2012, ജനുവരി 27, വെള്ളിയാഴ്‌ച

ആധാര്‍' പരിമിതപ്പെടുത്തുന്നു

'ആധാര്‍' പരിമിതപ്പെടുത്തുന്നു
Posted on: 28 Jan 2012
പി.എസ്. നിര്‍മല

*കണക്കെടുക്കുക 61 കോടിയോളം പേരുടേത്
*ദേശീയ ജനസംഖ്യാരജിസ്റ്റര്‍ പ്രധാനം
*തിരിച്ചറിയല്‍ കാര്‍ഡുകള്‍ 2013-ഓടെ

ന്യൂഡല്‍ഹി: ആധാര്‍ നമ്പറും ദേശീയ ജനസംഖ്യാരജിസ്റ്ററിലേക്കുള്ള വിവരശേഖരണവും തമ്മിലുള്ള വൈരുധ്യം പരിഹരിക്കാന്‍ നടപടിയായി. 'യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി'യുടെ നേതൃത്വത്തില്‍ നടന്ന ആധാര്‍ നമ്പറിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് 61 കോടിയോളം പേരുടെ വിവര ശേഖരണത്തോടെ അവസാനിക്കും.

ദേശീയ ജനസംഖ്യാരജിസ്റ്റര്‍ (എന്‍.പി.ആര്‍.) ആയിരിക്കും പൗരന്മാരെ സംബന്ധിച്ച സമഗ്രരേഖ. വെള്ളിയാഴ്ച മന്ത്രിസഭാ സമിതിയാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഓരോ ഇന്ത്യക്കാരനും 12 അക്കങ്ങളുള്ള ഒരു നമ്പര്‍ (ആധാര്‍ നമ്പര്‍) നല്‍കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ 2009-ല്‍ ഉണ്ടാക്കിയതാണ് 'യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി.' ഇതിനകം 20 കോടിയോളം പേരുടെ ജൈവ സവിശേഷതകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇവര്‍ ശേഖരിച്ചുകഴിഞ്ഞു. 16 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നടന്നുവരുന്നു. ഇത് പൂര്‍ത്തീകരിക്കാന്‍ യു.ഐ.എ.യെ അനുവദിക്കും.

സര്‍ക്കാര്‍ അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നത് ഒഴിവാക്കി ദരിദ്രര്‍ക്ക് ലഭ്യമാക്കാന്‍ ആധാര്‍ നമ്പര്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്. ഇന്‍ഫോസിസിന്റെ തലവനായിരുന്ന നന്ദന്‍ നീലേകനിയെ സര്‍ക്കാര്‍ യു.ഐ.ഡി.യുടെ തലവനായി നിയമിക്കുകയും ചെയ്തു. എന്നാല്‍, 2010-ല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കാന്‍ തുടങ്ങിയപ്പോള്‍ വിവരങ്ങളില്‍ ഇരട്ടിപ്പുണ്ടാകാനുള്ള വഴിതെളിഞ്ഞു.

''ആധാര്‍ സ്വമേധയാ ചെയ്യാവുന്നതാണ്. ദേശീയ ജനസംഖ്യാരേഖ നിര്‍ബന്ധവുമാണ്'' -മന്ത്രിസഭാ തീരുമാനം വിശദീകരിച്ച് ആഭ്യന്തരമന്ത്രി പി. ചിദംബരം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓരോ പൗരന്റെയും ജൈവ സവിശേഷത ഉള്‍പ്പെടെ അഞ്ച് വിശദാംശങ്ങളാണ് ആധാറിനുവേണ്ടി ശേഖരിച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വേണ്ടി (എന്‍.പി.ആര്‍.) ശേഖരിക്കുന്നത് 15 കാര്യങ്ങളാണ്. ഇതിനകം ആധാറിന് വിവരം നല്‍കിയവര്‍ ഇക്കാര്യം എന്‍.പി.ആറിന്റെ ക്യാമ്പിനെത്തുമ്പോള്‍ അറിയിക്കണം. ഇരട്ടിപ്പ് വരാതിരിക്കാനാണ് ഇത്.

ദേശീയ ജനസംഖ്യാ വിവരശേഖരണം കഴിയുമ്പോള്‍, എല്ലാ പൗരന്മാര്‍ക്കും റെസിഡന്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. എന്‍.പി.ആറിന് വേണ്ടി വിവരം ശേഖരിച്ചുകഴിഞ്ഞാല്‍ ആ കാര്‍ഡുകളില്‍ ആധാര്‍ ഉള്ളിടങ്ങളില്‍ ആധാര്‍ നമ്പര്‍ ചേര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2013-ഓടെ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ആസൂത്രണക്കമ്മീഷന്റെ കീഴിലാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി 2009-ല്‍ തുടങ്ങിയത്. ഒരുമാസം രണ്ട് കോടി ആളുകളുടെ വിവരങ്ങളാണ് തങ്ങള്‍ ശേഖരിച്ചിരുന്നതെന്ന് ഇതിന്റെ ചുമതല വഹിക്കുന്ന നന്ദന്‍ നീലേകനി പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ കീഴിലാണ് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്ന രജിസ്റ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.

ആധാറിന്റെ വിവരശേഖരണം സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രി പി. ചിദംബരമാണ് മന്ത്രിസഭയുടെ ശ്രദ്ധക്ഷണിച്ചത്. കേരളം ഉള്‍പ്പെടെയള്ള 16 സംസ്ഥാനങ്ങളില്‍ യു.ഐ.എ. കാര്യമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഇത് പൂര്‍ത്തിയാക്കും. എന്നാല്‍, ഫലത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ആയിരിക്കും നിര്‍ണായക രേഖ.

ആസൂത്രണക്കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

അവകാശങ്ങള്‍ ഹനിക്കുന്ന ആധാര്‍ പദ്ധതി 
ദേശീയ തിരിച്ചറിയല്‍ അതോറിറ്റിക്ക് നിയമപരിരക്ഷ നല്‍കുന്ന "ദേശീയ തിരിച്ചറിയല്‍ അതോറിറ്റി ബില്‍" തിരസ്കരിക്കാന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകള്‍ പഠിക്കാന്‍ നിയുക്തമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ആനുകൂല്യങ്ങളും സേവനങ്ങളും നല്‍കാന്‍ എന്ന പേരില്‍ നടപ്പാക്കുന്ന "ആധാര്‍" പദ്ധതി ജനങ്ങളുടെ അവകാശങ്ങള്‍ വിലമതിക്കുന്നില്ലെന്നും ഏകീകൃത തിരിച്ചറിയല്‍ നമ്പറിന് അധികൃതര്‍ അവകാശപ്പെടുന്ന സുരക്ഷിതത്വമില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചിട്ടുണ്ട്. പദ്ധതിയുടെ സാധ്യതാപഠനം നടന്നിട്ടില്ല; അനാവശ്യമായ തിടുക്കം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്; ദേശീയസുരക്ഷയെ പോലും ബാധിക്കുന്ന പദ്ധതിയാണ്; വ്യക്തമായ ലക്ഷ്യങ്ങളില്ല; സര്‍ക്കാരില്‍ത്തന്നെ വ്യത്യസ്ത നിലപാടുകളുണ്ട് തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് എല്ലാ എതിര്‍പ്പുകളെയും പിന്‍വാതിലിലൂടെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ, എട്ട് കോടിയില്‍പരം പേരുടെ വിവരങ്ങള്‍ ഇതിനകം ശേഖരിക്കപ്പെട്ടിട്ടുണ്ട്. നിയമ പിന്‍ബലമില്ലാതെ ആയിരക്കണക്കിന് കോടി രൂപ ഈ പദ്ധതിക്കുവേണ്ടി ചെലവിട്ടുകഴിഞ്ഞു. ഇതേ ആവശ്യത്തിനായി ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പേരിലും തുക ചെലവിട്ടിട്ടുണ്ട്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിട്ടും "ആധാറി"ലേക്കുളള വിവരശേഖരണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാകില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയംതന്നെ വ്യക്തമാക്കിയിട്ടും കേന്ദ്രസര്‍ക്കാരും അതിനേക്കാള്‍ വാശിയോടെ കേരളവും ആധാറുമായി മുന്നോട്ടുപോവുകയാണ്. അമേരിക്കയുള്‍പ്പെടെയുള്ള വികസിത മുതലാളിത്തരാജ്യങ്ങളില്‍ ജനങ്ങളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍പോലും യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും പാഠമാകുന്നില്ല. അമേരിക്കയില്‍ സാമൂഹ്യസുരക്ഷാപദ്ധതികളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ബയോമെട്രിക് കാര്‍ഡ് സംവിധാനം സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കാനും അതിലെ വിവരങ്ങള്‍ സര്‍വതലസ്പര്‍ശിയാക്കാനും നീക്കം നടന്നപ്പോള്‍ വമ്പിച്ച ജനരോഷമാണുയര്‍ന്നത്. അതേ തുടര്‍ന്ന് നിര്‍ദിഷ്ട വിപുലീകരണം ഉപേക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

