2024, ഏപ്രിൽ 20, ശനിയാഴ്‌ച

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം


    2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനുബന്ധിച്ച് സൗദി സമരപ്പന്തലിൽ നിന്നും ബീച്ച് റോഡ് വരെ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സൗദി സമരപ്പന്ത ലിൽ ചേർന്ന പൊതുയോഗം ചെല്ലാനം-കൊച്ചി ജനകീയവേദി ജനറൽ ക ൺവീനർ വി.ടി. സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. കഴിഞ്ഞ 4 കൊല്ലത്തി ലധികമായി ജനകീയവേദി തീരസംരക്ഷണത്തിനായി തുടർച്ചയായ സമര ത്തിലാണ്. മറ്റു പലരും പലപ്പോഴായി സമരം ചെയ്യുകയും സമരം അവസാ നിപ്പിച്ചു പോകുകയും ചെയ്തപ്പോൾ ജനകീയവേദി സമരരംഗത്ത് തന്നെ നില യുറപ്പിച്ചു. ഇനി സർക്കാരിന്റെ കണ്ണ് തുറക്കുന്നതുവരെ ജനകീയവേദി സമര ത്തിൽ ഉറച്ചു നില്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരം എന്നത് തീരദേശവാസി കളുടെ ജീവിതത്തിന്റെ അഭേദ്യമായ ഭാഗമാണെന്നും തീരം സംരക്ഷിക്കുക എന്നാൽ തീരദേശവാസികളുടെ ജീവിതം സംരക്ഷിക്കുക എന്നതാണ് അർ ത്ഥമെന്നും തുടർന്ന് സംസാരിച്ച അഡ്വ. തുഷാർ നിർമ്മൽ പറഞ്ഞു. കടൽക യറ്റത്തിൽ വലയുന്ന തീരദേശവാസികളുടെ ഈ ദുരിതകാലവും കടന്നു പോ കുമെന്നും സുരക്ഷിതമായ തീരം നാം നേടിയെടുക്കുക തന്നെ ചെയ്യുമെന്നും ജ നകീയവേദി വർക്കിങ് ചെയർമാൻ ജയൻ കുന്നേൽ പറഞ്ഞു. ഷൈല പീറ്റർ നന്ദി പറഞ്ഞു.   സൗദി പന്തലിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് വി. ടി. സെബാസ്റ്റ്യൻ, ജയൻ കുന്നേൽ, മെറ്റിൽഡ ക്ലീറ്റസ്, ജോസഫ് മാളിയേക്കൽ വി സി ആന്റണി, റോസിലി ജോയ്, ഷീല സേവ്യർ,   ലൈസ തോമസ്, ബേബി ജോൺസൺ തുടങ്ങിയവർ നേതൃത്വം  നല്കി. 100 ദിവസം പൂർത്തി യായ ഒന്നാം  ഘട്ട റിലേ നിരാഹാര സമരം തുടർന്നുള്ള ദിവസങ്ങളിൽ ഭവന നിരാഹാരവും ഉച്ചക്ക് 3  മുതൽ 5  വരെ  സൗദി പന്തലിൽ  ധർണ്ണയും ആ യി തുടരും. 

