേശങ്ങളിലേയ്ക്ക് കടന്നു കയറുകയും നൂറുകണക്കിന് തമിഴരെ അതി ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.
ചരിത്രം സൂക്ഷ്മമായി വിശകലനം ചെയ്യുകയാണെങ്കില് വര്ണ്ണവെറിയരായ, വംശഹത്യ നടത്തുന്ന സര്ക്കാരിന്റെ ന്യായവാദങ്ങള്തകര്ന്നു വീഴും. ആര്ത്തിപിടിച്ച ബ്രീട്ടീഷ് കോളനിവല്ക്കരണം മുതല്ആരംഭിച്ച സിംഹളരും തമിഴരും തമ്മിലുള്ള ഒരു വേര്തിരിവിന്റെ കഥയുണ്ടായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിന്കീഴില്തമിഴര്ക്ക് മുന്ഗണന ലഭിച്ചിരുന്നു. ഇതിനവര്പ്രതിഫലവും നല്കിപ്പോന്നു. അവസ്സാനം അവര്‍ 1948 ബ്രിട്ടീഷുകാരില്നിന്നും സ്വാതന്ത്ര്യം നേടി.
ബ്രിട്ടീഷുകാരുടെ വംശീയപരമായ നയങ്ങള് ജനതയെ പാര്ശ്വവല്ക്കരിച്ചു. അതിനായി വിദ്വേഷവും അക്രമവും അവര്പ്രചരിപ്പിച്ചു. തമിഴര്‍ 1980 മുസ്ലീങ്ങളെ പുറത്താക്കി. രണ്ടു ഭാഗത്തും ക്രൂരതകള്ഉണ്ടായി. എന്നാല്രാജ്യത്തിന്റെ 18% ആയിരുന്നിട്ടും എല്‍.ടി.ടി.ഇയ്ക്ക് രൂപം നല്കിയില്ല.
ഭാവിയില്തമിഴര്ക്ക് സമാധാനം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കന്നു. തമിഴ് ന്യൂന പക്ഷ സംസ്ക്കാരത്തെ ഞാന്ബഹുമാനിക്കുന്നു. സ്വന്തം സംസ്ക്കാരത്തെ സംരക്ഷിക്കുന്നതിനായി ആദ്യത്തെ 30 വര്ഷം അവര്സമാധാനപരമായ മാര്ഗ്ഗങ്ങള്കൈക്കൊണ്ടു. പിന്നെയുള്ള 30 വര്ഷം സായുധസമരവും.
കടപ്പാട്: www.countercurrent.com & www.salem-news.com
(salem-News.com
ന്റെ എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്ററും പ്രശസ്തനായ ഫോട്ടോ ജേര്ണലിസ്റ്റുമാണ് ടിം കിങ്ങ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...