2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനുബന്ധിച്ച് സൗദി സമരപ്പന്തലിൽ നിന്നും ബീച്ച് റോഡ് വരെ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സൗദി സമരപ്പന്ത ലിൽ ചേർന്ന പൊതുയോഗം ചെല്ലാനം-കൊച്ചി ജനകീയവേദി ജനറൽ ക ൺവീനർ വി.ടി. സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ 4 കൊല്ലത്തി ലധികമായി ജനകീയവേദി തീരസംരക്ഷണത്തിനായി തുടർച്ചയായ സമര ത്തിലാണ്. മറ്റു പലരും പലപ്പോഴായി സമരം ചെയ്യുകയും സമരം അവസാ നിപ്പിച്ചു പോകുകയും ചെയ്തപ്പോൾ ജനകീയവേദി സമരരംഗത്ത് തന്നെ നില യുറപ്പിച്ചു. ഇനി സർക്കാരിന്റെ കണ്ണ് തുറക്കുന്നതുവരെ ജനകീയവേദി സമര ത്തിൽ ഉറച്ചു നില്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരം എന്നത് തീരദേശവാസി കളുടെ ജീവിതത്തിന്റെ അഭേദ്യമായ ഭാഗമാണെന്നും തീരം സംരക്ഷിക്കുക എന്നാൽ തീരദേശവാസികളുടെ ജീവിതം സംരക്ഷിക്കുക എന്നതാണ് അർ ത്ഥമെന്നും തുടർന്ന് സംസാരിച്ച അഡ്വ. തുഷാർ നിർമ്മൽ പറഞ്ഞു. കടൽക യറ്റത്തിൽ വലയുന്ന തീരദേശവാസികളുടെ ഈ ദുരിതകാലവും കടന്നു പോ കുമെന്നും സുരക്ഷിതമായ തീരം നാം നേടിയെടുക്കുക തന്നെ ചെയ്യുമെന്നും ജ നകീയവേദി വർക്കിങ് ചെയർമാൻ ജയൻ കുന്നേൽ പറഞ്ഞു. ഷൈല പീറ്റർ നന്ദി പറഞ്ഞു.
സൗദി പന്തലിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് വി. ടി. സെബാസ്റ്റ്യൻ, ജയൻ കുന്നേൽ, മെറ്റിൽഡ ക്ലീറ്റസ്, ജോസഫ് മാളിയേക്കൽ വി സി ആന്റണി, റോസിലി ജോയ്, ഷീല സേവ്യർ, ലൈസ തോമസ്, ബേബി ജോൺസൺ തുടങ്ങിയവർ നേതൃത്വം നല്കി.
100 ദിവസം പൂർത്തി യായ ഒന്നാം ഘട്ട റിലേ നിരാഹാര സമരം തുടർന്നുള്ള ദിവസങ്ങളിൽ ഭവന നിരാഹാരവും ഉച്ചക്ക് 3 മുതൽ 5 വരെ സൗദി പന്തലിൽ ധർണ്ണയും ആ യി തുടരും.
2024, ഏപ്രിൽ 20, ശനിയാഴ്‌ച
വസ്തുതാന്വേഷണ യാത്ര :-സമരപത്രം
ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റം പരിഹരിച്ചെന്ന് സർക്കാർ വക പ്ര ചരണത്തിന്റെ സത്യാവസ്ഥ തുറന്നു കാണിക്കാൻ ചെല്ലാനം-കൊച്ചി ജനകീ യവേദി വസ്തുതാന്വേഷണ യാത്ര സംഘടിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ രൂ ക്ഷമായി കടൽ കയറിയ കണ്ണമാലി, ചെറിയകടവ് മുതലായ പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കുമെന്ന് പറഞ്ഞെങ്കിലും ഇന്നേവരെ യാതൊരു നടപ ടിയും അതിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ വർഷ വും കടൽകയറ്റം നേരിടേണ്ടി വരുമെന്ന ആശങ്കയിൽ ഈ പ്രദേശത്തെ ജന ങ്ങൾ കഴിയുമ്പോൾ ഭാഗികമായി നിർമ്മിച്ച കടൽഭിത്തി ഉയർത്തിക്കാട്ടി ചെ ല്ലാനത്തെ കടൽകയറ്റം പരിഹരിച്ചെന്ന പ്രചരണം നടത്തുകയാണ് സർക്കാ രും ഭരണപക്ഷവും. മന്ത്രിമാരും പാർട്ടി നേതാക്കളും അനുഭാവികളും സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തുന്ന പ്രചരണത്തിൽ ചെല്ലാനം-കൊച്ചി തീരത്തെ യ ഥാർത്ഥ അവസ്ഥ മറയ്ക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് പുത്തൻ തോടിന് തെക്ക് നിന്ന് ഐ എൻ എസ് ദ്രോണാചാര്യ വരെയുള്ള പ്രദേശ ങ്ങളുടെ അവസ്ഥ തുറന്നു കാണിക്കാനായി കടൽഭിത്തിക്ക് സമാന്തരമായി ഒ രു വസ്തുതാന്വേഷണയാത്ര ചെല്ലാനം-കൊച്ചി ജനകീയവേദി സംഘടിപ്പിച്ച ത്. പുത്തൻതോടിനു തെക്കുവശത്ത് നിന്നും ദ്രോണാചാര്യ വരെയുള്ള കടൽ ഭിത്തിയിലൂടെ യാത്ര ചെയ്ത വസ്തുതാന്വേഷണ സംഘം കടൽഭിത്തി തകർന്ന തും തീരെ ഇല്ലാത്തതും ഇടിഞ്ഞതുമായ പ്രദേശങ്ങൾ അടയാളപ്പെടുത്തി. ഫെ ബ്രുവരി 10 നു കാലത്ത് 7.30 നു പുത്തൻതോടിനു തെക്കു നിന്നും ആരംഭി ച്ച യാത്രയിൽ വി.