വസ്തുതാന്വേഷണ യാത്ര :-സമരപത്രം


ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റം പരിഹരിച്ചെന്ന് സർക്കാർ വക പ്ര ചരണത്തിന്റെ സത്യാവസ്ഥ തുറന്നു കാണിക്കാൻ ചെല്ലാനം-കൊച്ചി ജനകീ യവേദി വസ്തുതാന്വേഷണ യാത്ര സംഘടിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ രൂ ക്ഷമായി കടൽ കയറിയ കണ്ണമാലി, ചെറിയകടവ് മുതലായ പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മിക്കുമെന്ന് പറഞ്ഞെങ്കിലും ഇന്നേവരെ യാതൊരു നടപ ടിയും അതിനായി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ വർഷ വും കടൽകയറ്റം നേരിടേണ്ടി വരുമെന്ന ആശങ്കയിൽ ഈ പ്രദേശത്തെ ജന ങ്ങൾ കഴിയുമ്പോൾ ഭാഗികമായി നിർമ്മിച്ച കടൽഭിത്തി ഉയർത്തിക്കാട്ടി ചെ ല്ലാനത്തെ കടൽകയറ്റം പരിഹരിച്ചെന്ന പ്രചരണം നടത്തുകയാണ് സർക്കാ രും ഭരണപക്ഷവും. മന്ത്രിമാരും പാർട്ടി നേതാക്കളും അനുഭാവികളും സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തുന്ന പ്രചരണത്തിൽ ചെല്ലാനം-കൊച്ചി തീരത്തെ യ ഥാർത്ഥ അവസ്ഥ മറയ്ക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് പുത്തൻ തോടിന് തെക്ക് നിന്ന് ഐ എൻ എസ് ദ്രോണാചാര്യ വരെയുള്ള പ്രദേശ ങ്ങളുടെ അവസ്ഥ തുറന്നു കാണിക്കാനായി കടൽഭിത്തിക്ക് സമാന്തരമായി ഒ രു വസ്തുതാന്വേഷണയാത്ര  ചെല്ലാനം-കൊച്ചി ജനകീയവേദി സംഘടിപ്പിച്ച ത്. പുത്തൻതോടിനു തെക്കുവശത്ത് നിന്നും ദ്രോണാചാര്യ വരെയുള്ള കടൽ ഭിത്തിയിലൂടെ യാത്ര ചെയ്ത വസ്തുതാന്വേഷണ സംഘം കടൽഭിത്തി തകർന്ന തും തീരെ ഇല്ലാത്തതും ഇടിഞ്ഞതുമായ പ്രദേശങ്ങൾ അടയാളപ്പെടുത്തി. ഫെ ബ്രുവരി 10 നു കാലത്ത് 7.30 നു പുത്തൻതോടിനു തെക്കു നിന്നും ആരംഭി ച്ച യാത്രയിൽ വി.ടി.സെബാസ്റ്റ്യൻ, സുജാ ഭാരതി, അഡ്വ.തുഷാർ നിർമ്മൽ, പുഷ്പി ജോസഫ്, സജിതാ ബാബു, ജെയിൻ പീറ്റർ, ഗ്രേസി പള്ളിപ്പറമ്പിൽ മെറ്റിൽഡ ക്ലീറ്റസ്, കുഞ്ഞുമോൻ, രാധ വടക്കേടത്ത്, മറിയാമ്മ അറയ്ക്കൽ, ഫിലോമിന ജേയ്ക്കബ്, ജോസി കുരിശിങ്കൽ, മിനി ബാബു, ഷേർളി, ഷൈജി ജോയി തുടങ്ങിയവർ പങ്കെടുത്തു.  

2024, ഏപ്രിൽ 14, ഞായറാഴ്‌ച

കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക ; സമരപത്രം

    


തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസ്സുകളി ൽ  കേരളസർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക,
കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള തീരസംരക്ഷണം ആരംഭിക്കുന്ന തിയ്യതി ഉടൻ പ്ര ഖ്യാപിക്കുക, സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ പദ്ധതി  സമയബ ന്ധിതമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചെല്ലാ നം-കൊച്ചി ജനകീയവേദി കഴിഞ്ഞ മാർച്ച് 22 വെള്ളിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് തോപ്പുംപടിയിൽ പ്രതിഷേധ ധർണ്ണ നടത്തി. 


 
ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരജനത നടത്തിവരുന്ന ജനകീയ സ മരം 1612 ദിവസങ്ങൾ പിന്നിട്ട വേളയിലാണ് ജനകീയവേദി ഇത്തരമൊരു സമരവുമായി മുന്നിട്ടിറങ്ങിയത്. 2021 ൽ പ്രഖ്യാപിച്ച ഭാഗികമായ തീരസം രക്ഷണ നടപടികളല്ല ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരം ഒ റ്റത്തീരമായി കണ്ടുകൊണ്ടുള്ള സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ ന ടപടികളാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സൗദി, കാട്ടിപ്പറമ്പ്,  കണ്ണമാലി എന്നിവിടങ്ങളിലെ സമരപ്പന്തലുകൾ കേന്ദ്രീകരിച്ച് ജനകീയവേ ദിയുടെ സമരം നടന്നു വരുന്നത്. 

 


തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേ സിൽ സർക്കാർ നടപ്പാക്കാൻ പോകുന്ന തീരസംരക്ഷണ നടപടികൾ എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കോടതി ഉത്തരവിട്ടി രിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതോടൊപ്പം നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്ത കാട്ടിപ്പറമ്പ് മുതൽ വടക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനുള്ള നടപടികൾ കൂടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ചെല്ലാനം-കൊ ച്ചി ജനകീയവേദിക്കു വേണ്ടി വി.ടി. സെബാസ്ട്യൻ നല്കിയ ഹർജിയും കോട തിയുടെ പരിഗണനയിലാണ്.  കേരളാ ഹൈക്കോടതിയിൽ സർക്കാർ ജന ങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും എത്രയും പെട്ടെന്ന് ത ന്നെ കണ്ണമാലി മുതൽ ബീച്ച്റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണ ത്തിനായുള്ള പദ്ധതി നടപ്പിലാക്കണമെന്നും ഈ അവസരത്തിൽ ചെല്ലാനം-കൊച്ചി ജനകീയവേദി ആവശ്യപ്പെട്ടിരിക്കുകയാണ്.  ഈ ആവശ്യം ഉന്നയി ച്ചു കൊണ്ടാണ് തോപ്പുംപടിയിൽ പ്രതിഷേധ ധർണ്ണ നടന്നത്. 