ജപ്പാനില്‍ യൂണീക്ക് ഐഡന്റിഫിക്കേഷന്‍ ബയോമെട്രിക് പദ്ധതി നടപ്പാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ , പ്രവിശ്യാസര്‍ക്കാരുകള്‍ ആ തീരുമാനത്തെ നഖശിഖാന്തം എതിര്‍ക്കുകയും അതേ തുടര്‍ന്ന് പദ്ധതിയപ്പാടെ ഉപേക്ഷിക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിന്റെ നൈതികതയും പദ്ധതിക്ക് വേണ്ടിവരുന്ന അമിത ചെലവും കണക്കിലെടുത്ത് അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും ഉപേക്ഷിച്ച പദ്ധതിയാണ് നാമിവിടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്നിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 450 കോടി പൗണ്ടിന്റെ പദ്ധതിയാണ് ഉപേക്ഷിച്ചത്. മന്‍മോഹന്‍സിങ് പഠിച്ചിറങ്ങിയ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ഈ പദ്ധതിയെ വിശേഷിപ്പിച്ചത് വിഫലവും ചെലവേറിയതുമായ മണ്ടത്തരമെന്നാണ്. ബ്രിട്ടനും ഫിലിപ്പീന്‍സുമെല്ലാം യുഐഡിക്കായി ശേഖരിച്ച വിവരങ്ങള്‍ പുറത്താകാതെ സംരക്ഷിക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവില്‍ അക്കാര്യം പരസ്യമായി സമ്മതിച്ച് വിവരസഞ്ചയം നശിപ്പിക്കുകയായിരുന്നു. ആ രാജ്യങ്ങളിലേതിനേക്കാള്‍ പലമടങ്ങ് അധികം ജനസംഖ്യയുള്ള ഇന്ത്യ പക്ഷേ ഇതൊന്നും പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നു. ആധാര്‍ എന്നത് പന്ത്രണ്ട് അക്കങ്ങള്‍ ഉള്‍ക്കൊണ്ട വെറും ഒരു നമ്പറാണ്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഈ നമ്പര്‍ നല്‍കുന്നത്. ആധാറില്‍ നേരിട്ടോ, ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതി വഴിയോ അംഗമാകുന്ന ഏതൊരാള്‍ക്കും അതോറിറ്റി ആധാര്‍ നമ്പര്‍ നല്‍കും. നമ്പര്‍ ലഭിക്കുന്ന വ്യക്തി കൃത്യമായും വ്യക്തമായും തിരിച്ചറിയപ്പെടും. ഒരു നമ്പര്‍ ലോകത്ത് ഒരാള്‍ക്കുമാത്രമേ ഉണ്ടാകൂ എന്നര്‍ഥം. ഈ നമ്പറിന്റെ ഉടമയെ സംബന്ധിക്കുന്ന നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിച്ച് ഒരു ദേശീയ വിവരസഞ്ചയത്തില്‍ ചേര്‍ക്കുകയാണ് ചെയ്യുക. പത്ത് വിരലുകളുടെയും അടയാളം, കൃഷ്ണമണിയുടെ അടയാളം എന്നിവയെല്ലാം ഉപകരണങ്ങളുപയോഗിച്ച് ശേഖരിക്കുകയും കേന്ദ്ര വിവരസഞ്ചയത്തിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും. ഇപ്രകാരം ചെയ്യുന്നതിന് ചില ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ഇന്ത്യക്കാരനും തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി അതോറിറ്റിതന്നെ രൂപീകരിക്കപ്പെട്ടിരിക്കുന്നു. ഇതാണ് കേന്ദ്ര പ്ലാനിങ് കമീഷന്റെ ഭാഗമായ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ഓരോ പൗരനെയും ചാപ്പകുത്തുന്നതിന് ലളിതമായ ഒരു ന്യായീകരണവും മുന്നോട്ടുവയ്ക്കുന്നുണ്ട്. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ തടസ്സംകൂടാതെ യഥാര്‍ഥ അവകാശികള്‍ക്കെത്തിക്കാനാണത്രേ ഈ പദ്ധതി. യുഐഡി പദ്ധതിക്ക് ചുക്കാന്‍പിടിക്കാന്‍ നന്ദന്‍ നിലേകനിയെ ക്യാബിനറ്റ് പദവിയോടെ 2009 ജൂലൈയില്‍ ചെയര്‍മാനായി അവരോധിക്കുകയും ചെയ്തു. എല്ലാ വകുപ്പുകളുടെയും സംയോജനം സാധ്യമാകാനായി പ്രധാനമന്ത്രിയുടെ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. എല്ലാം എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നടപ്പാക്കുകയാണ്. പൊതുസമൂഹത്തിനോ ഇന്ത്യന്‍ പാര്‍ലമെന്റിനോ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള അധികാരം നിഷേധിക്കപ്പെട്ടിരിക്കുന്നു. യുഐഡി പദ്ധതി ഭരണകൂടത്തിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കും. കാലഘട്ടം ആവശ്യപ്പെടുന്നത് സുതാര്യമായ സര്‍ക്കാരിനെയാണ്. എന്നാല്‍ , പൗരന്മാരെ സുതാര്യ അടിമകളാക്കുന്നതാണ് യുഐഡി പദ്ധതി. പൗരാവകാശങ്ങളെക്കുറിച്ച് വാതോരാതെ പറയുകയും അധീശത്വത്തിനുള്ള സംവിധാനമൊരുക്കുന്നതിലൂടെ പൗരന്റെ അവകാശം ഹനിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ . താല്‍പ്പര്യമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതി എന്ന് പുറമേയ്ക്ക് പറയുന്നുണ്ടെങ്കിലും പദ്ധതിയില്‍ ചേരാത്തവര്‍ക്ക് സാമാന്യജീവിതം ക്ലേശകരമാക്കുന്ന വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. നാളെ റേഷന്‍ ലഭിക്കണമെങ്കില്‍ യുഐഡി കാര്‍ഡ് നിര്‍ബന്ധമാണെന്ന് പറയുമ്പോള്‍ പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനവും പൊതുവിതരണവും അട്ടിമറിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവരികയാണല്ലോ. റേഷന്‍ നിര്‍ത്തി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സബ്സിഡിത്തുകയോ കൂപ്പണോ നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് ഈയിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. സബ്സിഡിത്തുക അനര്‍ഹര്‍ തട്ടിയെടുക്കുന്നതും അഴിമതിയും തടയുന്നതിനാണ് ഈ സംവിധാനമെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും ഫലത്തില്‍ പൊതുവിതരണസമ്പ്രദായം തകര്‍ക്കുകതന്നെയാണ് ലക്ഷ്യം. അത്തരം ജനവിരുദ്ധനടപടികള്‍ക്കും യുഐഡി വിവരസഞ്ചയം ഉപയോഗപ്പെടുത്തും. വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനുമതിയില്ലാതെ കടന്നുകയറാന്‍ ഭരണകൂടത്തെ അനുവദിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ കുഴപ്പം. തിരിച്ചറിയല്‍ നമ്പറിനോട് കൂട്ടിച്ചേര്‍ക്കപ്പെടുന്ന വിവരങ്ങളെല്ലാം തിരിച്ചറിയേണ്ട ഓരോ ഘട്ടത്തിലും വെളിപ്പെടുത്തപ്പെടുകയാണ്. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളെപ്പോലും നോക്കുകുത്തിയാക്കുകയാണ്. ഉദാഹരണത്തിന്, 18 വയസ്സിനുമുമ്പ് ഒരു കുട്ടി ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടാല്‍ 18 വയസ്സിനപ്പുറം ആ വിവരം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ , തിരിച്ചറിയല്‍ നമ്പറില്‍ രേഖപ്പെടുത്തപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കപ്പെടുന്നില്ല. നമ്പര്‍ വലിയൊരു ബാധ്യതയും പാരതന്ത്ര്യവുമായി മാറുമെന്നതില്‍ സംശയമില്ല. സമരങ്ങളില്‍ പങ്കെടുക്കുന്നതിനുപോലും പരോക്ഷമായ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടാം. കേരളത്തിലെ ഐടി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ എല്ലാ കുട്ടികളെയും ആധാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്. കുട്ടിയുടെയോ രക്ഷിതാവിന്റെയോ അനുമതി ചോദിക്കാതെ തികച്ചും ഏകപക്ഷീയമായാണ് ഈ നടപടി. അതായത് ആര്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകുന്നില്ല.

ആധാറിന് വേണ്ടിയാണെന്ന് തോന്നാത്ത വിധത്തില്‍ മറ്റൊരു പേരിലാണ് കുട്ടികളുടെ വിവരശേഖരണം നടത്തുന്നത്. ഇത് പൗരാവകാശത്തിലേക്കുള്ള കടന്നുകയറ്റമല്ലെങ്കില്‍ മറ്റെന്താണ്? ഓരോരുത്തര്‍ക്കും നമ്പര്‍ നല്‍കുകയും വിവരങ്ങള്‍ മുഴുവന്‍ സംഭരിച്ച് വയ്ക്കുകയും ചെയ്യുമ്പോള്‍ അറിയാതെ തന്നെ ഒരുതരം "അമിത കേന്ദ്രീകരണം" സംഭവിക്കും. ഈ വിവരങ്ങളാകട്ടെ വിപണിക്കും പ്രിയങ്കരമായിരിക്കും. എന്തുല്‍പ്പന്നങ്ങള്‍ വേണം? എന്ത് മരുന്നുവേണം? എന്തിന്റെ കുറവ് എവിടെയൊക്കെ? എന്നെല്ലാം വിപണി നിയന്ത്രിക്കുന്നവര്‍ക്ക് വ്യക്തമാകും. അഭിരുചികളും അഭിപ്രായങ്ങളും രൂപീകരിക്കുന്നതിനുവരെ ഇത് സഹായകരമാകുമെന്നതിനാല്‍ "പരസ്യ" മാര്‍ക്കറ്റിനും ഇത് പ്രിയങ്കരമാകും. ഇങ്ങനെ പ്രതിലോമതാല്‍പ്പര്യങ്ങള്‍ക്കാണ് യുഐഡി കൂടുതല്‍ പ്രയോജനപ്പെടുക.

വിവരാവകാശം പോലെ തന്നെ പ്രധാനമാണ് സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശവും. വ്യക്തിയുടെ സ്വകാര്യതയ്ക്കുമേലുളള കടന്നാക്രമണം ബലാല്‍ക്കാരം തന്നെയാണ്. അതുകൊണ്ട് ശാസ്ത്രീയമായും മാനവിക വീക്ഷണത്തോടെയും പഠനം നടത്താതെയും പാര്‍ലമെന്റിലും നിയമസഭയിലും ചര്‍ച്ച ചെയ്യാതെയും പദ്ധതിയുമായി മുന്നോട്ടുപോകാനെടുത്ത തീരുമാനവും തുടര്‍നടപടികളുമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിരീക്ഷണങ്ങളോടെ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത്. കേരളത്തില്‍ ആധാറിനുവേണ്ടി ആരംഭിച്ചിട്ടുള്ള വിവരശേഖരണം അടിയന്തരമായി നിര്‍ത്തിവയ്ക്കണം