ടി.സെബാസ്റ്റ്യൻ, സുജാ ഭാരതി, അഡ്വ.തുഷാർ നിർമ്മൽ, പുഷ്പി ജോസഫ്, സജിതാ ബാബു, ജെയിൻ പീറ്റർ, ഗ്രേസി പള്ളിപ്പറമ്പിൽ മെറ്റിൽഡ ക്ലീറ്റസ്, കുഞ്ഞുമോൻ, രാധ വടക്കേടത്ത്, മറിയാമ്മ അറയ്ക്കൽ, ഫിലോമിന ജേയ്ക്കബ്, ജോസി കുരിശിങ്കൽ, മിനി ബാബു, ഷേർളി, ഷൈജി ജോയി തുടങ്ങിയവർ പങ്കെടുത്തു.
2024, ഏപ്രിൽ 14, ഞായറാഴ്‌ച
കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക ; സമരപത്രം
തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസ്സുകളി ൽ കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക, കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള തീരസംരക്ഷണം ആരംഭിക്കുന്ന തിയ്യതി ഉടൻ പ്ര ഖ്യാപിക്കുക, സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ പദ്ധതി സമയബ ന്ധിതമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചെല്ലാ നം-കൊച്ചി ജനകീയവേദി കഴിഞ്ഞ മാർച്ച് 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തോപ്പുംപടിയിൽ പ്രതിഷേധ ധർണ്ണ നടത്തി.
ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരജനത നടത്തിവരുന്ന ജനകീയ സ മരം 1612 ദിവസങ്ങൾ പിന്നിട്ട വേളയിലാണ് ജനകീയവേദി ഇത്തരമൊരു സമരവുമായി മുന്നിട്ടിറങ്ങിയത്. 2021 ൽ പ്രഖ്യാപിച്ച ഭാഗികമായ തീരസം രക്ഷണ നടപടികളല്ല ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരം ഒ റ്റത്തീരമായി കണ്ടുകൊണ്ടുള്ള സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ ന ടപടികളാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സൗദി, കാട്ടിപ്പറമ്പ്, കണ്ണമാലി എന്നിവിടങ്ങളിലെ സമരപ്പന്തലുകൾ കേന്ദ്രീകരിച്ച് ജനകീയവേ ദിയുടെ സമരം നടന്നു വരുന്നത്.
തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേ സിൽ സർക്കാർ നടപ്പാക്കാൻ പോകുന്ന തീരസംരക്ഷണ നടപടികൾ എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കോടതി ഉത്തരവിട്ടി രിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതോടൊപ്പം നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്ത കാട്ടിപ്പറമ്പ് മുതൽ വടക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ചെല്ലാനം-കൊ ച്ചി ജനകീയവേദിക്കു വേണ്ടി വി.ടി. സെബാസ്ട്യൻ നല്കിയ ഹർജിയും കോട തിയുടെ പരിഗണനയിലാണ്. കേരളാ ഹൈക്കോടതിയിൽ സർക്കാർ ജന ങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും എത്രയും പെട്ടെന്ന് ത ന്നെ കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണ ത്തിനായുള്ള പദ്ധതി നടപ്പിലാക്കണമെന്നും ഈ അവസരത്തിൽ ചെല്ലാനം-കൊച്ചി ജനകീയവേദി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ ആവശ്യം ഉന്നയി ച്ചു കൊണ്ടാണ് തോപ്പുംപടിയിൽ പ്രതിഷേധ ധർണ്ണ നടന്നത്.