   


ധർണ്ണ പിയുസിഎൽ സംസ്ഥാന കൺവീനർ അഡ്വ. പി. ചന്ദ്രശേഖർ ഉ ദ്‌ഘാടനം ചെയ്തു.  തുടർന്ന് സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വി എസ് പൊടിയൻ, ജില്ലാ സെക്രട്ടറി ഷിജി തയ്യിൽ, അജാമ ളൻ, വി ടി സെബാസ്റ്റ്യൻ, അഡ്വ തുഷാർ നിർമ്മൽ, ജയൻ കുന്നേൽ, സുജ ഭാരതി, ജെയ്സൻ കൂപ്പർ, മെറ്റിൽഡ ക്ലീറ്റസ് തുടങ്ങിയവർ സംസാരിച്ചു.

2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ക്ഷണിച്ച സദ്യക്ക് ഇലയിട്ടിട്ട് ഊണില്ലായെന്ന് ചെല്ലാനം-കൊച്ചി തീരവാസികളോട് സർക്കാർ:- സമരപത്രം


ചെല്ലാനം തീരസംരക്ഷണ പദ്ധതിയുടെ രണ്ടാംഘട്ടം ഉടൻ ആരംഭിക്കും എ ന്ന വായ്ത്താരി കേൾക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്ന് കഴിഞ്ഞു. കണ്ണമാലി മുത ൽ സിഎംഎസ് പാലം വരെയുള്ള പ്രദേശത്ത് ടെട്രാപോഡ് കടൽഭിത്തിയും പുത്തൻതോട്-കണ്ണമാലി തീരത്ത് 9 പുലിമുട്ടുകളുമാണ് രണ്ടാംഘട്ട പദ്ധതി യിൽ ഉൾപ്പെട്ടിട്ടുള്ളത്. 2023 ഏപ്രിലിൽ ചെല്ലാനം സന്ദർശിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നവംബറിൽ 2-ാം ഘ ട്ട നിർമ്മാണം ആ രംഭിക്കുമെന്നും 320 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നതെ ന്നുമാണ് പ്രഖ്യാപിച്ചത്.  ഇതിന്റെ ചുവട് പിടിച്ചാണ് കഴിഞ്ഞ ജൂലൈയിൽ കടൽകയറ്റത്തെ തുടർന്ന് ജനങ്ങൾ സമരമാരംഭിച്ചപ്പോൾ സമരത്തിന്റെ ആ വശ്യമില്ല, നവംബറിൽ പണി തുടങ്ങുമെന്ന പ്രചരണം. നവംബർ കഴിഞ്ഞു, പണി തുടങ്ങിയില്ല. ജനകീയവേദി പ്രവർത്തകർ നല്കിയ വിവരാവകാശ അ പേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ രണ്ടാം ഘട്ട നിർമ്മാണത്തിന്  വിശദമായ പ ദ്ധതി റിപ്പോർട്ട് തയാറാക്കി സർക്കാരിലേക്ക് നല്കിയിട്ടുണ്ടെന്നും അനുമതി കിട്ടിയിട്ടില്ല എന്നുമാണ് പറഞ്ഞത്. അതിനുശേഷം മത്സ്യത്തൊഴിലാളി യൂ ണിയന്റെ തീരദേശജാഥ ഈ തീരത്ത് കൂടി കടന്നു പോയി. ജാഥയ്ക്ക് നല്കിയ സ്വീകരണത്തിൽ പങ്കെടുത്ത വ്യവസായമന്ത്രി പി.രാജീവ് രണ്ടാംഘട്ടത്തിന് 247 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ചു എന്ന വാർത്ത വന്നു. പി ന്നാലെ സിപിഎം കണ്ണമാലി ലോക്കൽ കമ്മറ്റി 247 കോടി പാസാക്കിയ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് വ്യാപകമായ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രചരണം അഴിച്ചുവിട്ടു. സമരത്തിൽ സജീവമായിരുന്ന പല ശുദ്ധഗതിക്കാരും ഈ പ്രചരണം വിശ്വ സിച്ചു സമരത്തിൽ നിന്നും പിന്മാറുന്ന സ്ഥിതിയുണ്ടായി. പക്ഷെ ജനകീയ വേദി തുടക്കം മുതൽ പറയുന്നതാണ് ഈ പ്രചരണം ജനകീയ സമരത്തെ ത കർക്കാനുള്ള നുണ പ്രചരണം മാത്രമാണ് എന്ന്. 