ജനസംഖ്യയേക്കാള്‍ രജിസ്ട്രേഷന്‍ ; "ആധാര്‍" വഴിയാധാരമായേക്കും
ദിനേശ്വര്‍മ
ന്യൂഡല്‍ഹി: ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഒരുക്കാന്‍ 17,000 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ആധാര്‍ പദ്ധതി താറുമാറാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ച പല ബ്ലോക്കുകളിലും പുതിയ കാനേഷുമാരി പ്രകാരമുള്ള ജനസംഖ്യയേക്കാള്‍ കൂടുതല്‍ പേര്‍ ആധാര്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തു. രജിസ്ട്രേഷന്‍ സംവിധാനങ്ങളുടെ പാളിച്ചയാണ് ഇതിലൂടെ വ്യക്തമായത്. ആസൂത്രണമില്ലാതെ കോടികള്‍ പാഴാക്കുന്ന പദ്ധതിയെ ചൊല്ലി കേന്ദ്രസര്‍ക്കാരിലും തര്‍ക്കം മുറുകി. പദ്ധതിയുടെ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി ചിദംബരം പ്രധാനമന്ത്രിക്ക് കത്തെഴുതി. ഐടി വിദഗ്ധന്‍ നന്ദന്‍ നിലേകനിയെ ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി തലവനാക്കി നടപ്പാക്കുന്ന പദ്ധതി ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങളെകുറിച്ച് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഹൈദരാബാദിലെ അമ്പര്‍പേട്ട് ബ്ലോക്കില്‍ കാനേഷുമാരി പ്രകാരം 15,000 പേരേയുള്ളൂ. എന്നാല്‍ ആധാര്‍ കാര്‍ഡിനായി 21,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. 140 ശതമാനം വര്‍ധന. സെക്കന്തരാബാദില്‍ 13,000 പേരുള്ള ബ്ലോക്കില്‍ 37,000 പേര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ , പരാതി വകവയ്ക്കാതെ അതോറിറ്റി രജിസ്ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. സുരക്ഷാ ആശങ്ക പങ്കുവച്ചാണ് ചിദംബരം 11ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രജിസ്ട്രേഷന്‍ രീതിയെയും കത്തില്‍ ചോദ്യംചെയ്യുന്നു. 120 കോടി ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് അതോറിറ്റിക്ക് അധികാരം നല്‍കുന്നതിനുമുമ്പ് മന്ത്രിസഭയുടെ അംഗീകാരം വേണ്ടിയിരുന്നില്ലേയെന്ന് കത്തില്‍ ചോദിക്കുന്നു. 17,000 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയുടെ തീരുമാനപ്രകാരമാണ് പദ്ധതിയുടെ ചുമതല നിലേകനിയെ ഏല്‍പ്പിച്ചത്. പ്രധാനമന്ത്രിയുമായി അടുപ്പമുള്ളതിനാല്‍ വകുപ്പുകളോട് ആലോചിക്കാതെയാണ് നിലേകനി തീരുമാനങ്ങളെടുക്കുന്നത്. വിവരശേഖരണത്തിന്റെയും സൂക്ഷിപ്പിന്റെയും ഉത്തരവാദിത്തം ആഭ്യന്തരമന്ത്രാലയവും രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഏറ്റെടുക്കണമെന്ന് നീലേകനി ആവശ്യപ്പെട്ടതോടെയാണ് ചിദംബരം ഇടഞ്ഞത്.

അവകാശങ്ങള്‍ ഹനിക്കുന്ന ആധാര്‍ പദ്ധതി

FRIDAY, DECEMBER 16, 2011

ദേശീയ തിരിച്ചറിയല്‍ അതോറിറ്റിക്ക് നിയമപരിരക്ഷ നല്‍കുന്ന "ദേശീയ തിരിച്ചറിയല്‍ അതോറിറ്റി ബില്‍" തിരസ്കരിക്കാന്‍ പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ബില്ലുകള്‍ പഠിക്കാന്‍ നിയുക്തമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. ആനുകൂല്യങ്ങളും സേവനങ്ങളും നല്‍കാന്‍ എന്ന പേരില്‍ നടപ്പാക്കുന്ന "ആധാര്‍" പദ്ധതി ജനങ്ങളുടെ അവകാശങ്ങള്‍ വിലമതിക്കുന്നില്ലെന്നും ഏകീകൃത തിരിച്ചറിയല്‍ നമ്പറിന് അധികൃതര്‍ അവകാശപ്പെടുന്ന സുരക്ഷിതത്വമില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചിട്ടുണ്ട്. പദ്ധതിയുടെ സാധ്യതാപഠനം നടന്നിട്ടില്ല; അനാവശ്യമായ തിടുക്കം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്; ദേശീയസുരക്ഷയെ പോലും ബാധിക്കുന്ന പദ്ധതിയാണ്; വ്യക്തമായ ലക്ഷ്യങ്ങളില്ല; സര്‍ക്കാരില്‍ത്തന്നെ വ്യത്യസ്ത നിലപാടുകളുണ്ട് തുടങ്ങി നിരവധി കാരണങ്ങള്‍ നിരത്തിയാണ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിന് എല്ലാ എതിര്‍പ്പുകളെയും പിന്‍വാതിലിലൂടെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ, എട്ട് കോടിയില്‍പരം പേരുടെ വിവരങ്ങള്‍ ഇതിനകം ശേഖരിക്കപ്പെട്ടിട്ടുണ്ട്. നിയമ പിന്‍ബലമില്ലാതെ ആയിരക്കണക്കിന് കോടി രൂപ ഈ പദ്ധതിക്കുവേണ്ടി ചെലവിട്ടുകഴിഞ്ഞു. ഇതേ ആവശ്യത്തിനായി ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പേരിലും തുക ചെലവിട്ടിട്ടുണ്ട്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ബില്‍ തിരസ്കരിച്ചിട്ടും "ആധാറി"ലേക്കുളള വിവരശേഖരണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാകില്ലെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയംതന്നെ വ്യക്തമാക്കിയിട്ടും കേന്ദ്രസര്‍ക്കാരും അതിനേക്കാള്‍ വാശിയോടെ കേരളവും ആധാറുമായി മുന്നോട്ടുപോവുകയാണ്. അമേരിക്കയുള്‍പ്പെടെയുള്ള വികസിത മുതലാളിത്തരാജ്യങ്ങളില്‍ ജനങ്ങളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍പോലും യുപിഎ സര്‍ക്കാരിനും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും പാഠമാകുന്നില്ല. അമേരിക്കയില്‍ സാമൂഹ്യസുരക്ഷാപദ്ധതികളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ ബയോമെട്രിക് കാര്‍ഡ് സംവിധാനം സാര്‍വത്രികവും നിര്‍ബന്ധിതവുമാക്കാനും അതിലെ വിവരങ്ങള്‍ സര്‍വതലസ്പര്‍ശിയാക്കാനും നീക്കം നടന്നപ്പോള്‍ വമ്പിച്ച ജനരോഷമാണുയര്‍ന്നത്. അതേ തുടര്‍ന്ന് നിര്‍ദിഷ്ട വിപുലീകരണം ഉപേക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