ധർണ്ണ പിയുസിഎൽ സംസ്ഥാന കൺവീനർ അഡ്വ. പി. ചന്ദ്രശേഖർ ഉ ദ്‌ഘാടനം ചെയ്തു. തുടർന്ന് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി എസ് പൊടിയൻ, ജില്ലാ സെക്രട്ടറി ഷിജി തയ്യിൽ, അജാമ ളൻ, വി ടി സെബാസ്റ്റ്യൻ, അഡ്വ തുഷാർ നിർമ്മൽ, ജയൻ കുന്നേൽ, സുജ ഭാരതി, ജെയ്സൻ കൂപ്പർ, മെറ്റിൽഡ ക്ലീറ്റസ് തുടങ്ങിയവർ സംസാരിച്ചു.
2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച
ക്ഷണിച്ച സദ്യക്ക് ഇലയിട്ടിട്ട് ഊണില്ലായെന്ന് ചെല്ലാനം-കൊച്ചി തീരവാസികളോട് സർക്കാർ:- സമരപത്രം
ചെല്ലാനം തീരസംരക്ഷണ പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കും എ ന്ന വായ്ത്താരി കേൾക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്ന് കഴിഞ്ഞു. കണ്ണമാലി മുത ൽ സിഎംഎസ് പാലം വരെയുള്ള പ്രദേശത്ത് ടെട്രാപോഡ് കടൽഭിത്തിയും പുത്തൻതോട്-കണ്ണമാലി തീരത്ത് 9 പുലിമുട്ടുകളുമാണ് രണ്ടാംഘട്ട പദ്ധതി യിൽ ഉൾപ്പെട്ടിട്ടുള്ളത്. 2023 ഏപ്രിലിൽ ചെല്ലാനം സന്ദർശിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നവംബറിൽ 2-ാം ഘ ട്ട നിർമ്മാണം ആ രംഭിക്കുമെന്നും 320 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെ ന്നുമാണ് പ്രഖ്യാപിച്ചത്. ഇതിന്റെ ചുവട് പിടിച്ചാണ് കഴിഞ്ഞ ജൂലൈയിൽ കടൽകയറ്റത്തെ തുടർന്ന് ജനങ്ങൾ സമരമാരംഭിച്ചപ്പോൾ സമരത്തിന്റെ ആ വശ്യമില്ല, നവംബറിൽ പണി തുടങ്ങുമെന്ന പ്രചരണം. നവംബർ കഴിഞ്ഞു, പണി തുടങ്ങിയില്ല. ജനകീയവേദി പ്രവർത്തകർ നല്കിയ വിവരാവകാശ അ പേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ രണ്ടാം ഘട്ട നിർമ്മാണത്തിന് വിശദമായ പ ദ്ധതി റിപ്പോർട്ട് തയാറാക്കി സർക്കാരിലേക്ക് നല്കിയിട്ടുണ്ടെന്നും അനുമതി കിട്ടിയിട്ടില്ല എന്നുമാണ് പറഞ്ഞത്. അതിനുശേഷം മത്സ്യത്തൊഴിലാളി യൂ ണിയന്റെ തീരദേശജാഥ ഈ തീരത്ത് കൂടി കടന്നു പോയി. ജാഥയ്ക്ക് നല്കിയ സ്വീകരണത്തിൽ പങ്കെടുത്ത വ്യവസായമന്ത്രി പി.രാജീവ് രണ്ടാംഘട്ടത്തിന് 247 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു എന്ന വാർത്ത വന്നു. പി ന്നാലെ സിപിഎം കണ്ണമാലി ലോക്കൽ കമ്മറ്റി 247 കോടി പാസാക്കിയ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് വ്യാപകമായ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രചരണം അഴിച്ചുവിട്ടു. സമരത്തിൽ സജീവമായിരുന്ന പല ശുദ്ധഗതിക്കാരും ഈ പ്രചരണം വിശ്വ സിച്ചു സമരത്തിൽ നിന്നും പിന്മാറുന്ന സ്ഥിതിയുണ്ടായി. പക്ഷെ ജനകീയ വേദി തുടക്കം മുതൽ പറയുന്നതാണ് ഈ പ്രചരണം ജനകീയ സമരത്തെ ത കർക്കാനുള്ള നുണ പ്രചരണം മാത്രമാണ് എന്ന്. 