'സത്യം ലോകസഞ്ചാര ത്തിനു പുറത്തിറങ്ങി ചെരുപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ഒരു വട്ടം ലോക സഞ്ചാരം പൂർത്തിയാക്കും' എന്ന ആപ്തവാക്യത്തെ ശരി വയ്ക്കുന്നതാണ് ഇവി ടെയും നമ്മുടെ അനുഭവം. നവകേരള സദസ്സിൽ കണ്ണമാലി സമരപ്പന്തലിനെ പ്രതിനിധീകരിച്ചു കൊണ്ട് പുഷ്പി ജോസഫ് നല്കിയ പരാതിയിൽ എറണാകു ളം എക്സിക്യൂട്ടീവ് എഞ്ചിനിയർ നല്കിയ മറുപടിയിൽ രണ്ടാംഘട്ട നിർമ്മാണ പദ്ധതി ഇപ്പോഴും സർക്കാരിന്റെ അന്തിമ പരിഗണനയിലാണ് എന്നാണ് പറ യുന്നത്. പദ്ധതി നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്ന കെ. ഐ.ഐ.ഡി. സിയ്ക്ക് ജനകീയവേദി കൺവീനർ വി.ടി. സെബാസ്റ്റ്യൻ നല്കിയ വിവരാവകാ ശ അപേക്ഷയിലും രണ്ടാംഘട്ട പദ്ധതിയുടെ ഡി.പി. ആർ സർക്കാരിന്റെ അ നുമതിക്കായി സമർപ്പിച്ചിട്ടുണ്ട് എന്നാണ് മറുപടി. അതായത് രണ്ടാംഘട്ട പ ദ്ധതിക്കുള്ള അനുമതി സർക്കാർ ഇതേ വരെ നല്കിയിട്ടില്ല എന്നർത്ഥം. 247 കോടി രൂപ രണ്ടാംഘട്ട പദ്ധതിക്ക് അനുവദിച്ചു എന്ന സിപി എം കണ്ണമാലി ലോക്കൽ കമ്മറ്റിയുടെ പ്രചരണം  കല്ലുവച്ച നുണയാണെന്ന് ചുരുക്കം. പക്ഷെ ചതിയുടെ കഥ അവിടം കൊണ്ടും തീരുന്നില്ല !! കഴിഞ്ഞ ഒരു കൊല്ലമായി ര ണ്ടാംഘട്ട നിർമ്മാണത്തിനുള്ള സർക്കാർ അനുമതിയ്ക്കായി നമ്മൾ കാത്തിരി ക്കുകയാണ്.  രണ്ടാംഘട്ട നിർമ്മാണത്തിന് സർക്കാർ അനുമതിക്കായുള്ള എ ല്ലാ രേഖകളും സർക്കാരിന് മുന്നിൽ ഉണ്ട്. പക്ഷെ സർക്കാർ അതിൽ നടപ ടി എടുക്കുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് പുതിയ വാർത്ത വരുന്നത്. അന്ധകാരനഴി മുഖത്ത് ചെല്ലാനം മാതൃകയിൽ കടൽഭിത്തിയും പുലിമുട്ടും നി ർമ്മിക്കാൻ 9 കോടി രൂപ യുടെ പദ്ധതിക്ക് ഭരണാനുമതി നല്കിയിരിക്കു ന്നു.!!   പദ്ധതി ഉടനെ നടപ്പിലാക്കുമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞത് കണ്ണ മാലി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ! കഴിഞ്ഞ വർഷം  വെള്ളം കയറി ഒഴുകിയത് കണ്ണമാലി മുതൽ വടക്കോട്ടുള്ള പ്രദേശങ്ങളിൽ! പക്ഷെ ടെട്രാ പോഡ് കടൽഭിത്തിയും പുലിമുട്ടുകളും നിർമ്മിയ്ക്കാനനുമതി കൊടുത്തത് അ ന്ധകാരനഴി മുഖത്ത്!!   ജനങ്ങളുടെ സമരത്തെ തകർക്കാൻ നുണ പ്രചര ണം നടത്തിയവർക്ക് ഇനി എന്താണ് പറയാനുള്ളത് ? 247 കോടി പാ സാക്കിയെന്നു നുണപ്രചരണം നടത്തിയവർ മാളത്തിലേക്ക് വലിഞ്ഞിരിക്കു കയാണ്. പക്ഷെ നുണ ഇപ്പോഴും ചെല്ലാനം തീരത്ത് കറങ്ങി കൊണ്ടിരിക്കു ന്നു.