ജപ്പാനില്‍ യൂണീക്ക് ഐഡന്റിഫിക്കേഷന്‍ ബയോമെട്രിക് പദ്ധതി നടപ്പാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ , പ്രവിശ്യാസര്‍ക്കാരുകള്‍ ആ തീരുമാനത്തെ നഖശിഖാന്തം എതിര്‍ക്കുകയും അതേ തുടര്‍ന്ന് പദ്ധതിയപ്പാടെ ഉപേക്ഷിക്കാന്‍ ജപ്പാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിന്റെ നൈതികതയും പദ്ധതിക്ക് വേണ്ടിവരുന്ന അമിത ചെലവും കണക്കിലെടുത്ത് അമേരിക്കയും ഓസ്ട്രേലിയയും ബ്രിട്ടനും ഉപേക്ഷിച്ച പദ്ധതിയാണ് നാമിവിടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്നിരിക്കുന്നത്. ഇംഗ്ലണ്ടില്‍ 450 കോടി പൗണ്ടിന്റെ പദ്ധതിയാണ് ഉപേക്ഷിച്ചത്. മന്‍മോഹന്‍സിങ് പഠിച്ചിറങ്ങിയ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ഈ പദ്ധതിയെ വിശേഷിപ്പിച്ചത് വിഫലവും ചെലവേറിയതുമായ മണ്ടത്തരമെന്നാണ്. ബ്രിട്ടനും ഫിലിപ്പീന്‍സുമെല്ലാം യുഐഡിക്കായി ശേഖരിച്ച വിവരങ്ങള്‍ പുറത്താകാതെ സംരക്ഷിക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവില്‍ അക്കാര്യം പരസ്യമായി സമ്മതിച്ച് വിവരസഞ്ചയം നശിപ്പിക്കുകയായിരുന്നു. ആ രാജ്യങ്ങളിലേതിനേക്കാള്‍ പലമടങ്ങ് അധികം ജനസംഖ്യയുള്ള ഇന്ത്യ പക്ഷേ ഇതൊന്നും പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുന്നു. ആധാര്‍ എന്നത് പന്ത്രണ്ട് അക്കങ്ങള്‍ ഉള്‍ക്കൊണ്ട വെറും ഒരു നമ്പറാണ്. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് ഈ നമ്പര്‍ നല്‍കുന്നത്. ആധാറില്‍ നേരിട്ടോ, ജനസംഖ്യാ രജിസ്റ്റര്‍ പദ്ധതി വഴിയോ അംഗമാകുന്ന ഏതൊരാള്‍ക്കും അതോറിറ്റി ആധാര്‍ നമ്പര്‍ നല്‍കും. നമ്പര്‍ ലഭിക്കുന്ന വ്യക്തി കൃത്യമായും വ്യക്തമായും തിരിച്ചറിയപ്പെടും. ഒരു നമ്പര്‍ ലോകത്ത് ഒരാള്‍ക്കുമാത്രമേ ഉണ്ടാകൂ എന്നര്‍ഥം. ഈ നമ്പറിന്റെ ഉടമയെ സംബന്ധിക്കുന്ന നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിച്ച് ഒരു ദേശീയ വിവരസഞ്ചയത്തില്‍ ചേര്‍ക്കുകയാണ് ചെയ്യുക. പത്ത് വിരലുകളുടെയും അടയാളം, കൃഷ്ണമണിയുടെ അടയാളം എന്നിവയെല്ലാം ഉപകരണങ്ങളുപയോഗിച്ച് ശേഖരിക്കുകയും കേന്ദ്ര വിവരസഞ്ചയത്തിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും. ഇപ്രകാരം ചെയ്യുന്നതിന് ചില ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ഇന്ത്യക്കാരനും തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി അതോറിറ്റിതന്നെ രൂപീകരിക്കപ്പെട്ടിരിക്കുന്നു. ഇതാണ് കേന്ദ്ര പ്ലാനിങ് കമീഷന്റെ ഭാഗമായ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. ഓരോ പൗരനെയും ചാപ്പകുത്തുന്നതിന് ലളിതമായ ഒരു ന്യായീകരണവും മുന്നോട്ടുവയ്ക്കുന്നുണ്ട്. സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ തടസ്സംകൂടാതെ യഥാര്‍ഥ അവകാശികള്‍ക്കെത്തിക്കാനാണത്രേ ഈ പദ്ധതി. യുഐഡി പദ്ധതിക്ക് ചുക്കാന്‍പിടിക്കാന്‍ നന്ദന്‍ നിലേകനിയെ ക്യാബിനറ്റ് പദവിയോടെ 2009 ജൂലൈയില്‍ ചെയര്‍മാനായി അവരോധിക്കുകയും ചെയ്തു. എല്ലാ വകുപ്പുകളുടെയും സംയോജനം സാധ്യമാകാനായി പ്രധാനമന്ത്രിയുടെ കൗണ്‍സില്‍ രൂപീകരിക്കപ്പെട്ടു. എല്ലാം എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ നടപ്പാക്കുകയാണ്. പൊതുസമൂഹത്തിനോ ഇന്ത്യന്‍ പാര്‍ലമെന്റിനോ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനുള്ള അധികാരം നിഷേധിക്കപ്പെട്ടിരിക്കുന്നു. യുഐഡി പദ്ധതി ഭരണകൂടത്തിന് അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കും. കാലഘട്ടം ആവശ്യപ്പെടുന്നത് സുതാര്യമായ സര്‍ക്കാരിനെയാണ്. എന്നാല്‍ , പൗരന്മാരെ സുതാര്യ അടിമകളാക്കുന്നതാണ് യുഐഡി പദ്ധതി. പൗരാവകാശങ്ങളെക്കുറിച്ച് വാതോരാതെ പറയുകയും അധീശത്വത്തിനുള്ള സംവിധാനമൊരുക്കുന്നതിലൂടെ പൗരന്റെ അവകാശം ഹനിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ . താല്‍പ്പര്യമുള്ളവര്‍ മാത്രം ചേര്‍ന്നാല്‍ മതി എന്ന് പുറമേയ്ക്ക് പറയുന്നുണ്ടെങ്കിലും പദ്ധതിയില്‍ ചേരാത്തവര്‍ക്ക് സാമാന്യജീവിതം ക്ലേശകരമാക്കുന്ന വ്യവസ്ഥകള്‍ പദ്ധതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. നാളെ റേഷന്‍ ലഭിക്കണമെങ്കില്‍ യുഐഡി കാര്‍ഡ് നിര്‍ബന്ധമാണെന്ന് പറയുമ്പോള്‍ പദ്ധതിയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. സ്റ്റാറ്റ്യൂട്ടറി റേഷന്‍ സംവിധാനവും പൊതുവിതരണവും അട്ടിമറിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുവരികയാണല്ലോ. റേഷന്‍ നിര്‍ത്തി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സബ്സിഡിത്തുകയോ കൂപ്പണോ നേരിട്ട് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന് ഈയിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുകയുണ്ടായി. സബ്സിഡിത്തുക അനര്‍ഹര്‍ തട്ടിയെടുക്കുന്നതും അഴിമതിയും തടയുന്നതിനാണ് ഈ സംവിധാനമെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും ഫലത്തില്‍ പൊതുവിതരണസമ്പ്രദായം തകര്‍ക്കുകതന്നെയാണ് ലക്ഷ്യം. അത്തരം ജനവിരുദ്ധനടപടികള്‍ക്കും യുഐഡി വിവരസഞ്ചയം ഉപയോഗപ്പെടുത്തും. വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനുമതിയില്ലാതെ കടന്നുകയറാന്‍ ഭരണകൂടത്തെ അനുവദിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ കുഴപ്പം. തിരിച്ചറിയല്‍ നമ്പറിനോട് കൂട്ടിച്ചേര്‍ക്കപ്പെടുന്ന വിവരങ്ങളെല്ലാം തിരിച്ചറിയേണ്ട ഓരോ ഘട്ടത്തിലും വെളിപ്പെടുത്തപ്പെടുകയാണ്. ഇക്കാര്യത്തില്‍ നിലവിലുള്ള നിയമങ്ങളെപ്പോലും നോക്കുകുത്തിയാക്കുകയാണ്. ഉദാഹരണത്തിന്, 18 വയസ്സിനുമുമ്പ് ഒരു കുട്ടി ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് ശിക്ഷിക്കപ്പെട്ടാല്‍ 18 വയസ്സിനപ്പുറം ആ വിവരം ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ , തിരിച്ചറിയല്‍ നമ്പറില്‍ രേഖപ്പെടുത്തപ്പെട്ട വിവരങ്ങള്‍ ഒഴിവാക്കപ്പെടുന്നില്ല. നമ്പര്‍ വലിയൊരു ബാധ്യതയും പാരതന്ത്ര്യവുമായി മാറുമെന്നതില്‍ സംശയമില്ല. സമരങ്ങളില്‍ പങ്കെടുക്കുന്നതിനുപോലും പരോക്ഷമായ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടാം. കേരളത്തിലെ ഐടി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ഐടി അറ്റ് സ്കൂളിന്റെ നേതൃത്വത്തില്‍ എല്ലാ കുട്ടികളെയും ആധാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്. കുട്ടിയുടെയോ രക്ഷിതാവിന്റെയോ അനുമതി ചോദിക്കാതെ തികച്ചും ഏകപക്ഷീയമായാണ് ഈ നടപടി. അതായത് ആര്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകുന്നില്ല.

ആധാറിന് വേണ്ടിയാണെന്ന് തോന്നാത്ത വിധത്തില്‍ മറ്റൊരു പേരിലാണ് കുട്ടികളുടെ വിവരശേഖരണം നടത്തുന്നത്. ഇത് പൗരാവകാശത്തിലേക്കുള്ള കടന്നുകയറ്റമല്ലെങ്കില്‍ മറ്റെന്താണ്? ഓരോരുത്തര്‍ക്കും നമ്പര്‍ നല്‍കുകയും വിവരങ്ങള്‍ മുഴുവന്‍ സംഭരിച്ച് വയ്ക്കുകയും ചെയ്യുമ്പോള്‍ അറിയാതെ തന്നെ ഒരുതരം "അമിത കേന്ദ്രീകരണം" സംഭവിക്കും. ഈ വിവരങ്ങളാകട്ടെ വിപണിക്കും പ്രിയങ്കരമായിരിക്കും. എന്തുല്‍പ്പന്നങ്ങള്‍ വേണം? എന്ത് മരുന്നുവേണം? എന്തിന്റെ കുറവ് എവിടെയൊക്കെ? എന്നെല്ലാം വിപണി നിയന്ത്രിക്കുന്നവര്‍ക്ക് വ്യക്തമാകും. അഭിരുചികളും അഭിപ്രായങ്ങളും രൂപീകരിക്കുന്നതിനുവരെ ഇത് സഹായകരമാകുമെന്നതിനാല്‍ "പരസ്യ" മാര്‍ക്കറ്റിനും ഇത് പ്രിയങ്കരമാകും. ഇങ്ങനെ പ്രതിലോമതാല്‍പ്പര്യങ്ങള്‍ക്കാണ് യുഐഡി കൂടുതല്‍ പ്രയോജനപ്പെടുക.

വിവരാവകാശം പോലെ തന്നെ പ്രധാനമാണ് സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശവും. വ്യക്തിയുടെ സ്വകാര്യതയ്ക്കുമേലുളള കടന്നാക്രമണം ബലാല്‍ക്കാരം തന്നെയാണ്. അതുകൊണ്ട് ശാസ്ത്രീയമായും മാനവിക വീക്ഷണത്തോടെയും പഠനം നടത്താതെയും പാര്‍ലമെന്റിലും നിയമസഭയിലും ചര്‍ച്ച ചെയ്യാതെയും പദ്ധതിയുമായി മുന്നോട്ടുപോകാനെടുത്ത തീരുമാനവും തുടര്‍നടപടികളുമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നിരീക്ഷണങ്ങളോടെ ചോദ്യം ചെയ്യപ്പെടാന്‍ പോകുന്നത്. കേരളത്തില്‍ ആധാറിനുവേണ്ടി ആരംഭിച്ചിട്ടുള്ള വിവരശേഖരണം അടിയന്തരമായി നിര്‍ത്തിവയ്ക്കണം.

ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് നിയമവിദഗ്ധര്‍.
Posted on: 12 Sep 2011

സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ (യു.ഐ.ഡി) എന്ന പേരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമെന്ന് നിയമവിദഗ്ധര്‍. പാര്‍ലമെന്‍റില്‍ ബില്‍ കൊണ്ടുവരുന്നതിനു മുമ്പേ പദ്ധതിക്കായി യുനീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി രൂപവത്കരിക്കുകയും കാബിനറ്റ് പദവിയോടെ ചെയര്‍മാനെ നിയമിച്ച് കോടികള്‍ അനുവദിക്കുകയും ചെയ്ത വിവാദം നിലനില്‍ക്കെയാണ് നിയമനിര്‍മാണം നടത്തിയാല്‍പോലും അതു ഭരണഘടനാ ലംഘനമാവുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന ആധാര്‍ ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് അവര്‍ പറയുന്നു. പൗരന്‍െറ സ്വകാര്യത തടയുന്ന നിയമനിര്‍മാണം നടത്താന്‍ ഭരണകൂടത്തിന് അധികാരമില്ളെന്ന് 13(2) അനുച്ഛേദത്തിലൂടെ ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളില്‍ സ്വകാര്യതയെക്കുറിച്ച് പ്രത്യേകമായി പറയുന്നില്ളെങ്കിലും 21ാം അനുച്ഛേദം വ്യക്തി സ്വാതന്ത്ര്യ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വിശദീകരിച്ചതും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്തൊരിടത്തും നിലവിലില്ലാത്ത ഏര്‍പ്പാടാണ് ആധാറിലൂടെ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് പദ്ധതിക്കെതിരെ തീവ്ര പ്രചാരണവുമായി രംഗത്തുള്ള പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. വികസിത രാജ്യങ്ങള്‍ പോലും നടപ്പാക്കാത്ത പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ തിരക്ക് കൂട്ടുകയും പാര്‍ലമെന്‍റിന്‍െറ അനുമതിയില്ലാതെ കോടികള്‍ ചെലവിടുകയും ചെയ്യുന്നതിന്‍െറ യുക്തിയും അവര്‍ ചോദ്യംചെയ്യുന്നു.