'സത്യം ലോകസഞ്ചാര ത്തിനു പുറത്തിറങ്ങി ചെരുപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ഒരു വട്ടം ലോക സഞ്ചാരം പൂർത്തിയാക്കും' എന്ന ആപ്തവാക്യത്തെ ശരി വയ്ക്കുന്നതാണ് ഇവി ടെയും നമ്മുടെ അനുഭവം. നവകേരള സദസ്സിൽ കണ്ണമാലി സമരപ്പന്തലിനെ പ്രതിനിധീകരിച്ചു കൊണ്ട് പുഷ്പി ജോസഫ് നല്കിയ പരാതിയിൽ എറണാകു ളം എക്സിക്യൂട്ടീവ് എഞ്ചിനിയർ നല്കിയ മറുപടിയിൽ രണ്ടാംഘട്ട നിർമ്മാണ പദ്ധതി ഇപ്പോഴും സർക്കാരിന്റെ അന്തിമ പരിഗണനയിലാണ് എന്നാണ് പറ യുന്നത്. പദ്ധതി നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന കെ. ഐ.ഐ.ഡി. സിയ്ക്ക് ജനകീയവേദി കൺവീനർ വി.ടി. സെബാസ്റ്റ്യൻ നല്കിയ വിവരാവകാ ശ അപേക്ഷയിലും രണ്ടാംഘട്ട പദ്ധതിയുടെ ഡി.പി. ആർ സർക്കാരിന്റെ അ നുമതിക്കായി സമർപ്പിച്ചിട്ടുണ്ട് എന്നാണ് മറുപടി. അതായത് രണ്ടാംഘട്ട പ ദ്ധതിക്കുള്ള അനുമതി സർക്കാർ ഇതേ വരെ നല്കിയിട്ടില്ല എന്നർത്ഥം. 247 കോടി രൂപ രണ്ടാംഘട്ട പദ്ധതിക്ക് അനുവദിച്ചു എന്ന സിപി എം കണ്ണമാലി ലോക്കൽ കമ്മറ്റിയുടെ പ്രചരണം കല്ലുവച്ച നുണയാണെന്ന് ചുരുക്കം. പക്ഷെ ചതിയുടെ കഥ അവിടം കൊണ്ടും തീരുന്നില്ല !! കഴിഞ്ഞ ഒരു കൊല്ലമായി ര ണ്ടാംഘട്ട നിർമ്മാണത്തിനുള്ള സർക്കാർ അനുമതിയ്ക്കായി നമ്മൾ കാത്തിരി ക്കുകയാണ്. രണ്ടാംഘട്ട നിർമ്മാണത്തിന് സർക്കാർ അനുമതിക്കായുള്ള എ ല്ലാ രേഖകളും സർക്കാരിന് മുന്നിൽ ഉണ്ട്. പക്ഷെ സർക്കാർ അതിൽ നടപ ടി എടുക്കുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് പുതിയ വാർത്ത വരുന്നത്. അന്ധകാരനഴി മുഖത്ത് ചെല്ലാനം മാതൃകയിൽ കടൽഭിത്തിയും പുലിമുട്ടും നി ർമ്മിക്കാൻ 9 കോടി രൂപ യുടെ പദ്ധതിക്ക് ഭരണാനുമതി നല്കിയിരിക്കു ന്നു.!! പദ്ധതി ഉടനെ നടപ്പിലാക്കുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞത് കണ്ണ മാലി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ! കഴിഞ്ഞ വർഷം വെള്ളം കയറി ഒഴുകിയത് കണ്ണമാലി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ! പക്ഷെ ടെട്രാ പോഡ് കടൽഭിത്തിയും പുലിമുട്ടുകളും നിർമ്മിയ്ക്കാനനുമതി കൊടുത്തത് അ ന്ധകാരനഴി മുഖത്ത്!! ജനങ്ങളുടെ സമരത്തെ തകർക്കാൻ നുണ പ്രചര ണം നടത്തിയവർക്ക് ഇനി എന്താണ് പറയാനുള്ളത് ? 247 കോടി പാ സാക്കിയെന്നു നുണപ്രചരണം നടത്തിയവർ മാളത്തിലേക്ക് വലിഞ്ഞിരിക്കു കയാണ്. പക്ഷെ നുണ ഇപ്പോഴും ചെല്ലാനം തീരത്ത് കറങ്ങി കൊണ്ടിരിക്കു ന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം
2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...
-
ഇങ്ങനെയൊരാള് തീപ്പന്തമായി സ്വയം ഇവിടെ എരിഞ്ഞിരുന്നു Published on Mon, 12/19/2011 - 12:29 ( 1 day 1 hour ago) കെ.എ. സൈഫുദ്ദീന് 1976 മാര്ച...
-
[ 169 ] പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം മലയാളസാഹിത്യരംഗത്തും കലാപ്രവർത്തനങ്ങളിലും സ്ത്രീകൾക്ക് ദൃശ്യത കൂടുതലുണ്ടെ...
-
[ 131 ] സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ! ' മാന്യ'മായി വസ്ത്രം ധരിക്കാത്ത സ്ത്രീയെ 'ചീത്ത' എന്നു മുദ്രകു...