2024, മാർച്ച് 28, വ്യാഴാഴ്‌ച

ചെല്ലാനം ഹാർബറിലെ പകൽക്കൊള്ള

    

ചെല്ലാനം ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യബന്ധന യാനങ്ങ ൾക്കും ടോൾ ഏർപ്പെടുത്തിയ നടപടിയ്ക്കെതിരെ തൊഴിലാളികൾ നടത്തിയ സമരം വിജയിച്ചിരിയ്ക്കുന്നു. മാർച്ച് 8-ാം തീയതി ആരംഭിച്ച സമരമാണ് 14 നു നടന്ന ചർച്ചയിൽ സമരസമിതിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു കൊണ്ട് വിജയത്തിലെത്തിയത്. 5-ാം ദിവസമായ 13 ന് സമരത്തിന് അ ഭിവാദ്യമർപ്പിച്ചു കൊണ്ട് ജനകീയവേദി ഹാർബറിലെത്തി തൊഴിലാളികളെ അഭിവാദ്യം ചെയ്തു സംസാരിച്ചിരുന്നു.  

    ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ ഒത്താശയോടെ നടന്ന പകൽ കൊള്ളയായിരുന്നു ഹാർബറിൽ നടന്ന ടോൾ പിരിവ്. 2019  ൽ ഹാർബർ എൻജിനീയറിങ് വകുപ്പ് പുറത്തിറക്കിയ ഒരു ഉത്തരവിൽ പറയും പ്രകാരമാ ണ് ഈ ടോൾ പിരിക്കുന്നത് എന്നാണ് പറയുന്നത്. സർക്കാർ ഉത്തരവ് (അ ച്ചടി)  നം. 28/ 2019/ ധന പ്രകാരമാണ് ടോൾ പിരിക്കുന്നത് എന്നാണു ഹാർബർ എൻജിനീയറിങ് വകുപ്പിനു വേണ്ടി ചീഫ് എൻജിനീയർ പുറപ്പെടു വിച്ച ഉത്തരവിൽ പറയുന്നത്. എന്നാൽ ഈ സർക്കാർ ഉത്തരവനുസരിച്ച് വി വിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും മറ്റും പൊതുജന ങ്ങൾക്ക് നല്കി വരുന്ന  സേവനങ്ങൾക്ക് നിലവിൽ ഈടാക്കി വരുന്ന സേവ ന ഫീസ്/ചാർജ്ജ് 01-04-2019 മുതൽ 5% വർദ്ധന വരുത്താനാണ് പറ ഞ്ഞിരിക്കുന്നത്. ഈ ഉത്തരവ് നിലവിൽ  ഫീസ് ഈടാക്കുന്ന  സേവനങ്ങ ൾക്ക് മാത്രമാണ് ബാധകമെന്ന് സർക്കാർ ഉത്തരവിൽ നിന്ന് തന്നെ വ്യക്ത മാണ്. 
  

 
എന്നാൽ ഈ ഉത്തരവിന്റെ മറവിൽ ഹാർബർ ഉപയോഗിക്കുന്ന മത്സ്യ തൊ ഴിലാളികൾക്കും മത്സ്യബന്ധന യാനങ്ങൾക്കും പുതിയതായി ടോൾ ചുമത്താ നാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് ശ്രമിച്ചത്. സംസ്ഥാന വ്യാപക മായി ബാധകമായ ഉത്തരവാണെങ്കിലും കേരളത്തിലെ 27 ഓളം വരുന്ന ഫി ഷറീസ് ഹാർബറുകളിൽ ചെല്ലാനത്തു മാത്രമാണ് ഇപ്പോൾ ടോൾ പിരിക്കാ നുള്ള ശ്രമം ആരംഭിച്ചിരിക്കുന്നതെന്നാണ്  മനസിലാക്കാൻ കഴിയുന്നത്. 2019 ൽ ഇറക്കിയ ഉത്തരവായിട്ടും ഇന്നേവരെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം ഭയന്ന് നടപ്പിലാക്കാതെ വച്ചിരുന്ന ഉത്തരവ് പരീക്ഷണാടി സ്ഥാനത്തിൽ ചെല്ലാനം ഹാർബറിൽ നടപ്പിലാക്കാനും പിന്നീട് സംസ്ഥാന വ്യാപകമാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് സ്വാഭാവികമായും സംശ യിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക രാഷ്ട്രീയാധികാരത്തിന്റെ മുഷ്ക് ഉപയോ ഗിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചു കൊണ്ട് ടോൾ പിരിക്കാനുള്ള ശ്രമ മാണ് ചെല്ലാനത്ത് നടന്നത്. ഹാർബറിലേക്ക് തൊഴിലാളികൾ സ്വതന്ത്രമാ യി പ്രവേശിക്കുകയും വള്ളങ്ങൾക്ക് ആവശ്യമായ ഇന്ധനവും വളയും മറ്റു തൊ ഴിൽ ഉപകരണങ്ങളും കൊണ്ടുപോയിരുന്നതുമായ വഴികൾ നിയമവിരുദ്ധമാ യി അടച്ചു കെട്ടുകയും ഒരൊറ്റ പ്രവേശന കവാടത്തിലൂടെ മാത്രം പ്രവേശനം നിയന്ത്രിക്കുകയും ചെയ്ത നടപടിയിലൂടെയാണ് ഈ ജനവഞ്ചനക്ക് തുടക്കം കു റിച്ചത്. സമരത്തിന് നേതൃത്വം കൊടുത്ത കെ.എസ്.എം.ടി.എഫ്. നും 6 ദി വസങ്ങൾ ഉശിരാർന്ന സമരം കാഴ്ച വെച്ച മത്സ്യതൊവിലാളികൾക്കും അഭി വാദ്യങ്ങൾ..

പ്രതിഷേധ ധർണ്ണ


തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസ്സുകളിൽ  കേരള സർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിലപാടെടുക്കുക !!