ബ്രിട്ടന്‍, അമേരിക്ക, ആസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ സമാന പദ്ധതിക്ക് ശ്രമം തുടങ്ങിയെങ്കിലും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുകൊണ്ട് ഭീകരാക്രമണം തടയാനാവുമോ എന്നാണ് ഇതേക്കുറിച്ചു പഠിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ പഠനസംഘം റിപ്പോര്‍ട്ടില്‍ ചോദിച്ചത്. വ്യക്തി സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കാത്ത കമ്യൂണിസ്റ്റ് ചൈന പോലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരാന്‍ തീരുമാനിച്ചെങ്കിലും ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു

2012, ജനുവരി 25, ബുധനാഴ്‌ച

നക്‌സലിസം എന്ന ‘മൂലധനം’

നക്സലിസം എന്ന ‘മൂലധനം

Courtesy Thejas Fortnightly
നമ്മള്‍ സ്വപ്‌നങ്ങളെങ്കിലും കണ്ടിരുന്നു. ഇന്ന് സ്വപ്‌നം കാണുന്നുണ്ടോ?”  പി.കെ.നാണു (മാതൃഭൂമി വാര്‍ഷികപ്പതിപ്പ് 2011 നക്‌സലൈറ്റ് ഭൂതകാലത്തിന്റെ ഭാരം)
എഴുപതുകളില്‍ ഞങ്ങള്‍ക്കു സ്വപ്‌നമുണ്ടായിരുന്നു. അതൊരുക്കലും നെഗറ്റീവ് ചിന്താഗതിയുണ്ടായിരുന്നില്ല. മാവോയിസ്റ്റുകള്‍ക്കു സ്വപ്‌നമില്ല.” കെ. വേണു. (കലാകൗമുദി 2010 ജൂണ്‍13)
നക്‌സലിസം എന്നമൂലധനം
2004 ലെ നക്‌സലൈറ്റ് സര്‍ക്കാര്‍ സമാധാന ചര്‍ച്ചക്കു മുന്‍പായിരുന്നു വെങ്കിടേശ്വരുലുവിനെ ഞാന്‍ കണ്ടത്.   സി.പി..എം.എല്‍ ജനശക്തിയുടെ പ്രവര്‍ത്തകനായ അദ്ദേഹം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ നിന്നും വരുന്ന ഒരു യുവ എഞ്ചിനീയറാണ്. സെക്കന്തരാബാദ് റെയില്‍വേസ്‌റ്റേഷനില്‍ ഞാനും എന്റെ സുഹൃത്തും വണ്ടിയിറങ്ങിയതുമുതല്‍ വെങ്കിടേശ്വരുലു ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങള്‍ക്കു ഭക്ഷണം വാങ്ങിത്തന്നു. താമസത്തിനു ഒരു മുറിയും എടുത്തുതന്നു.
സെക്കന്തരാബാദില്‍നിന്നും 8 മണിക്കൂറിലധികം യാത്രയുള്ള ഒരു ക്ഷേത്രനഗരത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് ഞാനും സുഹൃത്തും ആന്ധ്രയിലെത്തിയത്. സ്ഥലപ്പേര്് അന്നും എന്റെ നാവിനു വഴങ്ങിയില്ല, ഇന്നും അതെഏതോ ഒരു പരിപാടിയുമായി ബന്ധപ്പെട്ട കൂറ്റന്‍ റാലിയും പൊതുയോഗവുമാണ് നടക്കുന്നത്. വിപ്ലവകവി വരവരറാവു, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രേംപതി അങ്ങനെ അറിയപ്പെടുന്നവരും അല്ലാത്തവരും ആയ നിരവധി പേര്‍ പങ്കെടുക്കുന്നു.
യോഗം നടക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത കൊണ്ടാണെന്നു തോന്നുന്നു, സ്ഥലം ആദ്യം മുതലേ പോലീസ് നിയന്ത്രണത്തിലായിരുന്നു. ജനശക്തിയുടെ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായിരുന്ന രാജണ്ണയുടെ ഹോംടൗണ്‍ കൂടിയായിരുന്നു പ്രദേശം. അതുകൊണ്ടായിരിക്കണം  അവിടെ ഒരു പരിപാടി വിജയിക്കരുതെന്ന് പോലീസിനു നിര്‍ബന്ധമുണ്ടായിരുന്നുവെന്നു തോന്നുന്നു.
ആന്ധ്രയുടെ രാഷ്്ട്രീയത്തില്‍ ഏറെ പ്രത്യേകതയുള്ള ആളാണ് രാജണ്ണ. ചെരുപ്പുകുത്തികളായ ചമാര്‍ വിഭാഗത്തില്‍ നിന്നും സ്വന്തം പ്രയത്‌നം കൊണ്ടു ഇലക്ട്രിക്കല്‍ എഞ്ചിനീയറായി വളര്‍ന്ന  രാജണ്ണ ഒരു കോണ്‍ഗ്രസുകാരനായാണ് ജീവിതം തുടങ്ങിയത്. അതിനിടയില്‍ ഹൈദ്രാബാദിലെ അറിയപ്പെടുന്ന നെഗോഷ്യേറ്ററായി രാജണ്ണ മാറി. ഇക്കാലത്ത് അദ്ദേഹം .കെ.ആന്റണിയുടെ ക്ഷണപ്രകാരം യൂത്ത് കോണ്‍ഗ്രസിന്റെ നേതാവെന്ന നിലയില്‍ കോഴിക്കോട്ട് മാനാഞ്ചിറയിലും പ്രസംഗിക്കാനെത്തിയിരുന്നു. 70 കളില്‍  അദ്ദേഹം നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി. നൂറുകണക്കിനു വണ്ടികളില്‍ അനുയായികളുമായി  എം.എല്‍ പാര്‍ട്ടികളിലെത്തിയ  രാജണ്ണയുടെ രാഷ്ട്രീയപ്രവേശത്തിന്റെ നാടകീയത  നക്‌സലൈറ്റ് പാര്‍ലെന്‍സിന്റെ ഭാഗമാണ്.
യോഗം തടസ്സപ്പെടുത്തണമെന്നു തീരുമാനിച്ചിരുന്നതു പോലെയായിരുന്നു പോലീസിന്റെ പ്രവൃത്തി. അകലെ നിന്നും യോഗത്തിനെത്തിയിരുന്ന ആളുകള്‍ താമസിച്ചിരുന്ന ലോഡ്ജ് പോലീസ് രാത്രിയില്‍ റെയ്ഡ് ചെയ്തു. സമയം ഞങ്ങള്‍ വെങ്കിടേശ്വരലുമൊത്ത്  സെക്കന്തരാബാദില്‍ നിന്നും യോഗസ്ഥലത്തിലേക്കുള്ള യാത്രയിലായിരുന്നതുകൊണ്ട് റെയ്ഡില്‍ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടു. പുലര്‍ച്ചെ ഞങ്ങള്‍ യോഗസ്ഥലത്തെത്തിയപ്പോള്‍ പോലീസ് സ്‌റ്റേഷനിലേക്കുള്ള വലിയ ഒരു മാര്‍ച്ച് ആരംഭിച്ചിരിക്കയാണ്. അറസ്റ്റു ചെയ്യപ്പെട്ടവരെ മോചിപ്പിക്കാനാവശ്യപ്പെട്ടു നടക്കുന്ന മാര്‍ച്ച് നയിച്ചിരുന്നക് 85 കവിഞ്ഞ തികഞ്ഞ പോരാളിയായ ശ്രീനിവാസറാവുവായിരുന്നുഅദ്ദേഹം പോലീസ് സൂപ്രണ്ടായി ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തരെ മോചിപ്പിക്കുകയും ചെയ്തു. യോഗം സമാധാനപൂര്‍വ്വം നടന്നു.
പിന്നീട് 2004 മധ്യത്തിലാണ് പത്രങ്ങളിലൂടെ  വെങ്കിടേശ്വരലുവിനെക്കുറിച്ച്  വീണ്ടും കേള്‍ക്കുന്നത്. അക്കാലത്ത് നടന്ന സര്‍ക്കാര്‍ -നക്‌സല്‍ സമാധാനചര്‍ച്ചയില്‍  ജനശക്തിയെ നയിച്ചിരുന്നത് വെങ്കിടേശ്വരലുവാണ്. റിയാസ്ഖാന്‍ എന്ന പേരിലാണ് അദ്ദേഹം പീപ്പിള്‍സ് വാറിന്റെ രാമകൃഷ്ണയുമൊത്ത് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചയുടെ ചുരുങ്ങിയ  ഹണിമൂണ് കാലത്തിനൊടുവില്‍ വെങ്കിടേശ്വരുലുവിനെ പോലീസ് ചതിയില്‍പ്പെടുത്തി ആന്ധ്രയിലെവിടെയോ വെച്ച് കൊലപ്പെടുത്തി. ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 40 വയസ്സാകുമായിരുന്ന വെങ്കിടേശ്വരലു അങ്ങനെ ആസാദിനു മുന്‍പ് സമാധാന ചര്‍ച്ചക്കുവേണ്ടി ജീവന്‍ വെടിഞ്ഞ ആദ്യ ആളായി. 2008ലോ മറ്റോ രാജണ്ണയേയും പോലീസ് അറസ്റ്റു ചെയ്തു.
ഇപ്പോള്‍ 90 കഴിഞ്ഞിരിക്കാനിടയുള്ള ശ്രീനിവാസറാവു 50 കളില്‍  ഡി.വി.റാവുവിനും സി.പി.റെഡിക്കും ഒപ്പം തെലുങ്കാനാ സമരത്തില്‍ പങ്കെടുത്തയാളാണ്. 50 ലെ ആന്ധ്രാ തീസീസിനെത്തുടര്‍ന്ന് വികസിച്ചുവന്ന തെലുങ്കാനാ സമരകാലത്ത് വിമോചിപ്പിക്കപ്പെട്ട പ്രദേശങ്ങളില്‍ പോരാട്ടവുമായി ജീവിക്കുകയായിരുന്നു വൃദ്ധന്‍. രാജണ്ണയാകട്ടെ 70 കളില്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട ആളാണ്. 90 കള്‍ക്കാദ്യം നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാവുകയായിരുന്നു വെങ്കിടേശ്വരുലു. സ്വാതന്ത്ര്യസമരകാലത്തേ ആരംഭിച്ച ഒരു പോരാട്ടത്തിന്റെ  ആദ്യകാല കണ്ണിയായിരുന്നു ശ്രീനിവാസറാവുവെങ്കില്‍ അടിയന്തിരാവസ്ഥയ്ക്കു ശേഷമാണ്  വെങ്കിടേശ്വരുലു പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്.
ലേഖനത്തിന്റെ തുടക്കത്തില്‍ കെ. വേണു സൂചിപ്പിച്ചിരിക്കുന്ന 70 കളെന്ന പ്രയോഗത്തിനു   ഇന്ത്യയുടെ ചരിത്രത്തില്‍ വലിയ സാധുതയൊന്നുമില്ല എന്നു സൂചിപ്പിക്കാനാണ് അനുഭവകഥ വിവരിച്ചത്. വേണുവിനെപ്പോലുള്ളവരുടെ  വ്യവഹാരമണ്ഡലമായിരുന്ന കേരളത്തില്‍പ്പോലും പോരാട്ടങ്ങളുടെ പൊതുഭൂമികയില്‍ ഇത്തരമൊരു വിടവ്  ദൃശ്യമല്ലബീഹാര്‍, മഹാരാഷ്ട്ര, ആന്ധ്ര, ജാര്‍ഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ ഒരു തുടര്‍ച്ചയിലാണ് നിലനില്‍ക്കുന്നത്. അവയെക്കുറിച്ചുള്ള വ്യവഹാരങ്ങളിലും വിശകലനങ്ങളിലും തുടര്‍ച്ചയുടെ അടയാളങ്ങല്‍ കാണാം. മുകളില്‍ വിവരിച്ച മൂന്നു വ്യത്യസ്ത തലമുറയിലെ നേതാക്കളും വെങ്കിടേശ്വരലുവായാലും രാജണ്ണയായാലും ശ്രീനിവാസറാവുവായാലും  തുടര്‍ച്ചയുടെ സാക്ഷ്യങ്ങളാണ്.
എന്നാല്‍ കേരളത്തിലും ഒരു പരിധിവരെ ബംഗാളിലും 70 കള്‍ വ്യത്യസ്തമായ ചില അടയാളങ്ങളോടെയാണ് പൊതുമണ്ഡലത്തില്‍ വ്യവഹരിക്കപ്പെടുന്നത്. 70കള്‍ക്കുശേഷം ചരിത്രത്തില്‍ രാഷ്ട്രീയമായ ഒരു വിടവ് നിലനില്‍ക്കുന്നുവെന്ന് അത് സങ്കല്പിക്കുന്നു. മാധ്യമങ്ങള്‍ മാത്രമല്ല, ഇത്തരം പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നവരും  ഇത്തരമൊരു  ഇമേജറിയെ നിരന്തരം ഉല്പാദിപ്പിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയെക്കുറിച്ചും  നക്‌സല്‍ പ്രസ്ഥാനത്തെക്കുറിച്ചുമുള്ള ഓരോ ചര്‍ച്ചയും ഇമേജറിക്കു അടിവരയിടുന്നു.
ഇവരൊക്കെ നിരന്തരം അവകാശപ്പെടുന്ന പോലെ ഇത്തരമൊരുരാഷ്ട്രീയമായ ശൂന്യതയഥാര്‍ത്ഥത്തില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും കേരളീയ സാസ്‌ക്കാരിക രംഗത്ത് സങ്കല്പം നിഷേധാത്മകമായ ചില ഫലങ്ങള്‍ ഉല്പാദിപ്പിച്ചിട്ടുണ്ട്. ഇപ്രകാരം സങ്കല്പ്പിക്കപ്പെടുന്ന വിടവ്മാതൃഭൂമിയുടെ ഭാഷയില്‍ , ഭൂതകാലം, ഭാരം നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ എന്തു അടയാളമാണുണ്ടാക്കുന്നത് എന്നു പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം അവരുടെ ഭാരങ്ങള്‍ നമ്മുടെ രാഷ്ട്രീയ ജാഗ്രതയുടെ ലോലമായ ആവരണങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കിയിരിക്കുന്നുണ്ട്.
നക്‌സലൈറ്റ് ആഖ്യാനങ്ങള്
നക്‌സലൈറ്റുകളുമായി ബന്ധപ്പെട്ട് രണ്ടുതരം ആഖ്യാനങ്ങളാണ് പൊതുവില്‍ രൂപപ്പെട്ടുവന്നിട്ടുളളത്. ഒന്ന് നക്‌സലൈറ്റ് ഭൂതകാലത്തെക്കുറിച്ചുള്ള പത്രപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും മുന്‍കൈയില്‍ രൂപം കൊണ്ട ആഖ്യാനങ്ങള്‍. രണ്ട് നക്‌സലൈറ്റുകള്‍ തന്നെ, പ്രത്യേകിച്ചും എക്‌സ്-നക്‌സലൈറ്റുകള്‍ ശ്രദ്ധാപൂര്‍വ്വം രൂപം കൊടുത്ത  ആഖ്യാനങ്ങള്‍.
നക്‌സലൈറ്റുകള്‍ തങ്ങളെത്തന്നെ ആഖ്യാനം ചെയ്യാനുള്ള ശ്രമങ്ങളില്‍ അവസാനത്തേതായിരുന്നു മാതൃഭൂമിയുടെ വാര്‍ഷികപ്പതിപ്പില്‍ മുന്‍കാല നക്‌സലൈറ്റുകളായ സോമശേഖരന്‍, പി.കെ.നാണു, കെ.വേണു, കെ.ടി.കുഞ്ഞിക്കണ്ണന്‍, സിവിക്ചന്ദ്രന്‍ എന്നിവരുമായി ടി.പി.രാജീവന്‍ മോഡറേറ്ററായി നടത്തിയ ചര്‍ച്ച. , ഭൂതകാലം, നക്‌സലൈറ്റ് ഭൂതകാലത്തിന്റെ ഭാരം എന്നൊക്കെ വ്യത്യസ്ത പേരുകള്‍ കൊടുത്ത ചര്‍ച്ചയില്‍ നിലവില്‍ ഇതേ രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുന്ന ഒരാളെപ്പോലും പങ്കെടുപ്പിക്കാതിരിക്കാന്‍ ചര്‍ച്ച സംഘടിപ്പിച്ചവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ മാധ്യമങ്ങളുടെ വേട്ടയാടല്‍ മുതല്‍ നക്‌സലൈറ്റ് രാഷ്ട്രീയത്തിന്റെ ഉള്ളടക്കങ്ങളും വ്യക്തിപരമായ അനുഭവങ്ങളും വരെ വിഷയമാകുന്നു. സ്വപ്‌നം കാണുന്നതിന്നുള്ള പാറ്റന്റ് ആരേയും ഏല്‍പ്പിച്ചിട്ടല്ലെന്നു 2009 ഫെബ്രുവരിയില്‍ സോമശേഖരനുമായി ഇതേ പോലെ മറ്റൊരു ഇന്റര്‍വ്യുവില്‍(അതും മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്) പറഞ്ഞ പി.കെ.നാണു തന്നെ 2011 ലെത്തുമ്പോഴാണ്നമ്മള്‍ സ്വപ്‌നങ്ങളെങ്കിലും കണ്ടിരുന്നു. ഇന്ന് സ്വപ്‌നം കാണുന്നുണ്ടോ? ” എന്ന് സംശയിക്കുന്നത്. വേണുവും ഇതേ കാര്യം കലാകൗമുദിക്കു കൊടുത്ത ഇന്റര്‍വ്യൂവില്‍ ആവര്‍ത്തിക്കുന്നുണ്ട്. പക്ഷെ വേണു നാണുവിനെപ്പോലെ ആയിരുന്നില്ല, ഏറെ സ്‌പെസിഫിക്കായിരുന്നു. ‘മാവോയിസ്റ്റുകള്‍ക്കു സ്വപ്‌നമില്ല. ‘ എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ടി.പി.രാജീവന്‍ പറയുന്നതിനനുസരിച്ച് വിലകൂടിയ വണ്ടികളില്‍ കയറാന്‍ ആഗ്രഹമുണ്ടായിട്ടും കയറാതിരിക്കുന്ന ഞരമ്പുരോഗികളായ ഒരു പറ്റം മണ്ടന്മാരായ അനുയായികളെ  ഉപേക്ഷിച്ചാണു വേണുവൊക്കെ പാര്‍ട്ടിവിടുന്നത്. രാജീവന്‍ പറയുന്നു: ”കെ. വേണുവിനോ സിവിക്കിനോ സോമശേഖരനോ കുഞ്ഞിക്കണ്ണനോ പിന്നീട് നിലപാട് തിരുത്ത്ാന്‍ പ്രയാസമുണ്ടായില്ല കാരണം നിങ്ങള്‍ അതിന്റെ ബൗദ്ധിക നേതൃത്വത്തിലുണ്ടായിരുന്നവരാണ്. അദ്ദേഹം തുടരുന്നു:’വെയിലത്തു നടന്നു പോകുമ്പോള്‍ ഒരു ലിഫ്റ്റ് കിട്ടാന്‍ ആഗ്രഹമുണ്ടാകും. പക്ഷേ അകത്തിരിക്കുന്നവന്‍ ഒരു മുതലാളിയാണ്. അതുകൊണ്ടാണവര്‍ കയറാത്തത്. ” ഇങ്ങനെ നക്‌സലിസം ഭാരമാകുന്നവരെക്കുറിച്ച് ടി. പി. രാജീവന്‍ ആത്മാര്‍ത്ഥമായും  സഹതാപിക്കുന്നുണ്ട്.
70കള്‍ക്കുശേഷമുള്ളരാഷ്ട്രീയവിടവ്
കേരളത്തില്‍ നടക്കുന്ന പതിവു നക്‌സലൈറ്റ് ചര്‍ച്ചയുടെ ഒരു പരിച്ഛേദമാണ് മുകളില്‍ സൂചിപ്പിച്ച ചര്‍ച്ചയും. നക്‌സലിസത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇടപെടുന്ന എല്ലാവരെയുംപോലെ മുന്‍കാല രാഷ്ട്രീയപ്രവര്‍ത്തകരായ ഇവരും 70കള്‍ക്കുശേഷം നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ വിടവിനെ സങ്കല്പിക്കുന്നുണ്ട്. ഏറെ അകലെയുള്ള ഒരു ഭൂതകാലത്തെക്കുറിച്ച് പറയുന്നതു പോലെയാണ് അവര്‍ സംസാരിക്കുന്നത്.  ‘അന്ന് ഞാന്‍ അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ട്’ ‘ഞങ്ങള്‍ അങ്ങോട്ടു പോകുന്നുണ്ട്’  എന്ന മട്ടിലുള്ള ചരിത്രപരമായ പ്രസ്താവനകളാണു അവരുടേത്. തങ്ങള്‍ നിര്‍മ്മിച്ച ചരിത്രത്തിലേക്കു ചരിത്രകാരന്മാരെപ്പോലെ അവര്‍ നോക്കുകയാണ്. നിഷ്‌ക്കളങ്കമായ ഒരു നോട്ടമാണെങ്കിലും തങ്ങള്‍ക്കു ശേഷംനിലച്ചുപോയ ചരിത്രത്തിന്റെ മറുകരയില്‍ നിന്നാണ് അവര്‍ സംസാരിക്കുന്നത്. ഒരേ സമയം ചരിത്രകാരനായും ചരിത്രനിര്‍മ്മാതാക്കളായും അവര്‍ സ്വയം സങ്കല്പിക്കുന്നു.