കണ്ണമാലി മുതൽ ബീച്ച് റോഡ് വരെയുള്ള തീരസംരക്ഷണം ആരംഭിക്കുന്ന തിയ്യതി ഉടൻ പ്രഖ്യാപിക്കുക !!

 സമഗ്രവും ശാസ്ത്രീയവുമായ തീരസംരക്ഷണ പദ്ധതി  സമയ ബന്ധിതമായി പൂർത്തിയാക്കുക !!

പ്രിയ സുഹൃത്തേ,
 ചെല്ലാനം-കൊച്ചി തീരത്തെ കടൽകയറ്റ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തീരജനത നടത്തിവരുന്ന ജനകീയ സ മരം 1604 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. 2021 ൽ പ്രഖ്യാപിച്ച ഭാ ഗികമായ തീരസംരക്ഷണ നടപടികളല്ല ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വ രെയുള്ള തീരം ഒറ്റത്തീരമായി കണ്ടുകൊണ്ട് സമഗ്രവും ശാസ്ത്രീയവുമായ തീര സംരക്ഷണ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗദി, കാട്ടി പ്പറമ്പ്,  കണ്ണമാലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജനകീയസമരം നടന്നു വ രികയാണ്. തീരസംരക്ഷണത്തിനായി കേരള ഹൈക്കോടതിയിൽ നിലവി ലുള്ള കേസിൽ സർക്കാർ നടപ്പാക്കാൻ പോകുന്ന തീരസംരക്ഷണ നടപടിക ൾ എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അറിയിക്കാൻ കോടതി ഉ ത്തരവിട്ടിരിക്കുകയാണ്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്ന തോടൊപ്പം നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്ത കാട്ടിപ്പറമ്പ് മുതൽ വട ക്കോട്ട് ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനുള്ള നടപ ടികൾ കൂടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ചെ ല്ലാനം-കൊച്ചി ജനകീയവേദിക്കു വേണ്ടി വി.ടി. സെബാസ്ട്യൻ നല്കിയ ഹർ ജിയും കോടതിയുടെ പരിഗണനയിലാണ്.  കേരളാ ഹൈക്കോടതിയിൽ സ ർക്കാർ ജനങ്ങൾക്ക് എതിരായ നിലപാട് സ്വീകരിക്കരുതെന്നും എത്രയും പെട്ടെന്ന് തന്നെ കണ്ണമാലി മുതൽ ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിനായുള്ള പദ്ധതി നടപ്പിലാക്കണമെന്നും ഈ അവസരത്തിൽ ചെല്ലാനം-കൊച്ചി ജനകീയവേദി ആവശ്യപ്പെടുകയാണ്.  ഈ ആവശ്യം ഉ ന്നയിച്ചു കൊണ്ട് മാർച്ച് 22 നു വൈകീട്ട് 5 മണിക്ക് തോപ്പുംപടിയിൽ വച്ച് നടക്കുന്ന സായാഹ്‌ന ധർണ്ണ പിയുസിഎൽ സംസ്ഥാന കൺവീനർ അഡ്വ. പി. ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്യും.  കടൽകയറ്റമില്ലാത്ത സുരക്ഷിത തീരം സ്വപ്നം കാണുന്ന മുഴുവൻ തീരദേശവാസികളും ധർണ്ണയിൽ പങ്കെടുക്കണമെ ന്ന് അഭ്യർത്ഥിക്കുന്നു. 

2024, മാർച്ച് 20, ബുധനാഴ്‌ച

മത്സ്യ തൊഴിലാളികൾക്ക് കടൽ അന്യമാക്കുന്ന WTO കരാർ

    അബുദാബിയിൽ വച്ച് നടന്ന 13 -മത് WTO കോൺഫറൻസിൽ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ മൽസ്യബന്ധനത്തിനായി നല്കി വരുന്ന ഇന്ധന സബ്സിഡി പൂർണ്ണമായും എടുത്തു കളയണമെന്നു നിഷ്ക‍ർഷിച്ചിരിയ്ക്കുന്ന കരാറിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണ്. 'ആഴക്കടൽ മൽസ്യ സമ്പത്തിന്റെ സംരക്ഷണ'മെന്ന ന്യായമാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരുന്നതിന് അവർ കണ്ടെത്തുന്നത്. മണ്ണെണ്ണ, പെട്രോൾ, ഡീസൽ എന്നിവ ഉപയോഗിച്ചുള്ള യാനങ്ങൾ മത്സ്യബ ന്ധനത്തിനായി പോകുന്നത് കടൽ പരിസ്ഥിതിയെ പ്രതികൂലമായി ബാധി ക്കുന്നുവെന്നും അത് ആഗോളതാപനം വർദ്ധിപ്പിക്കുകയും അങ്ങനെ മത്സ്യസ മ്പത്ത് ക്ഷയിക്കുവാനിട നല്കുന്നുവെന്നുമൊക്കെയുള്ള ന്യായങ്ങൾ നിരത്തിയാ ണ് 2022 ൽ ജനീവയിൽ ചേർന്ന WTO 12-ാമത് മിനിസ്റ്റീരിയൽ കോ ൺഫറൻസ് ഇത്തരമൊരു കരാർ രൂപകൽപന ചെയ്തത്. മത്സ്യത്തൊഴിലാ ളികൾക്ക് വികസ്വര-ചെറു വികസിത രാജ്യങ്ങൾ നല്കി വരുന്ന ഇന്ധന സ ബ്‌സിഡി നിർത്തലാക്കിയാൽ അനിയന്ത്രിതമായും നിയമവിരുദ്ധമായും(Ille gal, Unregulated, & Unreported) ആഴക്കടലിൽ നടക്കുന്ന വി നാശകരമായ മൽസ്യബന്ധനത്തെ തടയാമെന്നാണ് കരാർ പറയുന്നത്.