അവരെ സംബന്ധിച്ചിടത്തോളം തങ്ങള്‍ അവസാനിപ്പിച്ചപ്പോള്‍ അവസാനിക്കേണ്ടതും തങ്ങള്‍ക്കു ബോദ്ധ്യപ്പെട്ടാല്‍ ബോദ്ധ്യപ്പെടേണ്ടതുമായ ലോകമാണിത്. അതല്ലാതെ  ഇവിടെ മറ്റൊരു സാധ്യതയും നിലനില്‍ക്കുന്നില്ലഅങ്ങനെ ബോധ്യപ്പെടാത്തവരെക്കുറിച്ച്  സിവിക്ക് ചന്ദ്രന്‍ തന്റെ ഒരു മാതൃഭൂമി ലേഖനത്തില്‍ തുറന്നെഴുതി. ഇപ്പോഴുള്ള നക്‌സലൈറ്റ് പ്രവര്‍ത്തകര്‍ മണ്ടന്മാര്ാണ്. തങ്ങളുടെ കാലത്ത് പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് ചുരുങ്ങിയ പക്ഷം ബുദ്ധിയെങ്കിലും ഉണ്ടായിരുന്നു. ദൈര്‍ഘ്യമേറിയ തന്റെ ലേഖനത്തില്‍  ബുദ്ധിയില്ലാത്ത മനുഷ്യര്‍ക്ക് ചില ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
സൂക്ഷമമായി പരിശോധിച്ചാല്‍ എക്‌സ് നക്‌സലൈറ്റുകള്‍ തങ്ങളുടെ ചര്‍ച്ചകളില്‍ എപ്പോഴും രണ്ടു കാര്യങ്ങളാണ് പരാമര്‍ശിക്കുന്നത് എന്നു കാണാംബുദ്ധി, സ്വപ്‌നം തുടങ്ങിയവയെക്കുറിച്ചാണ് അവര്‍ ഏറെ സംസാരിക്കുന്നത് തങ്ങളുടെ സുവര്‍ണ്ണകാലത്തെ പുകഴ്ത്താന്‍ അവര്‍ ഉപയോഗിക്കുന്ന പ്രമേയങ്ങളാണ് അവരെ പില്‍ക്കാല നക്‌സലൈറ്റുകളില്‍ നിന്നും വ്യത്യസ്തരാക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു. വിചിത്രമെന്നു പറയട്ടെ തങ്ങളുടെ ഭൂതകാലത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടി മാത്രം ഉന്നയിക്കുന്ന  പ്രമേയങ്ങള്‍ നക്‌സലൈറ്റുകളെ മാത്രല്ല  തരംതിരിക്കുന്നത്  തങ്ങളുടെസുവര്‍ണ്ണഭൂതകാലത്തിനുശേഷം രൂപം കൊണ്ട നക്‌സലൈറ്റുകളും അല്ലാത്തതുമായ എല്ലാ പ്രസ്ഥാനങ്ങളെയും കാഴ്ചപ്പാടുകളെയും  അതു തരംതിരിക്കുന്നുണ്ട്. കാഴ്ചയില്‍നിന്ന് മറയ്ക്കുന്നുമുണ്ട്അതുതന്നെയാണ് കാഴ്ചയുടെ പ്രതിലോമപരതയും.
ചരിത്രത്തിന്റെ ഗതിയെ എക്‌സ് നക്‌സലൈറ്റുകള്‍ ഏകതാനതയോടെ നോക്കിക്കാണുകയാണ്. അവര്‍ അവകാശപ്പെടുന്നതുപോലെ 70 കള്‍ക്കു ശേഷമുള്ള ദശകം നിര്‍ജ്ജീവമായ ഒരു കാലമായിരുന്നില്ല. എന്നു മാത്രമല്ല, അവ പോരാട്ടങ്ങളുടെ ദശകമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. നക്‌സലൈറ്റുകളുടെ നേതൃത്വത്തില്‍ മാത്രമല്ല, മറ്റനേകം പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും  രാജ്യത്താകമാനം പോരാട്ടങ്ങള്‍ രൂപംകൊണ്ടു. 90കളില്‍ രാജ്യം പിന്നോക്കക്കാരുടെയും ആദിവാസിജനതയുടെയും അടിച്ചമര്‍ത്തപ്പെടുന്ന മതന്യൂനപക്ഷങ്ങളുടെയും ദേശീയതയുടെയും പോരാട്ടങ്ങളുടെ കാര്യത്തില്‍ മുന്നിലായിരുന്നു. 2000ത്തിനു ശേഷം  പോരാട്ടങ്ങള്‍ ഒഴിയുകയല്ല വളരുക തന്നെയായിരുന്നു. കേരളത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പക്ഷെ ചരിത്രത്തെ ഏതെങ്കിലുമൊന്നിന്റെ  ചരിത്രം മാത്രമായി കാണുന്ന എക്‌സ് നക്‌സലൈറ്റുകളുടെ രേഖീയമായ ദര്‍ശനത്തിനു മുന്നില്‍ മറ്റു ധാരകള്‍ നിഷ്പ്രഭമായി. ചരിത്രത്തെ രേഖീയമായി വിലയിരുത്തുന്നതില്‍ അവര്‍ സൈദ്ധാന്തികമായി എതിരായിരുന്നുവെന്നതായിരുന്നു അതിലെ മറ്റൊരു രസകരമായ കാര്യം.
റിവേഴ്‌സ് സോഷ്യലിസം
അതേ സമയം 70കള്‍ക്കുശേഷമുള്ള ഇക്കൂട്ടരുടെ  പിന്‍വാങ്ങലിനു ശേഷമുള്ള രാഷ്ട്രീയ സമരങ്ങളെ, അതു വിപ്ലവപ്രസ്ഥാനമായാലും അല്ലെങ്കിലും, അവമതിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നതില്‍ മറ്റുചില കാരണങ്ങള്‍ കൂടിയുണ്ട്. 80കള്‍ക്കും 90കള്‍ക്കും ശേഷം രൂപമെടുത്ത ഭരണകൂടനയങ്ങളും അതു രാജ്യത്തെ മധ്യവര്‍ഗത്തിനും പെറ്റിബൂര്‍ഷ്വാസിയിലും ഉണ്ടാക്കിയ സ്വാധീനങ്ങളുമാണ് അവയില്‍ പ്രധാനംഅതോടെ മികവ്, നീതി, ന്യായം, വികസനം എന്നിവയൊക്കെ പുതിയൊരു കാഴ്ചപ്പാടിലൂടെ കാണാന്‍ തുടങ്ങി. ഒരാള്‍ അയാളുടെ മകനോ മകള്‍ക്കോ വിദ്യാഭ്യാസം നല്‍കണമെങ്കില്‍ അയാള്‍തന്നെ കാശുമുടക്കണമെന്ന ലോജിക്കില്‍ എന്തെങ്കിലും പ്രശനമുള്ളതായി ഇപ്പോള്‍ ആരും കരുതുന്നില്ല. ഒരാളുടെ ആരോഗ്യം അയാളുടെ ബാധ്യതയാണെന്നതും  അതുപോലെത്തന്നെ. സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും പുതിയ ഒരു കാഴ്ച രൂപം കൊള്ളുകയാണ്. പണമുള്ളവരില്‍ നിന്നു നികുതി പിരിച്ച് പാവപ്പെട്ടവരുടെ കാര്യം നടത്തുന്നത് അനീതിയാണെന്ന പുതിയ നീതിവ്യവസ്ഥയ്ക്കാണത് രൂപം കൊടുത്തത്. ക്രോസ് സബ്‌സിഡി അങ്ങിനെയാണ് മൂല്യവ്യവസ്ഥയ്ക്കുള്ളില്‍ വലിയ പിടിച്ചുപറിയാവുന്നത്. ഒരു തരം റിവേഴ്‌സ് സോഷ്യലിസമാണ് അതു വഴി രൂപം കൊള്ളുന്നത്. ഒരാള്‍ സോഷ്യലിസത്തിലോ തുല്യതയിലോ വിശ്വസിക്കുന്നത് പോലെത്തന്നെയാണ്  മറ്റൊരാള്‍ റിവേഴ്‌സ് സോഷ്യലിസത്തില്‍ വിശ്വസിക്കുന്നതും. നീതി വ്യവസ്ഥയിലേക്കായിരുന്നു പഴയ നക്‌സലൈറ്റുകള്‍ പൊതുവില്‍ കണ്ണിചേര്‍ക്കപ്പെട്ടത്.
മുകളില്‍ വിവരിച്ച റിവേഴ്‌സ് സോഷ്യലിസ്റ്റ്  വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിനെതിരെ ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളും രോഷങ്ങളും അവര്‍ക്ക് വെ്ച്ചുപൊറുപ്പിക്കാവുന്നതോ അംഗീകരിക്കാവുന്നതോ ആയിരുന്നില്ല. അത്തരം സമരങ്ങള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തുമെന്നവര്‍ കരുതി. ജനാധിപത്യത്തിനെതിരായിരിക്കുമെന്നും അവര്‍ കണ്ടെത്തി. തന്റെ ശക്തമായ പേനകൊണ്ട് കമ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷരാഷ്ട്രീയക്കാരെയും ആക്ഷേപിക്കുന്ന വേണു ഒരിക്കലും വലതുപക്ഷരാഷ്ട്രീയത്തിന്റെ  സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച് എഴുതുകയുണ്ടായിട്ടില്ല. അങ്ങനെ അവര്‍ രാഷ്ട്രീയമായും സൈദ്ധാന്തികമായും മൂല്യവ്യവസ്ഥയുടെ ഭാഗമായി.
മാവോയിസവും നക്‌സലിസവും
മാവോയിസ്റ്റുകളെക്കുറിച്ച് പത്രപ്രവര്‍ത്തകനായ രാഹുല്‍ പണ്ഡിത എഴുതിയ ഹല്ലോ ബസ്തര്‍ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അദ്ദേഹം താന്‍ ഉപയോഗിക്കുന്ന പ്രയോഗങ്ങളെ വിശദീകരിക്കുന്നുണ്ട്. നക്‌സലിസം എന്നും മാവോയിസം എന്നും ഉള്ള വാക്കുകള്‍ താന്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്നത്തെ നക്‌സലിസം നക്‌സലിസത്തേക്കാള്‍ കൂടുതല്‍ മാവോയിസമാണെന്ന് അദ്ദേഹം എഴുതുന്നു. സത്യത്തില്‍ കേരളത്തിലെയും പൊതുവില്‍ ഇന്ത്യയില്‍ത്തന്നെയുള്ള പഴയ നക്‌സലൈറ്റുകളെ പ്രതിസന്ധിയിലാക്കിയ ഒരു പദപ്രയോഗമായിരുന്നു ഇത്. 70കള്‍ക്കു ശേഷം ഒന്നുമില്ലെന്നു പറയുകയും മേനിനടിക്കുകയും ചെയ്യുന്ന എക്‌സ് ലൈറ്റുകളെ സംബന്ധിച്ചിടത്തോളം പൊട്ടിയും തകര്‍ന്നും ഒരു നക്‌സലൈറ്റ് പാര്‍ട്ടി /പാര്‍ട്ടികള്‍ നിലനില്‍ക്കേണ്ടത് അവരുടെ ആവശ്യമായിരുന്നുമാധ്യമങ്ങളും അവര്‍തന്നെയും രൂപം കൊടുത്ത സുവര്‍ണ്ണകാലത്തെക്കുറിച്ചുള്ള മിത്തിനെ ആവശ്യമായ ന്യായീകരണം നല്‍കുമെന്നതുകൊണ്ടു തന്നെയായിരുന്നു അത്. ന്യായീകരണത്തിനു വേണ്ടി അവര്‍ രണ്ടു തന്ത്രങ്ങളാണ് പയറ്റിയത്. ഒന്ന്, അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന രണോത്സുകമായ  എല്ലാ പ്രസ്ഥാനങ്ങളെയും അവമതിച്ചു. അങ്ങനെയല്ലാത്ത സാഹചര്യത്തില്‍ അതിനെ അവഗണിച്ചുകൊണ്ട് നിഷ്പ്രഭമാക്കി. ഒരു തരം വലതുപക്ഷവല്‍ക്കരണത്തിലൂടെ  മാധ്യമങ്ങളിലും പൊതുമണ്ഡലത്തിലും  അവര്‍ അതിനോടകം നേടിയെടുത്തിരുന്ന സ്വാധീനം അവരെ അതിനു സഹായിക്കുകയും ചെയ്തു.
പക്ഷെ അതിനിടയിലാണ് 2000ത്തോടെ മാവോയിസം എന്ന പദം മുഖ്യധാരയുടെ പദകോശത്തിലേക്ക് കടന്നു വരുന്നത്. ആദ്യം മാധ്യമസൃഷ്ടിയായും പിന്നീട് നക്‌സലൈറ്റുകള്‍ തന്നെ സ്വയം അംഗീകരിച്ചും കടന്നുവന്ന നക്‌സലൈറ്റ് എന്ന പദത്തിനു 2000ത്തോടെ ഒരു രൂപപരിണാമം സംഭവിക്കുകയാണ്. എം.സി.സി യെ പോലുള്ള ചില സംഘടനകള്‍ മുന്‍ കാലത്തുതന്നെ ഇത്തരം പദങ്ങള്‍ മറ്റൊരര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നുവെങ്കിലും നേപ്പാളിലെ മാവോയിസ്റ്റ് നീക്കങ്ങളുടെ പശ്ചാത്തലത്തിലും ഇന്ത്യയില്‍ത്തന്നെ സി.പി.. എം.എല്‍. പി.ഡബിയു. സി. പി.. മാവോയിസ്റ്റ് എന്ന പേരു സ്വീകരിക്കുകയും ചെയ്യുന്നതോടെയാണ് പദം ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഒരു ഐഡന്റിറ്റിയാവുന്നത്. (സാര്‍വ്വദേശീയ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ റവല്യൂഷനറി ഇന്റര്‍നാഷണല്‍ മൂവ്‌മെന്റിന്റെ (ഞകങ) മുന്‍കൈയില്‍ രൂപംകൊണ്ട ചര്‍ച്ചകളും നിലപാടുകളുമാണ് ഇത്തരമൊരു രാഷ്ട്രീയ നിലപാടുകളിലേക്ക് മാവോയിസ്റ്റുകളെ കൊണ്ടുചെന്നെത്തിക്കുന്നത്.) ഇതോടെ നക്‌സലൈറ്റ് എന്ന പദത്തിനും അപ്പുറത്ത് മാവോയിസ്റ്റ് എന്ന പദത്തിനു ചില പ്രത്യേകതകളോ സൂചനകളോ ഉള്ളതായി പൊതുമണ്ഡലം വിലയിരുത്താനാരംഭിച്ചു. വിചിത്രമെന്നു പറയട്ടെ കേരളത്തിലെയോ ബംഗാളിലേയോ എക്‌സ് നക്‌സലൈറ്റുകള്‍ മുന്‍കൂട്ടി  സങ്കല്പിച്ചിരുന്ന രാഷ്ട്രീയ വിടവ്, ഒരു രാഷ്ട്രീയ വിച്ഛേദം യഥാര്‍ത്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നത് 2004 നുശേഷമായിരുന്നു. അതു സംഭവിപ്പിച്ചപ്പോഴാകട്ടെ അവര്‍ യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുകയും ചെയ്തു.
നക്‌സലൈറ്റ് എന്ന പദത്തിനു പകരം രാഷ്ട്രീയ മാധ്യമ രംഗത്ത് മാവോയിസം സ്ഥാനം പിടിച്ചതോടെ പഴയ കാല നക്‌സലൈറ്റുകള്‍ തങ്ങളെ സ്വയം മാവോയിസ്റ്റുകളെന്നു വിളിക്കാനാരംഭിച്ചിരുന്നു. രസകരമെന്നു പറയട്ടെ നക്‌സലിസം ഭാരമായി നടിച്ചിരുന്ന വേണു അനേകം തവണ തങ്ങളെ മാവോയിസ്റ്റുകളെന്നു സ്വയം വിശേഷിപ്പിക്കുന്നത് എഴുതുന്ന ആള്‍ നേരിട്ടു കേട്ടിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ മുഹമ്മദാലി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കവെ വേണു പലതവണ തന്റെ ചരിത്രത്തെ മാവോയിസ്റ്റു ചരിത്രമെന്ന് പുനര്‍നാമകരണം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ സുഹൃത്ത് ടി.എന്‍. ജോയി പ്രഭാഷണങ്ങള്‍  ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു സുഹൃത്ത് കവി സച്ചിദാനന്ദന്‍ ഇത് പലതവണ പല ലേഖനങ്ങളിലും ആവര്‍ത്തിച്ചിരുന്നു. തേജസ്സിന്റെ ആഴ്ചവട്ടത്തില്‍ സച്ചിദാനന്ദന്‍ കൊടുത്ത ഇന്റര്‍വ്യൂയിലും അവസാനമായി ഇത് ആവര്‍ത്തിക്കുകയുണ്ടായി.
എഴുപതുകളില്‍ ഒരു  വലിയ വിടവു സങ്കല്പിച്ചിരുന്ന മുന്‍കാല നക്‌സലൈറ്റുകള്‍ എന്തുകൊണ്ടാണ് പൊടുന്നനെ മാവോയിസമെന്ന പദം ഉപയോഗിച്ച് തങ്ങളെത്തന്നെ നിര്‍വ്വചിക്കാനാരംഭിച്ചത്? അതും യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു വിടവ് അതിന്റെ ശരിയായ രൂപത്തില്‍ പുറത്തുവന്ന സാഹചര്യത്തില്‍.
സംഘര്‍ഷഭരിത്മായ തങ്ങളുടെ ഭൂതകാലത്തിനു ശേഷം നിഷ്‌ക്രിയതയിലേക്കു ആണ്ടുപോവുകയോ വലതുപക്ഷത്തിന്റെ ഭാഗമാകുകയോ ചെയ്ത പഴയ കാല പ്രവര്‍ത്തകരെ സംബന്ധിച്ചെടുത്തോളം എന്നും അഭിമാനിക്കാവുന്ന  ത്യാഗനിര്‍ഭരമായ ചരിത്രമായിരുന്നു ’70 കള്‍’. നിരന്തരം തള്ളിപ്പറഞ്ഞുകൊണ്ടുതന്നെ അത് അവര്‍ എക്കാലവും സമൂഹത്തെ #ാര്‍മ്മിപ്പിച്ചു. തള്ളിപ്പറയല്‍ തന്നെ അവരുടെ നിലനില്‍പ്പിന്റെ ഭാഗമായിരുന്നു. സോമശേഖരനും നാണുവുമൊന്നിച്ചു 2009 ലെ നേരത്തെ സൂചിപ്പിച്ച ഇന്റര്‍വ്യൂവില്‍ നക്‌സലൈറ്റ് ചരിത്രം #ാരോരുത്തരും എങ്ങനെ തങ്ങളുടെ ആവശ്യങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കുന്നുവെന്നും അതിന്റെ പൈതൃകം അവകാശപ്പെടുന്നുവെന്നും സൂചിപ്പിട്ടുണ്ട്. മാവോയിസ്റ്റുകളെന്ന പുതിയ ഒരു പദപ്രയോഗം നിലവില്‍വന്നപ്പോള്‍  തങ്ങള്‍ തന്നെ സങ്കല്പിച്ച ചരിത്രപരമായ വിടവുകള്‍ ഒരു  അസ്ഥിത്വപ്രശ്‌നമായാണ് അവര്‍ക്ക് മുന്നിലേക്ക് കയറിവന്നത്. നക്‌സലൈറ്റ് എന്ന പദം മാവോയിസ്റ്റ് എന്ന പദത്തിനു വഴി മാറുന്നതോടെ  എക്‌സ് നക്‌സലൈറ്റ് എന്ന പദത്തിനും അര്‍ത്ഥം നഷ്ടപ്പെടുകയാണ്ചരിത്രത്തില്‍ നിന്നുതന്നെയുള്ള നിഷ്‌ക്കാസനമായിട്ടാണ് ഇവരില്‍ പലര്‍ക്കും അത് അനുഭവപ്പെട്ടത്. നിഷ്‌ക്കാസനത്തെ അവര്‍ നേരിട്ടതാകട്ടെ തങ്ങളുടെ തന്നെ ചരിത്രത്തെ പുനര്‍നാമകരണം ചെയ്തുകൊണ്ടും. അതുകൊണ്ടുതന്നെയാണ് അവര്‍ തങ്ങളെ നക്‌സലൈറ്റുകളെന്നതിലുപരി മാവോയിസ്റ്റുകളെന്നു സ്വയം നിര്‍വ്വചിച്ചത്. ചുരുക്കത്തില്‍ നക്‌സലിസം അവര്‍ക്ക് ഒരു ഭാരമായിരുന്നില്ല, ഒരു മൂലധനം തന്നെയായിരുന്നു. തങ്ങളുടെ തുടര്‍ ജീവിതത്തില്‍ ആവശ്യാനുസരണം ഉപയോഗിക്കുകയും മേനിനടിക്കുകയും ചെയ്യുന്നതിനു അവരെ പ്രാപ്തരാക്കുന്ന രാഷ്ട്രീയ മൂലധനം.

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...