    മത്സ്യബന്ധനം വ്യാവസായികാടിസ്ഥാനത്തിൽ നടക്കുന്ന യൂറോപ്യൻ രാ ജ്യങ്ങളെ ഇത് ദോഷകരമായി ബാധിച്ചേക്കില്ല. പക്ഷേ ഇന്ത്യ പോലുള്ള രാ ജ്യങ്ങളുടെ സ്ഥിതി അതല്ല. ജനസംഖ്യയിൽ നല്ലൊരു വിഭാഗം ആളുകൾ ഇ വിടെ കടലിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഇപ്പോൾ ലഭിക്കുന്ന വളരെ നാ മമാത്രമായ സബ്‌സിഡിയുമായി കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ക്ക് ഓഫ് സീസണിൽ ഇന്ധനവില കിഴിച്ചാൽ ബാക്കിയൊന്നും കിട്ടാത്ത അവസ്ഥ നിലനില്ക്കുകയും ചെയ്യുന്നു. ഗ്യാസ് എൻജിൻ ഇവിടെ പ്രായോഗിക മല്ലെന്നും തൊഴിലാളികൾ പറയുന്നു. പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾക്ക നുസരിച്ച് പരമ്പരാഗത മത്സ്യബന്ധനത്തിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന കാ ര്യത്തിൽ തർക്കമില്ല. എന്നാൽ ഗവണ്മെന്റ് നയരൂപീകരണങ്ങൾ കൊണ്ട് ത ന്നെ അരികുവല്ക്കരിക്കപ്പെട്ട ജനതയായ മത്സ്യതൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തുവാൻ സർക്കാർ ശ്രമിയ്ക്കു ന്നുമില്ല.          

   ഈ സാഹചര്യത്തിൽ കടൽ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള വെ റും ആകുലതയല്ല ഈ കരാറിന് പിന്നിലുള്ളതെന്നു ന്യായമായൂം സംശയമു ണർത്തുന്നു. അറബിക്കടലിന്റെ മൽസ്യ സമ്പത്തിനു മേൽ ആഗോള കോർപ്പ റേറ്റ് കഴുകൻ കണ്ണുകൾ വട്ടമിട്ടു പറക്കുന്നുണ്ട് എന്ന് തീരത്തെ സമീപകാല ച ലനങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് മനസിലാക്കാൻ കഴിയും. പ്രസ്തുതകരാർ നിലവിൽ വന്നാൽ അത് നടപ്പിലാക്കുന്നതിനായി ഫണ്ടിങ് സഹായവും മറ്റ് സാങ്കേതിക സഹായങ്ങളും WTO നല്കുമെന്നും പറയുന്നുണ്ട്. അറബിക്കടലി ന്റെ തീരങ്ങളിൽ അധിവസിക്കുന്ന ജനസമൂഹത്തെ അവിടെ നിന്നും പറിച്ചെ റിഞ്ഞു കൊണ്ട് കടലും തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള ഒരു ക രാറായാണ് നമ്മൾ ഇതിനെ മനസിലാക്കേണ്ടത്. ലോകരാജ്യങ്ങളുടെ ആ ധിപത്യത്തിന് മുന്നിൽ മുട്ടിലിഴയുന്ന സമീപനമാണ് ഇന്ത്യ തുടരുന്നതും. ഇ ന്ത്യയിൽ നിന്നും നാഷണൽ ഫിഷ് വർക്കേഴ്സ് യൂണിയനെ പ്രതിനിധീകരിച്ച് WTO കോൺഫെറെൻസിൽ പങ്കെടുത്ത ജാക്സൺ പൊള്ളയിൽ പറയുന്നത് ഇന്ത്യൻ മത്സ്യ തൊഴിലാളികളുടെ നില അവതാളത്തിലാണെന്നും കരാറിനെ തിരെ ഉറച്ച നിലപാടെടുക്കാൻ രാജ്യം തയ്യാറാവുന്നില്ലെന്നുമാണ്. അതിജീവ നത്തിനു വേണ്ടി മത്സ്യബന്ധനം നടത്തുന്ന സ്വന്തം രാജ്യത്തെ തീരജനതയു ടെ സവിശേഷതകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഈ കരാറിൽ ഒപ്പു വയ്ക്കാൻ ത യ്യാറല്ല എന്ന് ഉറപ്പിച്ചു പറയാൻ ഇന്ത്യ ഇന്ന് വരെ തയ്യാറായിട്ടില്ല. ഇനി ത യ്യാറായാലും ഇല്ലെങ്കിലും 31 രാജ്യങ്ങൾ കൂടി ഒപ്പു വച്ചാൽ കരാർ പ്രാബല്യ ത്തിൽ വരികയും ചെയ്യും. 160 രാജ്യങ്ങൾ അംഗങ്ങളായുള്ള സംഘടനയിൽ 71 പേർ നിലവിൽ കരാറിൽ ഒപ്പു വച്ചു കഴിഞ്ഞു. 

  ത്തരം ജനദ്രോഹപരമായ കരാറുകൾ അംഗരാജ്യങ്ങളിൽ നടപ്പിലാക്കാൻ ശ്രമിയ്ക്കുന്ന WTO യിൽ നിന്ന് പുറത്ത് പോകാനാണ് ഇന്ത്യ ആദ്യം ധൈ ര്യം കാണിക്കേണ്ടത്. രണ്ടാം കർഷക സമരം ഈ ആവശ്യം മുന്നോട്ട് വച്ചു കഴിഞ്ഞു. പക്ഷെ ഇന്ത്യയെ സംബന്ധിച്ച് വിദേസ/സ്വദേശ സാമ്പത്തിക സ ഹായത്തോടെ വൻപദ്ധതികൾ കൊണ്ടു വന്ന് അതിനായി സാധാരണക്കാ രായ ആളുകളെ കുടിയൊഴിപ്പിച്ച് കാടും കടലും മണ്ണും ധാതുസമ്പത്തുമെല്ലാം ത ന്നെ ആഗോള കോർപ്പറേറ്റുകൾക്ക് എണ്ണിക്കൊടുക്കുന്നതിന്റെ തത്രപ്പാടിലാ ണ് അധികാരികൾ. 2016 മുതൽ തീരദേശത്തും അത് സ്പഷ്ടമായി കഴിഞ്ഞു. സാഗർമാല എന്ന വൻപദ്ധതി അതിനായി കൊണ്ട് വന്നതാണ്. കടൽ കോ ർപ്പറേറ്റുകൾക്ക് പാട്ടത്തിനു കൊടുക്കുന്ന പദ്ധതികളടക്കമുള്ള ബ്ലൂ ഇക്കണോ മി, തീരത്തു നിന്ന് തീരജനതയെ കടിയൊഴിപ്പിച്ചു തീരം കോർപ്പറേറ്റുകളുടെ തട്ടകമാക്കുന്ന പുനർഗേഹം, അവരുടെ കണ്ടെയ്നർ ലോറികൾക്ക് യഥേഷ്ടം പായാനുള്ള 'സ്ട്രെയ്റ്റ്' ഹൈവേ നിർമ്മാണം ഇതെല്ലാം നമ്മുടെ കണ്മുന്നിൽ നടക്കുന്ന കാര്യങ്ങളാണ്. ഇനി ഈ കരാറിൽ ഒപ്പു വയ്ക്കുക കൂടി ചെയ്താൽ പി ന്നെ മത്സ്യതൊഴിലാളികൾക്ക് പല വിധത്തിൽ കടൽ അന്യമാകാൻ പോവു കയാണ്. സാമ്പത്തികമായ കഷ്ടനഷ്ടങ്ങൾക്ക് പുറമെ, കടലിൽ നമുക്ക് പക രം വൻ ശക്തികൾ മത്സ്യബന്ധനത്തിന് എത്തിത്തുടങ്ങും. നമുക്ക് കടലിൽ പ്രവേശിയ്ക്കാൻ ഫീസും പ്രവേശിക്കാതിരിയ്ക്കാൻ നിയമങ്ങളും കൊണ്ടുവന്നേ ക്കാം. ഉപജീവനത്തിനു വേണ്ടി കടലിൽ പോകുന്ന സ്വന്തം ജനതയെ മത്സ്യ സമ്പത്ത് നശിപ്പിക്കുന്ന വിനാശകാരികളായി മുദ്ര കുത്തുന്ന സർക്കാരുകളെ തുറന്നെതിർക്കാൻ ധൈര്യം കാണിക്കാതെ മത്സ്യതൊഴിലാളികളുടെ സ്വൈ ര്യപൂർണ്ണമായ തീരജീവിതം സാധ്യമല്ല.

സൗദി ഒന്നാംഘട്ട റിലേ നിരാഹാര സമരം 100 ദിവസം പിന്നിട്ടു :- സമരപത്രം

     2023 നവംബർ 5 നു ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വ ത്തിൽ സൗദിയിൽ ആരംഭിച്ച  റിലേ നിരാഹാര സമരം 100 ദിവസം പി ന്നിട്ടു. നൂറാം ദിനത്തോടനു...